ഉള്ളടക്കത്തിലേക്ക് പോവുക

"ഊരള്ളൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16362 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:


{{prettyurl|Uralloor MUP School}}
{{prettyurl|URALLOOR MUPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ഊരള്ളൂര്‍
| സ്ഥലപ്പേര്=ഊരള്ളൂര്‍
വരി 25: വരി 25:
| പി.ടി.ഏ. പ്രസിഡണ്ട്=    ഇ കെ ശശി       
| പി.ടി.ഏ. പ്രസിഡണ്ട്=    ഇ കെ ശശി       
[[ലഘുചിത്രം]]
[[ലഘുചിത്രം]]
}}
==ചരിത്രം==
==ചരിത്രം==



21:22, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഊരള്ളൂർ എം യു പി എസ്
വിലാസം
ഊരള്ളൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Tknarayanan




ചരിത്രം

        അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂര്‍. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂര്‍ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂര്‍ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയില്‍ (ഊരള്ളൂര്‍ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡില്‍ 1916 ല്‍ പരേതനായ കൃഷ്ണന്‍ ഗുരുക്കള്‍ എന്നയാള്‍ സ്കൂള്‍ ആരംഭിച്ചു. 	പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങല്‍ രാമന്‍ മാസ്റ്റര്‍ക്ക് സ്കൂള്‍ നടത്തിപ്പിന് തീരു കൊടുത്തു.  അപ്പോഴേക്കും ഒന്നാം തരം മുതല്‍ നാലാം തരം വരെയായി സ്കൂള്‍ വളര്‍ന്നു. പില്‍കാലത്ത് കൂടുതല്‍ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു. രാമന്‍മാസ്റ്റര്‍,കുഞ്ഞിരാമന്‍ മാസ്റ്റര്‍,ചാത്തുക്കുട്ടി മാസ്റ്റര്‍ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരായിരുന്നു അന്നത്തെ അധ്യാപകര്‍.

1935ല്‍ രാമന്‍ മാസ്റ്റര്‍ കണ്ടമ്പത്ത് കെ പി മായന്‍ സാഹിബിന് സ്കൂള്‍ തീരുകൊടുത്തു. അതോടെ സ്കൂളിന്റെ അവസ്ഥയില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. സ്കൂള്‍ നല്ല രീതിയില്‍ നടത്തണമെന്ന മാനേജറുടടെ താല്‍പര്യത്താല്‍ കൂനിച്ചിക്കണ്ടി പറമ്പില്‍ നിന്നും ഇപ്പോഴുള്ള സ്ഥലത്താക്ക് മാറ്റി "ഊരള്ളൂര്‍ സ്കൂള്‍" എന്ന് അറിയപ്പെടുകയും ചെയ്തു. പരിണിത പ്രജ്ഞനായ ജനാബ് കുഞ്ഞ്യേത്കുട്ടി മുസ്ല്യാരാണ് പുതിയ സ്കൂളിന്റെ പ്രധാനാധ്യാപകന്‍. എലങ്കോപുതിയെടുത്ത് അസ്സൈനാര്‍ മാസ്റ്റര്‍, രാമന്‍ മാസ്റ്റര്‍, എ കെ കൃഷ്ണന്‍ മാസ്റ്റര്‍, അപ്പുക്കുട്ടി മാസ്റ്റര്‍, വാര്യക്കണ്ടി അമ്മത്കുട്ടി മുസ്ല്യാര്‍ എന്നിവരെ നിയമിച്ചുകൊണ്ട് 1936 ഏപ്രില്‍ 27ന് തിങ്കളാഴ്ച ജനാബ് മണപ്പാട് കുഞ്ഞമ്മത് ഹാജി "ഊരള്ളൂര്‍ മാപ്പിള സ്കൂള്‍" ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിന്റെ വളര്‍ച്ച ഈ പ്രദേശത്തിന്റെ വളര്‍ച്ച കൂടിയായി തുടങ്ങി. കെ പി മായന്‍ സാഹിബിന്റെ കാലത്തു തന്നെ അദ്ധേഹത്തിന്റെ പുത്രന്‍ കെ പി മമ്മത് സാഹിബിനെ മാനേജരാക്കുകയും ചെയ്തതോടെ സ്കൂള്‍ 1 മുതല്‍ 7 വരെയുള്ള ഒരു പൂര്‍ണ്ണ യു പി സ്കൂള്‍ ആവുകയും ചെയ്തു. കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിന്‍റെ മകന്‍ ഇന്നത്തെ മാനേജറായ കെ പി വീരാന്‍കുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.

വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയില്‍ പഠനനിലവാരം ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിന്‍ബലത്തോടെ പഠനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയര്‍ത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്‍ സ്കൂള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതല്‍ 4 വരെയുള്ള ഓരോ ഡിവിഷനുകളും 5 മുതല്‍ 7 വരെയുള്ള 2 ഡിവിഷനുകളും ആകെ 10 ക്ലാസ്സുകള്‍ ആണ് നിലവിലുള്ളത്. സ്റ്റാഫ് റൂം, ഓഫീസ്, 5 ക്ലാസ്സ് മുറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ ഇരുനില കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായി. എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളില്‍ ആവശ്യമായ ടോയിലറ്റുകള്‍ കുടിവെള്ളലഭ്യത, 40കുട്ടികള്‍ക്ക് ഒരേസമയം പഠിക്കാന്‍ ഉതകുന്ന കമ്പ്യൂട്ടര്‍ ലാബ് ,കളിസ്ഥലം എന്നിവയുമുണ്ട്.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ പ്രധാനാധ്യാപകര്‍ : 1. കുഞ്ഞ്യേത്കുട്ടി മുസ്ല്യാര്‍ 2. എ കെ കൃഷ്ണന്‍മാസ്റ്റര്‍ 3. വാകമോളി നമ്പീശന്‍ മാസ്റ്റര്‍ 4. യു എന്‍ ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍ 5. കെ ജാനകി ടീച്ചര്‍ 6. പി ആര്‍ സരസമ്മ ടീച്ചര്‍ 7. എന്‍ പി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ 8. എ എം സുഗതന്‍ മാസ്റ്റര്‍


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.4823,75.7158?z=15 width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ഊരള്ളൂർ_എം_യു_പി_എസ്&oldid=266240" എന്ന താളിൽനിന്ന് ശേഖരിച്ചത്