ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ബി.എച്ച്.എസ്. കാരേറ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Renjithr (സംവാദം | സംഭാവനകൾ)
No edit summary
Renjithr (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== സ്കൂൾ വാർഷികം 2025 ==
== സ്കൂൾ വാർഷികം 2024- 2025 ==
കാരറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ 24 മത് വാർഷികം 2025 ഫെബ്രുവരി മാസം 14 തീയതി നടന്നു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുസ്മിത എസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ അഹമ്മദ് കബീർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐഷാ റഷീദ് ,വാർഡ് മെമ്പർ ആശ എ എസ്, യുവ ചലച്ചിത്ര സംവിധായകനും ഈ സ്കൂളിലെ പൂർവ്വ  വിദ്യാർത്ഥിയുമായ വിനേഷ് വിശ്വനാഥ് , പിടിഎ പ്രസിഡണ്ട് എസ് രാധാകൃഷ്ണൻ ,എച്ച് എം കവിത ആർ എസ്, സ്റ്റാഫ് സെക്രട്ടറി മാലതിദേവി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ ഹിന്ദി അധ്യാപിക ജയശ്രീ വി എസ് ന് യാത്രയയപ്പ്  നൽകി. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

18:37, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ വാർഷികം 2024- 2025

കാരറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ 24 മത് വാർഷികം 2025 ഫെബ്രുവരി മാസം 14 തീയതി നടന്നു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുസ്മിത എസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ അഹമ്മദ് കബീർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐഷാ റഷീദ് ,വാർഡ് മെമ്പർ ആശ എ എസ്, യുവ ചലച്ചിത്ര സംവിധായകനും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ വിനേഷ് വിശ്വനാഥ് , പിടിഎ പ്രസിഡണ്ട് എസ് രാധാകൃഷ്ണൻ ,എച്ച് എം കവിത ആർ എസ്, സ്റ്റാഫ് സെക്രട്ടറി മാലതിദേവി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ ഹിന്ദി അധ്യാപിക ജയശ്രീ വി എസ് ന് യാത്രയയപ്പ് നൽകി. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

വാർഷികത്തിൽ കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. 2023 -24 അധ്യയന വർഷം 100% വിജയം നേടിയതിനുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആദരവ് ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണനിൽ നിന്നും എച്ച് എം കവിത ആർ .എസ് ഏറ്റുവാങ്ങി. കൂടാതെ സ്കൂൾ ലൈബ്രറിയിലേക്ക് റാഫില ടീച്ചർ നൽകിയ പുസ്തകങ്ങൾ എച്ച് എം കവിത ആർ എസ് ഏറ്റുവാങ്ങി.

ബഡ്ഡിങ് റൈറ്റേഴ്സ് -2025

ബഡ്ഡിങ് റൈറ്റേഴ്സ് ഡിബിഎച്ച്എസ് കാരേറ്റ്  സ്കൂൾതല ഏകദിന ശില്പശാല 31/1/2025 വെള്ളിയാഴ്ച 10.30 എ.എമ്മിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രഥമ അധ്യാപിക  കവിത ആർഎസ് ഉദ്ഘാടനം നിർവഹിച്ചു.പ്രസ്തുത പരിപാടിയുടെ അധ്യക്ഷൻ സീനിയർ അസിസ്റ്റന്റ് ബീന ഐ.വി യും സ്വാഗതം 8Aയിലെ മൈത്രിയും നിർവഹിച്ചു.

എഴുത്തുകൂട്ടം വായന കൂട്ടം പ്രവർത്തനങ്ങളിലൂടെ കുട്ടികളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച്, പവിത്രൻ പൈങ്കുനിയുടെ  വായന എന്ന ചെറു കവിത സ്റ്റാഫ് സെക്രട്ടറി യും മലയാള  അധ്യാപികയുമായ മാലതി ദേവി  അവതരിപ്പിച്ചുകൊണ്ട് ക്ലാസെടുത്തു .

തുടർന്ന് പ്രമുഖരായ കവികളുടെ കവിതകൾ കേൾപ്പിക്കുകയും കുട്ടികളിലെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളായ കഥ, കവിത ,ചിത്ര രചനകളിലേക്ക് നയിക്കുകയും കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടാവുകയും ചെയ്തു .

തുടർന്ന് കുട്ടികളുടെ രചനകൾ കോർത്തിണക്കി കൊണ്ടുള്ള സർഗോദയം എന്ന സർഗാത്മക പതിപ്പ് പ്രധാനാധ്യാപിക  ആർഎസ് കവിത പ്രകാശനം ചെയ്തു.  

പ്രസ്തുത ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ഐവി ബീന അധ്യാപകരായ ശാലിനി ദിനേശ്, രഞ്ജിത് ആർ, സന്ദീപ് ,ഭരത് പ്രസാദ് ചന്ദ്രൻ ,ദിവ്യരാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സബ്ജില്ലാ ജൂനിയർ ഗേൾസ് ഖോ-ഖോ മത്സരം

സബ്ജില്ലാ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഖോ-ഖോ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ കൃഷ്ണ കെ ആർ,അഭിരാമി ബി എസ് ,അപർണ ബി എസ് ,അക്ഷര സുരേഷ് , അനാമിക ആർ ,ദൃഷ്ടി ഷിജു ,ഭവ്യ കൃഷ്ണൻ ആർ എസ് , പ്രസിസ പി എ ,കൃഷ്ണവേണി എ എസ് , ബ്രഹ്മ പി എസ് തുടങ്ങിയ കുട്ടികൾ എച്ച് എം കവിത ആർ എസ് ന്റെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങുന്നു.

63 - മത് സംസ്ഥാന സ്കൂൾ കലോത്സവം

63 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കിളിമാനൂർ ബി ആർ സി യുടെയും പുളിമാത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രചരണ ഘോഷയാത്രയിൽ ഡി ബിഎസ്എസ് ലെ അധ്യാപകരും കുട്ടികളും പങ്കെടുത്തപ്പോൾ .......

ലോക എയ്ഡ്സ് ദിനം -2024

പുളിമാത്ത് ഗ്രാമപഞ്ചായത്ത് ,പുളിമാത്ത് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ 3/12/24 ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. JHI സാജു എം കെ ക്ലാസ്സ് നയിച്ചു. അതോടൊപ്പം എയ്ഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരവും നടന്നു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് -2024

2023-26 ബാച്ചിന്റെ (ക്ലാസ്സ്-9)സ്കൂൾ തല ക്യമ്പ് 2024 ഒക്ടോബർ 9 ന് നടന്നു. കിളിമാനൂർ Govt. HSS ലെ ബീന ടീച്ചർ (RP) കൈറ്റ്സ് മാസ്റ്റർ ആയ ര‍‍‍ഞ്ജിത് ആർ(RP) , കൈറ്റ്സ് മാസ്റ്റർ ആയ ഭരത് പ്രസാദ്ചന്ദ്രൻ തുടങ്ങിയവ‍‍ർ ക്ലാസ്സ് നയിച്ചു. മികച്ച ക്ലാസ്സ് ആയിരുന്നു. ആനിമേഷനും പ്രോഗ്രാമിംങ്ങും ആയിരുന്നു പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ക്യാമ്പിൽ നിന്നും സബ്‍ജില്ലാ ക്യാമ്പിലേക്കുളള കുട്ടികളെ തെര‍ഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങിന് കണ്ണൻ A J, അശ്വിൻ A S, സുരജ ആനിമേഷന് അഖിലേഷ് S, ആദിത്യ V R, അഭിമന്യൂ S S എന്നീ കുട്ടികളെ തെര‍ഞ്ഞെടുത്തു .

ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി സന്ദർശനം-2024

ചിറയിൻകീഴ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലുളള സംവാദ 2.0 പ്രോഗ്രാമിന്റെ ഭാഗമായി ഡി.ബി.എച്ച്.എസ് കാരേറ്റ് 9-ാം ക്ലാസ്സിലെ വിദ്യർത്ഥികൾ 27/09/2024ൽ ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സന്ദർശിച്ചു. കുടാതെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഏബൽ ഡേവിഡുമായി സംവദിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും പി.റ്റി.എ പ്രതിനിധികളും ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിലെ വിവിധ കോടതികൾ സന്ദർശിക്കുകയും കോടതി നടപടികൾ കാണുകയും മനസ്സിലാക്കുകയും ചെയ്തു. സംവാദ ആർ.പി മാരായ അഡ്വ. ശ്രീജ ഡി, അഡ്വ. അനില എസ് എ , അഡ്വ. അജേഷ് എസ് ,എച്ച് എം ആർ. എസ് കവിത , അധ്യാപകരായ രഞ്ജിത്ത് ആർ , ഗോപിക ,ദിവ്യശ്രീ പിടിഎ വൈസ് പ്രസിഡണ്ട് ഉഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോടതി സന്ദർശിച്ചത് .

കൈ കോർക്കാം വയനാടിനായി

വയനാട് മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി DBHS കാരേറ്റ് JRC യൂണിറ്റ് നടത്തിയ വിഭവസമാഹരണം.

ഓണാഘോഷം-2024

2024-25  അധ്യയന വർഷത്തെ ഓണാഘോഷ പരിപാടികൾ 13/9/2024 സ്കൂളിൽ വച്ച് നടന്നു . കുട്ടികൾക്കായി വിവിധ കലാപരിപാടികളും  അതോടൊപ്പം പി.റ്റി.എ യുടെയും അധ്യാപക അനധ്യാപകരുടെയും  നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി .

സ്വാതന്ത്ര്യദിനാഘോഷം-2024

78 -ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടന്നു , ശേഷം സ്കൂൾ എച്ച് .എം ആർ.എസ് കവിത രാവിലെ 8:30ന് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് വിജയകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ പരേഡും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് -2024

ലിറ്റിൽ കൈറ്റ്സ് 2024- 27 (ക്ലാസ്സ്-8)ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 6/8/2024 ന് നടന്നു . മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ര‍‍‍ഞ്ജിത് ആർ , ഭരത് പ്രസാദ്ചന്ദ്രൻ തുടങ്ങിയവ‍‍ർ ക്ലാസ് നയിച്ചു. 26 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

സ്പോർട്സ് -2024

സ്കൂൾ തല കായിക മത്സരം ആഗസ്റ്റ് 7,9 തീയതികളിൽ നടന്നു. ആഗസ്റ്റ് 7 ന് 9:45 ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്പോർട്സ് താരം അക്ഷയയുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം നടന്നു.

ചാന്ദ്രദിനാചരണം

*അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായുള്ള വിവിധ പ്രവ‍ർത്തനങ്ങൾ - 22/7/24 മുതൽ 26/7/24 വരെ സ്കൂളിൽ നടന്നു*...... ചാന്ദ്രദൗത്യങ്ങൾ, ബഹിരാകാശ സഞ്ചാരം, റോക്കറ്റുകൾ,  ചന്ദ്രയാൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ  സംഘടിപ്പിച്ചു. ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ചിത്രരചന,    റോക്കറ്റ് മാതൃക നിർമ്മാണം,  വീഡിയോ പ്രദർശനം തുടങ്ങിയവ ഉണ്ടായിരുന്നു. കൂടാതെ അവസാന ദിനമായ വെള്ളിയാഴ്ച (26/7/24) കുട്ടികളിലെ ശാസ്ത്ര അഭിരുചിയും അവബോധവും വളർത്തുന്നത് ലക്ഷ്യമിട്ട് പ്രഗത്ഭനായ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേഷ് കുമാർ സാർ കുട്ടികളുമായി സംവദിക്കുകയും ലഘു പരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. യോഗനടപടികൾ നിയന്ത്രിച്ചത് കുട്ടികൾ തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ഒളിമ്പിക്സ് വളയങ്ങളുടെ മാതൃക അവതരിപ്പിച്ചത് പുതിയ അനുഭവമായി മാറി.

ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം

ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ കോമ്പറ്റീഷനിൽ വിജയികളായ കുട്ടികൾ... സീനിയർ വിഭാഗം വിജയി- ശിവാനി കെ. ആർ (9B) ഫസ്റ്റ് റണ്ണർ അപ്പ്- അനാലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 6/8/2024 ന് നടന്നു . മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ക്ലാസ് നയിച്ചു. 26 കുട്ടികൾ ക്യാമ്പിൽ പപ്രമാണം:42056 DBHS 2024 LK Camp 8.jpgങ്കെടുത്തു.മിക ആർ (9B) സെക്കൻഡ് റണ്ണർ അപ്പ് - അഭിഷേക് വി (10 A) ജൂനിയർ വിഭാഗം വിജയി -അഹല്യ ലാൽ എ എസ് (8B) ഫസ്റ്റ് റണ്ണർ അപ്പ്- മൈത്രി ഡി വി(8A) സെക്കൻഡ് റണ്ണർ അപ്പ് - രുദ്രദേവ് എസ് എസ് (7A)