"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 18: വരി 18:


== അലിഫ് അറബിക് ക്ലബ്ബ് ==
== അലിഫ് അറബിക് ക്ലബ്ബ് ==
* പ്രവേശനോത്സവം
പാപ്പിനിശ്ശേരി പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച മാങ്കടവ് ഗവൺമെൻ്റ് മാപിള എൽ പി സ്കൂളിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി അനിത ഉദ്ഘാടനം ചെയ്തു. അറിവിൻ്റെ ആദ്യാക്ഷരം നുകരാനെത്തിയ കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയ സമൂഹത്തോടൊപ്പം അറബിക് ക്ലബ്ബും കൈകോർത്തു. കവാടത്തിൽ പ്രവേശനോത്സവ ബാനർ പ്രദർശിപ്പിച്ചു. വിദ്യാലയവും അങ്കണവും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. വർണ്ണത്തൊപ്പിയും ബാഡ്ജും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു. കുഞ്ഞു കരങ്ങളുടെ വിരൽത്തുമ്പിനാൽ തീർത്ത 'സ്നേഹ മരം' വേറിട്ട അനുഭൂതി പകർന്നു. ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി കുരുന്നുകളെ പരിചയപ്പെടുത്തലും നടന്നു.നാലാം തരം കൂട്ടുകാർ പ്രവേശനോത്സവ ഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കി. ഒന്നാംതരത്തിലെ പുതിയ കൂട്ടുകാർക്ക് കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച അറബിക് നെയിം സ്ലിപ്പ് സമ്മാനിച്ചു.