ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

വായനാദിന മാസാചരണം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ, വാർത്ത വായന മത്സരം, പത്രവാർത്ത ക്വിസ്, വായന മത്സരം, കഥാകഥന മത്സരം, വായന പതിപ്പ് പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു.

കുട്ടികൾക്കൊപ്പം ആടിയും പാടിയും പറഞ്ഞും കൊണ്ടുള്ള ജനാർദ്ദനൻ മാഷിൻ്റെ സർഗ്ഗവിരുന്ന് കുട്ടികൾ നന്നായി ആസ്വദിച്ചു. ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അവധിക്കാല വായന പദ്ധതിയായ 'അക്ഷര മധുരം' പരിപാടിയിൽ വായനാനുഭവങ്ങൾ പങ്കുവെച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടിപ്പുസ്തകപ്പുരയിലേക്കുള്ള അറബിക് കഥാപുസ്തകങ്ങൾ വിദ്യാലയത്തിലെ അറബിക് അധ്യാപിക സി.പി സുബൈബത്ത് ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. പി ടി എ വൈസ് പ്രസിഡൻറ് സൈദ് എം.പി, മദർ പി ടി എ ഷെഫീറ.സി, രഞ്ജിത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും ലൈബ്രറി ഇൻ ചാർജ് സി.പി സുബൈബത്ത് നന്ദിയും പറഞ്ഞു.

സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

ഹിരോഷിമ,നാഗസാക്കി ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന് കീഴിൽ ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ് തലത്തിൽ ഹിരോഷിമ - നാഗസാക്കി അണുബോംബ് സ്ഫോടനത്തെക്കുറിച്ചും സഡാക്കോ സസുക്കിയെക്കുറിച്ചും ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ക്ലാസ് തലത്തിൽ സഡാക്കോ കൊക്കിനെ കുട്ടികൾ നിർമ്മിച്ച് കൊണ്ടുവന്ന് പ്രദർശിപ്പിച്ചു.  ആഗസ്ത് 9 ന് നടന്ന അസംബ്ലിയിൽ ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷിൽന ടീച്ചർ സംസാരിച്ചു. കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്ക്, യുദ്ധവിരുദ്ധ പോസ്റ്റർ ഇവ പ്രദർശിപ്പിച്ചു. അഞ്ചാം തരത്തിലെ കുട്ടികൾ ഹൗസ് തലത്തിൽ  ചുമർപത്രിക തയ്യാറാക്കി. എല്ലാ ക്ലാസുകളിലും ഹിരോഷിമ നാഗസാക്കി ഡോക്യുമെൻററി വീഡിയോ പ്രദർശനവും നടന്നു.

ഗണിത ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

അലിഫ് അറബിക് ക്ലബ്ബ്

  • പ്രവേശനോത്സവം

പാപ്പിനിശ്ശേരി പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച മാങ്കടവ് ഗവൺമെൻ്റ് മാപിള എൽ പി സ്കൂളിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി അനിത ഉദ്ഘാടനം ചെയ്തു. അറിവിൻ്റെ ആദ്യാക്ഷരം നുകരാനെത്തിയ കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയ സമൂഹത്തോടൊപ്പം അറബിക് ക്ലബ്ബും കൈകോർത്തു. കവാടത്തിൽ പ്രവേശനോത്സവ ബാനർ പ്രദർശിപ്പിച്ചു. വിദ്യാലയവും അങ്കണവും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. വർണ്ണത്തൊപ്പിയും ബാഡ്ജും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു. കുഞ്ഞു കരങ്ങളുടെ വിരൽത്തുമ്പിനാൽ തീർത്ത 'സ്നേഹ മരം' വേറിട്ട അനുഭൂതി പകർന്നു. ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി കുരുന്നുകളെ പരിചയപ്പെടുത്തലും നടന്നു.നാലാം തരം കൂട്ടുകാർ പ്രവേശനോത്സവ ഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കി. ഒന്നാംതരത്തിലെ പുതിയ കൂട്ടുകാർക്ക് കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച അറബിക് നെയിം സ്ലിപ്പ് സമ്മാനിച്ചു.

  • പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. അറബിക് ക്ലബ്ബ് പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു.കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കി.മുഖ്യാതിഥി റിയാസ് മാങ്ങാട് കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശവും 'മനുഷ്യനും വന്യജീവികളും' എന്ന വിഷയത്തിൽ മൾട്ടി വിഷ്വൽ പ്രസന്റേഷനും അവതരിപ്പിച്ചു.

  • വായന ദിന മാസാചരണം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അറബിക് ക്ലബ് ഉൾപ്പെടെ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പോസ്റ്റർ പ്രദർശനവും അറബിക് ക്വിസ് മത്സരവും നടന്നു.എൽ പി വിഭാഗത്തിൽ ഫാത്തിമത്തുൽ റിയ ടി പി, ആയിഷ സന കെ, അർവ്വ ഫാത്തിമ എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി. യു പി വിഭാഗത്തിൽ റിസ മുനീർ,ഫാത്തിമ റന റാഷിദ്, ആയിഷ അഹമ്മദ് അഷ്റഫ് എന്നിവരും വിജയികളായി. കുട്ടിപ്പുസ്തകപ്പുരയിലേക്കായി അറബിക് കഥാപുസ്തകങ്ങൾ വിദ്യാലയത്തിലെ അറബിക് അധ്യാപിക സി പി സുബൈബത്ത് ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാറിന് സമർപ്പിച്ചു.

  • അലിഫ് അറബിക് ക്ലബ് ഭാരവാഹികൾ

കോർഡിനേറ്റർ      : സുബൈബത്ത് ടീച്ചർ

കൺവീനർ              : ഫാത്തിമത്തുൽ ഹനാന എൻ

ജോ.കൺവീനർ 1 : അർവ്വ എൻ പി

ജോ.കൺവീനർ 2 : അബ്ദുസ്സുബ്ഹാൻ എം കെ പി

അംഗങ്ങൾ            :

  1. ഫാത്തിമത്തുൽ റിയ ടി പി
  2. റിസ മുനീർ കെ
  3. ഫാത്തിമ റിൻഷ എം പി
  4. ഫാത്തിമ റന റാഷിദ്
  • അലിഫ് ടാലൻ്റ് എക്സാം

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പ്രതിവർഷം നടത്തിവരുന്ന അലിഫ് ടാലൻറ് എക്സാം സ്കൂൾതല മത്സരം ജൂലൈ 10 വ്യാഴാഴ്ച നടന്നു. എൽ പി വിഭാഗത്തിൽ ഫാത്തിമത്തുൽ റിയ ടി പി, അർവ്വ ഫാത്തിമ,ആയിഷ സന കെ എ എന്നിവർ യഥാക്രമം 1, 2,3 സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ അബ്ദുസ്സുബ്ഹാൻ എം കെ പി, ഫാത്തിമ റന റാഷിദ്, ആയിഷ അഹമ്മദ് അഷ്റഫ് എന്നിവർ വിജയികളായി.

ഉപജില്ലാതല മത്സരത്തിന് യോഗ്യത നേടിയ രണ്ട് വിദ്യാർത്ഥികൾ 13 /07 /24ന് നടന്ന മത്സരപരീക്ഷയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടി. സ്കൂൾതലത്തിൽ വിജയികളായവരെ അറബി ഭാഷാ ദിനത്തിൽ മെമെന്റോ നൽകി ആദരിച്ചു.

  • മികച്ച അറബിക് ക്ലബ്

2023 24 അധ്യയന വർഷം എ ടി സി പാപ്പിനിശ്ശേരി ഉപജില്ലയിലെ മികച്ച അറബിക് ക്ലബ്ബായി മാങ്കടവ് ഗവൺമെൻറ് മാപ്പിള എൽ പി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 16ന് കാട്ടാമ്പള്ളിയിൽ വച്ച് നടന്ന എ ടി സിയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ക്ലബ്ബിനുള്ള ഉപഹാരം പാപ്പിനിശ്ശേരി എ ഇ ഒ ജയദേവൻ അവർകളിൽ നിന്നും ക്ലബ്ബ് കോർഡിനേറ്റർ സുബൈബത്ത് ടീച്ചർ സ്വീകരിച്ചു.HM,സ്റ്റാഫ്,പിടിഎ വിദ്യാർത്ഥികളെയും അധ്യാപികയെയും അഭിനന്ദിച്ചു.

  • സ്വാതന്ത്ര്യ ദിനം

ആഗസ്ത്15 സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ പതാക ഉയർത്തി. അറബിക് ക്ലബ്ബ് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു.വിവിധ തലക്കെട്ടുകളിൽ അധ്യാപകർ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി മൾട്ടി വിഷ്വൽ പ്രസന്റേഷൻ നടത്തി.

  • ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപക വേഷത്തിലെത്തി കുട്ടി ടീച്ചർമാരായി. പ്രത്യേക അസംബ്ലി ചേർന്ന് മുഴുവൻ അധ്യാപകരും കുട്ടികളോട് സംവദിച്ചു അധ്യാപകദിന പോസ്റ്റർ അറബിക് ക്ലബ് അംഗങ്ങൾ പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ മാസ്റ്റർക്ക് കൈമാറി. തങ്ങളുടെ ഇഷ്ട ടീച്ചർക്ക് കത്തെഴുതാനുള്ള അവസരവും ഉണ്ടായി. അറബിക് ക്ലബ്ബംഗങ്ങൾ അധ്യാപകർക്ക് പ്രത്യേക സമ്മാനം തയ്യാറാക്കിയും ആശംസകൾ നേർന്നും അധ്യാപകരെ ആദരിച്ചു.

  • ഒക്ടോബർ 2 ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശ റാലി നടന്നു.നോട്ടീസ് ബോർഡിൽ പോസ്റ്റർ പ്രദർശിപ്പിച്ചു.

  • അറബിക് സാഹിത്യോത്സവം

ഒക്ടോബർ 14 മുതൽ 17 വരെ തീയതികളിലായി നടക്കുന്ന ഉപജില്ലാതല മത്സരത്തിനായി കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി സജ്ജരാക്കി. വളപട്ടണം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പാപ്പിനിശ്ശേരി ഉപജില്ലാതല അറബിക് കലോത്സവത്തിൽ മാങ്കടവിന്റെ ചുണക്കുട്ടികൾ 62 വിദ്യാലയങ്ങളോട് പൊരുതി സെക്കൻഡ് റണ്ണറപ്പ് കരസ്ഥമാക്കി. അറബിക് ക്വിസ്സിൽ ഫാത്തിമതുൽ റിയ ടി പി രണ്ടാം സ്ഥാനം നേടി. മാങ്കടവിന്റെ ചരിത്രവിജയം ആഘോഷിക്കുന്നതിനായി 22/10/24ന് മാങ്കടവ് കുന്നുംപുറം മുതൽ മാങ്കടവ് മില്ല് വരെ വിജയാഘോഷ റാലി സംഘടിപ്പിച്ചു. വിജയികളെയും പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ പി ടി എ അനുമോദിച്ചു.

  • റേഡിയോ മാങ്കടവ്

2024 നവംബർ 1 കേരളപ്പിറവി ദിനത്തിൽ പാപ്പിനിശ്ശേരി ഉപജില്ല എ ഇ ഒ ശ്രീ കെ ജയദേവൻ റേഡിയോ മങ്കടവിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കണ്ണൂർ ക്ലബ്ബ് എഫ് എം ആർ ജെ നമീന മുഖ്യാതിഥിയായി പങ്കെടുത്തു.

റേഡിയോ പ്രക്ഷേപണത്തിന്റെ സാങ്കേതികവും സാമൂഹികവും സർഗാത്മകവുമായ സാധ്യതകൾ പരിചയക്കാനുതകുന്ന മൂല്യവത്തായ ഒരു വൈജ്ഞാനിക വിദ്യാഭ്യാസ ഉപകരണമായി റേഡിയോ മാങ്കടവ് വിദ്യാർത്ഥികളുടെ മുന്നിലെത്തുമ്പോൾ അറബിക് ക്ലബ്ബിലെ അംഗങ്ങളും വളരെ ഉത്സാഹത്തിലാണ് പ്രവർത്തനങ്ങൾക്ക് തീർച്ചയായും ഒരു മുതൽക്കൂട്ടായി വിദ്യാലയത്തിലെ ഈ 'റേഡിയോ മങ്കടവ്' കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം. നിലവിൽ 15 പരിപാടികളാണ് ഉള്ളത്.

  • ശിശുദിനം

നവംബർ 14 ചാച്ചാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു.അറബിക് ക്ലബ് അംഗങ്ങൾ ശിശുദിന പോസ്റ്റർ എച്ച് എം ഇൻ ചാർജ് രഞ്ജിത ടീച്ചർക്ക് കൈമാറി.ശിശുദിന റാലിയിൽ പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തി ക്ലബ് അംഗങ്ങൾ സജീവ സാന്നിധ്യം അറിയിച്ചു.

  • അന്താരാഷ്ട്ര അറബി ഭാഷാ ദിനം

ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മാങ്കടവ് ഗവൺമെൻറ് മാപ്പിള എൽ പി സ്കൂൾ ഡിസംബർ 11 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബിഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വാരാചരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ വിദ്യാർഥികൾക്ക് ഭാഷാദിന ബാഡ്ജ് നൽകിക്കൊണ്ട് നിർവഹിച്ചു.ഭാഷാ ദിന പോസ്റ്റർ സ്കൂൾ ലീഡർ നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. സ്പെഷ്യൽ റേഡിയോ, പോസ്റ്റർ നിർമ്മാണം, ബാഡ്ജ് വിതരണം,കളറിംഗ് മത്സരം, പദപ്പയറ്റ് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ വാരാചരണത്തിന് മിഴിവേകി.

രക്ഷിതാക്കൾക്കായി കാലിഗ്രഫി മത്സരവും നടന്നു.ഫർഹീൻ സുബൈർ, ഫസ്ന സി പി, സഹന കെ തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. രക്ഷിതാക്കൾക്കുള്ള ഉപഹാരം ഫെബ്രുവരി മൂന്നിന് നടന്ന സ്കൂൾ വാർഷികാഘോഷം മൽഹാർ-2025 വേദിയിൽ വെച്ച് സമ്മാനിച്ചു.

  • അറബിക് സ്പെഷ്യൽ റേഡിയോ

ഡിസംബർ 18ന് പ്രക്ഷേപണം ചെയ്ത 'അറബിക് സ്പെഷ്യൽ റേഡിയോ' ഭാഷാ ദിനത്തിന് മാറ്റ് കൂട്ടി. റിസ മുനീർ,ഫാത്തിമ റന റാഷിദ് എന്നിവർ റേഡിയോ ജോക്കികളായി പങ്കെടുത്തു.

പരിപാടികൾ:-

ഡിസംബർ 18 അറബി ഭാഷാ ദിനത്തിന്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ട് ആയിഷ സന അവതരിപ്പിച്ച 'ഇന്നോർമ്മ'.

ആശംസ : പ്രധാന അധ്യാപകൻ കുട്ടികളെ അറബിയിൽ തന്നെ അഭിസംബോധന ചെയ്ത് സംസാരിച്ചത് കുട്ടികളിൽ കൗതുകമുണർത്തി.

കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി 'എൻ്റെഴുത്തുകൾ'

'അതിഥിക്കൊപ്പം' - അറബി അധ്യാപകനും രചയിതാവും ഗായകനുമായ നൗഫൽ മയ്യിൽ മാസ്റ്ററുമായി റിസ മുനീർ നടത്തിയ അഭിമുഖം.

'സർഗ്ഗലയ'ത്തിൽ നാലാം തരം കൂട്ടുകാർ അവതരിപ്പിച്ച സംഘഗാനം

'അഹ് ലൻ അറബിയ്യ' ഭാഷാ സഹായി

പിറന്നാൾ ആശംസകളുമായി 'മധുരപ്പിറന്നാൾ'

വാർത്ത

കുട്ടികൾക്ക് ആസ്വദിക്കാനുള്ള പാട്ടുകളുമായി 'പാട്ടുപെട്ടി'

ഡിസംബർ 18 ഉച്ചഭക്ഷണ ഇടവേളയിൽ നടന്ന റേഡിയോ പ്രക്ഷേപണം വിദ്യാലയത്തിന്റെ യൂട്യൂബ് ചാനലായ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിലൂടെയും കേൾക്കാൻ അവസരമൊരുക്കി.

ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ ക്ലാസ് തലത്തിൽ അധ്യാപകരോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ വിജയിച്ചവരുടെ ഫോട്ടോ വെച്ച പോസ്റ്റർ വിദ്യാലയ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. വിജയികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു