ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കുലശേഖരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43250 1 (സംവാദം | സംഭാവനകൾ)
43250 1 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
 
വരി 10: വരി 10:
==== അന്താരാഷ്ട്ര യോഗാദിനം ====
==== അന്താരാഷ്ട്ര യോഗാദിനം ====
യോഗാദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കായുള്ള സൗജന്യ യോഗാക്ലാസ്സ് വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു . ഡോ.നിഷ.എൽ.ആർ ( ഗവ : ആയുർവേദ ഡിസ്‌പെൻസറി, വട്ടിയൂർക്കാവ് ) ക്ലാസ്സ് നയിച്ചു.
യോഗാദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കായുള്ള സൗജന്യ യോഗാക്ലാസ്സ് വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു . ഡോ.നിഷ.എൽ.ആർ ( ഗവ : ആയുർവേദ ഡിസ്‌പെൻസറി, വട്ടിയൂർക്കാവ് ) ക്ലാസ്സ് നയിച്ചു.
==== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ====
ജൂലൈ 31 ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ജൂലൈ 29 ന് നാമനിർദേശ പത്രിക സമർപ്പണം നടന്നു. തുടർന്നുള്ള ദിനങ്ങളിൽ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ചുകൊണ്ട്  പൂർത്തിയാക്കിയ തിരഞ്ഞെടുപ്പിലെ വിജയികൾ ഓഗസ്റ്റ് ഒന്നാം തീയതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

12:44, 31 ജനുവരി 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

2024-25 അധ്യായന വർഷത്തെ  പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. പ്രവേശനോത്സവം കൊടുങ്ങാനൂർ വാർഡ് കൗൺസിലർ ശ്രീമതി പത്മ . എസ് ഉദ്ഘാടനം ചെയ്തു . BRC പ്രതിനിധി, രക്ഷകർത്താക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായ സഹകടരണത്തോടുകൂടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് അക്ഷര ദീപം തെളിയിക്കൽ, അക്ഷര വൃക്ഷം  പൂർത്തിയാക്കൽ, കുട്ടികളുടെ കലാപരിപാടികൾ, പായസ വിതരണം എന്നിവയും നടന്നു. രക്ഷകർത്താക്കൾക്കായുള്ള ശില്പശാല സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വാർഡ് കൗൺസിലർ സ്കൂൾ വളപ്പിൽ ശീമപ്ലാവിന്റെയും മാതാവിന്റെയും തൈകൾ വച്ചുപിടിപ്പിച്ചു. ഹരിത കർമ്മസേന അംഗങ്ങളെ ഹെൽത്ത് ഇൻസ്‌പെക്ടറിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

വായനാവാരാചരണം

ജൂൺ 19 ന് ശ്രീ അജി.ഡി.പി. (റിസർച് ഓഫീസർ-മലയാളം, എസ്.സി.ഇ.ആർ.റ്റി) വായനാവാരാചരണം ഉദ്ഘാടനവും, വാർഡ് കൗൺസിലർ ശ്രീമതി പത്മ .എസ്സ് വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും നിർവഹിച്ചു. ക്ലാസ്സ് ലൈബ്രറികൾ, പുസ്തകത്തൊട്ടിൽ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. വാരാചരണത്തോടനുബന്ധിച്ചു സാഹിത്യ ക്വിസ്,വായനാമത്സരം,പോസ്റ്റർരചന, പുസ്തക പ്രദർശനം മുതലായവ സംഘടിപ്പിച്ചു.

അന്താരാഷ്ട്ര യോഗാദിനം

യോഗാദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കായുള്ള സൗജന്യ യോഗാക്ലാസ്സ് വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു . ഡോ.നിഷ.എൽ.ആർ ( ഗവ : ആയുർവേദ ഡിസ്‌പെൻസറി, വട്ടിയൂർക്കാവ് ) ക്ലാസ്സ് നയിച്ചു.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്