"എ.എൽ.പി.എസ്. തോക്കാംപാറ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
സ്കൂളിന്റെ തൊട്ടടുത്തായിരുന്നു കാളിയമ്മയുടെ വീട്. മുറ്റത്തിന്റെ അരികിൽ നിറഞ്ഞ് പൂത്തു നിൽക്കുന്ന ചെടികളും ഓണപ്പൂക്കളവും കാണാൻ മതിലരികിൽ നിന്ന് എത്തി നോക്കാറുണ്ടായിരുന്നു കുട്ടികൾ. മതിലിനോട് ചേർന്ന പൂമരം നാലാം ക്ലാസിന്റെ ഓട്ടിന് പുറത്തുവന്ന് തൊടാറുമുണ്ടായിരുന്നു. സ്കൂളിനും വീടിനുമിടയിൽ, കാളിയമ്മക്കായി പ്രകൃതി വിരിച്ച പൂപ്പാലം പോലെ. | സ്കൂളിന്റെ തൊട്ടടുത്തായിരുന്നു കാളിയമ്മയുടെ വീട്. മുറ്റത്തിന്റെ അരികിൽ നിറഞ്ഞ് പൂത്തു നിൽക്കുന്ന ചെടികളും ഓണപ്പൂക്കളവും കാണാൻ മതിലരികിൽ നിന്ന് എത്തി നോക്കാറുണ്ടായിരുന്നു കുട്ടികൾ. മതിലിനോട് ചേർന്ന പൂമരം നാലാം ക്ലാസിന്റെ ഓട്ടിന് പുറത്തുവന്ന് തൊടാറുമുണ്ടായിരുന്നു. സ്കൂളിനും വീടിനുമിടയിൽ, കാളിയമ്മക്കായി പ്രകൃതി വിരിച്ച പൂപ്പാലം പോലെ. | ||
== ഓർമ്മയിൽ എന്റെ വിദ്യാലയം == | |||
==== അർമിൻ അംജദ് ==== | |||
ഒരു സ്കൂൾ മാറ്റത്തിന്റെ സങ്കടത്തിലാണ് ഞാൻ എ എൽ പി സ്കൂൾ തോക്കാംപാറയിൽ എത്തുന്നത്. അമ്മയുടെ സ്ഥലം മാറ്റം എന്നത് എനിക്കും അനിയത്തിക്കും ഒരു പറിച്ചുനടലാണ്. സ്നേഹനിധികളായ അദ്ധ്യാപകരും കൂട്ടുകാരും നിറഞ്ഞ കോട്ടയം ജില്ലയിലെ വൈക്കം കുളശേഖരമംഗലം സ്കൂളിൽ നിന്നുമായിരുന്നു ഞാനും എന്റെ കുഞ്ഞനുജത്തിയും ഇവിടെ എത്തിയത്. ഒരു അധ്യയന വർഷം പകുതിയിലാണ് ഞാൻ മൂന്നാം ക്ലാസിലും അനിയത്തി എൽ കെ ജി യിലുമായി എത്തിയത്. പെട്ടെന്ന് പുതിയ ഒരു ജില്ലയിലേക്ക്, പുതിയ സ്കൂളിലേക്ക്... ഭാഷയും രീതിയും വ്യത്യസ്തമായ ഒരു സ്ഥലം. | |||
ഞാനും മറ്റു കുട്ടികളെപ്പോലെ മലയാളമാണ് സംസാരിക്കുന്നതെങ്കിലും, ഞാൻ കേൾക്കാത്ത പല വാക്കുകളും, ഒരു മൂളലിൽ പോലും അർത്ഥം മാറുന്ന ഭാഷാശൈലിയും... ആകെ പ്രശ്നങ്ങൾ... ആർക്കും മനസ്സിലാകാത്ത നൂറുനൂറു പ്രശ്നങ്ങൾ... അതിനെ മറികടക്കാൻ ഞാൻ ചില കുറുമ്പുകൾ കാട്ടിത്തുടങ്ങി. ക്ലാസ് ടീച്ചർ ഫസീല ടീച്ചർക്കും ചെറിയ തലവേദനയായി. എന്റെ സങ്കടങ്ങൾ അമ്മയോട് പറഞ്ഞു. അല്ലാതെ ആരോട് പറയാൻ... അമ്മ പ്രശ്നം ടീച്ചറിന് മുമ്പാകെ അവതരിപ്പിച്ചു. പിന്നീട് ടീച്ചർ എന്നെ ചേർത്തുനിർത്തി. ഞാൻ തിരിച്ചുവന്നു. | |||
LKG-യിലെ ടീച്ചർ എന്റെ അനിയത്തിയെ ഒരു അമ്മയെപ്പോലെ സ്നേഹത്തോടെ സ്കൂളിലേക്ക് ചേർത്തു. നാലാം ക്ലാസിലെ എന്റെ ടീച്ചർ ദിവ്യ ടീച്ചറായിരുന്നു. ടീച്ചർ എനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നു. ആ സമയത്താണ് കോറോണ എന്ന ഭീകരന്റെ വരവ്... ഫോണിലെ ശബ്ദമായി ദിവ്യ ടീച്ചർ എന്റെ അടുത്തേക്ക് എപ്പോഴും എത്തി... നാലാം ക്ലാസിലെ ഏറ്റവും വലിയ വെല്ലുവിളി എൽ എസ് എസ് പരീക്ഷയായിരുന്നു. പ്രിയപ്പെട്ട അധ്യാപകരുടെ പിന്തുണയോടെ അതും നേടാൻ കഴിഞ്ഞു. ആ നേട്ടത്തിന് പ്രിയ ജയകൃഷ്ണൻ മാഷുടെ പിന്തുണ ഒരിക്കലും മറക്കില്ല. | |||
എ എൽ പി എസ് തോക്കാംപാറ എന്നു പറയുമ്പോൾ സ്കൂൾ മുറ്റത്ത് നിലക്കുന്ന അത്തിമരമാണ് ആദ്യം മനസ്സിലേക്ക് വരുന്നത്. തണൽ വിരിച്ച് തലയെടുപ്പോടെയുള്ള ആ നില്പ് തന്നെ കുളിരുള്ള ഒരോർമ്മയാണ്... അത്തിമരത്തിന്റെ കൊമ്പിലെ കാക്കക്കൂടും അതിലെ കാക്കമ്മയും കുഞ്ഞുങ്ങളും, അൽപസ്വല്പം കവിത എഴുതുന്ന എന്നെ എപ്പോഴും ക്ലാസിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയിരുന്നു. കാക്കമ്മയുടെ കുഞ്ഞുങ്ങളോടുള്ള കരുതലുപോലെ ഞങ്ങളെ ചേർത്തുപിടിച്ച പ്രിയ അദ്ധ്യാപകർ തന്ന സ്നേഹവും കരുതലും, അത്തിമരത്തിന്റെ തണലുപോലെ, സ്കൂൾ മുറ്റത്തെ കിണർവെള്ളത്തിന്റെ കുളിരുപോലെ, ജീവിതത്തിൽ എന്നും മറക്കാത്ത അനുഭവമായി പാഠമായി കൂടെയുണ്ടാവും. | |||