തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ സ്വാ എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായി സ്കൂളിൽ നടത്തപ്പെട്ടു.78 -മത് സ്വാതന്ത്രദിനാഘോഷമാണ് ഈ വർഷം നടന്നത്.രാവിലെ 9 :൦൦ മണിക്ക് പതാക ഉയർത്തൽ നടന്നു.ബ്ലോക്ക് മെമ്പർ ശ്രീ.രജത് ബാലകൃഷ്ണൻ പതാക ഉയർത്തി.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.ഇന്ദുലേഖ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ റാലി ഒഴിവാക്കിയിരുന്നു.തുടർന്ന് പൊതുയോഗം നടന്നു.പ്രഥമാദ്ധ്യാപകൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.പി റ്റി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീ.രജത് ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം . അധ്യാപികയും സ്വാതന്ത്രസമരസേനാനിയുടെ മകളുമായ ശ്രീമതി.ഗീത ഭാസ്കർ ചടങ്ങിലെ മുഖ്യ അതിഥി ആയിരുന്നു.ടീച്ചർ സ്വാതന്ത്രസമരചരിത്രത്തെക്കുറിച്ചും സ്വാതന്ത്രസമരനേതാക്കളെക്കുറിച്ചും വിശദമായി ക്ലാസ്സെടുത്തു .കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ആന്റോ വർഗീസ് , ശ്രീമതി.ഇന്ദുലേഖ ,പി റ്റി എ പ്രസിഡന്റ് ,എം പി റ്റി എ ചെയർപേഴ്സൺ ,ജോസ് സർ എന്നിവർ ആശംസകൾ അറിയിച്ചു.റായിക്കുട്ടി ടീച്ചർ ഗീത ഭാസ്കർ ടീച്ചറെ പൊന്നാടയണിയിച്ചു ആദരിച്ചു.സുബിത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. | |||
തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.കുട്ടികളുടെ ഡാൻസ്,ദേശഭക്തിഗാനം,വന്ദേമാതരം എന്നിവ കുട്ടികൾ അവതരിപ്പിച്ചു.ദിനാചരണവുമായി ബന്ധപ്പെട്ട് സ്വാതന്ത്രസമര ആൽബം,പതിപ്പ്,ക്വിസ് എന്നിവ സംഘടിപ്പിച്ചു. |