"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 280: വരി 280:


==ജനുവരി==
==ജനുവരി==
===പുതുവത്സരാഘോഷം 2025===
പുതിയവർഷത്തെ വരവേൽക്കാൻ ജി വി  എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറായി. പുത്തനുടുപ്പ് അണിഞ്ഞുവന്ന വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കേക്ക് മുറിച്ച് പുതുവർഷത്തെ വരവേറ്റു. പരസ്പരം മധുരം കൈമാറി സന്തോഷം പങ്കുവെച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കി വന്ന ആശംസാകാർഡുകൾ അധ്യാപകർക്കും സുഹൃത്തുക്കൾക്കും നൽകി സന്തോഷപൂർവ്വം പുതുവർഷത്തെ സ്വാഗതം ചെയ്തു.
===പഠനയാത്ര ===
===പഠനയാത്ര ===
ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി  2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളി ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി.
ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി  2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി.
 
===പൊങ്കൽ===
തമിഴ്നാടിൻ്റെ തനത് ആഘോഷമായ പൊങ്കൽ ജനുവരി 13 ന് തിങ്കളാഴ്ച വിദ്യാലയത്തിൽ ആഘോഷിച്ചു.  തമിഴ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ക്ലാസ് മുറിയിൽ വിവിധ വർണ്ണങ്ങളിലുള്ള മനോഹരമായ കോലം ഒരുക്കി. വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും കോലം കണ്ട് ആസ്വദിക്കാൻ അവസരമുണ്ടായി. തുടർന്ന് തമിഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ശർക്കര പൊങ്കൽ എല്ലാ കുട്ടികൾക്കും വിളമ്പി നൽകി. തമിഴ്നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ  കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.