"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
വർദ്ധിച്ചു വരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കരുനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിൽ | വർദ്ധിച്ചു വരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കരുനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിൽ | ||
ബോധവൽക്കരണക്ലാസും ലഘുലേഖാവിതരണവും നടത്തി.പ്രസ്തുത പരിപാടിയുടെ ഉൽഘാടനം താച്ചയിൽ ജംഗ്ഷനിൽ വച്ച് കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീമതി:എൽ ശ്രീലത നിർവഹിച്ചു. | ബോധവൽക്കരണക്ലാസും ലഘുലേഖാവിതരണവും നടത്തി.പ്രസ്തുത പരിപാടിയുടെ ഉൽഘാടനം ജനുവരി 21 ന് താച്ചയിൽ ജംഗ്ഷനിൽ വച്ച് കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീമതി:എൽ ശ്രീലത നിർവഹിച്ചു. | ||
[[പ്രമാണം:41031 cyber bothavalkaranam1.jpg|ലഘുചിത്രം]] | [[പ്രമാണം:41031 cyber bothavalkaranam1.jpg|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്‍സ് യുണിറ്റ് ഡെപ്യൂട്ടി ലീഡർ ഗൗതം യു അധ്യക്ഷവഹിച്ച യോഗത്തിൽ യൂണിറ്റ് ലീഡർ ഡിനു സി സ്വാഗതവും സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി:ടി സരിത, കൈറ്റ് മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ ശ്രീ.എസ് പ്രമോദ് ,പിടിഎ പ്രസിഡന്റ് ശ്രീ.എച്ച് എ സലാം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പിആർഒ ആർ കൃഷ്ണകുമാർ മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.ആർ രവീന്ദ്രൻ പിള്ള ,അനന്തൻ പി,എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രത്യുഷ് വിനായക് പി ജെ യോഗത്തിന് നന്ദി പറഞ്ഞു. | ലിറ്റിൽ കൈറ്റ്‍സ് യുണിറ്റ് ഡെപ്യൂട്ടി ലീഡർ ഗൗതം യു അധ്യക്ഷവഹിച്ച യോഗത്തിൽ യൂണിറ്റ് ലീഡർ ഡിനു സി സ്വാഗതവും സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി:ടി സരിത, കൈറ്റ് മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ ശ്രീ.എസ് പ്രമോദ് ,പിടിഎ പ്രസിഡന്റ് ശ്രീ.എച്ച് എ സലാം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പിആർഒ ആർ കൃഷ്ണകുമാർ മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.ആർ രവീന്ദ്രൻ പിള്ള ,അനന്തൻ പി,എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രത്യുഷ് വിനായക് പി ജെ യോഗത്തിന് നന്ദി പറഞ്ഞു. | ||
ബോധവൽക്കരണ പരിപാടിയുടെ മുന്നോടിയായി "സൈബർ സുരക്ഷ അപകട സാധ്യതകളെ തിരിച്ചറിയുക" എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നടന്നു. കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ് അരുൺകുമാർ ക്ലാസ് കൈകാര്യം ചെയ്തു.കൈറ്റ് മാസ്റ്റർമാരായ എൻ സുഭാഷ് ,ജെ. ജയകൃഷ്ണൻ ,ബി. ബെൻസി ടീച്ചർ, ബി. രജനി ടീച്ചർ എന്നിവർ നേതൃത്വം നൽകി | ബോധവൽക്കരണ പരിപാടിയുടെ മുന്നോടിയായി "സൈബർ സുരക്ഷ അപകട സാധ്യതകളെ തിരിച്ചറിയുക" എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നടന്നു. കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ് അരുൺകുമാർ ക്ലാസ് കൈകാര്യം ചെയ്തു.കൈറ്റ് മാസ്റ്റർമാരായ എൻ സുഭാഷ് ,ജെ. ജയകൃഷ്ണൻ ,ബി. ബെൻസി ടീച്ചർ, ബി. രജനി ടീച്ചർ എന്നിവർ നേതൃത്വം നൽകി | ||
19:11, 22 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
പ്രവേശനോൽസവം 2024
സ്‍കൂൾ പ്രവേശനോൽസവം ജൂൺ 3 ന് രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ശ്രി .കോട്ടയിൽ രാജൂ നിർവഹിച്ചു.പ്രസ്തുതയോഗത്തിൽ സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജ് മെന്റെ് കമ്മിറ്റി പ്രസിഡന്റെ് ശ്രി.ജയപ്രകാശ് മേനോൻ ,സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി .റ്റി സരിത,പി.റ്റി.എ പ്രസിഡന്റെ് ക്ലാപ്പന സുരേഷ് എന്നിവർ പങ്കെടുത്തു.
ഗണിതോത്സവം -2024

സ്‍ക്കൂളിൽ പണിതീർത്ത പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗണിതോത്സവം സംഘടിപ്പിച്ചു. യുപി ,ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഭാഗം കുട്ടികൾക്കായി ഉപജില്ലാതലത്തിൽ നടത്തിയ ഗണിതശാസ്ത്ര ക്വിസിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. നമ്പരുവികാല വെൽഫെയർ സ്കൂളിലെ ഇരട്ട സഹോദരങ്ങളായ വി ഋഗ്വേദ്, വി യജുർവേദ് എന്നിവർ ഒന്നാം സ്ഥാനവും ,പുന്നക്കുളം സംസ്കൃത യുപി സ്കൂളിലെ ശ്രീഹരി സുധീഷ് ,എസ് അശ്വിൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സി ദിനു ടി ജെ അവതാർ എന്നിവർ ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഐ നഫാൻ ,ദേവൻ പി ഉണ്ണിത്താൻ എന്നിവർ രണ്ടാം സ്ഥാനവും നേടി .ഹയർസെക്കൻഡറി വിഭാഗത്തിൽ തഴവ ഹയർസെക്കൻഡറി സ്കൂളിലെ എസ് ആരോമൽ ,എസ് ഗണേഷ് എന്നിവർ ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ജാസിം ടി എ മഹാദേവൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു .ഐ ചിത്രലേഖ അധ്യക്ഷനായി. പ്രധാന അധ്യാപിക ടി സരിത ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക കെജി അമ്പിളി എന്നിവർ സംസാരിച്ചു
ഉച്ചയ്ക്കുശേഷം നടന്ന ഗണിതശാസ്ത്ര ശില്പശാലയിൽ വിക്ടേഴ്സ് ഫെയിം എസ് എം പ്രതാപ് ക്ലാസ് എടുത്തു
ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ബോയ്സിന് വീണ്ടും ഓവറോൾ കിരീടം

ഒക്ടോബർ 23-24 തീയതികളിലായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ വച്ച് നടന്ന ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ- ഐ ടി മേളയിൽ 681 പോയിന്റ് നേടി ഓവറോൾ കിരീടം നിലനിർത്തി.കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായ സമാപനയോഗത്തിൽ വച്ച് ബഹുമാനപ്പെട്ട കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിൽ നിന്നും ഓവറോൾ ട്രോഫി ഏറ്റുവാങ്ങി
സൈബർ സുരക്ഷാ പരിശാലന ക്ലാസ്
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു
-
കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ കുമാർ സർ ക്ലാസ് കൈകാര്യം ചെയ്യുന്നു
-
പരിശീലന ക്ലാസ് കൈകാര്യം ചെയ്ത അരുൺകുമാർ സാറിന് സ്ക്കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ്സ് ടി സരിത ടീച്ചർ നൽകുന്നു
അറിവിന്റെ കടലാഴങ്ങൾ കൈയ്യെത്തും ദൂരത്ത്

ആയിരത്തിലധികം പുസ്തകങ്ങളും ,പുസ്തക അലമാരയും സ്ഥാപിച്ചുകൊണ്ട്, സ്കൂൾ പിറ്റിഎ നേതൃത്വത്തിൽ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ: പി കെ ഗോപൻ നിർവഹിച്ചു.പി റ്റി എ പ്രസിഡൻ്റ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായിരുന്നു.
മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിന് ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ക്ലാസ് ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങൾ കൈമാറി
സ്കൂൾ മാനേജർ ശ്രീലത ടീച്ചർ ,പ്രസിഡൻ്റ് വി പി ജയപ്രകാശ് മേനോൻ ,കെ മോഹൻകുമാർ പി റ്റി എ അംഗങ്ങളായ എച്ച് സലാം, ഷിഹാബ് എസ് പൈനുംമൂട് ,
ശ്രീ അനന്തൻ പിള്ള, ശ്രീ പുഷ്പാംഗദൻ എന്നിവരും പങ്കെടുത്തു.പ്രിൻസിപ്പാൾ വീണാ റാണി ഐ സ്വാഗതവും ഹെഡ്മിസ്ട്രസ് സരിത റ്റി നന്ദിയും അറിയിച്ചു
പി റ്റി എ പൊതുയോഗം

സ്ക്കൂളിന്റെ പി.റ്റി എ പൊതുയോഗം നവംബർ 15ന് സ്ക്കൂൾ അങ്കണത്തിൽ നടന്നു. പി റ്റി എ പ്രസിഡന്റെ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായ യോഗം മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉൽഘാടനം ചെയ്തു.പ്രിൻസിപ്പാൾ വീണാറാണി ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് സരിത ടീച്ചർ സ്വാഗതം പറഞ്ഞു
എച്ച് എ സലാമിനെ സ്കൂൾപി റ്റി എ യുടെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.ശ്രീ അനന്തൻ പിള്ളയാണ് പുതിയ പിറ്റിഎ യുടെ വൈസ് പ്രസിഡൻ്റ്.ശ്രീമതി മായയെ മാതൃസമിതിയുടെ പ്രസിഡൻ്റായും പൊതുയോഗം തീരുമാനിച്ചു
എൻസിസി ദിനാചരണം
സ്കൂളിലെ എൻ സി സി കേഡറ്റുകൾ, എൻ സി സി ദിനാചരണത്തിന്റെ ഭാഗമായി സഹപാഠികൾക്ക് ഭക്ഷണം ഒരുക്കി. ഓരോ എൻ സി സി കേഡറ്റും അവർ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണം സ്ക്കൂളിലെത്തിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിയത് ഒരു വേറിട്ട പരിപാടിയായി.സ്കൂൾ എൻ സി സി ഓഫീസർ സതിഷ് എച്ച് പരിപാടിക്ക് നേതൃത്വം നല്കി
സൈബർ സുരക്ഷാഅറിയിപ്പുകളുമായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ
വർദ്ധിച്ചു വരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കരുനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിൽ
ബോധവൽക്കരണക്ലാസും ലഘുലേഖാവിതരണവും നടത്തി.പ്രസ്തുത പരിപാടിയുടെ ഉൽഘാടനം ജനുവരി 21 ന് താച്ചയിൽ ജംഗ്ഷനിൽ വച്ച് കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീമതി:എൽ ശ്രീലത നിർവഹിച്ചു.

ലിറ്റിൽ കൈറ്റ്‍സ് യുണിറ്റ് ഡെപ്യൂട്ടി ലീഡർ ഗൗതം യു അധ്യക്ഷവഹിച്ച യോഗത്തിൽ യൂണിറ്റ് ലീഡർ ഡിനു സി സ്വാഗതവും സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി:ടി സരിത, കൈറ്റ് മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ ശ്രീ.എസ് പ്രമോദ് ,പിടിഎ പ്രസിഡന്റ് ശ്രീ.എച്ച് എ സലാം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പിആർഒ ആർ കൃഷ്ണകുമാർ മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.ആർ രവീന്ദ്രൻ പിള്ള ,അനന്തൻ പി,എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രത്യുഷ് വിനായക് പി ജെ യോഗത്തിന് നന്ദി പറഞ്ഞു.
ബോധവൽക്കരണ പരിപാടിയുടെ മുന്നോടിയായി "സൈബർ സുരക്ഷ അപകട സാധ്യതകളെ തിരിച്ചറിയുക" എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നടന്നു. കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ് അരുൺകുമാർ ക്ലാസ് കൈകാര്യം ചെയ്തു.കൈറ്റ് മാസ്റ്റർമാരായ എൻ സുഭാഷ് ,ജെ. ജയകൃഷ്ണൻ ,ബി. ബെൻസി ടീച്ചർ, ബി. രജനി ടീച്ചർ എന്നിവർ നേതൃത്വം നൽകി