"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 110: | വരി 110: | ||
അനുപ്രിയ ടീച്ചർക്ക് ട്രാൻസ്ഫർ | |||
ഈ വർഷം ആദ്യം മുതൽ ഹിന്ദി അധ്യാപികയായിരുന്ന പ്രിയപ്പെട്ട അനുപ്രിയ ടീച്ചർ സ്ഥലംമാറ്റം നേടി പുലിക്കുരുമ്പ സ്കൂളിലേക്ക് പോയി. പകരം വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹൈസ്കൂളിലെ സിനി ടീച്ചർ പുതിയ ഹിന്ദി അധ്യാപികയായി ചുമതലയേറ്റു. ടീച്ചർക്ക് എല്ലാവിധ ആശംസകളും | ഈ വർഷം ആദ്യം മുതൽ ഹിന്ദി അധ്യാപികയായിരുന്ന പ്രിയപ്പെട്ട അനുപ്രിയ ടീച്ചർ സ്ഥലംമാറ്റം നേടി പുലിക്കുരുമ്പ സ്കൂളിലേക്ക് പോയി. പകരം വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹൈസ്കൂളിലെ സിനി ടീച്ചർ പുതിയ ഹിന്ദി അധ്യാപികയായി ചുമതലയേറ്റു. ടീച്ചർക്ക് എല്ലാവിധ ആശംസകളും | ||
08:01, 15 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
നിർമ്മല എച്ച്എസ്എസ് ചെമ്പേരിയുടെ 2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ3-6-24 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കുട്ടികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പാൾ ശ്രീ. സജീവ് സി ഡി, വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് എം ജെ എന്നിവർ പ്രസംഗിച്ചു. എട്ടാം ക്ലാസിലെ നവാഗതരെ ഹാർദ്ദവമായി സ്കൂളിലേക്ക് സ്വീകരിച്ചു.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, സന്ദേശം, പോസ്റ്റർ രചന മത്സരം എന്നിവയും വൃക്ഷത്തൈ നടുകയും ചെയ്തു. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ജൂൺ 13 കോർപ്പറേറ്റ് തല വിജയോത്സവം
ഈ വർഷത്തെ കോർപ്പറേറ്റ് തലത്തിലുള്ള വിജയോത്സവം നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ചെമ്പേരി മേഖലയിൽ പെട്ട 8 ഹൈസ്കൂൾ,ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്. ശ്രീ സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു.കോർപ്പറേറ്റ് മാനേജർ ഫാദർമാത്യു ശാസ്താംപാടവിൽ, മോൻസിഞ്ഞോർ ഫാദർ സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾതല വിജയോത്സവം
സ്കൂൾതല വിജയോത്സവം ജൂൺ 14ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.. SES കോളേജ് റിട്ടയേഡ് പ്രിൻസിപ്പാൾ ശ്രീ ഡൊമിനിക് തോമസ് മുഖ്യാതിഥിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ളഎന്റോ വ് ന്മെന്റ് വിതരണവും, എല്ലാ കുട്ടികൾക്കും മൊമെന്റോയും നൽകുകയുണ്ടായി.
ജൂൺ 19 വായനാദിനം
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോട് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾക്കായി ലഹരിമുക്ത വിദ്യാർത്ഥി സമൂഹം നല്ല നാളേക്ക് എന്ന വിഷയത്തിൽ പ്രസംഗം, പ്ലക്കാർഡ് നിർമ്മാണ മത്സരം ,പോസ്റ്റർ നിർമ്മാണ മത്സരം ,കാർട്ടൂൺ രചന, കഥാരചന ,കവിത രചന, ഉപന്യാസ രചന,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് സ്കൂൾ കോഡിനേറ്റർ Sr. റോസ് മരിയ നേതൃത്വം നൽകുകയും, പോസ്റ്ററുകൾ സ്കൂളിൽ പ്രദർശനം നടത്തുകയും ചെയ്തു.
ഗണിതശാസ്ത്ര ശില്പശാല
ജൂലൈ ഒമ്പതാം തീയതി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീ സഹദേവൻ മാസ്റ്റർകുട്ടികൾക്കായി വിവിധ ക്ലാസുകൾ നൽകുകയുംകുട്ടികൾ താൽപര്യത്തോടെ വിവിധ ഗണിത നിർമ്മിതികൾ സൃഷ്ടിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഗണിതശാസ്ത്ര അധ്യാപകരായ, റെജീന ടീച്ചർ, ബീന ടീച്ചർ,ലിനി ടീച്ചർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകുകയുണ്ടായി.
ജൂലൈ 12 പിടിഎ ജനറൽ ബോഡി
പിടിഎ ജനറൽബോഡിയോഗം ജൂലൈ 12ആം തീയതി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിൽ സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ശ്രീമതി സോജി മനോജ്, ശ്രീ ബിജേഷ്, ശ്രീ. ബെൻസൺ എന്നിവരെ പി ടി എ എക്സിക്യൂട്ടീവ് ലേക്ക് തിരഞ്ഞെടുത്തു.
ആഗസ്റ്റ് 7 ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ഈ വർഷത്തെ എട്ടാം ക്ലാസ് ലിറ്റിൽ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴാം തീയതി സ്കൂൾ ITലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. KITE മാസ്റ്റർ ട്രെയിനർ ശ്രീ അജിത്ത് സർ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. തുടർന്ന് അമ്മമാർക്കുള്ള പരിശീലനവും നൽകി. യൂണിറ്റ് ലീഡർ മിഷേൽ മരിയ നന്ദി പറഞ്ഞു. നാലു മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജീവ് സാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് സാർ സ്വാഗതം ആശംസിച്ചു. NCC, SPC, JRC, LITTLE KITES, തുടങ്ങിയ സംഘടനകളിലെ കുട്ടികൾ പരേഡ് നടത്തി. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
ആഗസ്റ്റ് 26 ബാഡ്മിന്റൺ ടൂർണമെന്റ്
തലശ്ശേരി അതിരൂപത ADSU ന്റെ ആഭിമുഖ്യത്തിൽ വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ വച്ച് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ ലിയോണ മരിയ സുനിൽ, ഫ്ലസ തെരേസ ഷാജി എന്നിവർRunners up ആയി. വിജയികൾക്ക് അഭിനന്ദനങ്ങൾ
സെപ്റ്റംബർ 5 അധ്യാപക ദിനം
നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.
ഇരിക്കൂർ ഉപജില്ല വോളിബോൾ മത്സരം
ഈ വർഷത്തെ ഉപജില്ലാ വോളിബോൾ മത്സരം നിർമ്മല ഹൈസ്കൂൾ ബോളിബോൾ ഗ്രൗണ്ടിൽ വച്ച് നടന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. അമൽ ചെമ്പകശ്ശേരിമത്സരം ഉദ്ഘാടനം ചെയ്തു.കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും, നല്ല ഒരു മത്സരം തന്നെ കാഴ്ചവയ്ക്കുവാൻ കുട്ടികൾക്ക് സാധിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വിന്നേഴ്സ് ആയി നിർമ്മല സ്കൂൾ വോളിബോളിൽ തേരോട്ടം നടത്തി. ബെസ്റ്റ് പ്ലെയേഴ്സ് ആയി സബ് ജൂനിയർ വിഭാഗത്തിൽ അമൽ സുനി, ജൂനിയർ വിഭാഗത്തിൽ ജിത്ത് ആന്റണി ജോമി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് പ്രിൻസിപ്പൽ സജീവ് സർ, ഹെഡ്മാസ്റ്റർ, ജോർജ് സർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരും, ഓഫീസ് അറ്റൻഡേർസും മത്സരത്തിന് എല്ലാവിധ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു
ഇരിക്കൂർ ഉപജില്ല ക്രിക്കറ്റ് മത്സരം
ഇരിക്കൂർ ഉപജില്ല ക്രിക്കറ്റ് മത്സരത്തിൽ ചെമ്പേരി നിർമല എച്ച്എസ്എസ് വിദ്യാർത്ഥികൾ ജൂനിയർ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ആയി. വിജയികളെ അസംബ്ലിയിൽ അഭിനന്ദിച്ചു.
ജില്ല വോളിബോൾ മത്സരം
ഈ വർഷത്തെ ജില്ലാ വോളിബോൾ മത്സരം GVHSS കണ്ണൂരിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിലെ ആറു കുട്ടികൾ ജില്ലാ മത്സരത്തിൽ പങ്കെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥി ജിത്ത് ആന്റണി ജോമി സംസ്ഥാനതല മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു
.സെപ്റ്റംബർ 28 സ്കൂൾ കലോത്സവം
സ്കൂൾ കലോത്സവം സെപ്റ്റംബർ 28 ആം തീയതി നിർമ്മല ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കലോത്സവം അസിസ്റ്റന്റ് മാനേജർ റവ.ഫാ.അമൽ ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ഉറുമ്പിൽ, മദർ pta പ്രസിഡന്റ് ശ്രീമതി സോജി മനോജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നാല് ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. കലോത്സവത്തിൽ മികവ് തെളിയിച്ചവരെ ഉപജില്ല കലോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. വിജയികളെ അനുമോദിക്കുകയും, സ്കൂൾ ലീഡർ സാനി ആൻ സാബു നന്ദി അർപ്പിക്കുകയും ചെയ്തു. വൈകുന്നേരം നാലുമണിയോടെ കലയുടെ മാമാങ്കത്തിന് തിരശ്ശീല വീണു
ലോക വയോജന ദിനം
ഒക്ടോബർ 1 ലോകവയോജന ദിനമായി ആഘോഷിച്ചു. വിവിധ സംഘടനകളിൽ പെട്ട കുട്ടികൾ വീടുകളിലും അടുത്ത വീടുകളിലും ഉള്ള പ്രായമായവരെ സന്ദർശിക്കുകയും അവർക്ക് പൂക്കൾ നൽകി ആദരിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. വയോജന ദിനത്തിന്റെ എല്ലാ ആശംസകളും പ്രിയപ്പെട്ടവർക്ക് നേരുകയും ചെയ്തു
അനുപ്രിയ ടീച്ചർക്ക് ട്രാൻസ്ഫർ
ഈ വർഷം ആദ്യം മുതൽ ഹിന്ദി അധ്യാപികയായിരുന്ന പ്രിയപ്പെട്ട അനുപ്രിയ ടീച്ചർ സ്ഥലംമാറ്റം നേടി പുലിക്കുരുമ്പ സ്കൂളിലേക്ക് പോയി. പകരം വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹൈസ്കൂളിലെ സിനി ടീച്ചർ പുതിയ ഹിന്ദി അധ്യാപികയായി ചുമതലയേറ്റു. ടീച്ചർക്ക് എല്ലാവിധ ആശംസകളും
ഹാൻഡ് ബോൾ മത്സരം
നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റിൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ഇരിക്കൂർ ഉപജില്ല ഹാൻഡ് ബോൾ മത്സരത്തിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗത്തിൽ ചെമ്പേരി നിർമല സ്കൂൾ കുട്ടികൾ വിജയികളായി സ്കൂൾ അസംബ്ലിയിൽ വച്ച് വിജയികളെ അഭിനന്ദിച്ചു
ജില്ലാ ഹാൻഡ്‌ബോൾ മത്സരം
ഒക്ടോബർ രണ്ടിന് കണ്ണൂരിൽ വച്ച് നടന്ന ജില്ല ഹാൻഡ് ബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അമൽ സുനി സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . അമൽ സുനിക്ക് അഭിനന്ദനങ്ങൾ
ഉപജില്ലാ സ്കൂൾ കായികമേള -9-10-24
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൈസക്കരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കായികമേളയിൽ ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. അത്‌ലറ്റിക്സ് മത്സരങ്ങളിൽ 192 പോയിന്റ് നേടിയാണ് ചെമ്പേരി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും,വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു.ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജെറോൾ ജോസ് കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻ ഉള്ള ട്രോഫി കരസ്ഥമാക്കുകയും ചെയ്തു
ഉപജില്ലാ സ്കൂൾ ശാസ്ത്രമേള 15-10-24-16-10-24
ഇരിക്കൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രമേള, ഉ ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 15,16 തീയതികളിൽ നടന്നു. മേളയിൽ ഗണിതത്തിന് ഓവറോൾ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു. സോഷ്യൽ സയൻസ് മൂന്നാം സ്ഥാനം, സയൻസ് ഐടി, പ്രവർത്തിപരിചയ മേളയ്ക്ക് നാലാം സ്ഥാനവും നേടാൻ സാധിച്ചു. വിവിധ മേളകളിൽ നിന്നുള്ള കുട്ടികൾക്ക് ജില്ലമേളകൾക്ക് പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. മേള രണ്ടാം ദിവസം വൈകുന്നേരം സമാപന സമ്മേളനത്തോടെ അവസാനിച്ചു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രമേള 21-11-2024
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രമേള കണ്ണൂർ ടൗണിൽ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ചു. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ ആയി എ ഗ്രേഡ് ഓടെ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾ റവന്യൂ ജില്ലാ ശാസ്ത്രമേളയിലും പങ്കെടുക്കുകയും,ഉന്നത ഗ്രേഡു കൾ കരസ്ഥമാക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷൻ സന്ദർശനം 21-10-2024
പോലീസ് സ്റ്റേഷൻ സന്ദർശനം -21-10-2024 നിർമല ഹയർസെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കുടിയാൻമല പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.സ്റ്റേഷനിൽ വച്ച് കുട്ടികൾക്ക് നിയമ വശങ്ങളെ കുറിച്ചുള്ളശ്രീ വിനോദ് അഗസ്റ്റിൻ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടി ക്ലാസുകൾ എടുക്കുകയും, കുട്ടികൾക്ക് അവരുടെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനുള്ള സമയം നൽകുകയും ചെയ്തു.
കണ്ണൂർ ജില്ലാ സ്പോർട്സ് മീറ്റ് 21-10-24
കണ്ണൂർ ജി വി എച്ച്എസ്എസ്ൽ വച്ച് നടന്ന ജില്ലാ സ്പോർട്സ് മീറ്റിൽ നിർമല ഹയർസെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥി ജെറോൾ ജോസ് മീറ്റ് റെക്കോർഡ് നേടി ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഡിസ്കസ് ത്രോയിലും ജെറോൾ ജോസ് സ്വർണ്ണ മെഡൽ നേടി. ജില്ലാ അത്‌ലറ്റിക് മീറ്റിൽ ചെമ്പേരി നിർമല സ്കൂൾ അഞ്ചാം സ്ഥാനം നേടി. അധ്യാപകർക്കായുളള മത്സരത്തിൽ നിർമല സ്കുൾ കായികാധ്യാപകൻ ശ്രീ വിനോദ് അഗസ്റ്റിൻ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം നേടി.
ADSU കലോത്സവം 26-10 -2024
ചെമ്പേരി നിർമല യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന തലശ്ശേരി അതിരൂപത എഡിഎസ് യു കലോത്സവത്തിൽ നിർമ്മല ഹൈസ്കൂൾ overall third കരസ്ഥമാക്കി. കഥാപ്രസംഗം, സ്കിറ്റ് ,പ്രസംഗം, മോണോ ആക്ട് തുടങ്ങിയ ഐറ്റങ്ങളിൽ കുട്ടികൾ നല്ല പ്രകടനം കാഴ്ചവച്ചു. വിജയികൾക്കുള്ള സമ്മാനദാനം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താംപാടവിൽ നിർവഹിച്ചു എഡിഎസ് യു കൺവീനർ സി . റോസ് മരിയ ആശംസകൾ അർപ്പിച്ചു
കണ്ണൂർ ജില്ലാ നീന്തൽമത്സരം 26-10-2024
കണ്ണൂർ ജില്ലാ നീന്തൽ മത്സരത്തിൽ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ജെഫ്രി റിജോ 200m backstroke രണ്ടാം സ്ഥാനം, 100m backstroke, 50m backstroke എന്നിവയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ജ്യോതി രാജ് സാറിന് യാത്രയയപ്പ്
അഞ്ചുവർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം., ചെമ്പേരി നിർമ്മല ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ജ്യോതിരാജ് സർ പ്രമോഷൻ ലഭിച്ച നിർമ്മല ഹയർസെക്കൻഡറി സ്കൂളിലേക്ക് എത്തി.സർ കുട്ടികൾക്കും സ്കൂളിനും ആയി ചെയ്ത എല്ലാ സേവനങ്ങൾക്കും അധ്യാപകരും, കുട്ടികളും അനധ്യാപകരും ചേർന്ന് നന്ദി പറഞ്ഞു സാറിന് യാത്രയയപ്പ് നൽകി
ഏഴിമല നാവിക അക്കാദമി സന്ദർശനം 7-11-2024
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ NCC, Little kites, spc കുട്ടികൾക്ക് ഏഴിമല നാവിക അക്കാദമി സന്ദർശിക്കാൻ അവസരം ലഭിച്ചു. അക്കാദമി സന്ദർശനം തികച്ചും പുതുമയാർന്ന ഒരു അനുഭവമായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത thinkq 24 എന്ന ജനറൽ ക്വിസ് മത്സരത്തിന്റെ സെമി ഫൈനൽ റൗണ്ട് കാണുവാനും അവസരം ലഭിച്ചു. നാവിക അക്കാദമിയുടെ വാഹനത്തിൽ തന്നെ അക്കാദമി മുഴുവനായും ചുറ്റി കാണുവാനുള്ള അവസരവും ലഭിച്ചു. നാവിക അക്കാദമിയെ കുറിച്ചും അക്കാദമിയുടെ പ്രത്യേകതകളെക്കുറിച്ചും ഒക്കെ അവിടെ നിന്ന് എത്തിയ ഉദ്യോഗസ്ഥൻ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. എല്ലാംകൊണ്ടും പുതുമയാർന്ന ഒരു അനുഭവമായിരുന്നു ഈ അക്കാദമി സന്ദർശന യാത്ര, ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ എൻസിസി ഓഫീസർ സോണി സാർ, സിന്ധു ടീച്ചർ,ലിജി ടീച്ചർഎന്നിവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.
ഇരിക്കൂർ ഉപജില്ലാ കലോത്സവം -11-11-24 to14-11-2024
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ 50 ഇന ങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിൽ തന്നെ കഥാരചന, കവിതാരചന പെൻസിൽ ഡ്രോയിങ്, ഒപ്പന തിരുവാതിര പണിയ നൃത്തം, എന്നിവയിൽ ഒന്നാം സ്ഥാനം മേഖലയുടെ നേടി കുട്ടികൾ ജില്ലയിലേക്ക് മത്സരിക്കാൻ അവസരം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കാനും കുട്ടികൾക്ക് സാധിച്ചു, ഓവറോൾ മൂന്നാം സ്ഥാനവും ചെമ്പേരി നിർമ്മല ഹൈസ്കൂൾ നേടിയെടുത്തു.
ഹരിതസഭ-ശുചിത്വ കേരളം
ശുചിത്വ കേരളം സുന്ദര കേരളം പദ്ധതിയുടെ ഭാഗമായി എരുവേശി ഗ്രാമപഞ്ചായത്ത് ഹാളിൽ വിദ്യാർത്ഥികളുടെ ഹരിത പാർലമെന്റ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ബി ആർ സി കോഡിനേറ്റർ വിപിന സ്കൂളുകൾക്കുള്ള ഹരിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ശുജിത്വമിഷൻ റിസോഴ്സ് പേഴ്സൺ സുകുമാരൻ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ വിശദീകരണം നടത്തി. ചെമ്പേരി നിർമല സ്കൂൾ പ്രവർത്തന റിപ്പോർട്ട് സ്കൂൾ ലീഡർ സാനിയ ആൻ സാബു അവതരിപ്പിച്ചു. ജനപ്രതിനിധികൾ വിഇഒ എന്നിവർ നേതൃത്വം നൽകി
ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ് 23-11-2024 to 24-11-2024
നവംബർ 23, 24 തീയതികളിൽ നെടുങ്ങോം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ഉപ ജില്ല ക്യാമ്പിൽ നമ്മുടെ സ്കൂളിലെ എട്ടു കുട്ടികൾ പങ്കെടുക്കുകയും, ഒമ്പതാം ക്ലാസിലെ ഡെന്നിസ് ജോസഫ് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പഠനയാത്ര
നവംബർ 22,23, 24 തീയതികളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഈ വർഷത്തെ പഠനയാത്ര സംഘടിപ്പിച്ചു.രണ്ടാം തീയതി രാവിലെ വയനാട് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഗൂഡല്ലൂർ വഴി ഊട്ടിയിൽ എത്തിച്ചേർന്നു. അടുത്ത ദിവസം ഊട്ടിയിൽബോട്ടാണിക്കൽ ഗാർഡൻ, ടീ ഫാക്ടറി, വ്യൂ പോയിന്റ്, പൈൻ ട്രീ ഫോറസ്റ്റ് തുടങ്ങിയ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഇരുപത്തിനാലാം തീയതി തിരികെ ചെമ്പേരിയിൽ എത്തിച്ചേർന്നു. കൂട്ടുകാരോടൊത്ത് ചേർന്നുള്ള ഈ യാത്ര കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. വിനോദവും, വിജ്ഞാനപ്രദവും ആയ ഈ യാത്ര കുട്ടികൾനന്നായി ആസ്വദിച്ചു
ഉപജില്ലാ കലോത്സവം
നവംബർ 12 13, 14,15 തീയതികളിലായി, ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കലോത്സവത്തിൽ മലയാളം കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ എട്ടാം ക്ലാസ് വിദ്യാർത്ഥി അൽന മരിയ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ മത്സരത്തിൽ ഇരുളിൽ വീഥിയിലെ നിശാശലഭം എന്ന കഥയിലൂടെ ഹൈസ്കൂൾ വിഭാഗം കഥാരചനയിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ്
ചെമ്പേരി നിർമ്മല ഹയർസെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ ശ്രീ വിനോദ് അഗസ്റ്റിൻ സ്റ്റേറ്റ് മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോ ഫസ്റ്റ്, ട്രിപ്പിൽ ജമ്പ് സെക്കൻഡ്, പോൾ വോൾട്ട് സെക്കൻഡ്, തുടങ്ങിയ അറ്റ്ലറ്റിക്സ് ഇനങ്ങളിൽ തിളക്കമാർന്ന വിജയം നേടി.
വിജയികൾക്ക് അനുമോദനങ്ങൾ
ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 അധ്യയന വർഷത്തിൽ കലാ-കായികയിനങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ എല്ലാവരെയും സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് കുട്ടികളെ ഘോഷയാത്രയായി സ്കൂൾ ഗ്രൗണ്ടിലൂടെ ആനയിക്കുകയും ചെയ്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ.