"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 63: | വരി 63: | ||
[[പ്രമാണം:24065-Sports Jersey.jpg|ലഘുചിത്രം]] | [[പ്രമാണം:24065-Sports Jersey.jpg|ലഘുചിത്രം]] | ||
എടത്തുരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ വോളിബോൾ ടീം പുനരാരംഭിച്ചു. തൃശ്ശൂർ സ്‍പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ സാമ്പശിവൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജോമോൻ വലിയവീട്ടിൽ അധ്യക്ഷനായി. മണപ്പുറം ഫിനാൻസ് സ്‍പോൺസർ ചെയ്ത ജേഴ്സികൾ ക്ലബ്ബ് അംഗങ്ങൾക്ക് വിതരണം ചെയ്തു. പ്രശോഭിതൻ മുനപ്പിൽ, പി.സി.രവി, എം.പി.ടി.എ പ്രസിഡണ്ട് അമ്പിളി പ്രിൻസ്, പ്രധാനാധ്യാപിക സി.ലിസ്‍ജോ, കായികാധ്യാപിക സുജ സാജൻ, ശ്രീനന്ദ തുടങ്ങിയവർ പങ്കെടുത്തു. | എടത്തുരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ വോളിബോൾ ടീം പുനരാരംഭിച്ചു. തൃശ്ശൂർ സ്‍പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ സാമ്പശിവൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജോമോൻ വലിയവീട്ടിൽ അധ്യക്ഷനായി. മണപ്പുറം ഫിനാൻസ് സ്‍പോൺസർ ചെയ്ത ജേഴ്സികൾ ക്ലബ്ബ് അംഗങ്ങൾക്ക് വിതരണം ചെയ്തു. പ്രശോഭിതൻ മുനപ്പിൽ, പി.സി.രവി, എം.പി.ടി.എ പ്രസിഡണ്ട് അമ്പിളി പ്രിൻസ്, പ്രധാനാധ്യാപിക സി.ലിസ്‍ജോ, കായികാധ്യാപിക സുജ സാജൻ, ശ്രീനന്ദ തുടങ്ങിയവർ പങ്കെടുത്തു. | ||
== '''അഭയഭവൻ സന്ദർശനം''' == | |||
[[പ്രമാണം:24065-Abhaya Bhavan.jpg|ലഘുചിത്രം]] | |||
ക്രിസ്തുമസിനോടനുബന്ധിച്ച് ഒരു സാന്ത്വന സ്പർശമായി ജെ.ആർ.സി കേഡറ്റുകൾ പൊറുത്തുശ്ശേരിയിലെ അഭയ ഭവൻ സന്ദർശിച്ചു. December 3 - 1.30 ന് അധ്യാപകരുടെ നേതൃത്വത്തിൽ 42 കേഡറ്റുകളാണ് സന്ദർശനത്തിനായി പോയത്. വിദ്യാലയത്തിൽ നിന്ന് സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അഭയഭവൻ Incharge Sr.എൽസി വടക്കന് കൈമാറി. കുട്ടികളിൽ മൂല്യബോധമുള്ള നാളത്തെ തലമുറയെ വാർത്തെടുക്കാൻ കാരുണ്യത്തിന്റെ ഈ സ്പർശനത്തിലൂടെ സാധിച്ചു. | |||
== LITTLE KITES EXHIBITION == | == LITTLE KITES EXHIBITION == |
10:39, 10 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
എടത്തിരുത്തി സെന്റ് ആൻസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിൽ പൂമ്പാറ്റകളെ പോൽ അലംകൃതരായി നവാഗതർ വിരുന്നെത്തി. അലങ്കരിച്ചൊരുക്കിയ വിദ്യാലയങ്കണത്തിൽ വെച്ച് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ.നിഖിൽ എം.എസ് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.സെബിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്‍ട്രസ് സി.ലിസ്‍ജോ സ്വാഗതം ആശംസിച്ചു. ശ്രീമതി എലിസബത്ത് ഫ്രാൻസിസ്, ശ്രീമതി മേരി പാറക്കൽ, ശ്രീമതി ലയ ജോസ്, കുമാരി സിയ പർവിൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാവിരുന്നും, ബാൻഡ് വാദ്യഘോഷവും പ്രവേശനോത്സവത്തിന്റെ മാധുര്യം ഇരട്ടിപ്പിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണം
എസ് പി ജി ലീഡർ സുജ സാജൻ ടീച്ചർ ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്തു. സ്കൂളിലെ എല്ലാ സ്റ്റാഫിനും സുജ ടീച്ചർ ക്ലാസ് എടുത്തു. സ്റ്റാഫ് ചർച്ചചെയ്ത് സ്കൂളിൽ നടപ്പാക്കേണ്ട പദ്ധതികൾ ക്രോഡീകരിച്ചു. സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും സ്കൂളിൽ തയ്യാറാക്കിയ പോസ്റ്റർ ഫോട്ടോകോപ്പിയെടുത്ത് വിതരണം ചെയ്തു ;വിശദാംശങ്ങൾ അവരെഅറിയിച്ചു.
പരിസ്ഥിതി ദിനാഘോഷം
ഈ വർഷത്തെ പരിസ്ഥിതിദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. Agna Joy ഏവർക്കും സ്വാഗതം ആശംസിച്ചു. MPTA President അമ്പിളി പ്രിൻസ് അധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ Sr. Mariet പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശത്തെ ആസ്പദമാക്കി Jana shamsudeen പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കവിത Vaiga A.R ആലപിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് HM Sr. Lisjo കുട്ടികളോട് സംസാരിച്ചു. പരിസ്ഥിതി ക്ലബ് ലീഡർ Hansa P.M പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. Amrin P Manzoor ഏവർക്കും നന്ദി പറഞ്ഞു.
വായനദിനം 2024
വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ സുഗതൻ വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജൊ, മാനേജർ സിസ്റ്റർ മരിയറ്റ്, ശ്രീമതി ഹെറിൻ പൗലോസ്, കുമാരി അനൈദ ജെയ്സൺ ,കുമാരി കൃഷ്ണപ്രിയ, കുമാരി നിയാ സുരേഷ്, എന്നിവർ പ്രസംഗിച്ചു. വായനാദിന പ്രതിജ്ഞയും വായനയോടനുബന്ധിച്ചു നടത്തിയ ഭാഷാപ്രവർത്തനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യം അറിയിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് ലൈബ്രറി മത്സരം നടത്തി. VIII C , IXA, XA എന്നീ ക്ലാസ്സുകാർ സമ്മാനാർഹരായി.
വിജയോത്സവം
2023 - 24അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ 44 ഫുൾ A+ ഉം 15 -9 A+ഉം 100% വിജയവും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു. 2 കുട്ടികൾക്ക് NMMS, രൂപതാതല മതബോധനത്തിൽ 9th Rank, രാജ്യപുരസ്കാർ നേടിയത് 18 കുട്ടികൾ എന്നിവയും നേട്ടങ്ങളാണ്. ആയതിന്റെ വിജയം ജൂൺ 22 ന് 2 മണിക്ക് സമുചിതമായി ആഘോഷിച്ചു .
ക്ലബ്ബുകളുടെ ഉദ്ഘാടനം
സെൻറ് ആൻസ് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 11/7/2024ന് 1.30 PM ന് ശ്രീ.ബാബു ജോൺ സാർ നിർവഹിച്ചു. കുമാരി മെഹറിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജോ അധ്യക്ഷപദം വഹിച്ചു. ശ്രീമതി എലിസബത്ത് ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാറിന്റെ ക്ലാസുകൾ വിദ്യാർഥിനികളിൽ ശാസ്ത്രീയ താൽപര്യം വളർത്തിയെടുക്കാനും, പരീക്ഷണങ്ങൾ വിദ്യാർത്ഥിനികളെ ശാസ്ത്രലോകത്തേക്ക് താല്പര്യപൂർവ്വം ആനയിക്കാനും സഹായിച്ചു. വിവിധ ക്ലബ് ലീഡേഴ്സിന്റെ മോട്ടോ ഡിക്ലറേഷനും ക്ലബ് മെമ്പേഴ്സിന്റെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുമാരി ആദിലക്ഷ്‍മിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.
Election
എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂൾ 2004-25 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ പാർലമെന്റ് സ്കൂളിനുള്ളിൽ നേതൃത്വത്തിന് അവസരങ്ങൾ നൽകുന്നതു മാത്രമല്ല യഥാർത്ഥ ജീവിത നേതൃത്വത്തിനായി വിദ്യാർത്ഥികളെ സജ്ജമാക്കാനും സഹായിക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിന്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. പ്രത്യേകം തയ്യാറാക്കിയ രണ്ടു ബൂത്തുകളിലാണ് വോട്ടെടുപ്പ് നടത്തിയത്. 401 കുട്ടികളാണ് വോട്ട് ചെയ്തത്. ഒരു വോട്ട് അസാധുവായി. 3.30ന് പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗം 9.7.2024 4 pm ന് നടത്തി.
Little Kites - അമ്മ അറിയാൻ
'അമ്മ അറിയാൻ' എന്ന പേരിൽ Xth ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് ക്ലാസ് എടുത്തു. ഗൂഗിൾ പേ, ഗൂഗിൾ പേയിലൂടെ കറണ്ട് ബിൽ, ഫോൺ ബിൽ എന്നിവ അടയ്ക്കുന്നതിനെ കുറിച്ച് ആയിരുന്നു ക്ലാസ്. ഗൂഗിൾ പേ എങ്ങനെ പ്ലേസ്റ്റോറിൽ നിന്ന് download ചെയ്യാമെന്നും ബാങ്കും ഫോൺ നമ്പറും തമ്മിൽ ലിങ്ക് എങ്ങനെ ചെയ്യാം എന്നുമാണ് തെരേസ ലാലു വിശദീകരിച്ചത്. തുടർന്ന് ഗൂഗിൾ പേ ഉപയോഗിച്ച് കറണ്ട് ബിൽ അടയ്ക്കാൻ എങ്ങനെ സാധിക്കുമെന്ന് വൈഗ ജെ.ലക്ഷ്മി -XD ക്ലാസ് എടുത്തു. തുടർന്ന് ഫോൺ റീചാർജ് ചെയ്തു ക്യാഷ് അടയ്ക്കേണ്ട കാര്യങ്ങൾ കൃഷ്ണനന്ദ കെ.ബി -XC ക്ലാസ് എടുത്തു. 30 അമ്മമാർ ഈ ക്ലാസ്സിൽ പങ്കെടുത്തു.
Arts Day 2024
എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ സ്കൂൾ കലോത്സവം 6 സ്റ്റേജുകളിലായി നടത്തപ്പെട്ടു. സോപാന സംഗീതം കലാകാരി ആശാ സുരേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. ജോമോൻ വലിയവീട്ടിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്‍ജോ, സ്കൂൾ ലീഡർ ജൂലിയോ ജോജോ, ആർട്സ് മിനിസ്റ്റർ ശ്രീനന്ദ കെ.ബി, സിസ്റ്റർ സിനി റോസ് എന്നിവർ പ്രസംഗിച്ചു.
Sports Day 2024
എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾതല സ്പോർട്സ് മീറ്റ് നടത്തുകയുണ്ടായി. ഇന്ത്യൻ വോളിബോൾ താരം ശ്രീ രവി സാർ മീറ്റ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ജോമോൻ വലിയവീട്ടിൽ, എം പി ടി എ പ്രസിഡൻറ് ശ്രീമതി അമ്പിളി പ്രിൻസ്, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മരിയറ്റ്, ഹെഡ്മിസ്ട്രസ് സി ലിസ്‍ജൊ, അധ്യാപക പ്രതിനിധി ശ്രീമതി ഹെറിൻ പൗലോസ്, സ്കൂൾ ലീഡർ ജൂലിയോ ജോജോ, ദിയസുരേഷ്, ഫർഹാന റെജിൻ എന്നിവർ പ്രസംഗിച്ചു.
Teachers Day
ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അധ്യാപകനാണ്. ഈ വാക്കുകളെ അനുസ്മരിച്ചുകൊണ്ട് അധ്യാപകദിന പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ ലീഡർ കുമാരി ജൂലിയ ജോജോ സ്വാഗതം ആശംസിക്കുകയും കുമാരി ആഗ്നസ് അധ്യാപകർക്ക് ആശംസകൾ നേരുകയും ചെയ്തു. മംഗളഗാനം പാടി എല്ലാ അധ്യാപകർക്കും പൂവും കാർഡും പേനയും നൽകി വിഷ് ചെയ്തു. അതേ തുടർന്ന് അധ്യാപകരെ വിവിധഗ്രൂപ്പുകളായി തിരിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സമ്മാനം നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഓണം 2024
സെന്റ് ആൻസ് ജി എച്ച് എസ് എടത്തിരുത്തി ഹൈസ്കൂളിൽ 13/09/2024 ന് ഓണം ആഘോഷിച്ചു. മഹാബലിയുടെ വരവേൽപ്പോടെ ഓണാഘോഷം ആരംഭിച്ചു. PTA അംഗങ്ങളും Staff ഉം കുട്ടികളും ചേർന്ന് പൂക്കളം ഒരുക്കി. കലാപരിപാടി കളും മത്സരങ്ങളും ഉൾപ്പെടുത്തി പരിപാടി കൾക്ക് കൂടുതൽ നിറവേകി. സദ്യ നൽകി. PTA തിരുവാതിര, നാടൻ പാട്ട് എന്നിവയും നടത്തി.
9th Little Kites Camp
9th Class ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് One day Camp OCTOBER 10 ന് നടത്തി. LK Leader Aabha K.K സ്വാഗതം ആശംസിച്ചു. HM Sr.Lisjo Camp ന്റെ അധ്യക്ഷപദം അലങ്കരിച്ചു . വിദ്യാലയത്തിന്റെ MPTA പ്രതിനിധിയും ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതിയിലെ അംഗവുമായ AMBILY PRINCE Camp ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് Kite Thrissur ൽ നിന്ന് എത്തിയ valappad മാസ്റ്റർ ട്രെയിനർ VIJUMON P.G Sir സംസാരിച്ച് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആരംഭത്തിൽ അനിമേഷനെ കുറിച്ചുള്ള ക്ലാസുകൾ ആയിരുന്നു സർ എടുത്തത്. കുട്ടികളുടെ ആക്ടിവിറ്റീസ് Kite mistress മാരായ Sr.Aleena, Tindu teacher എന്നിവർ കുട്ടികളോടൊപ്പം ആയിരിക്കുകയും സഹായിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത Activities വിലയിരുത്തി. LK Amna P.A ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം 4.00 PM ന് ക്യാമ്പ് അവസാനിച്ചു.
IT ശാസ്ത്രമേള
ഉപജില്ലാ IT മേളയിൽ ഒന്നാം സ്ഥാനവും ഗണിതമേളയിൽ രണ്ടാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവും ലഭിച്ച St. Annes GHS എടത്തിരുത്തി വിദ്യാലയം.
ശിശുദിനം
2024-25 അധ്യയന വർഷത്തെ ശിശുദിനാഘോഷം, സെന്റ് ആൻസ് ഹൈസ്കൂളിൽ വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. അന്നേ ദിവസം രാവിലെ അസംബ്ലിയോടു കൂടി ഹെഡ്മിസ്ട്രസ്സ് സി.ലിസ്ജോ യുടെ നേതൃത്വത്തിൽ കാര്യപരിപാടികൾ ആരംഭിച്ചു. ശിശുസഹജമായ നിഷ്കളങ്കതയോടേയും, നൈർമല്യത്തോടേയും ജീവിക്കുന്നമെന്ന് ഓരോ ശിശുദിനവും വിദ്യാർത്ഥികളെ ഓർമിപ്പിച്ചിരുന്നു. മാത്രമല്ല യു.പി.സ്ക്കൂളിൽ നിന്നും, കെ.ജി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികളും, കൊച്ചു ചാച്ചാജിമാരായി വേഷമണിഞ്ഞ് സ്ക്കൂളിലെത്തുകയും', ശിശുദിനപ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം നടത്തുകയും ചെയ്തു. ഈ കാഴ്ച നയനമനോഹരമായിരുന്നു. ഓരോ ശിശുദിനവും, നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണമായി മാറുന്നു. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്യ സമരത്തിനു വേണ്ടി അധ്വാനിച്ചതും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാജ്യത്തിനുണ്ടായ പ്രധാന നേട്ടങ്ങളിൽ നെഹ്റുവിനുണ്ടായ പങ്കും ഒരിക്കൽ കൂടി എല്ലാവരേയും ഓർമിപ്പിച്ചു.
വോളിബോൾ ടീം
എടത്തുരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ വോളിബോൾ ടീം പുനരാരംഭിച്ചു. തൃശ്ശൂർ സ്‍പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ സാമ്പശിവൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജോമോൻ വലിയവീട്ടിൽ അധ്യക്ഷനായി. മണപ്പുറം ഫിനാൻസ് സ്‍പോൺസർ ചെയ്ത ജേഴ്സികൾ ക്ലബ്ബ് അംഗങ്ങൾക്ക് വിതരണം ചെയ്തു. പ്രശോഭിതൻ മുനപ്പിൽ, പി.സി.രവി, എം.പി.ടി.എ പ്രസിഡണ്ട് അമ്പിളി പ്രിൻസ്, പ്രധാനാധ്യാപിക സി.ലിസ്‍ജോ, കായികാധ്യാപിക സുജ സാജൻ, ശ്രീനന്ദ തുടങ്ങിയവർ പങ്കെടുത്തു.
അഭയഭവൻ സന്ദർശനം
ക്രിസ്തുമസിനോടനുബന്ധിച്ച് ഒരു സാന്ത്വന സ്പർശമായി ജെ.ആർ.സി കേഡറ്റുകൾ പൊറുത്തുശ്ശേരിയിലെ അഭയ ഭവൻ സന്ദർശിച്ചു. December 3 - 1.30 ന് അധ്യാപകരുടെ നേതൃത്വത്തിൽ 42 കേഡറ്റുകളാണ് സന്ദർശനത്തിനായി പോയത്. വിദ്യാലയത്തിൽ നിന്ന് സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അഭയഭവൻ Incharge Sr.എൽസി വടക്കന് കൈമാറി. കുട്ടികളിൽ മൂല്യബോധമുള്ള നാളത്തെ തലമുറയെ വാർത്തെടുക്കാൻ കാരുണ്യത്തിന്റെ ഈ സ്പർശനത്തിലൂടെ സാധിച്ചു.
LITTLE KITES EXHIBITION
Little Kites ന്റെ നേതൃത്വത്തിൽ Exhibition Arrange ചെയ്തു. 8,9,10 Class കളിലെ Little kites ആണ് exhibitionന് നേതൃത്വം നൽകിയത്. Animation, Scratch, Robotics, Ardino എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് exhibition ഒരുക്കിയത്. കൂടാതെ ആകർഷകമായ Gameകളും quizഉം ഉണ്ടായിരുന്നു. Gamesലും quizലും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു. പ്രദർശനം കാണുന്നതിനായി Parents നെയും പ്രത്യേകം ക്ഷണിച്ചിരുന്നു. നൂതന വിഷയങ്ങളായ Robotics, Programming എന്നിവയെക്കുറിച്ച് പുത്തൻ അറിവുകൾ ലഭിക്കാൻ ഈ പ്രദർശനം ഏറെ സഹായിച്ചു.