"മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:


== സ്കൂളിന്‍െറ മാനേജര്‍മാര്‍ ==
== സ്കൂളിന്‍െറ മാനേജര്‍മാര്‍ ==
Image:sulaiman.jpg|<center><small>എം. സുലൈമാന്‍ മാസ്റ്റര്‍</small><br/><small>(1995 - 2002)</small>


== '''പി ടി എ''' ==
== '''പി ടി എ''' ==

22:34, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം
വിലാസം
മാണിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-01-201713836




ചരിത്രം

മാണിയൂര്‍ ചെറുപഴശ്ശി കുറ്റ്യാട്ടൂര്‍ തുടങ്ങിയ പ്രധാന ജനവാസകേന്ദ്രങ്ങളില്‍ നിന്നും അവര്‍ണ്ണരും അധഃസ്ഥിതരുമായ ഒരു ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരാനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും വേണ്ടി 19-ാം നൂറ്റാണ്ടിന്റെ ആദ്യദശക‍‍ങ്ങളില്‍ ഇ.കുു‍ഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ എന്ന കണ്ണന്‍ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാലയം ആരംഭിച്ച കാലത്ത് നാലാം തരം മാത്രമാണ് പഠനം ഉണ്ടായിരുന്നത്. 1939ല്‍ 5ാംതരം കൂടി അനുവദിക്കപ്പെട്ടു. ഈ സുവര്‍ണ്ണാവസരത്തിലാണ് മാണിയൂര്‍ സെന്‍ട്രല്‍ എ.എല്‍.പി. സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. 1980 വരെ അ‍ഞ്ച് ക്ലാസ്സുകളും അഞ്ച് അദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ എല്ലാ ക്ലാസ്സുകള്‍ക്കും ഡിവിഷനുകള്‍ അനുവദിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

പുതിയ മാനേജ്മെന്‍റ് വന്നതോടുകൂടി പുതിയ പത്ത് ക്ലാസ് മുറികളും , അവയോടനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗചാലയങ്ങള്‍, ഓഡിറ്റോറിയം, ഭക്ഷണമുറി, വായനമുറി, സ്മാര്‍ട്ട് ക്ലാസ് റൂം ഇവയും സജ്ജമാക്കി. 2014 ജനുവരി 26 നാണ് സ്കൂള്‍ ബസ്സ് സര്‍വ്വീസ് ആരംഭിച്ചത്. ഇപ്പോള്‍ 3 സ്കൂള്‍ ബസ്സുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.മാസാവസാനങ്ങളില്‍ സാഹിത്യ ശില്പശാല നടത്തുകയും അതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കട്ടികളുടെ കൈയ്യെഴുത്ത് മാസിക രണ്ട് മാസം കൂടുമ്പോള്‍ പ്രസിദ്ദീകരിക്കുന്നു.

  • ശാസ്ത്ര ക്ലബ്ബുകള്‍

കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ശാസ്ത്ര ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ, ജില്ലാ, മേളകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം ഗണിതശാസ്ത്ര മേളയില്‍ ഗണിതമേഗസീന് ഉപജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനവും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

1980വരെ സ്ഥാപക മാനേജറും അധ്യാപകനുമായിരുന്ന കണ്ണന്‍ ഗുരുക്കളുടെ ഭാര്യ ചിരുതൈക്കുട്ടിയായിരുന്നു മാനേജര്‍. പിന്നീട് കടൂരിലെ ശ്രീമതി കെ.വി. ജാനകി എന്നവര്‍ക്ക് കൈമാറി. പുതിയ മാനേജര്‍ വിദ്യാലയത്തിന്റെ ഓലഷെഡ്ഡ് നവീകരിക്കുകയും പുതിയ അ‍ഞ്ച് ഡിവിഷനുകള്‍ കൂടി ആരംഭിക്കുന്നതിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. 1980 കാലഘട്ടത്തില്‍ കുട്ടികളുടെ എണ്ണം 300 ന് അടുത്തായിരുന്നു. അതുകൊണ്ട് ഡിവിഷനുകള്‍ കാലതാമസമില്ലാതെ അനുവദിക്കപ്പെട്ടു. 2014ജനുവരി മാസത്തോടെ മാനേജ്മെന്റ് വീണ്ടും കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി. കടൂരിലെ ശ്രീ. ചിറ്റൂടന്‍ മോഹനനാണ് പുതിയ മാനേജര്‍. വേശാലയിലെ മന്നേരി ബാലകൃഷ്ണന്‍ ജോയിന്റ് മാനേജറും.അവര്‍ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി.

സ്കൂളിന്‍െറ മാനേജര്‍മാര്‍

പി ടി എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്.

സ്ക്കൂള്‍ ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.