"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:18, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 49: | വരി 49: | ||
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 78 വർഷം തികഞ്ഞിരിക്കുന്നു. 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാട്.15/08/2024ന് പുലർച്ചേ 9 മണിയോടെ ആഘോഷങ്ങൾ ആരംഭിച്ചു.അധ്യാപകജനങ്ങളും,വിശിഷ്ട അതിഥികളും, എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, മറ്റു കാണികളും അണിനിരന്നു.സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ ആയിരുന്നു പരിപാടികൾ നടന്നത്. | ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 78 വർഷം തികഞ്ഞിരിക്കുന്നു. 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാട്.15/08/2024ന് പുലർച്ചേ 9 മണിയോടെ ആഘോഷങ്ങൾ ആരംഭിച്ചു.അധ്യാപകജനങ്ങളും,വിശിഷ്ട അതിഥികളും, എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, മറ്റു കാണികളും അണിനിരന്നു.സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ ആയിരുന്നു പരിപാടികൾ നടന്നത്. | ||
ചെറിയതോതിൽ ചാറ്റൽമഴ ഉണ്ടായിരുന്നു എങ്കിലും അതിനെ ഒക്കെ മറികടന്ന് പരിപ്പാടികൾ തുടങ്ങി.അതിഥികൾക്ക് എസ്.പി.സി, ജെ.ആർ.സി അംഗങ്ങളുടെ ഭാഗത്തുനിന്നുള്ള വർണാഭമായ പരേഡ് ഉണ്ടായിരുന്നു. സ്വാഗതപ്രസംഗം നിർവഹിക്കാനായി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് സാർ എത്തിച്ചേർന്നു തുടർന്ന് ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ.സജീവ് കുമാർ സാറും.അതിനുശേഷമായിരുന്നു മുഖ്യ പരിപാടിയായ ഇന്ത്യൻ പതാക ഉയർത്തൽ ചടങ്ങ്. സ്കൂൾ ഹെഡ്മാസ്റ്റർ തന്നെ ആ കർമം നിർവഹിച്ചു.തുടർന്ന് ഹയർ സെക്കൻഡറി,ഹൈ സ്കൂൾ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് പ്രസംഗവും കുട്ടികൾ നടത്തി.തുടർന്ന് നമ്മോട് രണ്ട് വാക്ക് സംസാരിക്കാനായി സ്കൂൾ പി.ടി.എ ഭാരവാഹി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ എന്നിവരും വേദിയിലെത്തി. പരിപാടികൾക്ക് നേതൃത്വം വഹിച്ച കുട്ടികൾക്ക് ഇന്ത്യൻ പതാകയുടെ ബാഡ്ജും,മധുരവും നൽകിയത് നമ്മുടെ വിദ്യാലയവുമായി കുറേയേറെ വർഷങ്ങളായി സൗഹൃദം പങ്കിടുന്ന പോത്തീസ് ഗ്രൂപ്പാണ്.ശേഷം നമ്മുടെ വിദ്യാലയത്തിലെ എസ്.സി, എസ്.ടി വിദ്യാർത്ഥിനികൾക്ക് കാനറ ബാങ്കിൻ്റെ മണക്കാട് ശാഖയുടെ മാനേജറും മറ്റുള്ളവരും സഹായമായി സ്കോളർഷിപ് നൽകുന്ന ചടങ്ങ് ആയിരുന്നു. പരിപാടികളുടെ ചിത്രങ്ങൾ പകർത്താനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉടനീളം ഉണ്ടായിരുന്നു.ശേഷം സ്റ്റാഫ് സെക്രട്ടറി രാജീവ് സാറിൻ്റെ നന്ദി അർപ്പികൽ ചടങ്ങ് കഴിഞ്ഞ് ദേശീയ ഗാനത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകൾ അവസാനിച്ചു | ചെറിയതോതിൽ ചാറ്റൽമഴ ഉണ്ടായിരുന്നു എങ്കിലും അതിനെ ഒക്കെ മറികടന്ന് പരിപ്പാടികൾ തുടങ്ങി.അതിഥികൾക്ക് എസ്.പി.സി, ജെ.ആർ.സി അംഗങ്ങളുടെ ഭാഗത്തുനിന്നുള്ള വർണാഭമായ പരേഡ് ഉണ്ടായിരുന്നു. സ്വാഗതപ്രസംഗം നിർവഹിക്കാനായി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് സാർ എത്തിച്ചേർന്നു തുടർന്ന് ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ.സജീവ് കുമാർ സാറും.അതിനുശേഷമായിരുന്നു മുഖ്യ പരിപാടിയായ ഇന്ത്യൻ പതാക ഉയർത്തൽ ചടങ്ങ്. സ്കൂൾ ഹെഡ്മാസ്റ്റർ തന്നെ ആ കർമം നിർവഹിച്ചു.തുടർന്ന് ഹയർ സെക്കൻഡറി,ഹൈ സ്കൂൾ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് പ്രസംഗവും കുട്ടികൾ നടത്തി.തുടർന്ന് നമ്മോട് രണ്ട് വാക്ക് സംസാരിക്കാനായി സ്കൂൾ പി.ടി.എ ഭാരവാഹി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ എന്നിവരും വേദിയിലെത്തി. പരിപാടികൾക്ക് നേതൃത്വം വഹിച്ച കുട്ടികൾക്ക് ഇന്ത്യൻ പതാകയുടെ ബാഡ്ജും,മധുരവും നൽകിയത് നമ്മുടെ വിദ്യാലയവുമായി കുറേയേറെ വർഷങ്ങളായി സൗഹൃദം പങ്കിടുന്ന പോത്തീസ് ഗ്രൂപ്പാണ്.ശേഷം നമ്മുടെ വിദ്യാലയത്തിലെ എസ്.സി, എസ്.ടി വിദ്യാർത്ഥിനികൾക്ക് കാനറ ബാങ്കിൻ്റെ മണക്കാട് ശാഖയുടെ മാനേജറും മറ്റുള്ളവരും സഹായമായി സ്കോളർഷിപ് നൽകുന്ന ചടങ്ങ് ആയിരുന്നു. പരിപാടികളുടെ ചിത്രങ്ങൾ പകർത്താനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉടനീളം ഉണ്ടായിരുന്നു.ശേഷം സ്റ്റാഫ് സെക്രട്ടറി രാജീവ് സാറിൻ്റെ നന്ദി അർപ്പികൽ ചടങ്ങ് കഴിഞ്ഞ് ദേശീയ ഗാനത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകൾ അവസാനിച്ചു. | ||
== ഓണത്തെ വരവേറ്റ് മണക്കാടും == | |||
ഐശ്വര്യത്തിൻ്റെയും സമ്പത്സമൃദ്ധിയുടെയും ഒരു ഓണക്കാലം കൂടി കൈവെള്ളയിലേറ്റി കേരളീയർ. ഓണാഘോഷങ്ങൾ തകൃതിയായി കേരളമൊട്ടാകെ നടക്കുമ്പോൾ അതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച് എസ് എസ് ഫോർ ഗേൾസ് മണക്കാടും. | |||
13-09-2024 നു ആയിരുന്നു നമ്മുടെ സ്കൂളിലെ ഓണാഘോഷം. പ്രകൃതിയുടെ ക്രോധത്തിന് ഇരയായ നമ്മുടെ വയനാടിനെ ചേർത്തുപിടിച്ചാണ് ഈ കൊല്ലത്തെ ഓണാഘോഷം കേരളം ആഘോഷിക്കുന്നത്. അതിനാൽ അധികം ആർഭാടാമാക്കാൻ നമ്മുടെ സ്കൂളും ഒരുങ്ങിയിരുന്നില്ല. എല്ലാ വർഷത്തെയും പോലെ കുട്ടികളുടെ കലാപരിപാടികൾ അന്നേ ദിവസം ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ഓണസദ്യ കൊടുക്കുക എന്നതായിരുന്നു അദ്ധ്യാപകരുടെ ആഗ്രഹം. ഉച്ചയോടെ തന്നെ ഓണസദ്യ കൊടുത്തുതുടങ്ങി. കുട്ടികൾ അവരവരുടേതായ രീതിയിൽ ആഘോഷിച്ച് സന്തുഷ്ടരായി. അങ്ങനെ ഒരു പൊന്നോണക്കാലം കൂടി ആഘോഷിച്ച് നാമെല്ലാവരും മടങ്ങി. | |||
== കലയുടെ കേദാരമായി മണക്കാടും == | |||
കേരളമൊട്ടാകെ കലോത്സവ ലഹരിയിൽ കഴിവ് തെളിയുക്കുമ്പോൾ ഭാഗമാവുന്നു നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ്.എച്.എസ്. എസ് ഫോർ ഗേൾസ് മണക്കാടും. 2024-25 അധ്യയന വർഷത്തെ കലോത്സവം ഓഗസ്റ്റ് 30 നും ഒക്ടോബർ 1 നുമാണ് നമ്മുടെ വിദ്യാലയത്തിൽ അരങ്ങേറിയത്. | |||
നമ്മുടെ സ്കൂളിലെ കലോത്സവ പരിപാടികൾക്ക് ഉത്ഘാടനകർമം നിർവഹിച്ചത് കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻ ആയ ബഹുമാനപ്പെട്ട ഡോ. അരുൺ എസ് നായർ ഐ.എ.എസ് അവർകളാണ്. അധ്യക്ഷത വഹിച്ചത് മണക്കാട് സ്കൂളിലെ പി.ടി.എ പ്രസിഡന്റ് ശ്രീ.എം.മണികണ്ഠൻ അവർകളാണ്. | |||
അന്നേ ദിവസം രാവിലെ 9.30 ഓടെ തന്നെ മൂന്ന് വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി തുടങ്ങി. പരിപാടികൾ കഴിയുംതോറും വിജയികളെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. കുട്ടികൾക്കും ഒപ്പം വന്ന രക്ഷിതാക്കൾകുമെല്ലാമായി സ്കൂളിൻ്റെ പരിസരത്ത് ഭക്ഷണശാലകൾ ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് IT ക്ലബ് ന്റെ നേതൃത്വത്തിൽ വിവിധ വേദികളിലെ പരിപാടികൾ, മത്സരഫലങ്ങൾ തുടങ്ങിയവ LK പവലിയനിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. | |||
നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ഉപജില്ലാകലോത്സവത്തിൽ പങ്കെടുക്കാൻ തെരെഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർത്ഥിനികളും സ്കൂളിൻ്റെ അഭിമാനമായി വിജയിച്ച് വരട്ടെ എന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയും രണ്ടുദിവസ്സം നീണ്ടുനിന്ന സ്കൂൾകലോത്സവം അവസാനിച്ചു . |