ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

നവാഗത സംഗമം 2024 -25 - "കാർത്തിക ശലഭങ്ങൾ"

കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫോർ ഗേൾസ് മണക്കാടിന്റെ 2024 ലെ വേനലവധി ക്യാംപ് 'കാർത്തിക ശലഭങ്ങൾ ' എന്ന പേരിൽ സംഘടിപ്പിച്ചു. 5,6,7 ക്ലാസുകളിൽ പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് 3 ദിവസത്തെ ഈ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്.മെയ് 23 മുതൽ 25 വരെയാണ് ക്യാമ്പ് നടന്നത്. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജുവാണ് ഈ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. വിവിധ രംഗങ്ങളിലെ വിദഗ്ധർ ഈ പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയുണ്ടായി. വേനൽക്കാലമായതിനാൽ രാവിലെ 8:30 മുതൽ 11:30 പരിപാടികൾ സംഘടിപ്പിച്ചത്. ഒന്നാംദിവസം 23- 06- 2024 ന് 10 മണിക്ക് ഉദ്ഘാടന കർമ്മം നടന്നു. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു, ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീ വിജയകുമാർ, പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ മോസസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീ പ്രവീൺ പ്രകാശ്, ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി.ജെ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ സജീവ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നമ്മുടെ സ്കൂളിലെ യു. പി വിഭാഗം അധ്യാപിക ശ്രീമതി മല്ലിക എസ് എഴുതി തയ്യാറാക്കി സ്കൂൾ വിദ്യാർത്ഥികളായ് റിതിക, ഗോപിക, ഭദ്ര എസ് എന്നിവർ ആലപിച്ച കാർത്തിക ശലഭങ്ങൾ എന്ന ഗാനം ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചത് വളരെ പ്രശംസനീയമായി.

ക്യാമ്പിന്റെ ആദ്യപ്രവർത്തനമായ മാഷും കുട്ടികളും എന്ന പ്രോഗ്രാം


ഇത്.അന്നേദിവസം പരിപാടിയെക്കുറിച്ച് കുട്ടികൾ വിലയിരുത്തൽ നടത്തി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് വാർഡ് കൗൺസിലർ ശ്രീ എസ് വിജയകുമാർ ആണ്.പ്രസ്തുത സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ ,സ്കൂൾ പ്രിൻസിപ്പൽമാരായ ശ്രീ സാജൻ എസ് ബെന്നിസൺ ശ്രീമതി ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി ജെ സ്റ്റാഫ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.നവാഗതരായ കുട്ടികൾക്ക് നൂതന അറിവും വിനോദവും പകർന്നു നൽകിയ ഗംഭീരമായ പരിപാടിയായിരുന്നു കാർത്തിക ശലഭങ്ങൾ .