"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 150: | വരി 150: | ||
==കേരളപിറവി== | ==കേരളപിറവി== | ||
<small>1-11-2024 ന് സ്കൂളിൽ കേരളപിറവി ദിന പരിപാടികൾ നടന്നു. രാവിലെ പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലി. കേരളം-പ്രകൃതിഭംഗി നിറഞ്ഞ നാട് എന്ന ആശയത്തെ മുൻനിർത്തി കുട്ടികളെ അടുത്തുളള വയൽ,കുളം,കളപുര തുടങ്ങിയ സ്ഥലങ്ങളിൽ ഫീൽഡ് ട്രിപ്പ് നടത്തി. മാതൃഭാഷാ വാരത്തിൽ നവംബർ 1 മുതൽ 7 വരെയുളള ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. എൻ്റെ കേരളം എന്ന വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കാശിനാഥ് നേടി. രണ്ടാം സ്ഥാനം അൽജിത്തും നേടി. മാതൃഭാഷ മാത്രം സംസാരിക്കുന്ന ഭാഷാ കേളി മത്സരം നടത്തി. നിത്യജീവിതത്തിൽ സംസാരിക്കുന്ന വിവിധ ഇംഗ്ലീഷ് വാക്കുകളുടെ മലയാളം വാക്കുകൾ കണ്ടെത്താൻ കുട്ടികൾ ഈ മത്സരത്തിലൂടെ ശ്രമിച്ചു. ഇത് കുട്ടികൾക്ക് വളരെ ആസ്വാദ്യകരമായ പ്രവർത്തനമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ഭൂമിശാസ്ത്ര പ്രത്യേകതകളും കലാരൂപങ്ങളും ഉൾപ്പെടുത്തി ഭൂപടം നിർമ്മിച്ചു.</small> | <small>1-11-2024 ന് സ്കൂളിൽ കേരളപിറവി ദിന പരിപാടികൾ നടന്നു. രാവിലെ പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലി. കേരളം-പ്രകൃതിഭംഗി നിറഞ്ഞ നാട് എന്ന ആശയത്തെ മുൻനിർത്തി കുട്ടികളെ അടുത്തുളള വയൽ,കുളം,കളപുര തുടങ്ങിയ സ്ഥലങ്ങളിൽ ഫീൽഡ് ട്രിപ്പ് നടത്തി. മാതൃഭാഷാ വാരത്തിൽ നവംബർ 1 മുതൽ 7 വരെയുളള ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. എൻ്റെ കേരളം എന്ന വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കാശിനാഥ് നേടി. രണ്ടാം സ്ഥാനം അൽജിത്തും നേടി. മാതൃഭാഷ മാത്രം സംസാരിക്കുന്ന ഭാഷാ കേളി മത്സരം നടത്തി. നിത്യജീവിതത്തിൽ സംസാരിക്കുന്ന വിവിധ ഇംഗ്ലീഷ് വാക്കുകളുടെ മലയാളം വാക്കുകൾ കണ്ടെത്താൻ കുട്ടികൾ ഈ മത്സരത്തിലൂടെ ശ്രമിച്ചു. ഇത് കുട്ടികൾക്ക് വളരെ ആസ്വാദ്യകരമായ പ്രവർത്തനമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ഭൂമിശാസ്ത്ര പ്രത്യേകതകളും കലാരൂപങ്ങളും ഉൾപ്പെടുത്തി ഭൂപടം നിർമ്മിച്ചു.</small> | ||
<gallery> | |||
പ്രമാണം:47453 GP-77.jpg | |||
പ്രമാണം:47453 GP-78.jpg | |||
പ്രമാണം:47453 GP-79.jpg|കുട്ടികൾ കളപുരയിൽ | |||
പ്രമാണം:47453 GP-80.jpg | |||
പ്രമാണം:47453 GP-81.jpg | |||
പ്രമാണം:47453 GP-82.jpg | |||
</gallery> |
19:08, 13 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2024-2025 അധ്യാന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. വിദ്യാലയവും ക്ലാസ് മുറികളും കുരുത്തോലയും,വർണ്ണ കടലാസുകളും,ബലൂണുകളും കൊണ്ട് അണിഞ്ഞൊരുങ്ങി. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. ഒന്നാം ക്ലാസ്സിലെ മുഴുവൻ കൂട്ടുകാരെയും റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് അനീഷ് കുമാർ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ രാധാമണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കാരശ്ശേരി ബാങ്ക് വൈസ് പ്രസിഡൻ്റ് കുട്ടികൾക്ക് പുസ്തകവിതരണം നടത്തി.ശേഷം മറ്റ് അധ്യാപകരും എം.പി.ടി.എ പ്രസിഡൻ്റും ആശംസയർപ്പിച്ചു.സരിത ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് സരിത ടീച്ചറുടെ നേത്യത്വത്തിൽ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. പായസ വിതരണം നടത്തി.ഉച്ചഭക്ഷണം നൽകി പരിപാടികൾ അവസാനിച്ചു.
-
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
സ്കൂൾ അസംബ്ലിയോടെ പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക ബീന ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് വാർഡ് മെമ്പർ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി പരിസ്ഥിതി ദിനക്വിസ്,ചിത്രരചന എന്നിവ നടത്തി. ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. ശേഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ നേത്യത്വത്തിൽ കരുണാകരൻ മാസ്റ്റർ എല്ലാ കുട്ടികൾക്കും വ്യക്ഷത്തൈ വിതരണം ചെയ്തു.പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കേന്ദ്രഗവൺമെൻ്റിൻ്റെ പദ്ധതിയായ "മേരി ലൈഫ്" പോർട്ടലിൽ ഏഴ് ദിവസത്തെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും റിപ്പോർട്ടും ഫോട്ടോ,വീഡിയോ സഹിതം അതാത് ദിവസം തന്നെ അപ്ലോഡ് ചെയ്യുകയും ചെയ്തു.
-
പരിസ്ഥിതി ദിനം
-
തൈ വിതരണം
-
ആവാസവ്യവസ്ഥ സന്ദർശനം-ഒന്നാം ദിവസം
-
ഇലക്കറി മഹോത്സവം-രണ്ടാം ദിവസം
-
ഹരിതകർമ്മ സേനയ്ക്ക് കൈമാറൽ-മൂന്നാം ദിവസം
-
വേസ്ററബിൻ സ്ഥാപിക്കൽ ഒന്നാം ക്ലാസ്-നാലാം ദിവസം
-
വേസ്ററബിൻ സ്ഥാപിക്കൽ രണ്ടാം ക്ലാസ്-നാലാം ദിവസം
-
വേസ്ററബിൻ സ്ഥാപിക്കൽ മൂന്നാം ക്ലാസ്-നാലാം ദിവസം
-
വേസ്ററബിൻ സ്ഥാപിക്കൽ നാലാം ക്ലാസ്-നാലാം ദിവസം
-
സി.എഫ്.എൽ ബൾബുകൾ എൽ.ഇ.ഡി ആക്കൽ-അഞ്ചാം ദിവസം
-
ബോട്ടിൽ ഇൻസ്ററലേഷൻ-ഏഴാം ദിവസം
ജൂൺ 19 വായനാദിനം
വായനാദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.വായന ദിന പ്രതിജ്ഞ ചൊല്ലി,വായന ദിന ക്വിസ് മത്സരം നടന്നു.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ അൽജിത്ത് ആയിരുന്നു.രണ്ടാം സ്ഥാനം കാശിനാഥും നേടി.വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ "എൻ്റെ സ്കൂളിനൊരു പത്രം" എന്ന പരിപാടി നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഷാജു കൊടിയാട്ട് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തു. മൂന്ന്,നാല് ക്ലാസുകളിൽ നടന്ന വായനാമത്സരത്തിൽ മൂന്നാം ക്ലാസിൽ നിന്ന് മിലനെയും,നാലാം ക്ലാസിൽ നിന്ന് അൽജിത്തിനെയും വിജയികളായി തിരഞ്ഞെടുത്തു. വായനാദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസിലും കയ്യക്ഷര മത്സരം നടന്നു.ഒന്നാം ക്ലാസിൽ നിന്ന് വൈഗയും,രണ്ടാം ക്ലാസിൽ നിന്ന് ജാൻവി രാഹുലും, മൂന്നാം ക്ലാസിൽ നിന്ന് ശ്രിത സുബീഷും,നാലാം ക്ലാസിൽ നിന്ന് കാശിനാഥും,നിരജ്ഞനയും ഒന്നാം സ്ഥാനത്തെത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി വിതരണോദ്ഘാടനം നടത്തി. അമ്മവായനയിൽ മൂന്നാം ക്ലാസിലെ അഭിനവിൻ്റെ അമ്മ അഞ്ജു ഷാനിവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനവാരത്തോടനുബന്ധിച്ച് നടന്നു. കലാഭവൻമണി അവാർഡ് ജേതാവും റേഡിയോ ആർട്ടിസ്ററ് ഗ്രേഡ്.ബി.ശ്രീമതി ശ്രീനിഷ വിനോദാണ് ഉദ്ഘാടനം നിർവഹിച്ചത്.പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്ക് വ്യത്യസ്ത തരത്തിലുളള പാട്ടുകൾ ആസ്വദിക്കാൻ കഴിഞ്ഞു.
-
പത്രം
-
മാഗസിൻ
-
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം
-
അമ്മവായന
ലോക ലഹരി വിരുദ്ധ ദിനം
ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.രാവിലെ പ്രത്യേക അസംബ്ലി കൂടുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററും,പ്ലക്കാർഡും തയ്യാറാക്കി. സ്കൂളിന് സമീപത്തുളള അങ്ങാടിയിലേക്ക് ലഹരി വിരുദ്ധറാലി നടത്തി. കുട്ടികൾക്ക് ലഹരി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ദോഷങ്ങൾ മനസ്സിലാക്കിക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
-
പ്ലക്കാർഡ് നിർമ്മാണം
ബഷീർ ദിനം
ബഷീർ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്ക്കൂളിൽ ആചരിച്ചു.ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം വളരെ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു.ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ബഷീറിൻ്റെ വിവിധ കൃതികളിലെ ഭാഗങ്ങൾ കുട്ടികൾ അഭിനയിച്ചു. ബഷീർ, സുഹറ,സാറാമ്മ,മജീദ്,പാത്തുമ്മ,കേശവൻ നായർ തുടങ്ങിയ കഥാപാത്രങ്ങളായി കുട്ടികൾ വേഷമിട്ടു. ബഷീർ ദിന ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അൽജിത്ത് ഒന്നാം സ്ഥാനവും കാശിനാഥ് രണ്ടാം സ്ഥാനവും നേടി.ബഷീറിൻ്റെ ജീവിതത്തെ കുറിച്ചുളള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.കുട്ടികൾക്ക് ബഷീറിൻ്റെ ജീവിതത്തെകുറിച്ച് കൂടുതൽ മനസിലാക്കാൻ ഡോക്യുമെൻ്ററി പ്രദർശനത്തിലൂടെ കഴിഞ്ഞു.ബഷീർ കൃതികളുടെ പുസ്തകപ്രദർശനം നടന്നു.ബഷീറിൻ്റെ വിവിധ കൃതികൾ പുസ്തകപ്രദർശനത്തിലൂടെ കുട്ടികൾക്ക് മുമ്പിൽ പരിചയപ്പെടുത്തി.
-
ബഷീറും കഥാപാത്രങ്ങളും
-
ആട്
-
പാത്തുമ്മയും ആടും
-
ബഷീർ
-
സാറാമ്മ
-
ബഷീർ കഥാപാത്രങ്ങൾ
സാഹിത്യ ക്വിസ്
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി സാഹിത്യ ക്വിസ് നടത്തി. ഒന്നാം സ്ഥാനം ശ്രീമതി അഞ്ജു ഷനീവ് കരസ്ഥമാക്കി.രണ്ടാം സ്ഥാനം പ്രിയ സുബീഷ് നേടി. വിജയികൾക്ക് സമ്മാനദാനം നടത്തി. കുട്ടികൾക്കായി നടത്തിയ സാഹിത്യക്വിസിൽ ഒന്നാം സ്ഥാനം കാശിനാഥും കരസ്ഥമാക്കി.
-
അഞ്ജു ഷനീവ്-ഒന്നാം സ്ഥാനം
-
പ്രിയ പ്രകാശ്-രണ്ടാം സ്ഥാനം
-
കാശിനാഥ്-ഒന്നാം സ്ഥാനം
ചാന്ദ്ര ദിനം
22-07-2024 ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചാന്ദ്രദിനാഘോഷ പരിപാടി ആരംഭിച്ചു.പ്രധാനാധ്യാപിക ശ്രീമതി ബീന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ സരിത ടീച്ചർ ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാൽവെച്ചതിനെ കുറിച്ചുളള വീഡിയോ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ചന്ദ്രനിൽ മനുഷ്യർ എങ്ങനെ കഴിയുന്നു എന്ന ഡോക്യുമെൻ്ററിയും പ്രദർശിപ്പിച്ചു. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾ അമ്പിളി പാട്ടുകൾ പാടി അവതരിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് കുട്ടികൾ കളർ നൽകി. ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ചാന്ദ്രദിനക്വിസിൽ ഒന്നാം സ്ഥാനം നേടിയത് നാലാം ക്ലാസിലെ കാശിനാഥ് ആണ്. രണ്ടാം സ്ഥാനം നാലാം ക്ലാസിലെ അൽജിത്തും നേടി. ചാന്ദ്രദിന പരിപാടികളിലെല്ലാം കുട്ടികൾ പങ്കാളികളായി.
-
കളറിംഗ്
-
റോക്കറ്റ്
-
ഡോക്യുമെന്ററി പ്രദർശനം
ഹിരോഷിമ & നാഗസാക്കി ദിനാചരണം
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ബോംബ് സ്ഫോടനങ്ങൾ ഡോക്യുമെൻ്ററി പ്രദർശനത്തിലൂടെ കുട്ടികളെ കാണിച്ചു. യുദ്ധം മാനവരാശിയെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് കുട്ടികളെ ബോധവാന്മാരാക്കി. സഡാക്കോകൊക്ക് നിർമ്മാണം നടത്തി. സഡാക്കോകൊക്കിനെ നിർമ്മിക്കുന്ന രീതി കുട്ടികൾക്ക് അധ്യാപകർ പറഞ്ഞു കൊടുത്തു. എല്ലാകുട്ടികളും സഡാക്കോ കൊക്കിനെ നിർമ്മിക്കുകയും പിന്നീട് അതിനെ പറപ്പിക്കുകയും ചെയ്തു. ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഒന്നം സ്ഥാനം കാശിനാഥും,രണ്ടാം സ്ഥാനം ആദിശങ്കറും കരസ്ഥമാക്കി. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടന്ന എല്ലാ പരിപാടികളിലും മുഴുവൻ കുട്ടികളും പങ്കാളികളായി.
-
സഡാക്കോ കൊക്ക് നിർമാണം
-
ഡോക്യുമെൻ്ററി പ്രദർശനം
-
ക്വിസ്
സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്
2024-2025 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ്-12 ന് നടത്താൻ തീരുമാനിച്ചു.സ്കൂൾ ലീഡർ,ഡെപ്യൂട്ടി ലീഡർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കാശിനാഥ്.ടി.എ,ആദിശങ്കർ.കെ,അൽജിത്ത് എം.എസ് എന്നിവരാണ് മത്സരിച്ചത്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത് എൽദോ ജിജി,നിരഞ്ജന കെ.സി,ദ്രുപത്.ഡി.എ എന്നിവരായിരുന്നു.ജൂലൈ 29 നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രധാനാധ്യാപിക ശ്രീമതി.ബീന ടീച്ചർ നടത്തി. ആഗസ്റ്റ്-6ന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.ആഗസ്റ്റ്-6 നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധന നടത്തി. ആഗസ്റ്റ്-7 ന് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു. ബസ്,വിമാനം,കാർ,ഓട്ടോറിക്ഷ,സ്കൂട്ടർ,കപ്പൽ എന്നിവയായിരുന്നു ചിഹ്നങ്ങൾ. ആഗസ്റ്റ്-8ന് സ്കൂളിൽ കുട്ടികൾ പരസ്യപ്രചാരണം നടത്തി കുട്ടികൾ പരസ്പരം വോട്ട് ചോദിച്ചു. ആഗസ്റ്റ്-9 ന് നിശബ്ദപ്രചരണം നടന്നു. ആഗസ്റ്റ്-12 ന് തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യ പ്രക്രിയകൾ കുട്ടികൾക്ക് കൂടുതൽ മനസിലാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയകൾ അടുത്തറിയാനും കുട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ കഴിഞ്ഞു. പ്രിസൈഡിങ്ങ് ഓഫീസർ,ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻ്റ് പോളിംഗ് ഓഫീസർ, സെക്യൂരിറ്റി തുടങ്ങിയവരായി കുട്ടികൾ തന്നെ തെരഞ്ഞെടുപ്പ് നടത്തി. തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം ഉച്ചയ്ക്ക് 2 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി.ബീനടീച്ചർ നടത്തി. സ്കൂൾ ലീഡറായി തെരഞ്ഞെടുത്തത് അൽജിത്തിനെയായിരുന്നു. ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ടത് നിരഞ്ജന.കെ.സി ആയിരുന്നു. സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറും ആഹ്ളാദ പ്രകടനം നടത്തി. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം പ്രധാനാധ്യാപിക ശ്രീമതി.ബീന ടീച്ചർ സ്കൂൾ ലീഡർക്കും, ഡെപ്യൂട്ടി ലീഡർക്കും സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികൾക്ക് ഒരു നവ്യാനുഭവമായി മാറി.
-
തിരഞ്ഞെടുപ്പ് വിജ്ഞാപനം
-
ചിഹ്നം അനുവദിച്ചു
-
ലീഡറുടെ ആഹ്ളാദ പ്രകടനം
-
ഡെപ്യൂട്ടി ലീഡറുടെ ആഹ്ളാദ പ്രകടനം
-
ലീഡറിൻ്റെ സത്യപ്രതിജ്ഞ
-
ഡെപ്യൂട്ടി ലീഡറിൻ്റെ സത്യപ്രതിജ്ഞ
-
പ്രധാനാധ്യാപികയും ലീഡർമാരും
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം കൃതൃം 9 മണിക്ക് തന്നെ ആരംഭിച്ചു. 9 മണിക്ക് തന്നെ എല്ലാവിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സ്കൂളിൽ എത്തിചേർന്നു. പ്രധാനാധ്യാപിക ശ്രീമതി.ബീന ടീച്ചർ ദേശീയ പതാക ഉയർത്തി. എല്ലാവരും ഫ്ലാഗ് സല്യൂട്ട് ചെയ്തു. അതിനുശേഷം കുട്ടികളുടെ മാസ്ഡ്രിൽ നടന്നു. മാസ്ഡ്രിൽ വളരെ മനോഹരമായി കുട്ടികൾ അവതരിപ്പിച്ചു. അതിനുശേഷം ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു. കാശിനാഥ്,അൽജിത്ത് എം.എസ്, ജാൻവി രാഹുൽ എന്നിവർ പ്രസംഗം അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷാവതരണം മികച്ച ഒരു പരിപാടിയായിരുന്നു. ശ്രിത, ജാൻവി രാഹുൽ, അനിരുദ്ധ്, അബിനവ്, ദ്രുപത്, ആദിശങ്കർ എന്നിവർ വേഷാവതരണം നടത്തി. ഗാന്ധിജി, ജവഹർലാൽ നെഹുറു, കെ.കേളപ്പൻ, ഭഗത് സിംഗ്, ത്സാൻസി റാണി, ഭാരതാംബ തുടങ്ങിയ വേഷങ്ങൾ അവതരിപ്പിച്ചു.അതിനുശേഷം കുട്ടികൾക്ക് മധുരവിതരണവും പായസവിതരണവും നടന്നു.സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ കാശിനാഥ് ഒന്നാം സ്ഥാനവും ആദിശങ്കർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ വളരെ മികച്ചതായിരുന്നു.
-
ഫ്ലാഗ് സല്യൂട്ട്
-
സ്വാതന്ത്ര്യദിനം
-
വേഷാവതരണം
-
പ്രധാനാധ്യാപികയും സ്വാതന്ത്ര്യ സമരസേനാനികളും
-
സ്വാതന്ത്ര്യദിനം
-
പായസവിതരണം
-
മാസ്ഡ്രിൽ
കർഷകദിനം
ചിങ്ങം 1 കർഷക ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ കുട്ടികർഷകരുടെ വേഷം ധരിച്ച് വേഷാവതരണം നടത്തി. പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ കുട്ടികൾ അടുക്കളത്തോട്ടത്തിൽ വെണ്ട,കുമ്പളം തുടങ്ങിയവയുടെ വിത്തുകൾ നട്ടു. അടുക്കളത്തോട്ടം നവീകരിച്ചു.
-
ശ്രിത
-
ആദി ശങ്കർ
-
വിസ്മയ
-
അനിരുദ്ധ്
-
നയോനിക
-
നിരഞ്ജന
-
വൈഗ
-
ജാൻവി രാഹുൽ
-
ആരവ്
-
വിത്ത് നടൽ
-
പരിപാലനം
അധ്യാപകദിനം
ഈ വർഷത്തെ അധ്യാപകദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. അധ്യാപക ദിനത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. 11:30 ന് കുട്ടികൾ അധ്യാപകരായി കുട്ടികൾക്കും അധ്യാപകർക്കും മുന്നിൽ ക്ലാസെടുത്തു. ഇത് കുട്ടികളിൽ അധ്യാപനജോലിയോട് താൽപ്പര്യമുണ്ടാക്കിയ ഒരു പ്രവർത്തനമായിരുന്നു. പ്രധാനാധ്യാപിക കുട്ടികൾക്ക് കേക്കും മധുരപലഹാരവും നൽകി.കുട്ടികൾ നിർമ്മിച്ച മനോഹരമായ ആശംസാകാർഡുകൾ അധ്യാപകർക്ക് നൽകി. മികച്ച ഒരു പരിപാടിയായിരുന്നു കുട്ടി ടീച്ചർ. ജാൻവി രാഹുൽ, ആദിശങ്കർ, അനിരുദ്ധ് എന്നീവിദ്യാർത്ഥികളാണ് കുട്ടി ടീച്ചറായത്. കുട്ടികൾ അധ്യാപികമാർക്ക് അധ്യാപകദിന ആശംസകൾ നേർന്നു.
-
അധ്യാപികയും കുട്ടികളും
ഓണാഘോഷം
13-09-2024 ന് സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷം വളരെ ലളിതമായാണ് ഓണാഘോഷം നടത്തിയത്. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്നേഹപൂക്കളം ഒരുക്കി. കുട്ടികൾക്ക് ഓണകളികളായ കസേരകളി, ലെമൺസ്പൂൺ, മിഠായി പെറുക്കൽ സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.വിജയികളായ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപികയും പി.ടി.എ.പ്രസിഡൻ്റും ചേർന്ന് സമ്മാനങ്ങൾ നൽകി.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ ആയിരുന്നു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഓണസദ്യ കഴിച്ചു.
ഗാന്ധിജയന്തി ദിനം
ഒക്ടോബർ-2 ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളും പരിസരവും ശുചികരിച്ചു.ഗാന്ധിക്വിസ് നടത്തി.ഗാന്ധി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കാശിനാഥും രണ്ടാം സ്ഥാനം അൽജിത്തും നേടി. ഗാന്ധിജിയെകുറിച്ചുളള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഇതിലൂടെ ഗാന്ധിജിയെ കുറിച്ചുകുട്ടികൾക്ക് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു. ഗാന്ധിജിയുടെ ചിത്രങ്ങളം വിവരങ്ങളുമടങ്ങിയ പത്രകട്ടിങ്ങുകൾ ശേഖരിച്ച് കൊളാഷ് നിർമ്മിച്ചു. കൊളാഷ് പ്രദർശനം നടത്തി.
-
ശുചീകരണപ്രവർത്തനം
-
ഗാന്ധിക്വിസ്
-
കൊളാഷ്
ഹരിതകേരളം മിഷൻ
പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്കരണ ,ജലസുരക്ഷ , ഊർജ്ജസംരക്ഷണം,ജൈവവൈവിധ്യം സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ A+ ഗ്രേഡോടെ നമ്മുടെ വിദ്യാലയവും തിരഞ്ഞെടുത്തിരിക്കുന്നു.
കേരളപിറവി
1-11-2024 ന് സ്കൂളിൽ കേരളപിറവി ദിന പരിപാടികൾ നടന്നു. രാവിലെ പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. മാതൃഭാഷാദിന പ്രതിജ്ഞ ചൊല്ലി. കേരളം-പ്രകൃതിഭംഗി നിറഞ്ഞ നാട് എന്ന ആശയത്തെ മുൻനിർത്തി കുട്ടികളെ അടുത്തുളള വയൽ,കുളം,കളപുര തുടങ്ങിയ സ്ഥലങ്ങളിൽ ഫീൽഡ് ട്രിപ്പ് നടത്തി. മാതൃഭാഷാ വാരത്തിൽ നവംബർ 1 മുതൽ 7 വരെയുളള ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. എൻ്റെ കേരളം എന്ന വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കാശിനാഥ് നേടി. രണ്ടാം സ്ഥാനം അൽജിത്തും നേടി. മാതൃഭാഷ മാത്രം സംസാരിക്കുന്ന ഭാഷാ കേളി മത്സരം നടത്തി. നിത്യജീവിതത്തിൽ സംസാരിക്കുന്ന വിവിധ ഇംഗ്ലീഷ് വാക്കുകളുടെ മലയാളം വാക്കുകൾ കണ്ടെത്താൻ കുട്ടികൾ ഈ മത്സരത്തിലൂടെ ശ്രമിച്ചു. ഇത് കുട്ടികൾക്ക് വളരെ ആസ്വാദ്യകരമായ പ്രവർത്തനമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ഭൂമിശാസ്ത്ര പ്രത്യേകതകളും കലാരൂപങ്ങളും ഉൾപ്പെടുത്തി ഭൂപടം നിർമ്മിച്ചു.
-
-
-
കുട്ടികൾ കളപുരയിൽ
-
-
-