"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
പ്രശസ്ത എഴുത്തുകാരനും കഥാകാരനുമായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം വിഭാഗം അധ്യാപകർ ചേർന്നു കുട്ടികളെ മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷം അണിയിച്ചു. ഓരോ കഥാപാത്രങ്ങൾ വരുമ്പോഴും അധ്യാപകർ അതിനെ പറ്റി വിശദീകരിച്ചു.

'''<u>അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 23</u>'''
അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 23

അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2024-25 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം നടന്നു. ഊ അധ്യായന വർഷത്തെ ഭാരവാഹികളുടെ തെരെഞ്ഞടുപ്പും ക്ലാസ് പി.റ്റി യെയും അന്നേ ദിവസം നടന്നു. കൂടാതെ പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി അധ്യാപകർ മാനേജമെന്റ് ,പി.റ്റി.എ, പൂർവ്വവിദ്യാർത്ഥി സംഘടനയായ പോസ തുടങ്ങിയവർ നൽകി വരുന്ന പുരസ്ക്കാരദാനവും അതേ വേദിയിൽ വെച്ച് നടക്കുകയുണ്ടായി. യോഗത്തിൽ പ്രധാന അധ്യാപിക ശ്രീമതി ജെയിൻ തോമസിനെ സ്വാഗതം പറഞ്ഞും അധ്യക്ഷ പ്രസംഗം മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുംപടി പറഞ്ഞു.  

ആഗസ്റ്റ് 9 - നാഗസാക്കി ദിനം
അസംബ്ലിയിൽ 10-ാം ക്ലാസിലെ മേരി സിസിലിയ സന്ദേശം നൽകി. 8,9, ക്ലാസിലെ കുട്ടികൾ സ‍ഡാകോ കൊക്കു നി‍ർമ്മിച്ച്  സ്കൂളിലെ വരാന്തയിലും മൈതാനത്തും പ്രദർശിപ്പിച്ചു. ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷനെ കുറിച്ച് ഭാരത്മാത ലീഗൽ സ്റ്റഡീസിലെ കുട്ടികൾ ക്ലാസ് എടുത്തു.

13:39, 12 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

"2024-25 വർഷത്തെ പ്രവർത്തനങ്ങൾ"

പ്രവേശനോത്സവം - ജൂൺ 3

മധ്യ വേനൽ അവധിക്കുശേഷം 2024-25 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം പെരിയ ബഹുമാനപ്പെട്ട ഫാ ബാജിയോ കല്ലൂക്കാടൻ ഉത്ഘാടനം ചെയ്തു. 10 മണിക്കരംഭിച്ച പ്രവേശനോത്സവത്തിൽ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ജെയിൻ തോമസ് സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് ട്രസ്റ്റി ശ്രീ ജോയി കളമ്പാടൻ, പിറ്റിഎ പ്രസിഡന്റ് ബിജു പി ആർ , കൊച്ചി കോർപ്പറേഷൻ 37-ാം വാർഡ് കൗൺസിലർ ശ്രീമതി ശാന്താ വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി മേരി നിലീന ജോസ് നന്ദി അർപ്പിച്ചു. തുടർന്ന് അധ്യാപക പ്രതിനിധി ശ്രീമതി രമ്യ ജോസഫ് രക്ഷാകർത്താക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് എടുത്തു.മധുര പലഹാര വിതരണവും നടന്നു.

പരിസ്ഥിതി ദിനം- ജൂൺ 5

സ്ക്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജയിൻ തോമസ് സ്വാഗതം പറഞ്ഞു. ബാവജനസഖ്യം രക്ഷാധികാരി ശ്രീ ജലീൽ തീനത്തിന്റെ സാനിധ്യത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ശ്രീ വിനോദ് എം നമ്പ്യാർ നിർവഹിച്ചു.

കുട്ടികൾ പ്ലക്കാർ‍ഡും പോസ്റ്ററും ഉണ്ടാക്കി. അതുമായി റാലി ഉണ്ടായിരുന്നു. കുട്ടികൾക്കായി വൃക്ഷതൈ വിതരണം നടത്തി. സ്ക്കൂളിൽ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ വൂക്ഷതൈ നട്ടു.അധ്യാപക പ്രതിനിധി സി. നിമ്മി നന്ദി അർപ്പിച്ചു.

സ്ക്കൂൾ വെഞ്ചിരിപ്പ്- ജൂൺ14

തലേദിവസം വെഞ്ചിരിപ്പിനുവേണ്ടി സ്ക്കൂളും പരിസരവും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയിരുന്നു. അന്നേ ദിവസം രാവിലെ മാനേജർ അച്ചനും സഹായക അച്ചന്മാരും ചേർന്ന് പ്രാർത്ഥന നടത്തകയും , എല്ലാ ക്ലസ് മുറികളും സ്ക്കൂൾ പരിസരവും ആനാം വെള്ളം തളിച്ച് വെഞ്ചിരിക്കുകയും ചെയ്തു.

ജൂൺ19- വായനാദിനം

അന്നേ ദിവസം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. രാവിലെ 10:30 ആരംഭിച്ചു. പരിപാടികൾക്ക് ഹെഡ് മിസ്ട്രസ് ശ്രീമതി ജെയിൻ തോമസ് സ്വാഗതം പറഞ്ഞു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ജോർജ് മരങ്ങോലി ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം തന്നെ ആ ചടങ്ങിൽ വിദ്യാരംഗംകലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായകയുമായ കുമാരി ശ്രേയ എസ് അജിത്ത് നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മലയാള അധ്യാപികയായ നിമ്മി ടി എസ് ചടങ്ങിന് നന്ദി അർപ്പിച്ചു.

യോഗ ദിനം- ജൂൺ 21

ഞങ്ങളുടെ സ്ക്കൂളിൽ യോഗ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ 10.30ന് ആരംഭിച്ച ചടങ്ങിന് ഹെഡ് മിസ്ട്രസ് ശ്രീമതി ജെയിൻ തോമസ് സ്വാഗതം പറഞ്ഞു. പ്രശസ്ത യോഗ ട്രെയിനറായ ശ്രീമതി ജയശ്രീ സോമരാജൻ യോഗ ദിനത്തിന്റെ ഉദ്ഘാടനം നടത്തി. യോഗ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസും ട്രെയിനർ കുട്ടികൾക്ക് നൽകി. അതിനുശേഷം മനോഹരമായ യോഗ ഡാൻസും വിദ്യാർത്ഥിനികൾ നടത്തി. അധ്യാപികയായ ബിന്റ ആന്റണി ചടങ്ങിന് നന്ദി പറ‍ഞ്ഞു.

ലോക സംഗീത ദിനം- ജൂൺ 21

ലോക സംഗീത ദിനം ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി ആഘോഷിച്ചു. ഹെഡ് മിസ്ട്രസിന്റെ സ്വാഗത പ്രസംഗത്തോടുക്കൂടി സംഗീത ദിന ആഘോഷങ്ങൾ ആരംഭിച്ചു. പ്രശസ്ത പിന്നണി ഗായകനായ ശ്രീ മജീബ് റഹ്മാനും സംഗീത സംവിധായകനായ ശ്രീ അജിത്ത് സുകുമാരനും ചേർന്ന് സംഗീത ദിനം ഉദ്ഘാടനം ചെയ്തു. തുട‍ർന്ന് കുട്ടികളുടെ മനോഹരമായ സംഗീത അവതരണവുമുണ്ടായിരുന്നു. സംഗീത അധ്യാപികയായ ബിജിത ടീച്ചറും വളരെ മനോഹരമായ ഗാനം ആലപിച്ചു. ഇംഗ്ലീഷ് അധ്യാപികയായ ബിന്റ ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

ലഹരി വിരുദ്ധ ദിനം(ജൂൺ 26)

2024-25 വർഷത്തെ സ്കൂൾ തല ജാഗ്രതാ സമിതി ഹെഡ് മിസ്ട്രസ് ശ്രീമതി ജെയിൻ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെയുള്ള ഓരോ ക്ലാസ്സിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി ജാഗ്രത കൂട്ടം രൂപീകരിച്ചു. Fourth wave Foundation Org നടത്തുന്ന Project VENDA യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ലഹരിയുടെ വിപത്തിനെക്കുറിച്ച് രാജഗിരി കോളേജിലെ BSW വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. എളമക്കര സ്റ്റേഷനിലെ CI ഹരികൃഷ്ണൻ സാർ PTA അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

ബഷീ‍ർ ദിനം- ജൂലൈ 5

പ്രശസ്ത എഴുത്തുകാരനും കഥാകാരനുമായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം വിഭാഗം അധ്യാപകർ ചേർന്നു കുട്ടികളെ മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷം അണിയിച്ചു. ഓരോ കഥാപാത്രങ്ങൾ വരുമ്പോഴും അധ്യാപകർ അതിനെ പറ്റി വിശദീകരിച്ചു.

അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 23

അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2024-25 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം നടന്നു. ഊ അധ്യായന വർഷത്തെ ഭാരവാഹികളുടെ തെരെഞ്ഞടുപ്പും ക്ലാസ് പി.റ്റി യെയും അന്നേ ദിവസം നടന്നു. കൂടാതെ പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി അധ്യാപകർ മാനേജമെന്റ് ,പി.റ്റി.എ, പൂർവ്വവിദ്യാർത്ഥി സംഘടനയായ പോസ തുടങ്ങിയവർ നൽകി വരുന്ന പുരസ്ക്കാരദാനവും അതേ വേദിയിൽ വെച്ച് നടക്കുകയുണ്ടായി. യോഗത്തിൽ പ്രധാന അധ്യാപിക ശ്രീമതി ജെയിൻ തോമസിനെ സ്വാഗതം പറഞ്ഞും അധ്യക്ഷ പ്രസംഗം മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുംപടി പറഞ്ഞു.

ആഗസ്റ്റ് 9 - നാഗസാക്കി ദിനം

അസംബ്ലിയിൽ 10-ാം ക്ലാസിലെ മേരി സിസിലിയ സന്ദേശം നൽകി. 8,9, ക്ലാസിലെ കുട്ടികൾ സ‍ഡാകോ കൊക്കു നി‍ർമ്മിച്ച് സ്കൂളിലെ വരാന്തയിലും മൈതാനത്തും പ്രദർശിപ്പിച്ചു. ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷനെ കുറിച്ച് ഭാരത്മാത ലീഗൽ സ്റ്റഡീസിലെ കുട്ടികൾ ക്ലാസ് എടുത്തു.

നവംബർ 1 - കേരളപ്പിറവി

കേരള സംസ്ഥാന രൂപീകൃതമായതിന്റെ 68-ാമത്തെ കേരളപ്പിറവി ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി കൂടുകയുണ്ടായി. പ്രധാനധ്യാപക എല്ലാവർക്കും കേരളപ്പിറവിയുടെ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധി 8-ാം ക്ലാസ്സിലെ ആമിന റെയ്ഹാൻ പി. ആർ കേരളപ്പിറവി സന്ദേശം നൽകി. ദേവനന്ദയുടെയും സംഗത്തിന്റെയും നേതൃത്വത്തിൽ വടക്കൻ മലബാറിൽ പ്രചാരത്തിലുള്ള നാടൻ പാട്ട് അവതരിപ്പിച്ചു. കേരള ക്വിസ് നടത്തി അതിൽ 8-ാം ക്ലാസ്സിലെ ആഷ്ന ഫാത്തിമ സി.എസ് ആർദ്ര പ്രദീപ്, 10-ാം ക്ലാസ്സിലെ മുസ്ബിറ ജെ, ആന്മരിയ ജോർജ് 9-ാം ക്ലാസ്സിലെ അഞ്ജന ഷൈജു, ഫാത്തിമ നൗറീൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.