"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 15: | വരി 15: | ||
പ്രമാണം:43040-24-MOON 0015.jpg|alt= | പ്രമാണം:43040-24-MOON 0015.jpg|alt= | ||
</gallery> | </gallery> | ||
=== കേരളപ്പിറവി ദിനാഘോഷം === | === കേരളപ്പിറവി ദിനാഘോഷം === |
23:10, 9 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ദിനം
2024 ജൂൺ 5 പരിസ്ഥിതിദിനം സ്പെഷ്യൽ അസംബ്ലി നടന്നു. കുട്ടികൾക്ക് പരിസ്ഥിതി ദിനപ്രതിജ്ഞ 10 B യിലെ ആര്യ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് സംസാരിച്ചു. ഈ വർഷത്തെ പരിസ്ഥിതി ഗാനം 7B യിലെ കുട്ടികൾ ആലപിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, കവിതകൾ തുടങ്ങിയവയും കുട്ടികൾ അവതരിപ്പിച്ചു. അന്നേദിവസം SPC ഡയറക്ടറേറ്റ്റിൽ നിന്ന് ലഭിച്ച വൃക്ഷതൈകൾ സ്കൂൾ പരിസരത്തു നട്ടു പിടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്റർ പ്രദർശനം നടന്നു.ഉച്ചക്ക് ശേഷം പ്രസംഗമത്സരം, ക്വിസ് എന്നിവ നടത്തി വിജയികളെ കണ്ടെത്തി. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ എഴു തീം അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടന്നു.
വായന ദിനം
വായനയുടെ പ്രാധാന്യവും പ്രചാരവും മുൻനിർത്തി വായനാദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. 2024 ജൂൺ 19 മുതൽ ജൂലൈ 19 വരെ വായന മാസമായി ആചരിക്കാനാണ് ഈ വർഷം തീരുമാനിച്ചിട്ടുള്ളത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്. വായന മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 19 രാവിലെ 9 30ന് സ്കൂൾ അസംബ്ലിയിൽ വച്ച് കവിയും കേരള സി മാറ്റ് റിസർച്ച് ഓഫീസറുമായ സോണി പൂമണി നിർവഹിച്ചു. കുട്ടികൾ വായന ഗാനം ആലപിച്ചു. പോസ്റ്റർ രചന, പുസ്തക ആസ്വാദനം, വായന മത്സരം എന്നിവയും സമീപ ലൈബ്രറി സന്ദർശനവും നടന്നു.
ലോക ജനസംഖ്യ ദിനം
ലോക ജനസംഖ്യ ദിനം ജൂലൈ 11 വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ആയിരുന്നു പ്രധാന പരിപാടികൾ നടന്നത്. ജനസംഖ്യ വർദ്ധനവ് രാജ്യത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, മനുഷ്യ വിഭവശേഷിയെ എങ്ങനെ നേട്ടമാക്കി മാറ്റാം എന്നതിനെക്കുറിച്ചും ലാൽ ഷാജി സാർ സംസാരിച്ചു
ചാന്ദ്രദിനം
ചാന്ദ്രദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ജൂലൈ 21 ഞായറാഴ്ച ആയതിനാൽ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച ആയിരുന്നു പ്രധാന പരിപാടികൾ. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. അസംബ്ലിയിൽ വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ മനുഷ്യരാശി കൈവരിച്ചിട്ടുള്ള വിവിധ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചു. ചാന്ദ്രദിന ഗാനം, സയൻസ് പ്രശ്നോത്തരി, 'ചന്ദ്രനിൽ എത്തിയ മനുഷ്യൻ' ചിത്രീകരണം ഇവ മികച്ച പരിപാടികൾ ആയിരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസുകളിൽ തയ്യാറാക്കിയ ക്ലാസ് മാഗസിനും അസംബ്ലിയിൽ പ്രകാശനം ചെയ്തു.
കേരളപ്പിറവി ദിനാഘോഷം
-
മലയാളദിനം
-
-
-
-
കേരളപ്പിറവി ദിനാഘോഷം മികച്ച പരിപാടികളോടെ സ്കൂളിൽ നടന്നു. നവംബർ 1 വെള്ളിയാഴ്ച അസംബ്ലിയിലായിരുന്നു പ്രധാന പരിപാടികൾ സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസ്സും ചേർന്ന് ദീപം കൊളുത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഹെഡ്മിസ്ട്രസ് ഉഷ എസ് കേരളപ്പിറവി സന്ദേശം നൽകി കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നവമി രതീഷ് സമകാലിക കേരളം സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇതോടനുബന്ധിച്ച് നടന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്