"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
=== സ്കൂൾ കലോത്സവം ===
=== സ്കൂൾ കലോത്സവം ===
കണ്ണഞ്ചിപ്പിക്കുന്ന വിവിധ പരിപാടികളുമായി സ്കൂൾ കലോത്സവം സെപ്തംബർ 27 ന് നടത്തി. നാല് സ്റ്റേജുകളിലായിട്ടാണ് പരിപാടികൾ നടത്തിയത്. വിവിധപരിപാടികളിൽ വിജയികളെ കണ്ടെത്തി അഭിനന്ദിച്ചു.
കണ്ണഞ്ചിപ്പിക്കുന്ന വിവിധ പരിപാടികളുമായി സ്കൂൾ കലോത്സവം സെപ്തംബർ 27 ന് നടത്തി. നാല് സ്റ്റേജുകളിലായിട്ടാണ് പരിപാടികൾ നടത്തിയത്. വിവിധപരിപാടികളിൽ വിജയികളെ കണ്ടെത്തി അഭിനന്ദിച്ചു.
=== മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിൻ ===
====== '''മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിൻ നവംബർ ഒന്ന് വെള്ളിയാഴ്ച നടന്നു. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രുതി ഉദ്ഘാടനം ചെയ്തു. ശുചിത്വ സ്കൂൾ നോഡൽ ഓഫീസർ അനുടീച്ചർ  ശുചിത്വ -മാലിന്യ സംസ്കാരവബോധ ക്ലാസ് എടുത്തു. ആശംസ അർപ്പിച്ച് PTA പ്രസിഡന്റ് പ്രമോദ്, വാർഡ് മെമ്പർ സുരിജ, വിദ്യാഭ്യാസസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാർ പി വത്സല , SRG കൺവീനർ വിമല ടീച്ചർ , സീനിയർ അസിസ്റ്റന്റ് ജ്യോതി ടീച്ചർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ദീപ ടീച്ചർ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.''' ======

19:04, 5 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

pravesanolsavam

പ്രവേശനോത്സവം

ഗവൺമെൻറ് മുസ്ലിം യുപി സ്കൂൾ കാട്ടാമ്പള്ളി 2024 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ നടത്തി.  പരിപാടിയിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ശ്രുതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി സതീശൻ ആയിരുന്നു മുഖ്യ അതിഥി. വത്സല, സുരിജ, പ്രമോദ്, ശ്രീമതി വിമല, ശ്രീമതി ജ്യോതി മുതലായവർ ചടങ്ങിന് ആശംസ പറഞ്ഞു.പുതുതായി അഡ്മിഷൻ നേടിയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സമ്മാനവിതരണം നടന്നു. സ്റ്റാഫ് സെക്രട്ടറി ദീപ നന്ദി അർപ്പിച്ച് സംസാരിച്ചു. അതിനുശേഷം നാടൻപാട്ടിന്റെ സുൽത്താൻ റംഷി പട്ടുവം നയിച്ച കൊട്ടും പാട്ടും എന്ന പേരിലെ കലാവിരുന്ന് അരങ്ങേറി .കുട്ടികൾക്ക് പായസം വിതരണം ചെയ്തു.  എന്തുകൊണ്ടും വർണശബളമായ ഒരു പ്രവേശനോത്സവം തന്നെയായിരുന്നു ഈ വർഷത്തേതും.




പ്രിപ്രൈമറി പ്രവേശനോത്സവം

ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ കാട്ടാമ്പള്ളിയിലെ പ്രിപ്രൈമറി പ്രവേശനോത്സവം 05/06/ 2024 ബുധനാഴ്ച, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി  ജിഷ കെ സി നിർവഹിച്ചു.  പ്രീപ്രൈമറിക്കായി ആരംഭിച്ച ഇൻഡോർ പ്ലേസ്റ്റേഷൻ ചിറക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മോളി ടി കെ നിർവഹിച്ചു .ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി ശ്രുതി, വൈസ് പ്രസിഡൻറ് ശ്രീ അനിൽകുമാർ പി , ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ശ്രീമതി വത്സല, ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീ എൻ ശശീന്ദ്രൻ ,ഗ്രാമപഞ്ചായത്ത് അംഗം ഹസ്നാഫ് കാട്ടാമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം സൂരിജ അധ്യക്ഷയായിരുന്നു. ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ് അംഗം ധന്യ നന്ദിയും പറഞ്ഞു. കുട്ടികൾക്കായി മുപ്പതോളം ഇൻഡോർ ഗെയിമുകളും പ്ലേസ്റ്റേഷനിൽ സെറ്റ് ചെയ്തിട്ടുണ്ട്.

ബോധവത്കരണ ക്ലാസ്

ചിറക്കൽ പി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ 13 - 6 - 24 വ്യാഴാഴ്ച ജി.എം.യു.പി.എസ്. കാട്ടാമ്പള്ളിയിൽ ആന്റി റാബീസ് ബോധവത്കരണ ക്ലാസ് നടന്നു. പ്രാധാനാധ്യാപകൻ എ.കെ സജിത് മാസ്റ്ററുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് കൺവീനർ സൗമ്യ ടീച്ചർ സ്വാഗതവും എസ്.ആർ.ജി. കൺവീനർ വിമല ടീച്ചർ നന്ദിയും പറഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്സുമാരായ സജിന, സൗമ്യ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ - 2024

ജനാധിപത്യ ബോധം, തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ, വോട്ടവകാശം തുടങ്ങിയ കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തി. ജൂൺ 25 ന് ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തിയത്. ക്ലാസ്സ് ലീഡർ തെരഞ്ഞെടുപ്പ് മൊബൈൽ ആപ്പിലും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ലാപ് ടോപ്പിലും നടത്തി. ഇതിനായി 4 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾത്തന്നെ പോളിംഗ് ഉദ്യോഗസ്ഥരായി. ക്രമസമാധാന പാലനം സ്കൗട്ട് - ഗൈഡ് വിദ്യാർഥികൾ നിർവഹിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദേശ പത്രിക സമർപണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഒരു തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെ കടന്നു പോയതും സ്ഥാനാർഥികൾ തമ്മിലുള്ള തർക്കങ്ങളും കേമ്പയിനുകളും സവിശേഷതയായി. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സിലെ കുട്ടികൾ വോട്ടു ചെയ്തു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നാലു പേർ മത്സരിച്ചു. 7 C ക്ലാസ്സിലെ അസ് വ അഫ്സൽ വൻ ഭൂരിപക്ഷം നേടി വിജയിച്ചു. 7 B ക്ലാസ്സിലെ സൻഹ ഫാത്തിമ ഡെപ്യൂട്ടി ലീഡറായി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.

യോഗ ദിനം -ജൂൺ 21

ജി.എം യു.പി സ്ക്കൂൾ കാട്ടാമ്പള്ളിയിൽഅന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 വെള്ളിയാഴ്ച ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സും യോഗ വീഡിയോ പ്രദർശനവും നടന്നു. ഹെൽത്ത് ക്ലബ്ബ് കൺവീനർ സൗമ്യ ടീച്ചർ സ്വാഗതം പറഞ്ഞു പ്രധാനധ്യാപകൻ എ.കെ സജിത്ത് മാസ്റ്റർ യോഗയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കൂടാതെ കുറച്ച് യോഗാസനങ്ങൾ അദ്ദേഹം കൂട്ടികൾക്ക് പരിചയപ്പെടുത്തി.

ബഷീർ ദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു .ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ബഷീർ കൃതികളിലെ ഗ്രാമ്യ ഭാഷയെ കുറിച്ച് പ്രഥമാധ്യാപകൻ എ കെ സജിത്ത് സംസാരിച്ചു .ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനം ,ഡോക്യുമെന്ററി പ്രദര്ശനം,വിവിധ ബഷീർ കൃതികളെ ആധാരമാക്കി "ബഷീർ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര" എന്ന ലൈവ് മ്യൂസിക്കൽ സ്കിറ് തുടങ്ങിയവ നടന്നു .

ചാന്ദ്രദിനം

2024 വർഷത്തെ ചാന്ദ്രദിനം, ജൂലൈ 21 ന് വളരെ വിജ്ഞാനപ്രദവും മനോഹരവുമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി റോക്കറ്റ് നിർമ്മാണം, പോസ്റ്റർ / പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം (ക്ലാസ് തലത്തിലും സ്കൂൾതലത്തിലും) എന്നീ പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തം എല്ലാ പരിപാടികളിലും ഉണ്ടായിരുന്നു.

ഉച്ച കഴിഞ്ഞ് സ്കൂൾ ഓഡിറ്റോറിയത്തിൽ അപ്പോളോ ചാന്ദ്രദൗത്യം, ചന്ദ്രയാൻ മിഷൻ, സുനിത വില്യംസ് സ്പേസ് ക്രാഫ്റ്റ് ജീവിതം എന്നിവയുടെ വീഡിയോ പ്രദർശിപ്പിച്ചു. അടുത്ത ദിവസം സി കെ സുരേഷ് ബാബു മാഷ്  ചാന്ദ്രദിന ക്ലാസ് അവതരിപ്പിച്ചു.

ഒളിമ്പിക്സ് സ്പെഷൽ അസംബ്ലി

27/07/24 ശനിയാഴ്ച സ്കൂളിൽ ഒളിമ്പിക്സ് സ്പെഷൽ അസംബ്ലി സംഘടിപ്പിച്ചു. ഒളിമ്പിക്സ് ദീപം തെളിയിക്കൽ, പ്രത്യേക പ്രതിജ്ഞ എന്നിവ അസംബ്ലിയിൽ ഉണ്ടായിരുന്നു.

സ്കൂൾ കലോത്സവം

കണ്ണഞ്ചിപ്പിക്കുന്ന വിവിധ പരിപാടികളുമായി സ്കൂൾ കലോത്സവം സെപ്തംബർ 27 ന് നടത്തി. നാല് സ്റ്റേജുകളിലായിട്ടാണ് പരിപാടികൾ നടത്തിയത്. വിവിധപരിപാടികളിൽ വിജയികളെ കണ്ടെത്തി അഭിനന്ദിച്ചു.

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിൻ

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിൻ നവംബർ ഒന്ന് വെള്ളിയാഴ്ച നടന്നു. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രുതി ഉദ്ഘാടനം ചെയ്തു. ശുചിത്വ സ്കൂൾ നോഡൽ ഓഫീസർ അനുടീച്ചർ ശുചിത്വ -മാലിന്യ സംസ്കാരവബോധ ക്ലാസ് എടുത്തു. ആശംസ അർപ്പിച്ച് PTA പ്രസിഡന്റ് പ്രമോദ്, വാർഡ് മെമ്പർ സുരിജ, വിദ്യാഭ്യാസസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാർ പി വത്സല , SRG കൺവീനർ വിമല ടീച്ചർ , സീനിയർ അസിസ്റ്റന്റ് ജ്യോതി ടീച്ചർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ദീപ ടീച്ചർ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.