"ജി. എൽ. പി. എസ്. പീച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:22401 using HotCat)
(ചെ.) (added Category:Ente Gramam using HotCat)
 
വരി 30: വരി 30:


[[വർഗ്ഗം:22401]]
[[വർഗ്ഗം:22401]]
[[വർഗ്ഗം:Ente Gramam]]

21:15, 2 നവംബർ 2024-നു നിലവിലുള്ള രൂപം

പീച്ചി

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പീച്ചി.

ഭൂമിശാസ്ത്രം

ഒരു മലയോര ഗ്രാമമാണ് പീച്ചി. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.തൃശ്ശൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് പീച്ചി സ്ഥിതി ചെയ്യുന്നത്.പ്രകൃതി രമണീയമായ പീച്ചിയിലേക്ക് പോകുന്ന റോഡ് മനോഹരം ആണ്. ഇരുവശവും കാടും നല്ല തണുപ്പുള്ള വഴികളും പ്രകൃതിയുടെ മനോഹാരിതയും പീച്ചിയുടെ പ്രത്യേകതയാണ്.

സ്ഥാപനങ്ങൾ/വിനോദസഞ്ചാര കേന്ദ്രങ്ങൾ

കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി അണക്കെട്ട്,പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം, കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പീച്ചിയുടെ പ്രശസ്തി ഉയ‍ർത്തുന്ന ഘടകങ്ങളാണ് . കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്. ബട്ടർഫ്ലൈ ഗാർഡൻ, ഹെർബേറിയം , വ്യത്യസ്ത വസ്തുക്കളുടെ ശേഖരം, വ്യത്യസ്ത മുളകൾ , പനകൾ എന്നിവ കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ട്‌ .

ജലസേചന ആവശ്യങ്ങൾക്കായി നിർമ്മിച്ച മനുഷ്യനിർമിത അണക്കെട്ടാണ് പീച്ചി അണക്കെട്ട് . കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെയാണ് പീച്ചി അണക്കെട്ട് നിർമിച്ചിട്ടുള്ളത്. പീച്ചിയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമാണ് പീച്ചി അണക്കെട്ട്.

പീച്ചി അണക്കെട്ടിനടുത്താണ് കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്.കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ക്വാർട്ടേഴ്സുകൾ ഒരുപാടുണ്ട് പീച്ചിയിൽ. അധ്യാപകരും മറ്റു സർക്കാർ ജീവനക്കാരും ഈ ക്വാർട്ടേഴ്സുകളെയാണ് ആശ്രയിക്കുന്നത്.

പൊതുസ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ്.പീച്ചി
  • ഗവ എച്ച് എസ് എസ് പീച്ചി
  • പോസ്റ്റ് ഓഫീസ്
  • സഹകരണ ബാങ്ക്

ആരാധനാലയങ്ങൾ

ആരാധനാലയങ്ങളിൽ പള്ളികളാണ് കൂടുതൽ ഉള്ളത്. പല വിഭാഗക്കാരുടെ ക്രിസ്ത്യൻ പള്ളികൾ ഈ സ്ഥലത്തെ പ്രത്യേകതയാണ്. ക്ഷേത്രങ്ങൾ പൊതുവെ കുറവാണ്.

ചിത്രശാല