"എ യു പി എസ് വരദൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
പി.ജെ രാജേന്ദ്രപ്രസാദ്
പി.ജെ രാജേന്ദ്രപ്രസാദ്
‌‌__സൂചിക__
‌‌__സൂചിക__
സംഷദ് മരക്കാർ

13:23, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വരദൂർ

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരദൂർ.

കേരളത്തിലെ വയനാട് ജില്ലയിൽ കണിയാമ്പറ്റ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് വരദൂർ.മീനങ്ങാടി - പനമരം റോഡിന് ഇരുവശത്തുമായാണ് വരദൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത് കബനിയുടെ പോഷക നദിയായ പനമരം പുഴയിലേക്ക് ഒഴുകി ചേരുന്ന വരദൂർ പുഴയാലും ഇരുകരകളിലേയും വിശാലമായ നെൽപാടങ്ങൾ കൊണ്ടും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്നേഹ ഭൂമി.നാനാജാതി മതസ്ഥരും ഐക്യത്തോടെ അധിവസിച്ചു വരുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം.ശിലായുഗ സംസ്കൃതിയുടെ പ്രൗഢ പാരമ്പര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന പുരാതന ക്ഷേത്രങ്ങളും ,പള്ളിയും, കൃസ്തീയ ദേവാലയവുമെല്ലാം ദൈവിക വരം നൽകി അനുഗ്രഹി്ച്ച ഊര്,വരദൂർ.

പൊതുസ്ഥാപനങ്ങൾ

  1. എ യു പി സ്കൂൾ വരദൂർ
  2. കുടുംബാരോഗ്യ കേന്ദ്രം
  3. ബാങ്ക് ഓഫ് ബറോഡ
  4. വരദൂർ ക്ഷീരോൽപാദക സഹകരണ സംഘം
  5. തപാൽ ഓഫീസ്
  6. പൊതുവിതരണ കേന്ദ്രം

ഭൂമിശാസ്ത്രം

ഇന്ത്യയിലെ കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് വരദൂർ. കണിയാമ്പറ്റ പഞ്ചായത്തിൻ്റെ കീഴിലാണ് വരദൂർ വരുന്നത്.ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് വടക്കോട്ട് 17 കിലോമീറ്റർ അകലെയാണ് വരദൂർ സ്ഥിതി ചെയ്യുന്നത്.സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 469 കിലോമീറ്റർ അകലെയാണ് വരദൂർ.ജില്ലയിലെ പ്രധാന പട്ടണങ്ങളായ സുൽത്താൻ ബത്തേരി,കൽപ്പറ്റ,മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് ഏകദേശം ഒരേ ദൂരത്തിലും,സമയത്തിലും എത്തിച്ചേരാവുന്ന ഈ ഗ്രാമം ജില്ലയുടെ മദ്ധ്യ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

ജൈനമത സംസ്കാരത്തിന്റെ  പ്രൗഢി വിളിച്ചോതുന്ന നാടാണ് വരദൂർ. എ .ഡി .എട്ടാം നൂറ്റണ്ടിൽ കർണാടകയിൽ നിന്നുമാണ് ജൈനമതം കേരളത്തിൽ വേരുറപ്പിച്ചത്.പൗരാണിക സംസ്‌ക്കാരം നിറഞ്ഞുനിൽക്കുന്ന നാട്ടിലാണ്  എ യൂ പി  സ്കൂൾ.പല ജാതി ,പല മത  പല ഗോത്ര സംസ്‌ക്കാര സമ്പന്നമാണ് ഈ സ്കൂൾ.പണിയ,കുറിച്യ,കാട്ടുനായ്‌ക്ക,പുലയ,ബാഗുഡ,എന്നീ വർഗ്ഗത്തിൽപെട്ട കുട്ടികൾക്കുള്ള ഒരു ആശ്രയമാണ് വരദൂർ സ്കൂൾ.

ഗോത്ര ജനവിഭാഗങ്ങൾ ഏറെയുള്ള ഈ ഗ്രാമത്തിൽ അക്ഷരങ്ങളാകുന്ന അഗ്നിയാൽ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകി നാടിന്റ വൈജ്ഞാനിക മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് വരദൂർ എ.യു.പി സ്കൂൾ.ഏഴര പതിറ്റാണ്ടുകളായി ഒരു നാടിൻെറ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട് ഈ വിദ്യാലയം.

പ്രമുഖ വ്യക്തികൾ

കതിർ വടിവേലു

ജിനേന്ദ്ര പ്രസാദ്

പി.ജെ രാജേന്ദ്രപ്രസാദ്


സംഷദ് മരക്കാർ