"ശിവഗിരി എച്ച്.എസ്.എസ് വർക്കല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 105: വരി 105:
42053 Anchuthengu fort.jpg| Anchuthengu Fort
42053 Anchuthengu fort.jpg| Anchuthengu Fort
42053 Varkala Tunnel.jpeg|  Varkala Tunnel
42053 Varkala Tunnel.jpeg|  Varkala Tunnel
== '''വർക്കല ക്ലിഫ്''' ==
കേരളത്തിൻ്റെ മഹത്തായ കടൽത്തീര വിസ്മയവും ഭൗമ-പൈതൃക സ്ഥലവുമാണ്.
42053 Varkala cliff.jpg|Varkala Cliff
42053 Varkala cliff.jpg|Varkala Cliff
42053 Varkala Beach.jpg|Varkala Beach view
42053 Varkala Beach.jpg|Varkala Beach view
</gallery>  
</gallery>  

13:05, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കട്ടികൂട്ടിയ എഴുത്ത്== വർക്കല ==

വർക്കല

തിരുവനന്തപുരം ജില്ലയിലെ ഒരു നഗരസഭയും താലൂക്ക് ആസ്ഥാനവുമാണ് വർക്കല. തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കിലോമീറ്ററും തുറമുഖ നഗരമായ കൊല്ലത്ത് നിന്നും 26 കിലോമീറ്ററും മാറി തിരുവനന്തപുരം - കൊല്ലം തീരദേശ

ഹൈവേയിലാണ് വർക്കല സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരസഭയും പ്രധാന വാണിജ്യ കേന്ദ്രവും കൂടിയാണ് വർക്കല.

ഇന്ത്യയിലെ ഒരു പ്രധാന വൈഷ്ണവ ആരാധനാലയമായ 2500 വർഷം പഴക്കമുള്ള ജനാർദ്ദന സ്വാമി ക്ഷേത്രത്തിനും

വർക്കല പ്രശസ്തമാണ്. ദക്ഷിണ കാശി (തെക്ക് ബെനാറസ്) എന്നും ഇത് അറിയപ്പെടുന്നു. കേരളത്തിലെ ഏക സർക്കാർ പ്രകൃതി ചികിത്സ ആശുപത്രി വർക്കല നഗരത്തിൽ സ്ഥിതിചെയ്യുന്നു.

സാമൂഹ്യ പരിഷ്കർത്താവ് ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠമാണ് വർക്കലയിലെ മറ്റൊരു പ്രധാന നാഴികക്കല്ല്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നാണ് ശ്രീ നാരായണ ഗുരുവിന്റെ കുന്നിൻ മുകളിലുള്ള സമാധി സ്‌ഥാനം.

ഒരു‍ സംസ്ഥാനമായ കേരളത്തിലെ ഒരു തീരദേശ ചെറു നഗരമാണ്‌ വർക്കല.

ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല.

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ശ്രീനാരായണഗുരു

ബ്രഹ്മാവിൽ നിന്നുണ്ടായ ശാപത്തിൽ നിന്നും, ദേവഗണങ്ങൾക്ക് മോക്ഷം നേടിക്കൊടുക്കുന്നതിനായി പൂജാകർമ്മം നടത്തുന്നതിന് ഉചിതമായൊരു സ്ഥലം കണ്ടുപിടിക്കാൻ നാരദമഹർഷി തന്റെ വൽക്കലം ഊരിയെറിയുകയും, അത് ചെന്ന് പതിച്ച സ്ഥലം മോക്ഷപൂജ നടത്തുന്നതിന് തെരഞ്ഞെടുത്തുവെന്നും അങ്ങനെ നാരദന്റെ വൽക്കലം പതിച്ച നാട് ആണ് വർക്കല എന്നു വിളിക്കപ്പെട്ടതെന്നും പാപനാശകർമ്മങ്ങൾ നിർവ്വഹിക്കാൻ തെരഞ്ഞെടുത്ത സ്ഥലമാണ് പാപനാശം കടൽത്തീരമെന്നും ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. സാമൂഹിക പരിഷ്ക്കർത്താവായ ശ്രീനാരായണഗുരു അദ്ദേഹത്തിന്റെ അന്തിമകാലത്ത് പ്രധാന കർമ്മമണ്ഡലമായി തെരഞ്ഞെടുത്തത് വർക്കലയിലെ ശിവഗിരിക്കുന്ന് ആണ്. സ്വാതന്ത്ര്യസമരകാലത്തെ നിവർത്തന പ്രക്ഷോഭത്തിൽ ഈ പ്രദേശത്തു നിന്നും നിരവധി പേർ സജീവമായി പങ്കെടുക്കുകയണ്ടായി. ഈ പ്രദേശത്തുനിന്ന് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പ്രമുഖവ്യക്തികളായിരുന്നു മുങ്കുഴി മാധവൻ, വെട്ടൂർ നാരായണൻ വൈദ്യർ, എൻ.കുഞ്ഞുരാമൻ, കൊച്ചു കൃഷ്ണൻ എന്നിവർ. വർക്കല രാധാകൃഷ്ണനും, വേളിക്കാടും മറ്റും ഇവിടുത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരായിരുന്നു. ആർ പ്രകാശം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു.

1877 കാലത്ത് തിരുവിതാംകൂർ സർക്കാർ റ്റി.എസ് കനാലിന്റെ രണ്ടറ്റങ്ങൾ തമ്മിൽ ബന്ധിപ്പിക്കുവാൻ വേണ്ടി ഇതുവഴി രണ്ടു തുരങ്ക ജലപാതകൾ നിർമ്മിക്കുകയുണ്ടായി. വർക്കല തുരപ്പ് എന്ന് വിളിക്കപ്പെടുന്ന പ്രസ്തുത തുരങ്കങ്ങൾ ചരിത്രപ്രസിദ്ധമാണ്. അഞ്ചുതെങ്ങിൽ നിന്നും നടയറ വഴി കൊല്ലത്തേയ്ക്കുള്ള ജലഗതാഗതമാർഗ്ഗം നൂറ്റാണ്ടു മുമ്പ് റ്റി.എസ് കനാലിലൂടെയായിരുന്നു. ഒരുകാലത്ത് കേരളത്തിലെ ജലഗതാഗതത്തിന്റെ നട്ടെല്ലായിരുന്നു ഇത്. ഇതുമൂലം ഗതാഗത സൌകര്യങ്ങൾ വർദ്ധിക്കുകയും ഈ പ്രദേശത്തിന്റെ വളർച്ചക്ക് സഹായകമാവുകയും ചെയ്തു. ഒരു പ്രഖ്യാപിത ടൂറിസ്റ്റ് കേന്ദ്രമാണ് വർക്കല നഗരം. അഞ്ചുതെങ്ങു നിന്നും പാപനാശം വരെ മനോഹരമായ കടൽത്തീരമാണ്.

ഭൂപ്രകൃതി

വർക്കല മറ്റു തിരപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി മദ്ധ്യകേരളത്തിന്റെ ഭൂപ്രകൃതിയാണ്, അതുകൊണ്ടാണ് അറബിക്കടലിനോട് വളരെ ചേർന്ന് ഉയർന്ന കുന്നുകൾ (ക്ലിഫ്ഫുകൾ) കാണാൻ കഴിയുന്നത്.ഇതു പോലുള്ള ഭൂപ്രകൃതിയുള്ള തെക്കൻ കേരളത്തിലെ ഏക സ്ഥലമാണ്‌ വർക്കല അവസാദ ശിലകളാലും ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൗമ പ്രത്യേകതയാണ്. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപവത്കരണം 'വർക്കല രൂപവത്കരണം' എന്നാണ്‌ ഭൗമശാസ്ത്രജ്ഞർക്കിടയിൽ അറിയപ്പെടുന്നത്.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി തീരമാണെങ്കിലും കടലിന് അടുത്ത് കിടക്കുന്ന പ്രദേശം ഒഴിച്ച് ബാക്കി സ്ഥലങ്ങൾക്ക് മദ്ധ്യകേരളത്തി൯െ്റ ഭൂപ്രകൃതിയാണ്.ഉയർന്ന കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ് വർക്കല ഭൂപ്രദേശം.

ഭൂപട സൂചിക

അക്ഷാംശം : 8.740543 രേഖാംശം : 76.716785

കാലാവസ്ഥ

വർക്കലയിൽ മിതമായ ഈർപ്പമുള്ള കാലാവസ്ഥയുണ്ട്, താപനില 30 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെ (തെക്കുപടിഞ്ഞാറൻ മൺസൂൺ) കനത്ത മഴ അനുഭവപ്പെടുന്നു, ശരാശരി മഴ 310 സെൻ്റീമീറ്ററാണ്. തെക്കുപടിഞ്ഞാറൻ മൺസൂൺ മൂലം ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ കനത്ത മഴയും. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

വിനോദസഞ്ചാരം

വർക്കലയിലെ കടൽതീരമായ പാപനാശം തീരം "ദക്ഷിണ കാശി" എന്നാണ് അറിയപ്പെടുന്നത്. തെക്കേ ഇൻഡ്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ "ജനാർദ്ദനസ്വാമി ക്ഷേത്രവും", ശ്രീനാരായണ ഗുരുവിൻറെ സമാധിയായ "ശിവഗിരിയും" ഇവിടെ സ്ഥിതി ചെയ്യന്നു.==ചിത്രശാല==

ജനസംഖ്യാശാസ്ത്രം

2001 ലെ സെൻസസ് പ്രകാരം വർക്കലയിലെ ജനസംഖ്യ ഏകദേശം 42,273 ആണ്. ജനസംഖ്യയുടെ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. ഇവിടുത്തെ ശരാശരി സാക്ഷരതാ നിരക്ക് 88% ആണ്, ഇവിടെയുള്ള വലിയൊരു വിഭാഗം ആളുകൾ വിദേശത്ത് പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ, യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അവരിൽ ഭൂരിഭാഗവും സേവന മേഖലയിലാണ് ജോലി ചെയ്യുന്നത്.

ആരാധനാലയങ്ങൾ

  • വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം
  • ശിവഗിരി ശാരദാ മഠം
  • ശിവഗിരി മഠം

ശിവഗിരി മഠം

  • നാരായണ ഗുരുകുലം

വിദ്യാഭ്യാസ സഥാപനങ്ങൾ

  • ശിവഗിരി എച്ച് എസ്സ് എസ്സ്
  • ജി എം എച്ച് എസ്സ് എസ്സ്,വർക്കല
  • എസ്സ് എ൯ കോളേജ്,വർക്കല
  • ലൈറ്റ് റ്റു ദ ബ്ലയ്൯റ് വർക്കല
  • ജി എം എച്ച് എസ്സ് നടയറ
  • ഹോളിഇന്നസെ൯്റസ് പബ്ലിക്ക് സ്കൂൾ
  • ജി എൽ പി ജി എസ്സ്,വർക്കല

പ്രമുഖ വ്യക്തികൾ

  • ശ്രീ നാരായണ ഗുരു
  • മുങ്കുഴി മാധവൻ
  • വെട്ടൂർ നാരായണൻ വൈദ്യർ
  • എൻ.കുഞ്ഞുരാമൻ
  • കൊച്ചു കൃഷ്ണൻ
  • പ്രേംനസീർ
  • ഭരത് ഗോപി

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ

• വർക്കല ഹെലിപ്പാഡ്

• ശിവഗിരി മഠം

• ഗോൾഡൻ ഐലന്റ്

• ഓടയം ബീച്ച്

• കാപ്പിൽ ബീച്ച്

• ഇടവ ബീച്ച്

• വർക്കല ക്ലിഫ്

• ചിലക്കൂർ ബീച്ച്

• ബ്ലാക്ക് ബീച്ച്

• ജനാർത്ഥന സ്വാമി ക്ഷേത്രം

• അങ്ങുതെങ്ങു കോട്ട

• വർക്കല തുരങ്കം

ചിത്രശാല

എങ്ങനെ എത്താം

അടുത്തുളള റെയിൽവേ സ്റ്റേഷൻ : വർക്കല  3 കി. മീ. , അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 57 കി. മീ.

ചിത്രശാല

അസ്തമയം
ഭൂപടം_42053




കേരളത്തിൻ്റെ മഹത്തായ കടൽത്തീര വിസ്മയവും ഭൗമ-പൈതൃക സ്ഥലവുമാണ്










അവലംബം