"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:


മഹത്തായ വിജയവുമായി , തുടർച്ചയായി 100% വിജയമാവർത്തിച്ച്.....  
മഹത്തായ വിജയവുമായി , തുടർച്ചയായി 100% വിജയമാവർത്തിച്ച്.....  
<div style="display:flex;margin-left:150px">
<div style="display:flex;margin-left:180px">
[[പ്രമാണം:19051 sslc result 23-24.jpg|ലഘുചിത്രം|347x190ബിന്ദു]]
[[പ്രമാണം:19051 sslc result 23-24.jpg|ലഘുചിത്രം|347x190ബിന്ദു]]
[[പ്രമാണം:19051 victory.jpg|00x200ബിന്ദു]]
[[പ്രമാണം:19051 victory.jpg|00x200ബിന്ദു]]

12:50, 13 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


വിജയമാവർത്തിച്ച്

വിജയത്തിളക്കം വീണ്ട‌ും... 52 Full A+

മഹത്തായ വിജയവുമായി , തുടർച്ചയായി 100% വിജയമാവർത്തിച്ച്.....

ജ‍ൂൺ 1 - പ്രവേശനോത്‍സവം

സ്ക‍ൂൾ പ്രവേശനോത്‍സവം വിപുലമായി ആഘോഷിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലില്ലാത്ത സവിശേഷമായ പരിപാടിയാണ് പ്രവേശനോത്സവം. ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിക്കുന്ന ചടങ്ങാണ് പ്രവേശനോത്സവം. അതിലേക്കു ചുവടുവയ്ക്കുന്ന കുട്ടികളെ സ്കൂളുകൾ വരവേൽക്കുകയാണിന്ന്. സംസ്ഥാനതലം മുതൽ പ്രാദേശികതലം വരെ ആയിരക്കണക്കിന് ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും ഇന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് വരവേൽക്കും. ഗംഭീരമായ ഈ വരവേൽപ്പ് ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്.

പരിസ്ഥിതി ദിനം

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ കബ്ബുകൾ പരിപാടികൾ നടത്തി.

  • വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പരിസ്ഥിതി കവിതാലാപനമത്സരം നടത്തി.
  • ഹിന്ദി ക്ലബ്ബ് പോസ്റ്റ്റർ രചന മത്സരം
  • സംസ്‌കൃതം ക്ലബ്ബ് പോസ്റ്റ്റർ രചന മത്സരം നടത്തി
  • JRC യുടെ നേതൃത്വത്തിൽ CLOTH BAG വിതരണം നടത്തി. കൂടാതെ NAPKIN VENDING MACHINE സ്കൂളിനായി സമർപ്പിച്ചു. ഹെഡ്‌മാസ്ററർ ഏറ്റുവാങ്ങി.

പോസ്റ്റർ രചന

ENGLISH CLUB വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി.

ക്ലാസ് ലീഡേഴ്‌സിന്റെ മീറ്റിംങ്

ഹെഡ്‌മാസ്റ്ററുടെയും ഡപ്യൂട്ടിഹെഡ്‌മാസ്റ്ററുടെയും നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ക്ലാസ് ലീഡേഴ്‌സിന്റെയും ഡപ്യൂട്ടി ലീഡേഴ്‌സിന്റെയും ഒരു മീറ്റിംങ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കുട്ടികൾ ക്ലാസ് റൂമിലും സ്‌കൂളിലും പാലിക്കേണ്ട മര്യാദകളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി. മറ്റ് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകാൻ ചുമതലപ്പെടുത്തി.

ഔഷധസസ്യങ്ങളുടെ ശാസ്ത്രനാമം- ചാർട്ട്

BIOLOGY SUBJECT COUNCIL - ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസിലെ കുട്ടികൾ ഔഷധസസ്യങ്ങളുടെ ശാസ്ത്രനാമം കാണിക്കുന്ന ചാർട്ട് അവരവരുടെ ക്ലാസുകളിൽ പ്രദർശിപ്പിച്ചു.

തൃതീയ സോപാൻ പരീക്ഷ

BHARATH SCOUTS & GUIDES -ഭാഗമായുള്ള തൃതീയസോപാൻ പരീക്ഷ പോട്ടൂർ MODERNHSS-ൽ വെച്ച് ജൂൺ 8, 9 തിയ്യതികളിലായി നടന്നു. നമ്മുടെ സ്‌കൂളിലെ കുട്ടികൾ ക്ലാമ്പിൽ പങ്കെടുത്തു.

10 th CPTA

2024-25 അധ്യയന വർഷത്തിലെ SSLC വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള CPTA ജൂൺ 12 ബുധനാഴ്ച ചേർന്നു. രക്ഷിതാക്കൾ കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും അവരുടെ കടമകളെ കുറിച്ചും ബോധ്യപ്പെടുത്തി. യോഗത്തിൽ 386 രക്ഷിതാക്കൾ പങ്കെടുത്തു.

ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ

ജൂൺ- 12ബുധനാഴ്ച രാവിലെ സ്കൂൾ ലീഡർ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ ഏറ്റു ചൊല്ലി.

വിജയ സ്പർശം പരീക്ഷ

8, 9 കുട്ടികൾക്കായുള്ള വിജയ സ്പർശം പരീക്ഷ ജൂൺ 19 ബുധനാഴ്ച നടത്തി.

ചിത്ര രചന മത്സരം

മലയാള വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വായനയുമായി ബന്ധപ്പെട്ട ചിത്ര രചന മത്സരം സ്കൂൾ ലൈബ്രറിയിൽ വെച്ച് നടത്തി.

അറബിക് ക്വിസ് മത്സരം

വായന വാരത്തോടനുബന്ധിച്ച് കുട്ടികൾക്കായി അറബി ക്വിസ് മത്സരം നടത്തി. അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

ജൂൺ 15 - പെരുന്നാൾ ആഘോഷം

മനുഷ്യ സമത്വത്തിന്റെയും സമുദായ മൈത്രിയുടെയും സന്ദേശം ഉത്ഘോഷിച്ചു കൊണ്ട് മറ്റൊരു പെരുന്നാൾ കൂടി സമാഗതമാവുകയാണ്. ഈദുൽ അദ്ഹ (ആതമാർപ്പണത്തിന്റെ ആഘോഷം) അഥവാ ബലി പെരുന്നാൾ മലയാളത്തിൽ വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്.ത്യാഗത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്ന ആഘോഷമാണ് ബക്രീദ്. മുസ്ലീം മതവിശ്വാസികളുടെ ഈ ആഘോഷത്തെ ബലിപ്പെരുന്നാൾ എന്നും പറയുന്നു. ഈദ് അൽ അസ്ഹാ എന്നാണ് അറബിയിൽ ഈ ആഘോഷത്തെ പറയുന്നത്. ദൈവകൽപ്പന അനുസരിച്ച് മകനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ഓർമ്മ പുതുക്കലാണ് ഈ ആഘോഷം. എല്ലാ വർഷവും മുസ്ലീംങ്ങൾ ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ ബലി പെരുന്നാൾ ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്. നന്മയുടെയം സാഹോദര്യത്തിന്റെയും വിശുദ്ധിയുടെയും നാളുകൾ കൂടിയാണ് പെരുന്നാൾ ദിനങ്ങൾ....

  • മെഹന്തി ഫെസ്റ്റ്
  • ഈദ് ഗാനം
  • ഒപ്പന

FOOTBALL TEAM SELECTION

സുബ്രതോ ഫുട്ബോൾ മത്സരത്തിനായുള്ള ഈ വർഷത്തെ സബ് ജില്ലാ ടീം സെലക്ഷൻ നടത്തി. U 15 Boys, U 17 Boys വിദ്യാർത്ഥികളുടെ സെലക്ഷൻ ആണ് നടത്തിയത്.

വായന ദിന പ്രതിജ്ഞ

ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സ്കൂൾ ലീഡർ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഏറ്റു ചൊല്ലി.

സ്കൂൾ മുപ്പതാം വർഷത്തിലേക്ക്

1995 ൽ തുടങ്ങിയ ഈ സ്ഥാപനം മുപ്പതാം വർഷത്തിലേക്ക് പ്രവേശിച്ചു .ലളിതമായി ഈ ദിനം ആഘോഷിച്ചു.

WORLD ELDER ABUSE AWARENESS DAY

ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നിർദ്ദേശ പ്രകാരം മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള പ്രതിജ്ഞ സ്കൂൾ ലീഡർ ചെല്ലിക്കൊടുത്തു മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഏറ്റു ചൊല്ലി.

ഇംഗ്ലീഷ് ക്വിസ് മത്സരം

വായനാ വാരത്തോടന്ബന്ധിച്ച് ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഇംഗ്ലീഷ് മത്സരം നടത്തി.

ഗണിത പുസ്തക പരിചയ മത്സരം

വായനാ വാരത്തോടനുബന്ധിച്ച് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണി പുസ്തക പരിചയ മത്സരം നടത്തി.

NEWS READING

ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വാർത്ത വായന മത്സരം നടത്തി.

സ്കൂൾ പാർലിമെന്റ് ഇലക്ഷൻ

SS CLUB ന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി. ജനാധിപത്യ മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും തീരുമാനമെടുക്കൽ പ്രക്രിയയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുത്തു. ഇത്തരം തിരഞ്ഞെടുപ്പുകൾ വിദ്യാർത്ഥികൾക്ക് ജനാധിപത്യ പ്രക്രിയയെക്കുറിച്ചും പ്രചാരണത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പഠിക്കാൻ വിലപ്പെട്ട അവസരങ്ങൾ നൽകുന്നു. ഇത് ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും വിദ്യാർത്ഥികളെ അവരുടെ പൊതു സംസാരം, സംഘടനാപരമായ, ടീം വർക്ക് കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സ്‌കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും നൽകുന്നത്.

വാർത്താവായന

പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്തകൾ വിദ്യാർത്ഥികളിലേക്കെത്തിക്കാനായി "റേഡിയോ വാർത്ത പ്രക്ഷേപണം"എന്നപേരിൽ അതതു ദിവസത്തെ വാർത്തകൾ ക്രോഡീകരിച്ച് ഉച്ചഭാഷിണിയിലൂടെ വാർത്ത വായന ആരംഭിച്ചു.

ബഷീർ ദിനം (ജൂലൈ 5)

മലയാള നോവലിസ്റ്റും, കഥാകൃത്തുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി,

  • ചിത്രരചന മത്സരം - ബഷീർ കഥാപാത്രങ്ങൾ

Joint inauguration of Clubs

On wednessday (10-07-2024) 2.30pm
Venue : School auditorium
Chief Guest : NASAR. V.K (Retired AEO Edappal)

സ്കൂൾ ഒളിമ്പിക്സ് ദീപ ശിഖ

സംസ്ഥാന സ്കൂൾ കായിക മേളകൾക്കു പുറമേ ഈ വർഷം മുതൽ 4 വർഷത്തിലൊരിക്കൽ സ്കൂൾ ഒളിംപിക്സ് സംഘടിപ്പിക്കുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഗെയിംസ് ഇനങ്ങളും ചേർത്താണു സ്കൂൾ ഒളിംപിക്സ് നടത്തുന്നത്...

ഓണത്തിനൊരു കുടം പൂവ്

കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്. ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്.




സംസ്കൃത ദിനാചരണം

സംസ്കൃതം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27 ചൊവ്വാഴ്ച സംസ്കൃത ദിനാചരണം നടത്തി. ഹെഡ്മാസ്റ്റർ ഹമീദ് സാർ സംസ്കൃത ദിന സന്ദേശം നൽകി. തുർന്ന് കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായി. സംകൃത അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ അക്ഷര വൃക്ഷം നിർമ്മിച്ചു.

SAMAGRA TRAINING

SCHOOL SITC യുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് SAMAGRA TRAINING നൽകി. ഓഗസ്റ്റ് 27 ചൊവ്വാഴ്ച 3.30 PM മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ചാണ് പരിശീലനം നൽകിയത്.

ഓണാഘോഷം

Scool Festival കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 13 വെള്ളിയാഴ്ച വിപുല- മായ രീതിയിൽ ഓണാഘോഷം നടത്തി. വിദ്യാർഥികൾക്കായി വടംവലി, മ്യൂസിക്കൽ ചെയർ, ലെമൺ സ്‌പൂൺ, ബലൂൺ പൊട്ടിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തി. കട്ടികൾക്കും അധ്യാപകർക്കും ഓണസദ്യയും ഉണ്ടായിരുന്നു.

Orientation Class

ഏതൊരു ആരോഗ്യപ്രശ്നവും ഉടലെടുക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങൾ തമ്മിലുള്ള പ്രവർത്തന ഫലമാണ്. രോഗഹേതു, രോഗത്തിനടിമയാകുന്ന വ്യക്തി, രോഗഹേതുവും വ്യക്തിയും നിലനിന്നു പോരുന്ന സാഹചര്യം എന്നിവയാണവ. ശാസ്ത്രീയമായ അറിവിൻറെ വെളിച്ചത്തിൽ ഈ മൂന്നു ഘടകങ്ങളിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതുവഴി രോഗങ്ങളുണ്ടാകുന്നത് നമുക്ക് ഫലപ്രദമായി തടയാൻ സാധിക്കും. രോഗിയുടെ ശരീരത്തിൽ നിന്നും വിസർജ്ജിക്കപ്പെടുന്ന രോഗാണുക്കൾ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ മറ്റൊരാളിലെത്തി അയാൾക്കും രോഗമുണ്ടാകാറുണ്ട്. ഈവിധ രോഗങ്ങളെയാണ് സാംക്രമിക രോഗങ്ങൾ അഥവാ പകർച്ചവ്യാധികളെന്ന് പറയുന്നത്. സാംക്രമിക രോഗങ്ങൾ എങ്ങനെ ഫലപ്രദമായി തടയാം എന്നതിനെക്കുറിച്ച് JRC Cadets എല്ലാ ക്ലാസ്സുകളിലും ബോധവത്കരണ ക്ലാസ്സ് എടുത്തു.

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾJ RC യുടെ നേതൃത്വത്തിൽ 'യുദ്ധവിരുദ്ധ സന്ദേശങ്ങൾ' ഉൾപ്പെടുത്തി 'ചുമരെഴുത്ത് 'സംഘടിപ്പിച്ചു. നിരവധി അധ്യാപകരും വിദ്യാർത്ഥികളും ചുമരെഴുത്തിൽ പങ്കാളികളായി. യുദ്ധ വിരുദ്ധ റാലിയും നടന്നു.ഹിരോഷിമ ദിനത്തിൽ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുക മാത്രമല്ല, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക അണുബോംബ് വർഷിച്ച ഒരു വിനാശകരമായ സംഭവത്തിന്റെ വാർഷികമാണ് എല്ലാ വർഷവും ഓഗസ്റ്റ് 6- ന് ഹിരോഷിമ ദിനമായി ആചരിക്കുന്നത് .ഹിരോഷിമയുടെ കഥ സമാധാനപൂർണമായ ഒരു ലോകത്തിനായി പരിശ്രമിക്കാൻ പ്രചോദിപ്പിക്കട്ടെ.

സ്വദേശ് മെഗാ ക്വിസ്

KPDTA യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'സ്വദേശ് മെഗാ ക്വിസ് ' ആഗസ്റ്റ് 6 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അഭിനന്ദിച്ചു.

ബൂസ്റ്റർ ക്ലാസ്സ് തുടങ്ങി

ഉറുദു ക്ലബിന്റെ ആഭിമുഖ്യത്തിൽ 8, 9, 10 ക്ലാസ്സുകളിലെ എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ബൂസ്റ്റർ ക്ലാസ്സ് തുടങ്ങി. കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി 'ഒരു ദിനം ഒരു അറിവ് 'എന്ന പദ്ധതി തുടങ്ങി.

പ്രേം ചന്ദ് ദിനം

പ്രേം ചന്ദ് ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി.

രാമായണ പ്രശ്നോത്തരിയും രാമായണ പാരായണവും

സ്കൂളിലെ സംസ്കൃത ക്ലബിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് സംസ്കൃത വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്നോത്തരിയും രാമായണ പാരായണവും നടത്തി.

പത്ര വായന മത്സരം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് SS Club ന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വെച്ച് പത്ര വായന മത്സരം നടത്തി.

പതാക നിർമ്മാണ മത്സരം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പതാക നിർമ്മാണ മത്സരം നടത്തി. വിദ്യാർഥികളിൽ ദേശീയ പതാകയുടെ പ്രാധാന്യം സംബന്ധിച്ച അവബോധം വളർത്തുന്നതിനായാണ് പതാക നിർമാണം സംഘടിപ്പിച്ചത്.

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്

ദേശാഭിമാനി പത്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി അക്ഷര മുറ്റം ക്വിസ് ആഗസ്റ്റ് 14 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.

സ്കൂൾ പാർലിമെന്റ് മീറ്റ്

SS Club ന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ചൊവ്വാഴ്ച സ്കൂൾ പാർലിമെന്റ് അംഗങ്ങൾക്കായി POPULATION GROWTH- MERITS AND DEMERITS എന്ന വിശയത്തിൽ Debate നടത്തി.

സ്വാതന്ത്ര്യ ദിനം - ഓഗസ്റ്റ് 15


ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നടക്കുന്നു. സ്കൂളുകളും കോളേജുകളും പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടത്തുന്നു.

SCHOOL SPORTS

ഈ വർഷത്തെ സ്കൂൾ സ്പോർട്സ് 20-08-2024 നടന്നു. High School , Higher Secondary വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു. കായിക തല്പരരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും മികച്ച പരിശീലനങ്ങൾ നൽകി ഉയർത്തിക്കൊണ്ട് വരുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സബ് ജില്ല, ജില്ലാ തലങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു കൊണ്ട് ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്.

നവത്-24

ഈ വർഷത്തെ സ്‍ക‍ൂൾ കലോത്സവം, "നവത്" ഓഗസ്‍റ്റ് 22 ന് നടന്നു.കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ നമുക്ക് പരിചയപ്പെടുത്തുന്ന ഈ മഹത്തായ മേള കേരളത്തിന്റെ അഭിമാനം തന്നെയാണ്.കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്‌കൂൾ കലോത്സവം. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുത്ത് സ്‌കൂൾ കലോത്സവങ്ങൾ മലയാളിയുടെ സംസ്‌കൃതിക്ക് നെടുംതൂണുകളായി മാറുന്ന കാഴ്ചയാണ് കലോത്സവങ്ങളിൽ കാണാനാകുക.

സബ് ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ്

എടപ്പാൾ സബ് ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28 ബുധനാഴ്ച സ്കൂളിൽ വെച്ച് നടന്നു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് Sub junior, Junior, Senior വിഭാഗങ്ങളിലായി കുട്ടികൾ പങ്കെടുത്തു. സ്പോർട്സ് സബ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് സാർ പങ്കെടുത്തു.

സി.എച്ച് പ്രതിഭാ ക്വിസ്സ് സീസൺ-6

KERALA SCHOOL TEACHERS UNION ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ്സ് - സീസൺ 6 സ്കൂൾ തല മത്സരം ഓഗസ്റ്റ് 29 ന് വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

അറിവുത്സവം സീസൺ 2

AKSTU സംസ്ഥാന അക്കാദമിക് കൗൺസിബുലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി അറിവുത്സവം ക്വിസ് മത്സരം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.

SAT MODEL EXAM

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഉള്ള SAT MODEL EXAM ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി

ശാസ്ത്രമേള 2024-25

2024-25 അധ്യയന വർഷത്തെ സ്കൂൾതല ശാസ്ത്ര- ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ- ഐ. ടി മേളഓഗസ്റ്റ് 27 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള എന്നിങ്ങനെ അഞ്ച് വകഭേദങ്ങളുടെ സംയോജനമാണ് ശാസ്ത്രോത്സവം. ശാസ്ത്രം, പ്രവൃത്തിപരിചയം തുടങ്ങിയ മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്നതാണ് ഇത്തരമൊരു ബൃഹത്തായ പരിപാടിയുടെ ലക്ഷ്യം.

INSPIRE AWARD

ശാസ്ത്രമേഖലയിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ പദ്ധതിയുടെ വിവിധ സ്കീമുകളിൽ അപേക്ഷ ക്ഷണിച്ചു.. Inspire Award നായി സ്കൂളിലെ 5 വിദ്യാർത്ഥികൾ Register ചെയ്തു. അഞ്ചു ലക്ഷം മി‍ഡിൽ / ഹൈ‌സ്കൂളുകളിലെ കുട്ടികളിൽ നിന്നായി പത്തു ലക്ഷം ആശയങ്ങൾ ശേഖരിക്കും. ഇതിൽനിന്നു തിരഞ്ഞെടുക്കുന്ന ഒരു ലക്ഷം ആശയങ്ങൾക്കു 10,000 രൂപ വീതം നൽകും.ജില്ലാതല വിജയികൾക്കു സംസ്ഥാനതലത്തിലും, അവിടെ മികവു കാട്ടുന്നവർക്കു ദേശീയതലത്ത‌ിലും മൽസരിക്കാം...

STAFF MEETING

2024-24 അക്കാദമിക വർഷത്തെ ഏഴാമത്തെ സ്റ്റാഫ് മീറ്റിംഗ് സെപ്റ്റംബർ 2 ന് ചേർന്നു. അക്കാദമിക് , അഡ്മിനിസ്ട്രേഷൻ, ഡിസിപ്ലിൻ തുടങ്ങിയ കാര്യങ്ങൾചർച്ച ചെയ്തു.

ENGLISH NEWS READING

ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും news Reading ആരംഭിച്ചു. ഇംഗ്ലീഷ് പത്രത്തിലെ പ്രധാന വാർത്തകൾ കുട്ടികളിലേക്കെത്തിക്കാനായാണ് News Reading ആരംഭിച്ചത്.പത്രവായന ഒരു വ്യക്തിയുടെ പൊതുവായ വിവരങ്ങളെക്കുറിച്ചുള്ള മൊത്തത്തിലുള്ള അറിവ് വർദ്ധിപ്പിക്കുകയും പദാവലി കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാജ്യത്തും ലോകത്തും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇത് നൽകുന്നു. അത് തിരഞ്ഞെടുപ്പുകൾ, കായികം, ആഗോള പ്രശ്നങ്ങൾ, അന്താരാഷ്ട്ര വാർത്തകൾ എന്നിങ്ങനെയുള്ള സമകാലിക സംഭവങ്ങളും നടക്കുന്ന സംഭവങ്ങളും മനസ്സിലാക്കുന്നു. കാഴ്ചപ്പാടിന്റെ വിശാലത ലോകത്തെ പഠിക്കാനും മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു.

ധന സഹായം കൈമാറി

SCHOOL SCOUTS & GUIDS യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്കുള്ള ധന സഹായം കൈമാറി. 16000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ, ഹെഡ്മാസ്റ്റർ ഹമീദ് സാർ, സ്റ്റാഫ് സെക്രട്ടറി സാദിഖലി സാർ, യൂണിറ്റിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.

ഒന്നാം പാദ വാർഷിക പരീക്ഷ

2024-25 അധ്യയന വർഷത്തെ ഒന്നാം പാദ വാർഷിക പരീക്ഷ സെപ്റ്റംബർ 3 ചെവ്വാഴ്ച ആരംഭിച്ചു.

ഗ‍ുര‍ുവന്ദനം

SCHOOL JRC Cadets ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് തങ്ങളുടെപ്രിയ അധ്യാപകരെ ആദരിക്കുന്ന ഗുരു വന്ദനം പരിപാടി നടത്തി.സ്കൂളിൽ JRC ആരംഭിച്ചതു മുതൽ, കൂടെ നിന്ന് പൂർണ്ണ പിന്തുണ നൽകിയ HM. ഹമീദ് സാറിനെ പൊന്നാട അണിയിച്ചാണ് JRC cadets ആദരിച്ചത്. കൂടാതെ സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്നേഹ സമ്മാനവും ആശംസകളും നേർന്നു.
SCHOOL SCOUTS & GUiDS ന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുന്ന ഗുരു വന്ദനം നടത്തി. സെപ്റ്റംബർ 5 ന് നടന്ന പരിപാടിയിൽ കുട്ടികൾ Salute ഉം Shake Hand ഉം സ്നേഹ സമ്മാനവും നൽകി അധ്യാപകരെ ആദരിച്ചു.

SCARFING CEREMONY

സെപ്റ്റംബർ 13 ന് എട്ടാം ക്ലാസ് JRC കേഡറ്റുകളുടെ Scarfing Ceremony നടന്നു.

സബ് ജില്ലാ ചാമ്പ്യൻഷിപ്പ്

എടപ്പാൾ സബ് ജില്ലാ ചാമ്പ്യൻഷിപ്പ് ( KARATE, WUSHU, JUDO, WRESTLINGS) എന്നിവ സ്കൂളിൽ വെച്ച് സെപ്റ്റംബർ 7 ന് നടന്നു.

Life 24

സമഗ്രശിക്ഷ കേരളം
സമഗ്രശിക്ഷ കേരളയും യൂണിസെഫുംഎടപ്പാൾ BRC യുടെ കീഴിൽ സെപ്റ്റംബർ 19, 20, 21 എന്നീ ദിവസങ്ങളിൽ Life Skills for Future Empowermentഎന്ന പ്രോഗ്രാം സ്കൂളിൽ വെച്ച് നടന്നു. സബജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. ത്രിദിന പരിശീലനത്തിൽ പ്ലംബിംഗ്, (ജല ജീവിതം), പാചകം ( രസക്കൂട്ട് ), കൃഷി ( കൃഷിക്കൂട്ടം ) തുടങ്ങിയ മേഖ- ലകളാണ് ലൈഫ് 24 ന്റെ ആദ്യഘട്ട പദ്ധതിയുടെ ഭാഗമായി ഉർപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയിൽ എടപ്പാൾ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ 30 കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ നിർവഹിച്ചു പ്രിൻസിപ്പാൾ ബെൻഷടീച്ചർ അധ്യക്ഷത വഹിച്ച യാഗത്തിൽ ഹെഡ്മാസ്റ്റർ ഹമീദ് സാർ ആശംസയർപ്പിച്ചു. BRC Trainer ജി. വർഗ്ഗീസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. CRCC - മാരായ നിഖില കീച്ചർ, ശ്രീജിത്ത് സർ, സ്പെഷ്യലിസ്റ്റ് അധ്യാപികയായ ജയശ്രീ ടീച്ചർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

WEB PAGE DESIGNING

സ്‌കൂൾ തല ഐ.ടി മേളയുടെ ഭാഗമായി WEB PAGE DESIGNING മത്സരം സെപ്തംബർ 23 തിങ്കളാഴ്ച SCHOOL IT LAB ൽ വെച്ച് നടത്തി.

മത്സര വിജയികൾ

  • IT Quiz മത്സരം: അഭിനവ്.കെ
  • Web page Designing : മുഹമ്മദ് ഫയാസ്. E
  • Animation : SYAM KRISHNAN K
  • Digital Painting : SREEDEV P A
  • IT Quiz : ABHINAV P V
  • Rachanayum Avatharanavum (Presentation) : MUHAMMED BAHEEJ K
  • Scratch Programming : MOHAMED HAZIM
  • Malayalam Typingum Roopakalppanayum : MUHAMMED NAJIL V P

സബ് ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ ജൂനിയർ ആൺ കുട്ടികളുടെ കബഡി മത്സരത്തിൽ DHOHSS POOKKRATHARA ഫൈനലിൽ പ്രവേശിച്ചു.

PTA ജനറൽ ബോഡി യോഗം

സ്കൂൾ PTA ജനറൽ ബോഡി യോഗം 27-9-2024 ന് ഉച്ചക്ക് ശേഷം നടന്നു. PTA പ്രസിഡന്റായി T. SULAIMAN, വൈസ് പ്രസിഡണ്ടുമാരായി E.P. ABDUL NAVAS, SUHARA BACKER എന്നിവരെയും തെരഞ്ഞെടുത്തു. ഹെഡ്മാസ്റ്റർ, മാനേജർ, അധ്യാപകർ, രക്ഷിതാക്കൾ മുതലായവർ പങ്കെടുത്തു.

PTA ജനറൽ ബോ‍ഡി യോഗം

SCOUTS & GUIDES- പ്രാക്ടിക്കൽ ക്യാമ്പ്

സെപ്റ്റംബർ -27 സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദ്വിതീയ സോപാൻ ടെസ്റ്റിന് തയ്യാറെയുക്കുന്ന കുട്ടികൾക്ക് പ്രാക്ടിക്കൽ ക്യാമ്പ് നടത്തി.

വാങ്മയം - ഭാഷാ പ്രതിഭാ പരീക്ഷ

സെപ്റ്റംബർ : 25- പൊതു വിദ്യാഭ്യാസ വകുപ്പ്, വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാങ്മയം - ഭാഷാ പ്രതിഭാ പരീക്ഷയിൽ ANAGHA. K, SHRIYA.K എന്നിവർ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ENGLISH FEST -2024

ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27 ന് English fest സംഘടിപ്പിച്ചു. This event aims to celebrate and enhance creativity and language skills among students.

Event Categories:

  • Debate.
  • Poetry Recitation.
  • Storytelling.
  • Speech.
  • English Song.
  • Character Presentation.
  • Book Review.
  • English Music.

അറിവുത്സവം_ സീസൺ-2 സബ് ജില്ല

AKSTU വിന്റെ നേതൃത്വത്തിൽ നടത്തിയ അറിവുത്സവം സീസൺ- 2 സബ് ജില്ല മത്സരത്തിൽ അഭിനവ്. കെ, നിരഞ്ജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

പോഷൻ മാ - ഉപന്യാസ മത്സരം

സകൂൾ ഫോഷൻ മാ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.

  • First: Sriya. K
  • 2nd : Rifa
  • 3rd : Fathima Nidha .U.V
  • 4th  : Rana Fathima

സി. എച്ച്. പ്രതിഭാ ക്വിസ്

KSTU വിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സി. എച്ച്. പ്രതിഭാ ക്വിസ് സീസണ്ട 6 എടപ്പാൾ ഉപജില്ലാമത്സരം സെപ്റ്റംബർ 29 ഞായറാഴ്ച സ്കൂളിൽ വെച്ച് നടന്നു. LP, UP , HS, HSS വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു.

സൈബർ സേഫ്റ്റി - ബോധവത്കരണ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് സൈബർ സേഫ്റ്റി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.ആഗോള സൈബർ ഭീഷണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സൈബർ സുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാവേണ്ടതുണ്ട്.

ക്ലാസ് പി. റ്റി. എ

ഒന്നാം പാദ വാർഷികപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠന കാര്യങ്ങൽ രക്ഷിതാക്കളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 30 ന് തിങ്കളാഴ്ച CPTA നടന്നു. 8.9.10 ക്ലാസുകളുടെ PTA യോഗത്തിന് ക്ലാസ് അധ്യാപകർ നേതൃത്വം നൽകി.

അപ്പങ്ങളെമ്പാടും

October: 3 സാന്ത്വന പ്രവർത്തനങ്ങൾക്കായി JRC B Level Cadets സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റ്. സ്ഥലം : സകൂൾ ഓഡിറ്റോറിയം.JRC കുട്ടികൾ സ്വന്തം വീടുകളിൽ നിന്നും തയ്യാറാക്കിക്കൊണ്ടു വരുന്ന വിഭവങ്ങൾ വിൽപ്പന നടത്തി സാന്ത്വന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പ്രിൻസിപ്പാൾ ബെൻഷ ടീച്ചർ ഉത്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഹമീദ് സാർ ആശംസ നേർന്നു.

ഗാന്ധി ദർശൻ

DHOHSS 2024-25 വർഷത്തെ ഗാന്ധിദർശൻ ക്ലബ് ഉത്ഘാടനം 3-10-24 ന് ഡെപ്യൂട്ടി HMസലാം സാർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സാദിഖലി സാർ ആശംസകൾ അർപ്പിച്ചു.

സബ് ജില്ല ശാസ്ത്രമേള-2024

Little Kites- One day camp for 9th

8.10.24:
9th std little kites one day school തല ക്യാമ്പ്. RP ആയി (ക്യാമ്പ് നയിച്ചത് ) നിഷ NB, GHSS Edappal. LK മിസ്ട്രസ്സുമാരായ Sajna N, Chandravathi. V.V എന്നിവർ സന്നിഹിതരായിരുന്നു.