"തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Safeera KV (സംവാദം | സംഭാവനകൾ) No edit summary |
Safeera KV (സംവാദം | സംഭാവനകൾ) No edit summary |
||
വരി 165: | വരി 165: | ||
== '''സ്ക്കൂൾ കലോത്സവം''' == | == '''സ്ക്കൂൾ കലോത്സവം''' == | ||
കുട്ടികളുടെ കലാനൈപുണികൾ ഉണർത്തുന്ന വേദികളിലെ അരങ്ങേറ്റമായിരുന്നു ഒക്ടോബര് 24,25 ദിവസങ്ങളിൽ നടന്നത്. 5 ഗ്രൂപ്പുകളായി തിരിഞ്ഞ ഗ്രൂപുകൾ തമ്മിലുള്ള വമ്പിച്ച മത്സരമായിരുന്നു | കുട്ടികളുടെ കലാനൈപുണികൾ ഉണർത്തുന്ന വേദികളിലെ അരങ്ങേറ്റമായിരുന്നു ഒക്ടോബര് 24,25 ദിവസങ്ങളിൽ നടന്നത്. 5 ഗ്രൂപ്പുകളായി തിരിഞ്ഞ ഗ്രൂപുകൾ തമ്മിലുള്ള വമ്പിച്ച മത്സരമായിരുന്നു അരങ്ങേറിയത്. | ||
[[പ്രമാണം:13379-school kalolsavamposter.jpeg|ഇടത്ത്|ലഘുചിത്രം|318x318ബിന്ദു]] | [[പ്രമാണം:13379-school kalolsavamposter.jpeg|ഇടത്ത്|ലഘുചിത്രം|318x318ബിന്ദു]] | ||
[[പ്രമാണം:13379-kalolsavamjpeg.jpeg|ലഘുചിത്രം|283x283ബിന്ദു]] | [[പ്രമാണം:13379-kalolsavamjpeg.jpeg|ലഘുചിത്രം|283x283ബിന്ദു]] | ||
വരി 179: | വരി 179: | ||
[[പ്രമാണം:13379-school kalolsavam3.jpeg|ലഘുചിത്രം|522x522ബിന്ദു]] | [[പ്രമാണം:13379-school kalolsavam3.jpeg|ലഘുചിത്രം|522x522ബിന്ദു]] | ||
[[പ്രമാണം:13379-school kalolsavam0.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:13379-school kalolsavam0.jpeg|ഇടത്ത്|ലഘുചിത്രം]] | ||
'അപ്പാണ്യം'പലഹാരമേള | |||
മൂന്നാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാരമേള നടത്തി. |
02:11, 6 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺ 3 തിങ്കളാഴ്ച ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് വരവേറ്റു.കണ്ണൂർ കോര്പറേഷൻ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉൽഘാടന വേദി കൂടിയായിരുന്നു.
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം ,വൃക്ഷത്തൈ നടൽ ,പ്രകൃതി നടത്തം തുടങ്ങിയവ സംഘടിപ്പിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു.
വായനാ മാസാചരണവും വിവിധ ക്ലബ് ഉൽഘാടനവും
വായനാമാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം,മറ്റു വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉൽഘാടനം സാഘോഷം കൊണ്ടാടി.2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ.ശ്യാ കൃഷ്ണൻ വിദ്യാരംഗം ഉൽഘാടനം നിർവഹിച്ചു.മറ്റു ക്ലബ്ബുകൾ കണ്ണൂർ നോർത്ത് എ ഇ ഒ ശ്രീമതി പ്രസന്ന കുമാരി നിർവഹിച്ചു. ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം,ക്ലാസ് ലൈബ്രറി തുടങ്ങിയവ ആസൂത്രണം ചെയ്തു .
അന്താരാഷ്ട്ര യോഗ ദിനം
യോഗയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിലേക്കായി ക്ലാസ് സംഘടിപ്പിച്ചു.
അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനം
ലഹരി വിരുദ്ധ പ്രത്യേക അസംബ്ലി ചേർന്നു .ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലി.ക്ലാസ്സുകളിൽ പോസ്റ്റർ നിർമ്മാണം,ടാബ്‌ളോ എന്നിവ സംഘടിപ്പിച്ചു.
പാരീസ് ഒളിമ്പിക്സ്
ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരമായ ഒളിമ്പിക്സിന്റെ 33 മത് ഒളിമ്പിക്സ് പാരീസിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒളിമ്പിക്സിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി പ്രത്യേക അസംബ്‌ളി ചേരുകയും ദീപശിഖ തെളിയിക്കുകയും ചെയ്തു .ദീപശിഖ തെളിയിക്കലും ഒളിമ്പിക്സ് ഫ്രെയി നിർമ്മാണവും കുട്ടികളിൽ കൗതുകമുണർത്തി.
ചാന്ദ്ര ദിനാഘോഷം (CALYPSO)
ജൂലൈ 21 ചാന്ദ്ര ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു..ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന ചാറ്റ് നിർമാണവും പ്രദർശനവും,വീഡിയോ പ്രദർശനം പ്രബന്ധ നിർമ്മാണം,റോക്കറ്റ് നിർമാണം എന്നീ പരിപാടികൾ ആസൂത്രണം ചെയ്തു. ക്ലാസ്സുകളിൽ കുട്ടികൾ സ്വന്തമായി നിർമ്മിച്ച റോക്കറ്റ് പ്രദർശനം നടത്തി.
സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ്
ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് കൊണ്ട് യഥാർത്ഥ പാര്ലമെന്ററി തിരഞ്ഞെടുപ്പുകളോട് കിടപിടിക്കുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. എല്ലാ കുട്ടികൾക്കും ആധുനിക വോട്ടിങ് സംവിധാനം മനസ്സിലാക്കാൻ സാധിച്ചു.
ഹെല്പിങ് ഹാൻഡ് പ്രൊജക്റ്റ് (STRIDES )
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധിക ക്ലാസുകൾ നല്കാൻ തീരുമാനമെടുത്തു.അധിക സമയം കണ്ടെത്തി 1 മുതൽ 7 വരെ ക്ലാസ്സുകൾകളിൽ കുട്ടികൾക്ക് ആവശ്യമായ കൈത്താങ്ങുകൾ നല്കുന്നതിലേക്കായി ഹെല്പിങ് ഹാൻഡ് പ്രൊജക്ട് ആസൂത്രണം ചെയ്തു.ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ശില്പശാല നടത്തി.
സ്പെഷ്യൽ അസംബ്ലി (SAVE WAYANAD)
ശക്തമായ കാലവർഷക്കെടുതിയിൽ അപ്രതീക്ഷിതമായ ഉരുൾ പൊട്ടലിൽ അകാലത്തിൽ പ്രാണൻ പൊലിഞ്ഞ വയനാടിന്റെ മക്കൾക്ക് ആദരാമജലി അർപ്പിച്ചു കൊണ്ട് സ്പെഷ്യൽ അസംബ്ലി നടത്തി.
സ്വാതന്ത്ര്യ ദിനാഘോഷം
രാജ്യമെങ്ങും എഴുപത്തിയെട്ടാം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോൾ തളാപ് മിക്സഡ് യു.പി സ്ക്കൂളിലും സ്വതന്ത്ര ദിനാഘോഷം അതിഗംഭീരമായി നടത്താൻ കഴിഞ്ഞു. കണ്ണൂർ നഗരത്തിന്റെ ഹൃദയം കീഴടക്കിക്കൊണ്ട് പഴയസ്റ്റൻഡ് വരെ നീളുന്ന റാലി ശ്രദ്ധേയമായി.ടാബ്‌ളോ,നാടകം,ദേശഭക്തി ഗാനാലാപനം,തുടങ്ങിയ പരിപാടികളോടെ കുട്ടികളിൽ സ്വതന്ത്ര ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധമുണ്ടാക്കാൻ സാധിച്ചു .
ഗുരുസ്തുതി'അധ്യാപകദിനാഘോഷം
സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ അധ്യാപകരോടുള്ള ആദരവ് സൂചകമായി ഗുരുസ്‌തുതി എന്ന പേരിൽ നടന്ന പരിപാടിയിൽ അധ്യാപർക്ക് മൊമെന്റോ നൽകി. വിശിഷ്ടാതിഥികൾ പങ്കെടുത്തു .
സ്ക്കൂൾ കലോത്സവം
കുട്ടികളുടെ കലാനൈപുണികൾ ഉണർത്തുന്ന വേദികളിലെ അരങ്ങേറ്റമായിരുന്നു ഒക്ടോബര് 24,25 ദിവസങ്ങളിൽ നടന്നത്. 5 ഗ്രൂപ്പുകളായി തിരിഞ്ഞ ഗ്രൂപുകൾ തമ്മിലുള്ള വമ്പിച്ച മത്സരമായിരുന്നു അരങ്ങേറിയത്.
'അപ്പാണ്യം'പലഹാരമേള മൂന്നാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാരമേള നടത്തി.