"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 215: വരി 215:
== '''<u>ഗോദ - കായിക മേള ഉദ്ഘാടനം</u>''' ==
== '''<u>ഗോദ - കായിക മേള ഉദ്ഘാടനം</u>''' ==
[[പ്രമാണം:47068-sports24.jpg|ലഘുചിത്രം]]
[[പ്രമാണം:47068-sports24.jpg|ലഘുചിത്രം]]
ചേന്ദമംഗല്ലൂർ:വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് ഊർജ്ജവും പ്രചോദനവും പകരുന്നതാണ് സ്കൂൾ തലങ്ങളിലുള്ള കായിക മേളകളെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് പറഞ്ഞു.ചേന്ദമംഗല്ലൂർ  ഹയർ സെക്കൻഡറി സ്കൂൾ കായികമേള ഗോദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന കായിക താരങ്ങളായ മുഹമ്മദ് നിഷാൻ, മുഹമ്മദ് മുബാരിസ്,  ബിലാൽ മുഹമ്മദ്, പി.പി. അസിൻ , അയാൻ ഷഹീദ് എന്നിവർക്ക് ദീപശിഖ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന മേള സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ ഇ. അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ യു.പി മുഹമ്മദലി, പി.ടി.എ  പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, കൗൺസിലർ എ.അബ്ദുൽ ഗഫൂർ,വി.പി. മുഹമ്മദ് അഷ്റഫ്, ഡോ.ഇ. ഹസ്ബുല്ല, എസ്.കമറുദ്ദിൻ , ബന്ന ചേന്ദമംഗല്ലൂർ, സ്പോർട്സ് കൺവീനർമാരായ  എം.ടി. ജവാദു റഹ്മാൻ,സി.കെ. മുജീബ്  റഹ്മാൻ , അഥിനി ദേവി തുടങ്ങിയവർ സംസാരിച്ചു.
ചേന്ദമംഗല്ലൂർ:വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് ഊർജ്ജവും പ്രചോദനവും പകരുന്നതാണ് സ്കൂൾ തലങ്ങളിലുള്ള കായിക മേളകളെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് പറഞ്ഞു.ചേന്ദമംഗല്ലൂർ  ഹയർ സെക്കൻഡറി സ്കൂൾ കായികമേള ഗോദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന കായിക താരങ്ങളായ മുഹമ്മദ് നിഷാൻ, മുഹമ്മദ് മുബാരിസ്,  ബിലാൽ മുഹമ്മദ്, പി.പി. അസിൻ , അയാൻ ഷഹീദ് എന്നിവർക്ക് ദീപശിഖ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന മേള സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ ഇ. അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ യു.പി മുഹമ്മദലി, പി.ടി.എ  പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, കൗൺസിലർ എ.അബ്ദുൽ ഗഫൂർ,വി.പി. മുഹമ്മദ് അഷ്റഫ്, ഡോ.ഇ. ഹസ്ബുല്ല, എസ്.കമറുദ്ദിൻ , ബന്ന ചേന്ദമംഗല്ലൂർ, സ്പോർട്സ് കൺവീനർമാരായ  എം.ടി. ജവാദു റഹ്മാൻ,സി.കെ. മുജീബ്  റഹ്മാൻ , അഥിനി ദേവി തുടങ്ങിയവർ സംസാരിച്ചു.<gallery>
പ്രമാണം:47068-sports124.jpg|alt=
പ്രമാണം:47068-sports242.jpg|alt=
പ്രമാണം:47068-sports243.jpg|alt=
പ്രമാണം:47068-sports245.jpg|alt=
പ്രമാണം:47068-sports246.jpg|alt=
പ്രമാണം:47068-sports249.jpg|alt=
</gallery>

21:47, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആനന്ദോത്സവമായി പ്രവേശനോത്സവം

     ചേന്ദമംല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലാസ്റൂമിൽ നിന്നും നവാഗതരെ പൊതുവേദിയായ 80 സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തില്ലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സാറിൻ്റെ അധ്യക്ഷതയിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ സാറാ കൂടാരം ഉത്ഘാടനം ചെയ്തു. മാനേജർ സുബൈർ സർ പി ഡി.എ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ പ്രിൻസിപ്പൽ അബ്ദുറഷീദ് അലൂമിനി പ്രസിഡൻ്റ് മെന്നറുന്നിസ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ സ്വാഗതവും ജമാൽ സർ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ ആകർഷണമാക്കി

പരിസ്ഥിതി ദിനാചരണം

മണ്ണറിഞ്ഞ കർഷകൻ, കണ്ണങ്കര അഹമ്മദ്കുട്ടി പരിസ്ഥിതി ദിനത്തിൽ തൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ നേച്ചർ ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു.

പ്രദേശത്തെ മണ്ണെറിഞ്ഞ കർഷകരായ കണ്ണങ്കര അഹമ്മദ് കുട്ടി  ഞാവൽ മരത്തിന്റെ തൈനട്ട് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി. മികച്ച കർഷകനായ അഹമ്മദ് കുട്ടിയെ ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി റഹ്മബി ടീച്ചർ ,ബന്ന മാസ്റ്റർ, അലി അഷറഫ് മാസ്റ്റർ, നദീർ മാസ്റ്റർ , മുഷാഹിദ്മാസ്റ്റർ , ഷിജാദ്മാസ്റ്റർ ,ജമാൽ മാസ്റ്റർ കെ.ഇ, എന്നീ  അധ്യാപകരും വിദ്യാർത്ഥി പ്രതിനിധിയായി ഷബീബ് മുനവ്വർ എന്നിവരും സംസാരിച്ചു.

വായനാവാരാഘോഷം

സ്റ്റാഫ് ലൈബ്രറി മുതുകാട് ഉദ്ഘാടനം ചെയ്തു

ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ വായനാവാരം  ശ്രിയ സിജുവിൻ്റെ വായനാദിന പ്രതിജ്ഞയോടെ തുടക്കം കുറിച്ചു. തുടർന്ന് ഒരു ദേശത്തിൻ്റെ കഥ എന്ന പുസ്തകം ശ്രുതി ദേവ് പരിചയപ്പെടുത്തി. വിവിധ ക്ലാസുകളിലായി വിദ്യാരംഗം കൺവീനർമാരുടെ നേതൃത്വത്തിൽ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശിപ്പിച്ചു

വായനാദിനത്തിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക കൂട്ടം  സ്റ്റാഫ് റൂമിൽ പ്രത്യേകം ലൈബ്രറി ഒരുക്കി. വൈജ്ഞാനിക സാഹിത്യ ഗ്രന്ഥങ്ങളും   റഫറൻസ് പുസ്തകങ്ങളും ഉൾപ്പെടെയുള്ളതാണ് അധ്യാപക സ്റ്റാഫ് റൂമിൽ ഒരുക്കിയത്.

പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്,അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ "ജീവിതം ഒരു പാഠപുസ്തകം" എന്ന അദ്ദേഹത്തിന്റെ പുതിയ കൃതി കൂടി സമ്മാനിച്ചു കൊണ്ടാണ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബന്ന ചേന്ദമംഗല്ലൂർ ഡോ.ഐശ്വര്യ വി ഗോപാൽ , സ്റ്റാഫ് സെക്രട്ടറി പി റഹ്മാബി എന്നിവർ സംസാരിച്ചു

യോഗ പരിശീലനം

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ NCC യൂണിറ്റിൻ്റെ കീഴിൽ അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് യോഗ പരിശീലനം ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ഉത്ഘാടനം നിർവ്വഹിച്ചു. NCC ഓഫീസർ PT മുഹമ്മദ് അഷ്റഫ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി. സബ് യൂണിറ്റിലെ 50തോളം വിദ്യാർത്ഥികൾ യോഗ പരിശീലനത്തിൽ പങ്കെടുത്തു.

എക്സലെൻഷ്യ പ്രതിഭകളെ ആദരിച്ചു.

ചേന്ദമംഗലൂർ :ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകളെ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി. എ അനുമോദിച്ചു. 354 കുട്ടികൾ പരീക്ഷ എഴുതിയതിൽ 42% ത്തോളം കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി  ജില്ലയിലെ തന്നെ മികച്ച വിജയം കൈവരിച്ച പ്രതിഭകളെയാണ് സ്കൂൾ പിടിഎ അവാർഡ് നൽകി അനുമോദിച്ചത്. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടി വാർഡ് കൗൺസിലർ സാറ കൂടാരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൗൺസിലർമാരായ ഫാത്തിമ കൊടപ്പന, ഗഫൂർ മാസ്റ്റർ, റംല ഗഫൂർ, മധു മാസ്റ്റർ, മാധ്യമം മീഡിയവൺ ഗ്രൂപ്പ്‌ എഡിറ്റർ ഒ അബ്ദു റഹിമാൻ,  സ്കൂൾ മാനേജർ സുബൈർ കൊടപ്പന പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് ഉമർ പുതിയോട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ ഇ. അബ്ദുറഷീദ്, സ്റ്റാഫ് സെക്രട്ടറി പി വി റഹ്മാബി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സിവിൽ സർവീസ് പരിശീലനത്തിന് തുടക്കം

സിവിൽ സർവീസ് പ്രവേശന പരീക്ഷക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതിനും അഭിരുചി വളർത്തുന്നതിനുമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനത്തിന് തുടക്കമായി പെരിന്തൽമണ്ണയിലെ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവ്വീസിന് കീഴിൽ ആരംഭിച്ച കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നജീബ് കാന്തപുരം എം എൽ എ നിർവഹിച്ചു രാഷ്ട്ര നിർമ്മിതിയിൽ പ്രധാന പങ്ക് വഹിക്കാൻ അവസരം ലഭിക്കുന്ന സിവിൽ സർവീസ് മേഖലയിലേക്ക് പിന്നോക്ക സമൂഹങ്ങൾ കൂടുതലായി കടന്നു വരേണ്ടത് ഏറെ അനിവാര്യമാണെന്നും അതിനാൽ സ്കൂൾ കാലഘട്ടത്തിൽ തന്നെ വിദ്യാർത്ഥികളെ ഇതിലേക്കു പാകപ്പെടുത്തിയെടുക്കാൻ ഇത്തരം കേന്ദ്രങ്ങൾ ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു. മാധ്യമം മീഡിയവൺ എഡിറ്റർ ഒ അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ സുബൈർ കൊടപ്പന പിടിഎ പ്രസിഡൻ്റ് അഡ്വ: ഉമർ പുതിയോട്ടിൽ ഹെഡ് മാസ്റ്റർ യു.പി മുഹമ്മദലി അലൂമിനി പ്രസിഡൻ്റ് മെഹറുന്നീസ കെ സി അബ്ദുലത്തീഫ് റഹ്മാബി എന്നിവർ സംസാരിച്ചു. അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്ന കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്

ലഹരി വിരുദ്ധ ദിനം

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഓഗ്രതാ ബ്രിഗേഡ്സും ജെർസി അംഗങ്ങളും ചേർന്ന് പോസ്റ്റർ പ്രദർശനം ക്ലാസുകളിൽ ലഹരി ബോധവൽക്കരണ പ്രതിജ്ഞ നടത്തി. കടകളിൽ ലഹരി ബോധവൽക്കരണം നടത്തി. സ്കൂൾ വിദ്യാർത്ഥികൾക്ക് ഡോ: പ്രമോദ് സമീർ സർ പ്രത്യേക ലഹരി ബോധവൽകരണ ക്ലാസ് നൽകി. ജെ ആർ സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  ലഹരി ബോധവൽക്കരണ റാലി നടത്തി.

ഇമ്മിണി ബല്യ ബഷീർ ബഷീർ ദിന പരിപാടി

ഇമ്മിണി ബല്യ ബഷീർ ബഷീർ ദിന പരിപാടി ഖദീജ തൻസിയയുടെ ബാല്യകാലസഖി എന്ന പുസ്തക പരിചയപ്പെടുത്തലോടെ  ആരംഭിച്ചു. തുടർന്ന് ഓരോ ക്ലാസിലും വിദ്യാർത്ഥികൾ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീറിൻ്റെ കൃതികളും ബഷീർ കൃതികളെ സംബന്ധിച്ചു വന്ന പഠനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തക പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വളരെ ഉത്സാഹത്തോടെ പുസ്തക പ്രദർശനത്തിൽ പങ്കാളികളായി. തുടർന്ന് ബഷീറിൻ്റെ തേൻമാവ് എന്ന കഥയ്ക്ക് ബന്ന ചേന്ദമംഗല്ലൂരിന്റേ കഥാശ്വാസം ഓഡിയോ എല്ലാ ക്ലാസിലും കേൾപ്പിച്ചു

സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി ക്ലാസ് തലത്തിലുള്ള ലീഡേഴ്സിൻ്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെൻ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജനാധിപത്യ മാതൃകയിലുള്ള തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. സ്കൂൾ ലീഡറായി ഐറ ഇഷലും അസിസ്റ്റന്റ് ലീഡറായി ഹാനി നിസാർ നൂൺ മീൽ കമ്മിറ്റി സെക്രട്ടറിയായി ഇഷാൻ ഇസ്ബക്ക് 9ക്ലാസ് പ്രതിനിധിയായി ഷാൻ അഹമ്മദ് 8 ക്ലാസ പ്രതിനിധിയായി സ്റിയ ബിജുവിനെയും തിരഞ്ഞെടുത്തു.

എൻ എം എം എസ് വിജയികളെ ആദരിച്ചു

ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 2023-24 അധ്യയന വർഷം നാഷണൽ മീൻസ് കം മെറിറ്റ് സ്ക്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ സ്കൂൾ ആദരിച്ചു. കാലിക്കറ്റ്‌ എൻ ഐ ടി യിലെ ഇൻസ്പയർ ഫാക്കൽറ്റിയായ ഡോ. മുഹമ്മദ്‌ ഷാഫി വിജയികൾക്ക് ഉപഹാരം നൽകി. സ്കൂളിലെ പൂർവ വിദ്യാർത്ഥികളും വിവിധ മത്സര പരീക്ഷകളിൽ ഉന്നത റാങ്ക് കരസ്ഥമാക്കുകയും ചെയ്ത അനന്തു ഒ വി, മുൻ എൻ ടി സ് ഇ ജേതാവ് സിദാൻ എസ് എന്നിവരും ചടങ്ങിൽ അതിഥികളായി കുട്ടികളോട് സംവദിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി അധ്യക്ഷനായ ചടങ്ങിൽ സ്വാലിഹ് മാസ്റ്റർ സ്വാഗതം പറഞ്ഞു. മുനവ്വർ സർ, ജലീൽ സർ, മുഷാഹിദ് സർ, റാജി സർ എന്നിവർ സംസാരിച്ചു.

വായന സന്ദേശ യാത്ര

ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനസന്ദേശയാത്ര നടത്തി. സ്കൂളിലെ വിദ്യാരംഗം ക്ലാസ് കൺവീനർമാരുടെ നേതൃത്വത്തിൽ കുട്ടികളിൽ വായനാവബോധം വളർത്താൻ വേണ്ടിയാണ് പരിസരങ്ങളിലെ സ്കൂളുകളിലേക്ക് സന്ദേശ യാത്ര നടത്തിയത്. പരിസരത്തെ സ്കൂളുകളായ ചേന്ദമംഗലൂർ ജി. എം.യു.പി.സ്കൂൾ,അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. വിദ്യാരംഗം അംഗങ്ങൾ സ്കൂളുകളിലെ വിവിധ ക്ലാസ് മുറികളിലും, ചേന്ദമംഗലൂർ അങ്ങാടിയിലും വായനയുടെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി യാത്ര ഉദ്ഘാടനം ചെയ്തു.ഡോ: ഐശ്വര്യ വി ഗോപാൽ, ബന്ന ചേന്ദമംഗല്ലൂർ,ജമാൽ കെ ഇ,ഡോ. പ്രമോദ് സമീർ,ശ്രീയ ബിജു,റജ പർവീൻ,ലന ഫാത്തിമ, മുഹമ്മദ് മുനവ്വിർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ക്രിയ IAS ജൂനിയർ

സിവിൽ സർവീസ് പരിശീലനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമി. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ക്രിയ അവതരിപ്പിക്കുന്ന പദ്ധതിയാണ് IAS ജൂനിയർ, ഫൗണ്ടേഷൻ, ഫൗണ്ടേഷൻ പ്ലസ് എന്നീ കോഴ്സുകൾ. ചെറുപ്പത്തിലേ സിവിൽ സർവീസ് പരീക്ഷയ്ക്കായി വിദ്യാർത്ഥികളെ ഒരുക്കുവാനും അവരുടെ ജീവിത നൈപുണ്യങ്ങളെ പരിപോഷിപ്പിക്കുവാനും ഇതുവഴി അക്കാദമി ലക്ഷ്യമിടുന്നു.

ജൂനിയർ IAS പ്രോഗ്രാമിന്റെ പ്രത്യേകതകൾ

അക്കാദമിക് മികവ് - കോഴ്സ് വഴി ലഭിക്കുന്ന അക്കാദമിക് മികവ് സ്കൂൾ പരീക്ഷകളിൽ മികവ് തെളിയിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.നേരത്തെയുള്ള തയ്യാറെടുപ്പ്- ചെറിയ പ്രായത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയെ കുറിച്ച് കൃത്യമായ അവബോധം ലഭിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു വ്യക്തിത്വ വികാസം- അധ്യാപകരും വിദ്യാർത്ഥികളുമായുള്ള നിരന്തരസമ്പർക്കം, തുറന്ന സംവാദം മുതലായവ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആശയവിനിമയ ശേഷിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. കരിയർ ഗൈഡൻസ്- വിവിധ കരിയർ സാധ്യതകൾ, മത്സര പരീക്ഷകൾ, പഠന രീതികൾ എന്നിവയെ കുറിച്ച് വിദഗ്ധ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.  മെന്റർഷിപ്പ് - വിദഗ്ധരായ അധ്യാപകരുടെ കീഴിൽ മെന്റർഷിപ് കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

ചെണ്ടുമല്ലി കൃഷി

ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ  പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ ക്ലബ്ബ് ' ചിറക്' ന്റെ ആഭിമുഖ്യത്തിൽ ചിറകിലെ വിദ്യാർത്ഥികളും അവരുടെ കൂട്ടുകാരും ചേർന്ന് ചെണ്ടുമല്ലി കൃഷി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി ചെണ്ടുമല്ലി കൃഷി ചെടി നട്ടുകൊണ്ട് ഉത്ഘാടനം ചെയ്തു. സ്കൂളിലെ സ്പെഷൽ അധ്യാപിക അമ്പിളി ടീച്ചറുടെ നേതൃത്വത്തിലാണ് ഓണത്തിന് വിളവെടുക്കത്തക്ക വിധത്തിൽ ചെണ്ടുമല്ലി കൃഷി തുടങ്ങുന്നത്. മുക്കം കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് കൃഷി

ഹിരോഷിമ നാഗസാക്കി ദിനം

    ചേരുമംഗല്ലൂർ ഹയർസെക്കൻ്റെറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു യുദ്ധവും യുദ്ധാനന്തര പ്രശ്നങ്ങളെയും കുറിച്ചുള്ള ബോധവൽക്കണ പരിപാടി സംഘടിപ്പിച്ചു യുദ്ധത്തിൻ്റെ ഭീകരത ഉളവാക്കുന്ന കൊളാഷ് മത്സരം സംഘടിപ്പിച്ചു യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന സന്ദേശം നൽകുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനാഘോഷം

   ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ ആഘോഷിച്ചു. പ്രിൻസിപ്പൽ റഷീദ് സർ പതാക ഉയർത്തി തുടർന്ന് 80 സ്ക്വയറിൽ വച്ച് സ്വാതന്ത്ര്യ ദിന പരിടിപാടി പ്രിൻസിപ്പൽ ഉദ്ഘാടനം നിർവ്വഹിച്ചു ഹെഡ് മാറ്റർ യു പി മുഹമ്മദലി അധ്യക്ഷനായിരുന്നു. ഡോ. ശഹീദ് റംസാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ഡി എ പ്രസിഡൻ്റ് അഡ്വ: ഉമർ പുതിയോട്ടിൽ ബന്ന ചേന്ദമംഗല്ലൂർ ഡോ അസ്ബുള്ള സ്കൂൾ ലീഡർ ഐറ ഇഷൽ എന്നിവർ സ്വാഗതം പറഞ്ഞു. പരിപാടിയിൽ എൻ സി സി പരേഡ് ഉണ്ടായിരുന്നു. എൻ സി സി , ജെ ആർ സി , ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

പ്ലാനിറ്റോറിയം മിൽമ പ്ലാൻ്റ് വിസിറ്റ്

  അറിവുകൾ തേടിയുള്ള യാത്ര പുതിയ അനുഭവങ്ങളും തിരിച്ചറിവുകളും നൽകുന്നതാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ   ലിറ്റിൽ കൈറ്റ് ക്ലബിന്റയും സയൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ പ്ലാനിറ്റോറിയം വിസിറ്റ് നടത്തി.പ്ലാൻറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രോഗ്രാമുകളുടെ ഭാഗമായി നടത്തിയ യാത്ര വിദ്യാർത്ഥികൾക്ക് ശാസ്ത്രം അവബോധം നൽകാനും  പഠന പ്രവർത്തനങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണെന്നും അത് ഉപയോഗപ്പെടുത്തേണ്ട രീതിശാസ്ത്രത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ ഉപകാരപ്പെട്ടു.

കുന്നമംഗലം മിൽമ പ്ലാന്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കാനും പഠനം പ്രക്രിയകളിൽ ഫീൽഡ് വിസിറ്റ് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾ മനസ്സിലാക്കുകയും വാചാലമാവുകയും ചെയ്തു. അബ്ദുള്ള എ, ഹാജറ എം , മുനവ്വർ , ഫിദ എന്നിവർ നേതൃത്വം നൽകി

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ

കാലിക്കറ്റ് സർവകലാശാല Center for Innovation and Entrepreneurship-ഉം ഫിസിക്സ് പഠനവകുപ്പും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന പഠന ക്യാമ്പിൽ (STEM Innovation Camp: Science, Electronics, and AI) ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ പങ്കാളികളായി . ഇലക്ട്രോണിക്സ്, മൈക്രോകൺട്രോളർ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക, വിഷ്വൽ കോഡിങ്, C പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗപ്പെടുത്തി പ്രൊജക്റ്റ് തയ്യാറാക്കാൻ കുട്ടികളെ പര്യാപ്തമാക്കുക പുറമെ സർവകലാശാല FabLab-ൽ 3D പ്രിൻറർ, ലേസർ എൻഗ്രെവർ, മില്ലിങ് മെഷീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത മോഡലുകളും പ്രോട്ടോടൈപ്പുകളും ഉപകാരണങ്ങളും ഉണ്ടാക്കുന്നതിലും പരിശീലനം നൽകുന്നതാണ് ക്യാമ്പ് പുത്തൻ അനുഭവ ങ്ങൾ നേടിയെടുക്കാൻ സഹായകമായി എന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു

ലിറ്റിൽ കൈറ്റ് പൊതുജനങ്ങളിലേക്ക്-സൗജന്യ ഗ്യാസ് മസ്റ്ററിംഗ്

ലിറ്റിൽ കൈറ്റ് പൊതുജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗ്രൂപ്പ് ലീഡർ ആദിൽ സുബ്രമണ്യൻ്റെ നേതൃത്വത്തിൽ മുക്കം മുൻസിപ്പിലിറ്റിയിലെ പുൽ പറമ്പ് ഡിവിഷനുള്ള ഗ്യാസ് ഉപഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് മസ്റ്ററിംഗ് നടത്തി. ഗ്യാസ് മസ്റ്ററിംഗ് പരിപാടി കൗൺസിലർ ഗഫൂർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഇൻഡെയിൻ ,എച്ച് പി ഭാരത് ഗ്യാസ് എന്നിവയുടെ മസ്റ്ററിംഗാണ് നടന്നത്. വിദ്യാർത്ഥികൾ ആദ്യം സ്കൂളിലെ അധ്യാപകരുടെ ഗ്യാസ് മസ്റ്ററിംഗ് നടത്തിയതിന് ശേഷമണ് പൊതുജനങ്ങളിലേക്ക് ഇറങ്ങിയത്. 100 ഓളം ഉപഭോക്താക്കളുടെ ഗ്യാസ് മസ്റ്ററിംഗ് നടത്താൻ കഴിഞ്ഞു. കൈറ്റ് മിസ്ട്രസ് ഹാജറ ടീച്ചറും മാസ്റ്റർ റാജി റംസാനും മസ്റ്ററിംഗിന് നേതൃത്വം നൽകി

കലോത്സവം വേർസറ്റൈൽ - 24

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം വേർസറ്റൈൽ - 24 പ്രൌഡ ഗംഭീരമായി ആഘോഷിച്ചു. വേർസറ്റൈൽ - 24 അജ്നാസ് കൂടരഞ്ഞി ഉത്ഘാടനം ചെയ്തു. പരിപാടിയിൽ പ്രിൻസിപ്പർ റഷീദ് സർ അധ്യക്ഷ്യനായി. കലോത്സവം കൺവീനർ ഫൈസൽ സ്വാഗതവും ഹെഡ് മാറ്റർ യു പി മുഹമ്മദലി പിഡിഎ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി ലീഡർമാർ എന്നിവർ ആശംസകൾ നേർന്നു. ഹയർ സെക്കൻ്ററി വിഭാഗം ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻറായി മിൻഹ റഹ്മാൻ മാഞ്ഞു മാസ്റ്റർ പുരസ്കാരത്തിന് റഹ്മത്തുള്ള എന്നിവർ അർഹരായി. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിദ്യമായി പരിപാടിയിലൂടെ വേർസറ്റൈൽ-24 ആഘോഷമാക്കി.

വിവിധ കായിക മത്സരങ്ങളിൽ ജേതാക്കളായി

ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ വിവിധ കായിക മത്സരങ്ങളിൽ ജേതാക്കളായി. മുക്കം സബ് ജില്ല സീനിയർ ബാസ്ക്കറ്റ് ബോൾ വിന്നർ , സബ്ജില്ല സീനിയർ ഫുഡ്ബോൾ റണ്ണർ അപ്പ്, സബ്ജില്ല ടെന്നീസ് ജൂനിയർ ബോയ്സ് സബ് ജൂനിയർ ഗേൾസ്, ഡിസ്റ്റിക് ടേബിൾ ടെന്നീസ് സീനിയർ ബോയിസ് റണ്ണറപ്പ് എന്നിവയിൽ ചാമ്പ്യൻമാരായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ

ഓണാഘോഷം

   വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ മിതമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു ഓണാഘോഷം പിഡിഎ പ്രിസിഡൻ്റ് ഉമർ പുതിയോട്ടിൽ ഉത്  ഘാടനം ചെയ്തു ശേഷം മാവേലിയെ വിദ്യാർത്ഥികൾ വാദ്യമേള അകമ്പടിയോടെ വരവേറ്റു. തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ നടത്തി. ചാക്ക് റേസ്, ലെമൺ സ്പൂൺ, പൊട്ടറ്റോ ഗാതറിംഗ് സുന്ദരിയ്ക്ക് പെട്ടു തൊടൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയവ പായസ വിതരണത്തോടെ പരിപാടി അവസാനിച്ചു.

ഗോദ - കായിക മേള ഉദ്ഘാടനം

ചേന്ദമംഗല്ലൂർ:വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് ഊർജ്ജവും പ്രചോദനവും പകരുന്നതാണ് സ്കൂൾ തലങ്ങളിലുള്ള കായിക മേളകളെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് പറഞ്ഞു.ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ കായികമേള ഗോദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന കായിക താരങ്ങളായ മുഹമ്മദ് നിഷാൻ, മുഹമ്മദ് മുബാരിസ്, ബിലാൽ മുഹമ്മദ്, പി.പി. അസിൻ , അയാൻ ഷഹീദ് എന്നിവർക്ക് ദീപശിഖ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന മേള സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ ഇ. അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ യു.പി മുഹമ്മദലി, പി.ടി.എ പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, കൗൺസിലർ എ.അബ്ദുൽ ഗഫൂർ,വി.പി. മുഹമ്മദ് അഷ്റഫ്, ഡോ.ഇ. ഹസ്ബുല്ല, എസ്.കമറുദ്ദിൻ , ബന്ന ചേന്ദമംഗല്ലൂർ, സ്പോർട്സ് കൺവീനർമാരായ എം.ടി. ജവാദു റഹ്മാൻ,സി.കെ. മുജീബ് റഹ്മാൻ , അഥിനി ദേവി തുടങ്ങിയവർ സംസാരിച്ചു.