"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 403: | വരി 403: | ||
== വയോജന ദിനം (october 01) == | == വയോജന ദിനം (october 01) == | ||
ഇന്ന് ലോക വയോജന ദിനം: '''അനുഭവച്ചൂടുള്ള കൈകൾ ചേർത്തുപിടിക്കാം.''' | |||
നമുക്ക് മുമ്പേ നടന്നവർക്ക് ആദരവ് അർപ്പിക്കാം. | |||
അന്താരാഷ്ട്ര വയോജന ദിനത്തിൽ സ്പെഷ്യൽ അസംബ്ലി കൂടി. വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മിസ്ട്രസ് പ്രീതകുമാരി കുട്ടികളെ ബോധവൽക്കരിച്ചു. മുതിർന്ന പൗരന്മാർ നമ്മുടെ നാടിനു നൽകിയ മഹത്തായ സംഭാവനകളെ ഈ ദിനത്തിൽ ആദരപൂർവ്വം ഓർമിച്ചു. നമ്മുടെ അച്ഛനമ്മമാരെ എങ്ങനെ സംരക്ഷിക്കണം എന്നും മാതാപിതാക്കളെയും ബന്ധുക്കളെയും വാർദ്ധക്യകാലത്ത് സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും കുട്ടികളെ ഓർമിപ്പിച്ചു. അഞ്ജന പ്രതിജ്ഞ മറ്റു കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. | |||
വാർദ്ധക്യം അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്. ലോക വയോജന ദിനം ആചരിക്കുന്ന ഈ ദിനത്തിൽ നമ്മുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച, ഇന്ന് വാർധക്യത്തിന്റെ അവശതകളിലെയ്ക്ക് നീങ്ങിത്തുടങ്ങിയവരോട് ചേർന്ന് നിൽക്കാൻ ശ്രമിക്കാം. | |||
== TEAM TEACHING- IMPORTANCE == | == TEAM TEACHING- IMPORTANCE == | ||