"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:
<gallery>
<gallery>
NATIONAL SAVINGS SCHEME.jpeg|സ്റ്റുഡന്റ് സേവിംഗ്സ് സ്കീം ഉദ്ഘാടനം
NATIONAL SAVINGS SCHEME.jpeg|സ്റ്റുഡന്റ് സേവിംഗ്സ് സ്കീം ഉദ്ഘാടനം
</gallery>
=== ഓണാഘോഷം 2024 ===
2024 വർഷത്തെ ഓണാഘോഷ പരിപാടികൾ സപ്‍തംബർ 13 വെള്ളിയാഴ്ച നടത്തി. കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിര കളിയും ആഘോഷത്തിന് മാറ്റു കൂട്ടി.  PTA യുടെയും സ്‍കൂൾ ജീവനക്കാരുടെയും നേതൃത്വത്തിൽ  ഉച്ചയ്ക്ക് വിഭവസമ‍ൃദ്ധമായ ഓണസദ്യയും തയ്യാറാക്കിയിരുന്നു.<gallery>
പ്രമാണം:WhatsApp_Image_2024-07-27_at_12.14.53_PM.jpg|ശ്രീ.ദീപക് ജോസഫ് സംസാരിക്കുന്നു
പ്രമാണം:WhatsApp_Image_2024-07-27_at_12.16.47_PM_(1).jpg|ഒളിമ്പിക്സ് ദീപശിഖാ പ്രയാണം
</gallery>
</gallery>

13:59, 18 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ ദിനം - ജൂൺ 26

ജൂൺ 26 ന് ലഹരി വിരുദ്ധ പ്രതിജ്ഞ, വിമുക്തി റാലി, ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. വിമുക്തി കൺവീനർ അബ്ദുൾ റഹീം നേതൃത്വം നൽകി.

വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനം - ജൂലായ് 5

വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ബഷീർ കൃതികൾ കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തെപ്പറ്റി ഹെഡ്‍മാസ്റ്റർ ശ്രീ.മനോജ് ജോസഫ് പ്രത്യേക അസംബ്ലിയിൽ സംസാരിച്ചു. ശ്രീ.പി.കെ ദാമോദരൻ സാർ ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.

ചാന്ദ്രദിനം - ജൂലായ് 21

ചാന്ദ്രദിനത്തിന്റെ ഭാഗമായി സകൂളിൽ ക്വിസ് മത്സരം, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

പാരീസ് ഒളിമ്പിക്സ് 2024 - ദീപശിഖാ പ്രയാണം

പാരീസ് ഒളിമ്പിക്സിനെ വരവേറ്റു കൊണ്ട് ജുലായ് 27 ന് സ്‍കൂളിൽ ദീപശിഖാ പ്രയാണം നടത്തി. പ്രത്യേക അസംബ്ലിയിൽ വെച്ച് ശ്രീ.ദീപക് ജോസഫ് ഒളിമ്പിക്സിന്റെ പ്രാധാന്യവും ചരിത്രവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.

TALK WITH MASTERS - SERIES

പ്രമുഖ മാധ്യമ പ്രവർത്തകനും കണിയൻചാൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ അഭിലാഷ് മോഹനൻ സ്കൂളിലെ SSLC കുട്ടികളുമായി "ടോക്ക് വിത്ത് മാസ്റ്റേഴ്സ്" സംവാദം നടത്തി. SPC യുടെ നേതൃത്വത്തിലാണ് ആഗസ്ത് 19ന് പരിപാടി സംഘടിപ്പിച്ചത്.   സമകാലിക സംഭവങ്ങൾ, കരിയർ, മാധ്യമ രംഗത്തെ സാധ്യതകൾ, തുടങ്ങിയ വിവധ വിഷയങ്ങളെക്കുറിച്ച് വിശദമായ സംവാദം കുട്ടികൾക്ക് പുതുമയുള്ള ഒരനുഭവമായി മാറി.

ദേശീയ സമ്പാദ്യ പദ്ധതി

കുട്ടികളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം 2024 സപ്തംബ‍ർ 3 ന് പ്രവർത്തനം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ.മനോജ് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിന്റെ ചാർജ്ജ് ഓഫീസർ ശ്രീമതി.പ്രിയ ടീച്ചർ സന്നിഹിതയായിരുന്നു.

ഓണാഘോഷം 2024

2024 വർഷത്തെ ഓണാഘോഷ പരിപാടികൾ സപ്‍തംബർ 13 വെള്ളിയാഴ്ച നടത്തി. കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിര കളിയും ആഘോഷത്തിന് മാറ്റു കൂട്ടി. PTA യുടെയും സ്‍കൂൾ ജീവനക്കാരുടെയും നേതൃത്വത്തിൽ ഉച്ചയ്ക്ക് വിഭവസമ‍ൃദ്ധമായ ഓണസദ്യയും തയ്യാറാക്കിയിരുന്നു.