"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' == ഭാഷ ക്ലബ്ബ് == === സംസ്‌കൃതം === പ്രഥമ ഭാഷയായി സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളാണ്.ഭാഷാ പോഷണത്തിനായി വിവിധങ്ങളായപ്രവർത്തന പരിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== ഭാഷ ക്ലബ്ബ് == | == ഭാഷ ക്ലബ്ബ് == | ||
11:03, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഭാഷ ക്ലബ്ബ്
സംസ്‌കൃതം
പ്രഥമ ഭാഷയായി സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളാണ്.ഭാഷാ പോഷണത്തിനായി വിവിധങ്ങളായപ്രവർത്തന പരിപാടികൾ നടത്തിവരുന്നു.സംസ്കൃത ദിനാചരണം നടത്താറുണ്ട്.കലാഭിരുചിയെ വളർത്തിയെടുക്കാൻ സംസ്കൃതോത്സവംനടത്തുന്നുണ്ട്.2008 മുതൽ2019 വരെത്തുടർച്ചയായിവിദ്യാലയം സബ്ജില്ലയിൽ ഒന്നാം സ്ഥാനവുംജില്ലയിൽ രണ്ടാമത്തെ വിദ്യാലയാവുമായിട്ടുണ്ട്.കഥാകഥനം,അക്ഷരശ്ലോകം,ഗാനാലാപനം,കവിതാലാപനം,പ്രശ്നോത്തരി, എന്നിവയിൽ ജില്ലാതലത്തിൽ.സമ്മാനം നേടിയിട്ടുണ്ട്.ഭാഷാപരിപോഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽപങ്കെടുക്കുന്ന 14 കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.വായനയ്ക്കും എഴുത്തിനും തുല്യ പ്രാധാന്യംനല്കിക്കൊണ്ടുള്ളപടന പ്രവർത്തനങ്ങളാണ് 1 ആം തരം മുതൽ ആസൂത്രണം ചെയ്യുന്നത്. എൽ പി യുപി ക്ലാസുകളിലായി150 ളം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്.
2021-22 അധ്യയന വർഷത്തിൽ രണ്ടാം ക്ലാസ്സിലെ സംസ്കൃതം ഭാഷ പഠനവുമായി ബന്ധപ്പെട്ട് ക്ലാസ്സിൽ ' പലചരക്കു കട ' സംഘടിപ്പിച്ചു.പച്ചക്കറി,അരി തുടങ്ങിയവ സംസ്കൃത നാമത്തിൽ പരിചയപ്പെടുത്തി.സംസ്കൃതം അദ്ധ്യാപിക ഷീജ ടീച്ചർ ആണ് പരിപാടി സംഘടിപ്പിച്ചത്.
-
സംസ്കൃതം സ്കോളർഷിപ്
-
സംസ്കൃതം സ്കോളർഷിപ്
-
കലോത്സവം
-
സംസ്കൃതോത്സവം ഓവറോൾ ഫസ്റ്റ്
-
രണ്ടാം തരം സംസ്കൃതം 2021-22
അറബിക്
ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു .1975 ൽ ആദ്യമായി അറബി പഠനം വിദ്യാലയത്തിൽ ആരംഭിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്ററാണ് ആദ്യകാല അദ്ധ്യാപകൻ .1978 മുതൽ മനാഫ് മാഷ് പഠന ചുമതലയേറ്റു.2010 ൽ അദ്ദേഹം വിരമിച്ചു .ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു. .2010 മുതൽ ശ്രീമതി സമീറ ടീച്ചർ ആണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. എൽ. പി. ക്ലാസ്സുകളിൽ ഇന്ന് (2021-22) 87 വിദ്യാർഥികൾ അറബി ഭാഷ പഠിക്കുന്നുണ്ട്. കുട്ടികളുടെ ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി അറബിക് ക്ലബ്ബ് രൂപീകരിച്ചു. അലിഫ് ടാലാന്റ് ടെസ്റ്റിൽ ഓരോ വർഷവും നിരവധി വിദ്യാർഥികൾ ശബ്ജില്ലാ തലത്തിൽ A+ കരസ്തമാക്കിയിട്ടുണ്ട്. കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും രണ്ടു തവണ ഓവറോൾ രണ്ടാം സ്ഥാനവും (2017-2019) നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
മൂന്നാം ക്ലാസ്സിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് പച്ചക്കറി പഴങ്ങൾ മേള സംഘടിപ്പിച്ചു.ഇവയുടെ അറബി പദങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക എന്ന പഠന നേട്ടം കരസ്ഥമാക്കാൻ സാധിച്ചു.
കുട്ടി ഡോക്ടർ :നാലാം തരത്തിലെ അറബി പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിൽ കുട്ടി ഡോക്ടർ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.ബി.പി.പരിശോധന ,ഹൃദയമിടിപ്പ് തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ പരിചയപ്പെട്ടു.അറബി അദ്ധ്യാപിക സമീറ ടീച്ചറാണ് ഈ പരിപാടിക്ക് നേതൃത്വം കൊടുത്തത് .
2023-24
അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു.
പൊതു വിജ്ഞാനം വർദ്ദിപ്പിക്കാൻ നോട്ടീസ് ബോർഡിൽ ദിവസേനെ ചോദ്യങ്ങൾ കൊടുക്കുന്നു.
ദിനാചരണങ്ങൾ ഓരോന്നും പോസ്റ്റർ പ്രദർശനം അസ്സംബ്ലിയിൽ നടത്തുന്നു.അലിഫ് ടാലന്റ് ടെസ്റ്റ് ഇത്തവണ സ്കൂൾ തലം നടത്തുകയും ഫാത്തിമ പി കെ സെലക്ട് ചെയ്യുകയും സബ്ജില്ലയിൽ പങ്കെടുക്കുകയും ചെയ്തു.
-
അലിഫ് ടാലന്റ് ടെസ്റ്റ്
-
അലിഫ് ടാലന്റ് ടെസ്റ്റ്
-
അറബിക് കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം
-
പച്ചക്കറി,പഴങ്ങൾ മേള മൂന്നാം തരം 2021-22
-
കുട്ടി ഡോക്ടർ നാലാം തരം 2021-22
ഉറുദു
കരിപ്പാൽ എസ് .വി .യു .പി സ്കൂളിൽ ഉർദു ഭാഷാ പഠനം ആരംഭിച്ചത് 1982ലാണ്. UP വിദ്യാലയമായി ഉയർത്തപ്പെട്ടതും 1982ലാണ്. ഭാഷാദ്ധ്യാപക തസ്തിക ഡിപ്പാർട്ടുമെൻ്റ് അംഗീകരിക്കുകയും ഉർദു അധ്യാപക തസ്തികയിലേക്ക് ശ്രീ.എം വി ജനാർദ്ദനൻ മാസ്റ്റർ നിയമിതനാവുകയും ചെയ്തു. ആദ്യ വർഷം അഞ്ചാം തരത്തിലും തുടർന്ന് 6, 7 ക്ലാസ്സുകളിലും കുട്ടികൾ ഉർദു ഒന്നാം ഭാഷയായി പഠിച്ചു തുടങ്ങി.സബ് ജില്ലാ - ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ ഉർദു കവിതാ രചന, കവിതാലാപനം ', സംഘഗാനം തുടങ്ങിയ ഇനങ്ങളിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. പങ്കെടുക്കുന്ന ഇനങ്ങളിലെല്ലാം എ ഗ്രേഡും മികച്ച സ്ഥാനവും നേടിയെടുത്തിട്ടുണ്ട്. ജില്ലാതലത്തിലും പ്രസ്തുത ഇനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 1998 ൽ കണ്ണൂരിൽ വെച്ചു നടന്ന ജില്ലാതല ഉർദു കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.
2017 മുതൽ ഉർദു വിഷയം കൈകാര്യം ചെയ്യുന്നത് സന്തോഷ് മാസ്റ്ററാണ്. 2018ൽ ബി.ആർ.സി. നിർദ്ദേശപ്രകാരം സ്കൂൾ തലത്തിൽ നടത്തിയ പഠനോത്സവം പരിപാടിയിൽ ഉർദു ക്ലബ്ബ് നടത്തിയ പ്രവർത്തനവും പ്രദർശനവും കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നായിരുന്നു. കേരള ഉർദു ടീച്ചേർസ് ആക്കാദമിക് കൗൺസിൽ നടത്തുന്ന 'അല്ലാമ ഇക്ബാൽ ടാലെന്റ് ടെസ്റ്റിൽ സ്ഥിരമായി കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. അതിനായി കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ കൊടുക്കുന്നു. 2021-22 ൽ സംസ്ഥാനതലത്തിൽ ഓൺലൈനിൽ നടത്തിയ ഈ ടെസ്റ്റിൽ അഞ്ചാം ക്ലാസ്സിലെ ഫാത്തിമത്ത് നാഫിഹ ടി പി. A+ കരസ്തമാക്കിയത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്.
2022-23 അധ്യയന വർഷത്തെ അല്ലാമാ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 6 കുട്ടികൾ പങ്കെടുത്തു.മുഴുവൻ കുട്ടികളും ഗ്രേഡിന് അർഹരായി .
ഇംഗ്ലീഷ് ക്ലബ്
ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയിലൂടെ ഇംഗ്ലീഷ് ഭാഷ ലളിതവും രസകരവുമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
അതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ-റീഡിങ് കാർഡ്സ്, ഇംഗ്ലീഷ് ന്യൂസ്‌പേപ്പർ എന്നിവ വിതരണം ചെയ്ത് കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിച്ചു.
ആക്ഷൻ സോങ് അവതരണത്തിലൂടെ കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതോടപ്പം അവരുടെ ഇംഗ്ലീഷ് ഭാഷയോടുള്ള അഭിരുചി വർധിപ്പിച്ചു. വിദ്യാലയത്തിലെത്തന്നെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ ജോഷി മാസ്റ്ററുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് വ്യാകരണ ക്ലാസുകൾ നടത്തിയിരുന്നു.കുട്ടികൾക്ക് എന്നും പഠനസഹായം ഉറപ്പു വരുത്താൻ യു ട്യൂബിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
യു പി വിഭാഗം കുട്ടികളെ സംഘടിപ്പിച്ചു വിദ്യാലയത്തിൽ ലകുമാ നാടകം അരങ്ങേറി.ഒന്നുമുതൽ എഴുവരെ ക്ലാസ്സിലെ കുട്ടികളുടെ കയ്യക്ഷരം മെച്ചപ്പെടുത്താനും കഴ്സിവ് റൈറ്റ്റിംഗ് പ്രോത്സാഹിപ്പിക്കുന്നത്തിന്റെയും ഭാഗമായി കാലിഗ്രാഫിയിൽ പരിശീലനം നൽകിവരുന്നു.
അടിസ്ഥാനശേഷികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുന്നേറ്റം ക്ലാസുകൾ നടത്തിവരുന്നു.
2022-23ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടെ സ്കൂളിൽ" സ്പീക്ക് വെൽ " ഓൺലൈൻ സ്പോകെൻ ഇംഗ്ലീഷ് ക്ലാസിനു തുടക്കമിട്ടു. സ്കൂളിലെ ഇംഗ്ലീഷ് ടീച്ചേർസ്ന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സ് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി.
ഇംഗ്ലീഷ് ഭാഷയിൽ നമുക്കും സംസാരിക്കാൻ സാധിക്കും എന്നാ ബോധ്യം കുട്ടികളിൽ ഉണ്ടായി.
പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു.
കുട്ടികളുടെ വൊക്കേബുലറി സ്കിൽ മനസിലാക്കുന്നതിനും അതിനായി കൂടുതൽ പ്രോത്സാഹനം നല്കാനും "സ്പെല്ലിങ് ബീ" കോമ്പറ്റിഷൻ നടത്തി. മൂന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെ എല്ലാ ദിവസങ്ങളിലും ഓരോ പുതിയ വാക്കും അതിന്റെ അർത്ഥവും ബോർഡിൽ എഴുതികൊടുത്തു പോരുന്നു. കൂടാതെ മാസത്തിൽ ഒരു ദിവസം "ഇംഗ്ലീഷ് ഡേ " ആചാരിക്കുന്നു. കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇംഗ്ലീഷ് ഭാഷ അനായാസത്തോടെ പറയാനും എഴുതുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഹിന്ദി ക്ലബ്ബ്
1979 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തതിനു ശേഷമാണ് ഹിന്ദിക്ക് പ്രത്യേകം അധ്യാപകരെ നിയമിച്ചിരുന്നത്. പരേതയായ ശ്രീമതി ഇ.സി. സോഫി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദി ക്ലബ്ബ് തുടർന്നുവന്ന ഒരോ അധ്യാപകരുടെയും മേൽനോട്ടത്തിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
ഓരോ ദിനാചരണവും അതിന്റേതായ പ്രാധാന്യത്തോടെ പോസ്റ്റർ രചന, കവിത - കഥാ രചന തുടങ്ങിയ മത്സരങ്ങളോടെയും , വായനാ പക്ഷാചരണങ്ങൾ നടത്തിയും ആചരിക്കുന്നു.
2019 ൽ നടത്തിയ പഠനോത്സവം വ്യത്യസ്തതയാർന്ന ഒരനുഭവമാക്കി മാറ്റാൻ ഹിന്ദി അധ്യാപകർക്ക് സാധിച്ചു.
വർത്തമാന കാലത്തിലെ പ്രതിസന്ധിക്കിടയിലും ഹിന്ദി ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
ശ്രീ : ഇ.വി. നാരായണൻ മാസ്റ്റർ , ശ്രീമതി : കെ.കെ. മനീഷ ടീച്ചർ എന്നിവരുടെനേതൃത്വത്തിൽ യു.പി ക്ലാസുകളിലെ 80% വിദ്യാർ ത്ഥികളും ഹിന്ദി ക്ലബ്ബിൽ അണിചേരുന്നു.
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതോടൊപ്പം അവരുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'സുരീലീ ഹിന്ദി ' പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നു. കുട്ടികൾ പാട്ടു പാടിയും ചിത്രം വരച്ചും വീഡിയോകൾ തയ്യാറാക്കിയും പ്രവർത്തനങ്ങളുമായി സഹകരിച്ച് നല്ല രീതിയിൽ മുന്നോട്ട് പോവുന്നു.
2022-23ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ. *വായന, എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഷാ വിവർത്തന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
* പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ പ്രൊജക്ടർ മുഖേന പ്രദർശിപ്പിക്കുന്നു.
* കഴിഞ്ഞ വർഷങ്ങളിലെ പാഠഭാഗങ്ങൾ ഓർമ്മപ്പെടുത്തി പുതിയ പാഠവുമായി ബന്ധപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ.
* ചിഹ്നങ്ങൾ മനസ്സിൽ പതിയുന്നതിനായി അക്ഷര പ്രശ്നോത്തരി നടത്തുന്നു.
* സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്നതിനായി ഐ.ടി യുടെ സഹായം ഉപയോഗിക്കുന്നു.
* ഹിന്ദി ചിത്ര - ചരിത്ര പ്രദർശനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
* കൃത്യമായ കോപ്പി എഴുത്തിലൂടെ പുതിയ വാക്കുകൾ പരിചയപ്പെടുന്നതിനും , പാഠഭാഗങ്ങൾ കുട്ടികളുടെ മനസ്സിൽ പതിയുന്നതിനും സഹായകമാകുന്നു
* ഹിന്ദിയുടെ അടിസ്ഥാന പഠനത്തിനായി അധിക സമയം കണ്ടെത്തുന്നു.
2022_2023 അധ്യയന വർഷത്തിലെ ' ഹിന്ദി ദിവസ് ' സെപ്തംബർ 14 ന് സ്കൂളിൽ ആഘോഷിച്ചു .യു പി വിഭാഗം കുട്ടികളെല്ലാം പരിപാടിയുടെ ഭാഗമായി.
പോസ്റ്റർ നിർമ്മാണം, അക്ഷര വൃക്ഷ നിർമ്മാണം, കൂടാതെ ഏഴാം ക്ലാസിലെ കുട്ടികൾ കവിതാലാപനം ,പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
മലയാളം ക്ലബ്ബ്
വിവിധ വിഷയങ്ങളുമായി ബന്ധിപ്പിച്ച് നൽകുന്ന പഠന പ്രവർത്തനങ്ങളുടെ ഫലമായി അറിവ്, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ കുട്ടിയിൽ രൂപപ്പെടുന്നു. ഇതിൽ ചിലത് ഹ്രസ്വകാലയളവിൽ ആർജിക്കുന്നതും ചിലത് ദീർഘകാലം കൊണ്ട് ആർജിക്കുന്നതും ആയിരിക്കും. ഇങ്ങനെ കുട്ടിയിലുണ്ടാവേണ്ട മാറ്റങ്ങളെ മുൻകൂട്ടി നിശ്ചയിക്കാൻ നമുക്ക് സാധിക്കും. കുട്ടിയുടെ താല്പര്യവും വികാസവും പരിഗണിച്ചുകൊണ്ട് വൈവിധ്യമുള്ള പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ കഴിയും വിധം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. കലകളുടെ ആസ്വാദ്യത ഉൾക്കൊണ്ടുകൊണ്ട് സാമൂഹിക ജീവിതത്തിൽ മാനവികമായ കാഴ്ചപ്പാ ടുകൾ രൂപീകരിക്കാനും കഴിയണം. ആശയവിനിമയോപാധി എന്നതിലപ്പുറം ഭാഷ ഒരു ജനതയുടെ സ്വത്വ ബോധവും സംസ്കാരവും പ്രതിഫലിപ്പിക്കണം. മറ്റുള്ളവർക്ക് മനസിലാവും വിധം ശുദ്ധവും സ്പഷ്ട്ടവുമായി ശ്രവ്യവായന നടത്തുവാനും, കേട്ടു മനസിലാക്കുവാനും വായിച്ച് ആശയം ഗ്രഹിക്കുവാനും, രചനയുടെ അർത്ഥ തലങ്ങൾ വ്യാഖ്യാനിക്കുവാനും ,ആശയങ്ങളും അനുഭവങ്ങളും വിവിധ മാധ്യമങ്ങളിൽ ആവിഷ്കരിക്കുവാനും മാതൃഭാഷയിലൂടെ സാധിക്കണം. ഭാഷയുടെ സൗന്ദര്യവും ഓജസും തിരിച്ചറിഞ്ഞ് സ്വാതന്ത്രമായ ആവിഷ്കാരങ്ങൾക്ക് അവസരമൊരുക്കുന്ന ഭാഷാപഠനംന്തരീക്ഷം ക്ലാസ്സുകളിൽ ഉണ്ടാകണം. വ്യത്യസ്ത സാഹിത്യ ശാഖകളിലെ മികച്ച രചനകൾ ആസ്വദിക്കുന്നതിനും വിലയിരുത്തുന്നതിനും സാധിക്കണം.
2015 ൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ട് നയിക്കുന്നതിനായി ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. പാട്ടിലൂടെയും കളികളിലൂടെയും പഠനത്തിൽ താല്പര്യം വളർത്തുന്ന തരത്തിലുള്ള ശില്പശാലയായിരുന്നു അത്. കിലയിലെ പ്രൊജക്റ്റ് അസിസ്റ്റന്റ് ചന്ദ്രവല്ലി ടീച്ചർ നേതൃത്വം നൽകി.2016 ൽ കഥകളി പുരസ്കാരം നേടിയ വെള്ളോറയിലെ പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുകുമാരനുമായി അഭിമുഖം നടത്തുകയും അവരുടെ സഹപ്രവത്തകരോടൊപ്പം വിദ്യാലയത്തിൽ എത്തുകയും കഥകളിയുടെ വേഷവിധാനങ്ങൾ ചമയങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും കഥകളിയുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 2019-20 വർഷത്തിൽ ഗാന്ധിജയന്ദി ദിനത്തിൽ ഗാന്ധി വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്ന ഗ്രന്ഥം മുഴുവനായി പരിചയപ്പെടാനും ഈ പരിപാടി ഉപകരിച്ചു.
2017 ൽ അക്ഷരദീപം എന്ന പരിപാടി സംഘടിപ്പിച്ചു. എല്ലാ ഭാഷകളിലുമുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികളെ അക്ഷരദീപമേന്തി വരവേൽക്കുകയും ചെയ്തു. അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകത്തെ ആസ്പദമാക്കി ആൽമരച്ചോട്ടിൽ മരമുത്തശ്ശിയെ ആദരിച്ചു. ഒപ്പം തൊണ്ണൂറ് പിന്നിട്ട എൻ കെ ശ്രീദേവിയമ്മയെയും ആദരിച്ചു.
2018 ൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാഠഭാഗത്തെ ആസ്പദമാക്കി നാലാം തരത്തിൽ വിദ്യാർത്ഥികൾക്ക് സദ്യ വിളമ്പി. ഒന്നര വർഷക്കാലം ഓൺലൈൻ ക്ലാസുകൾ മാത്രമായി ചുരുങ്ങിയതുകൊണ്ട് എഴുത്തിലും വായനയിലും വളരെയധികം വിഷമം അനുഭവിക്കുന്നതുകൊണ്ട് അവരെ മുന്നോട്ട് നയിക്കാനായി ഒരു അധിക പീരിയഡ് കണ്ടെത്തി പുതിയ രീതികളനുസരിച്ചു മുന്നേറുന്നു.
2019-20 ൽ വായനയെ പ്രോത്സാഹിപ്പിക്കുന്നത് വേണ്ടി ലൈബ്രറി കമ്മിറ്റിയുമായിച്ചേർന്നു വീട്ടിലൊരു ലൈബ്രറി എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.
വിദ്യാർത്ഥി വായന എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പുസ്തകാസ്വാദനം നടത്തുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.
ലോക മാതൃ ഭാഷ ദിനമായ ഫെബ്രുവരി 21 നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.മുഴുവൻ ക്ലാസ്സുകളിലും ഭാഷ പ്രതിജ്ഞ ചൊല്ലുകയും,ചാർട്ടിൽ അത് പ്രദർശിപ്പിക്കുകയും കുട്ടികൾ നോട്ടുപുസ്തകത്തിൽ പകർത്തുകയും ചെയ്തു.എൽ.പി.,യു .പി.വിഭാഗത്തിൽ ക്വിസ് മത്സരവും മലയാളം കവിതാലാപനവും നടന്നു.മലയാള ഭാഷയുടെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന നിരവധി കവിതകൾ അധ്യാപകർ കുട്ടികൾക്കായി പരിചയപ്പെടുത്തി.ഭാഷാദിനത്തോടനുബന്ധിച്ചു കുട്ടികളിൽ നിന്നും പുസ്തകാസ്വാദനക്കുറിപ്പും വായനക്കുറിപ്പും പതിപ്പിലേക്കായി ശേഖരിച്ചു വരുന്നു.
2022-23 വായന എഴുത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളത്തിളക്കം പരിപാടി തുടർന്നു വരുന്നു വർത്തമാന പത്രം ക്ലാസിൽ വായന,പത്രവാർത്ത എഴുതൽ എന്നിവയിലൂടെ ചിഹ്നങ്ങളിലൂടെ നിരന്തരം കടന്നുപോകാനും ഉറക്കാത്ത ചിഹ്നങ്ങൾ ഉറപ്പിക്കാനും സാധിക്കുന്നു
♦️ പദസമ്പത്ത്
പദം അർത്ഥം ശേഖരിക്കൽ എന്നീ പ്രവർത്തനം നടത്തുന്നു തുടർന്ന് കുട്ടികൾ അവരുടേതായ നിഘണ്ടു നിർമ്മാണം നടത്തുന്നു.
♦️ കഥയരങ്ങ്
♦️ കവിയരങ്ങ്
♦️ കാവ്യകേളി
♦️ ചൊൽ കാഴ്ച
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വീട്ടു മുറ്റ വായനാ സദസ്സ്
സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് നോർത്ത് ബി .ആർ .സി. യുടെ നേതൃത്വത്തിൽ കരിപ്പാൽ എസ് .വി.യു .പി.സ്കൂളിലും വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു.17 / 10 / 22 നു അനന്യ എം.വി.യുടെ വീട്ടിലാണ് പരിപാടി നടത്തിയത്.പ്രസ്തുത പരിപാടിയിൽ H .M വത്സല ടീച്ചർ ,മുഖ്യതിഥി അഫ്സൽ റഹ്മാൻ ,പത്മിനി ടീച്ചർ ജയന്തി എൻ.കെ.,സമീറ ടി ,വിനീത വി കെ ,ബിന്ദു എൻ.കെ.തുടങ്ങിയവർ പങ്കെടുത്തു.
-
കഥകളി വേഷം ആരോമൽ
-
മാതൃഭാഷ ദിനം