"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
-വി.എം.ജമീല
-വി.എം.ജമീല
|}
|}
{|style="margin: 0 auto;"
{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e9ecff); font-size:98%; text-align:justify; width:95%; color:black;">  
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e9ecff); font-size:98%; text-align:justify; width:95%; color:black;">  
വരി 67: വരി 68:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #f7e5ef); font-size:98%; text-align:justify; width:95%; color:black;">  
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #f7e5ef); font-size:98%; text-align:justify; width:95%; color:black;">  
=ഫസ്റ്റ് ക്ലാസ് നേടിയ മാഞ്ഞാലക്കാരി =
=ഫസ്റ്റ് ക്ലാസ് നേടിയ മാഞ്ഞാലക്കാരി =
 
1975 കാലിക്കറ്റ് ഗേൾസ് സ്കൂളിന്റെ ലീഡറാതിരിക്കാൻ ഭാഗ്യം ഉണ്ടായ വിദ്യാർത്ഥിനിയായിരുന്നു ഞാൻ .എന്റെ ജേഷ്ഠത്തിമാർ ബി .ഇ .എം സ്കൂളിലും പ്രോവിഡൻസിലും ഒക്കെയായിരുന്നു.സെൻ്റ് ആഞ്ചലാസിൽ നിന്ന് ഏഴാം തരം കഴിഞ്ഞപ്പോൾ ഉപ്പയ്ക്ക് മുസ്ലിം പെൺകുട്ടികൾ അധികമുള്ള കാലിക്കറ്റ് ഗേൾസ് സ്‌കൂളിൽ എന്നെ ചേർക്കാനായിരുന്നു താൽപര്യം .അങ്ങനെ 1972-ൽ ഞാനവിടെ എട്ടാംതരത്തിൽ ചേർന്നു.
1975 കാലിക്കറ്റ് ഗേൾസ് സ്കൂളിന്റെ ലീഡറാതിരിക്കാൻ ഭാഗ്യം ഉണ്ടായ വിദ്യാർത്ഥിനിയായിരുന്നു ഞാൻ .എന്റെ ജേഷ്ഠത്തിമാർ ബി .ഇ .എം സ്കൂളിലും പ്രോവിഡൻസിലും ഒക്കെയായിരുന്നു.സെൻ്റ് ആഞ്ചലാസിൽ നിന്ന് ഏഴാം തരം കഴിഞ്ഞപ്പോൾ ഉപ്പയ്ക്ക് മുസ്ലിം പെൺകുട്ടികൾ അധികമുള്ള കാലിക്കറ്റ് ഗേൾസ് സ്‌കൂളിൽ എന്നെ ചേർക്കാനായിരുന്നു താൽപര്യം .അങ്ങനെ 1972-ൽ ഞാനവിടെ എട്ടാംതരത്തിൽ ചേർന്നു.
 
അന്ന് പഠനത്തിലും കലാപരിപാടികളിലും സ്‌കൂൾ പ്രശസ്തമായിരുന്നില്ല. സ്കൂൾ തുടങ്ങിയതിൽ പിന്നെ എസ്. എസ് .എൽ. സിക്ക് നാല് ഫസ്റ്റ് ക്ലാസ്സ് വാങ്ങി യത് ഞങ്ങളുടെ ബാച്ചാണ് .ലൈല, ആയിശ, ഹഫ്സ് എന്നിവരും ഞാനുമായിരുന്നു ആ നാലു പേർ.
അന്ന് പഠനത്തിലും കലാപരിപാടികളിലും സ്‌കൂൾ പ്രശസ്തമായിരുന്നില്ല. സ്കൂൾ തുടങ്ങിയതിൽ പിന്നെ എസ്. എസ് .എൽ. സിക്ക് നാല് ഫസ്റ്റ് ക്ലാസ്സ് വാങ്ങി യത് ഞങ്ങളുടെ ബാച്ചാണ് .ലൈല, ആയിശ, ഹഫ്സ് എന്നിവരും ഞാനുമായിരുന്നു ആ നാലു പേർ.


വരി 78: വരി 77:
വീട്ടിൽ സഹോദരിമാരും സ്കൂളിൽ കൂട്ടുകാരികളും "മാഞ്ഞാളക്കാരത്തി' എന്നു പറഞ്ഞ് എന്നെ കളിയാക്കാറുണ്ടായിരുന്നു. സഹപാഠികൾ നിഷ്ക്കളങ്കരായിരുന്നു. കുശുമ്പും കുരുട്ടും ഇല്ലാത്തവർ .കഠിനാദ്ധ്വാനികളും പരിശ്രമശാലികളുമായിരുന്നു അധ്യാപികമാർ.
വീട്ടിൽ സഹോദരിമാരും സ്കൂളിൽ കൂട്ടുകാരികളും "മാഞ്ഞാളക്കാരത്തി' എന്നു പറഞ്ഞ് എന്നെ കളിയാക്കാറുണ്ടായിരുന്നു. സഹപാഠികൾ നിഷ്ക്കളങ്കരായിരുന്നു. കുശുമ്പും കുരുട്ടും ഇല്ലാത്തവർ .കഠിനാദ്ധ്വാനികളും പരിശ്രമശാലികളുമായിരുന്നു അധ്യാപികമാർ.
പെൺകുട്ടികളുടെ പഠനകാര്യത്തിൽ അന്ന് രക്ഷിതാക്കൾക്ക് പറയത്തക്ക താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. പത്താംതരം വരെ ഉന്തി നീക്കും. പിന്നെ വിവാഹാലോചന. കല്യാണം.എന്റെ കഥയും അങ്ങനെ തന്നെയായിരുന്നു.
പെൺകുട്ടികളുടെ പഠനകാര്യത്തിൽ അന്ന് രക്ഷിതാക്കൾക്ക് പറയത്തക്ക താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. പത്താംതരം വരെ ഉന്തി നീക്കും. പിന്നെ വിവാഹാലോചന. കല്യാണം.എന്റെ കഥയും അങ്ങനെ തന്നെയായിരുന്നു.
- എ എം ഹമീദ
|}


- എ എം ഹമീദ
|}
{|style="margin: 0 auto;"
{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #f4fccd); font-size:98%; text-align:justify; width:95%; color:black;">  
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #f4fccd); font-size:98%; text-align:justify; width:95%; color:black;">  

16:50, 7 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഒന്നാമത്തെ വിദ്യാർത്ഥിനി

1958-ൽ മദ്രസത്തുൽ മുഹമ്മദിയ്യാ എലിമെന്ററി സ്‌കൂളിൽ നിന്ന് ഞാൻ അഞ്ചാംതരം ജയിച്ചു. അന്നത്തെ നടപ്പനുസരിച്ച് തുടർന്നുള്ള പഠനം ഉണ്ടാവുമായിരുന്നില്ല. പ്രദേശത്തെ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകനും, പുരോഗമനാശയക്കാരനുമായിരുന്ന അറക്കൽ പറമ്പിൽ മമ്മൂട്ടിയെന്ന ഈരായി മമ്മൂട്ടിയായിരുന്നു. അദ്ദേഹം എന്നെ തുടർന്ന് പഠിപ്പിക്കാൻ ആഗ്രഹിച്ചു. അന്ന് പെൺകുട്ടികൾക്ക് ആറാംതരത്തിൽ പഠിക്കണമെങ്കിൽ കല്ലായിലോ ചാലപ്പുറത്തോ ഉള്ള ഗേൾസ്‌ സ്‌കൂളിൽ പോകണം. ദൂരെയുള്ള സ്‌കൂളിലേക്ക് മുസ്‌ലിം പെൺകുട്ടികളെ രക്ഷിതാക്കൾ വിടുമായിരുന്നില്ല. അങ്ങനെ പഠനം വേണ്ടെന്ന് വെച്ചിരിക്കുമ്പോഴാണ് ഇടിയങ്ങരയിൽ കുരുത്തോലമുറ്റം വീട്ടിലെ സ്‌കൂളിൽ ആറാംതരം തുടങ്ങുന്ന വിവരം അറിയുന്നത്. മദ്രസത്തുൽ മുഹമ്മദിയ്യായിലെ ഹെഡ്‌മാസ്റ്റർ മൂസ്സ മാസ്റ്ററാണ് അഞ്ചാംതരം ജയിച്ച എന്നെ അവിടെ ചേർക്കാൻ പ്രേരിപ്പിച്ചത്. മൂസ്സ മാസ്റ്ററുടെ കൂടെ തന്നെയാണ് കുരുത്തോലമുറ്റം സ്‌കൂളിൽ ചേരാൻ ഞാൻ പോയത്. ആറാം ക്ലാസ്സിൽ ചേരാൻ എത്തുന്ന ആദ്യത്തെ കുട്ടി ഞാനായിരുന്നു. എൻ്റെ പേര് രജിസ്റ്ററിൽ ആദ്യമായി എഴുതിയത് ജിഫ്‌രി തങ്ങ (എസ്.എ.ജിഫ്രി ) ളാണ്. അന്നവിടെ കുറേ വലിയ ആളുകളെ കണ്ടിരുന്നതായി ഞാൻ ഓർമ്മിക്കുന്നു. പിന്നീട് സ്‌കൂൾ കുണ്ടുങ്ങലുള്ള വാടിയിൽപ്പാലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സുഖമില്ലാത്തത് കാരണം ആ ദിവസം എനിക്ക് പോവാൻ കഴിഞ്ഞില്ല. കാലിക്കറ്റ് ഗേൾസ് സ്കൂ‌ളിൽ എൻറെ പഠനം വെറും ഒരു വർഷം മാത്രം. ഏഴാംതരത്തിലേക്ക് ജയിച്ചതോടെ കല്യാണാലോചനയായി. പഠനം നിർത്തി. കുരുത്തോലമുറ്റത്ത് 2 ടീച്ചർമാരായിരുന്നു ഞങ്ങളെ പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. ഹെഡ്മ‌ിസ്ട്രസ് ഉമ്മുകുൽസു ടീച്ചറും, ശ്രീദേവി ടീച്ചറും. വാടിയിൽപ്പാലത്ത് പുതുതായി എടുത്ത കെട്ടിടത്തിലേക്ക് മാറിയപ്പോൾ അവിടെ പലകകൊണ്ട് മറച്ച രണ്ട് ക്ലാസ്സ് മുറികളായിരുന്നു. പുതുതായി രണ്ട് ടീച്ചർമാരും വന്നു. ആമിന, ഇമ്പിച്ചിപ്പാത്തു എന്നീ രണ്ടു ടീച്ചർമാർ ഒരു മുറിയിലും. ഞങ്ങൾ കുറച്ചു കുട്ടികൾ (എണ്ണം ഓർമ്മയില്ല) ഒരു മുറിയിലും. 1958-ൽ ഗവൺമെന്റിന്റെ അംഗീകാരം കിട്ടി ആരംഭിച്ച ആറാംതരത്തിൽ ചേർന്ന ആദ്യത്തെ കുട്ടി ഞാനായിരു നായിരുന്നുവെന്നത് എന്നും അഭിമാനത്തോടെയാണ് ഓർക്കാറുള്ളത്. എന്റെ പഴയ സ്കൂൾ ഇപ്പോൾ ഇങ്ങനെയൊക്കെ വളർന്നതിൽ അന്നത്തെ കാലം ഓർക്കുമ്പോൾ ആശ്ചര്യം തോന്നുന്നു -അറക്കൽ പറമ്പിൽ കുഞ്ഞാമി

ആദ്യത്തെ സ്കൂൾ ലീഡർ

മൂന്നോ നാലോ സ്കൂളുകൾ കടന്നാണ് 1962-ൽ ഞാൻ കാലിക്കറ്റ് ഗേൾസ് സ്കൂളിൽ എത്തുന്നത്. എട്ട്,ഒമ്പത്, എസ്.എസ്.എൽ.സി. പൂർത്തിയാക്കി 1965-ൽ സ്കൂൾ വിട്ടു. ഞാനടക്കം പതിനെട്ടു കുട്ടികളാണ് അന്ന് എസ്.എസ്.എൽ. സി. പരീക്ഷ എഴുതിയത്. പല നിലക്കും വിദ്യാലയ ചരിത്രത്തിന്റെ ഭാഗമാവാൻ ഞങ്ങളുടെ ബാച്ചിന് സാധിച്ചു. കാലിക്കറ്റ് ഗേൾസ് ഹൈസ്‌കൂളിലെ ആദ്യത്തെ എസ്. എസ് എൽ. സി.ബാച്ചാണ് ഞങ്ങളുടേത്(1964-65). പരീക്ഷാഫലം ദയനീയമായിരുന്നു. ഞാനടക്കം മൂന്നു പേരാണ് വിജയിച്ചത്. സുബൈദ, ശറഫു ന്നീസ എന്നിവരാണ് മറ്റു രണ്ടു പേർ. ഹൈസ്കൂ‌ളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് സുശീല മാധവ നായിരുന്നു. എല്ലാ പരിമിതികളും, ഇല്ലായ്‌മകളും സഹിച്ച് അവരും സഹപ്രവർത്തകരും പഠനകാര്യത്തിൽ കഠിനാദ്ധ്വാനം ചെയ്തു.എട്ടും ഒമ്പതും ക്ലാസ്സിൽ ലീഡറായ ഞാൻ എസ്.എസ്‌. എൽ. സി ക്ലാസിൽ സ്കൂൾ ലീഡറായി. കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിലെ പ്രഥമ ലീഡർ. ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്ന രണ്ടധ്യാപികേതര ജീവനക്കാരാണ് പത്തറക്കൽ അസ്സൻകോയയും, ബീതാത്തയും. ആരംഭഘട്ടത്തിൽ അവരുടെ കഠി നാദ്ധ്വാനവും ത്യാഗങ്ങളും സ്ഥാപനത്തിന്റെ നടത്തിപ്പിൽ വളരെ സഹായകരമായിരുന്നു .ആ സേവനങ്ങൾക്ക് വിലകൽപിക്കാനാവില്ല. ഓഫീസിലെ ജോലി മാത്രമായിരുന്നില്ല. കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിലും പഠനം നിർത്തി കുട്ടികൾ വരാതാവുമ്പോൾ അവരെയും അവരുടെ രക്ഷിതാക്കളെയും തേടിപ്പോയി കുട്ടികളെ തിരിച്ചു കൊണ്ടുവരാനും ഇവർ പാടുപെട്ടിട്ടുണ്ട്. കുട്ടികളെ കൊണ്ടു വന്നിരുന്ന ബസ്സിലെ ക്ലീനറും കണ്ടക്ട‌റും ഹെൽപ്പറുമെല്ലാം അവർ തന്നെയായിരുന്നു. അന്ന് സ്‌കൂളിനെ ചുറ്റിപ്പറ്റി യക്ഷിക്കഥകളുണ്ടായിരുന്നു. സ്‌കൂൾ അസംബ്ലി കൂടുമ്പോൾ ഒന്നുരണ്ട് കുട്ടികൾ തലകറങ്ങി വീണിരുന്നു. വല്ലപ്പോഴും ഉണ്ടാവാറുള്ള അത്തരം സംഭവങ്ങൾ പെരുപ്പിച്ച് പ്രചരിപ്പിക്കപ്പെട്ടു. രാവിലത്തെ കഠിനവെയിലും നടന്നു വന്ന ക്ഷീണവുമാവാം ഈ തല കുറക്കത്തിന്റെ കാരണം. തെറ്റായ ധാരണകൾ ഇല്ലാതാക്കാൻ ടീച്ചർമാരും സ്‌കൂൾ അധികൃതരും പരമാവധി പരിശ്രമിച്ചിരുന്നു. എന്നിട്ടും ആ പ്രചാരണങ്ങൾ കുറേക്കാലം നിലനിന്നു.

ഇതിനെല്ലാം പിന്നിൽ മുസ്‌ലിം പെൺകുട്ടികൾ ആധുനിക വിദ്യാഭ്യാസത്തിലേക്ക് വരുന്നതിനെ തടസ്സപ്പെടുത്താനുള്ള യാഥാസ്ഥിതികരുടെ കുബുദ്ധിയാണ് പ്രവർത്തിച്ചിരുന്നത്. അതെല്ലാം ചെറുത്തുനിൽക്കാൻ അന്നത്തെ വിദ്യാർത്ഥിനികളും അവരുടെ രക്ഷിതാക്കളും സ്‌കൂൾ നടത്തിപ്പുകാരും ഏറെ പ്രയാസ ങ്ങൾ സഹിച്ചിട്ടുണ്ട്.

എൻ്റെ അനുഭവം പറയാം. വീട്ടിൽനിന്ന് നടന്ന് സ്‌കൂളിലെത്താൻ പത്തോ പതിനഞ്ചോ മിനുട്ടു സമയം മതി. എന്നാലും ഞാൻ സ്‌കൂളിൽ പോയിരുന്നത് സൈക്കിൾ റിക്ഷയിലായിരുന്നു .അങ്ങനെ റിക്ഷയിൽ വരുന്ന വിദ്യാർത്ഥിനികൾ ഒരുപാടുണ്ടായിരുന്നു. റിക്ഷ മൂടിക്കെട്ടിവെക്കും. കർട്ടൻ പഴുതിലൂടെ കാണുന്ന കാഴ്ച്‌ചകൾ മാത്രം .മുതിർന്ന പെൺകുട്ടികളെ ആരും കാണാൻ പാടില്ല. ഇന്നത്തെ വിദ്യാർത്ഥിനികൾക്ക് ഇതൊക്കെ ആശ്ചര്യമായി തോന്നാം.

കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ നടന്നുപോയിക്കൂടാ. സൈക്കിൾ റിക്ഷയിൽ പോവണം. അതും ഭർത്താവിനോടൊപ്പമായാലും മേൽപറഞ്ഞ മാതിരി റിക്ഷ മറച്ചുവേണം. ഒരൊളിച്ചു പോക്കിന്റെ പ്രതീതി. അന്നത്തെ സാമൂഹ്യാചാരത്തിന്റെ മട്ടും മാതിരിയും അങ്ങനെയൊക്കെയായിരുന്നു. ഈ പ്രതിസന്ധികളൊക്കെ മറികടന്നാണ് എന്നെപോലുള്ള കുട്ടികൾ ഗേൾസ് സ്‌കൂളിൽ പോയതും തുടർന്ന് കോളേജിൽ പഠിച്ചതും. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തുള്ള ഈ വിദ്യാലയത്തിൽ തന്നെ പഠിക്കണമെന്ന് എന്റെ പിതാവിന് നിർബ്ബന്ധമായിരുന്നു. പുരോഗമനാശയക്കാരനായ പിതാവ് എന്നെയും അദ്ദേഹത്തിൻ്റെ സഹോദരിയെയും മറ്റു സ്‌കൂളിൽ അയക്കാതെ ഇവിടെത്തന്നെ ചേർത്തി പഠിപ്പിക്കുകയായിരുന്നു.

തെക്കെപ്പുറം ഇന്ന് എത്രയോ മാറിക്കഴിഞ്ഞു. പെൺകുട്ടികൾ വിദ്യാഭ്യാസമുന്നേറ്റത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണ്. അതിനുതുടക്കം കുറിച്ച മഹത്തായ സ്ഥാപനമാണ് കാലിക്കറ്റ് ഗേൾസ് സ്‌കൂൾ.

-വി.എം.ജമീല

ഒരുപാട് നടന്നു, എന്നിട്ടും.....

ഞാൻ ആറാം തരത്തിൽ പഠിയ്ക്കുമ്പോൾ ഇടിയങ്ങര കുരുത്തോലമുറ്റം എന്ന വീട്ടിലായിരുന്നു കാലിക്കറ്റ് ഗേൾസ് സ്‌കൂൾ നടത്തിയിരുന്നത്. അന്ന് ഇരുപ ത്തിരണ്ട് കുട്ടികൾ രണ്ട് അദ്ധ്യാപികമാർ. പിന്നീട് സ്‌കൂൾ കുണ്ടുങ്ങൽ വാടിയിൽപ്പാലത്തെ ഇന്നു കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി. ആഘോഷപൂർണമായ ഉദ്ഘാടനമായിരുന്നു അത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതിന് സ്‌കൂൾ വക സൗജന്യ വാൻ ഓടിയിരുന്നു .ഗാന്ധിറോഡിൽ നിന്ന് ഒരു ട്രിപ്പും ബേപ്പൂരിൽനിന്ന് മറ്റൊരു ട്രിപ്പും.

പന്നിയങ്കര കണ്ണഞ്ചേരി ഭാഗങ്ങളിൽനിന്ന് ഞാനടക്കം അഞ്ചു പേരാണ് സ്‌കൂളിലേക്ക് വന്നിരുന്നത്. വാൻ കേടു വരുന്ന ദിവസങ്ങളിൽ പ്രത്യേകിച്ചും വാഹന സൗകര്യം കാത്തുനിൽക്കാതെ ഞങ്ങൾ സ്‌കൂളിലേക്ക് നടന്നാണ് വരിക.

കണ്ണഞ്ചേരിയിൽ നിന്നും പന്നിയങ്കരയിൽ നിന്നും സ്‌കൂളിലേക്കുള്ള യാത്ര വലിയ ദൂരമായി ഞങ്ങൾക്കന്ന് തോന്നിയിരുന്നു.

കല്ലായി റോഡിലെ വാഹനത്തിരക്ക് കാരണം ഞങ്ങൾ ഒരു ടീമായി റെയിലിന് ഓരം ചേർന്ന് കാൽ നടപ്പാത വഴി കല്ലായിപ്പാലത്തിലെത്തി താഴേക്കിറങ്ങി സ്‌കൂളിൽ എത്തും.

ഒറ്റമുലച്ചി എന്ന പ്രേതകഥ വ്യാപകമായി പ്രചരിച്ചിരുന്ന കാലമായിരുന്നു അത്. പ്രേതം കുടിയിരിക്കുന്ന സ്‌കൂളിലേയ്ക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കൾക്കു പേടിയായിരുന്നു. എൻ്റെ വീട്ടുകാർ മാത്രമല്ല, നിരവധി വീട്ടുകാർ ഈ വ്യാജകഥ കേട്ട് ഭയപ്പെട്ടിരുന്നു. അതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ അവർക്ക് വലിയ ഉൽക്കണ്ഠയുണ്ടായിരുന്നു. സൗജന്യ യാത്രാ സൗകര്യം ഒരുക്കിക്കൊടുത്തും ഭക്ഷണവും പുസ്‌തകവും അമേരിക്കൻ പാലുമെല്ലാം നൽകി കുട്ടികളെ ആകർഷിക്കാൻ ആവുന്നതും പ്രവർത്തിച്ചിരുന്നു. അവർക്ക് പിൻബലമായി സാമൂഹ്യസംഘടനകളും ഉണ്ടായിരുന്നു.

എൻ്റെ പിതാവ് ഒരു മുജാഹിദ് ആശയക്കാരനായിരുന്നു. അദ്ദേഹം ഇതൊന്നും ചെവികൊടുക്കാതെയും കുടുംബത്തിലെ എതിർപ്പ് വകവെക്കാതെയുമാണ് എന്നെ സ്‌കൂളിലേക്കയച്ചത്.

പി.എൻ.എം. ബപ്പൻകോയയുടെ മകൾ വയലിൽ ജമീല, പെങ്ങൾ സുഹറ എന്നിവരുടെ കൂടെ മാളിയേക്കൽ വീട്ടിൽ നിന്നോ വയലിൽ ജമീലയുടെ വീട്ടിൽ നിന്നോ ആയിരുന്നു എൻ്റെ ഉച്ചഭക്ഷണം. ആറും ഏഴും ക്ലാസുകളിൽ ലീഡറായിരുന്നു. അന്ന് സ്‌കൂളിലെ പാഠ്യേതര പ്രവർത്തനം പൂന്തോട്ട നിർമ്മാണവും പരിപാലനവുമായിരുന്നു. അതിന്ന് ഓരോ സ്ക്വാഡിനും സമ്മാനങ്ങളും ഉണ്ടായിരുന്നു

ഹെഡ്മിസ്ട്രസ് സുശീലാമാധവന്റെ നേതൃത്വത്തിൽ ആമിന, സഫിയ, ഉമ്മുകുൽസു എന്നീ ടീച്ചർമാർ കൂട്ടായി പഠനകാര്യങ്ങളിലും, അച്ചടക്ക പരിപാലനത്തിലും സ്കൂ‌ൾ നടത്തിപ്പിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പതിനെട്ടുപേർ പത്താംതരം പൊതു പരീക്ഷ എഴുതിയെങ്കിലും കേവലം മൂന്നുപേരേ ജയിച്ചുള്ളൂ. ഞാൻ എല്ലാ വിഷയങ്ങളിലും പാസ്സായെങ്കിലും ഇംഗ്ലീഷിൽ തോറ്റു. ഇന്നത്തെപ്പോലെ സബ്ജക്ട് ഗ്രൂപ്പ് സിസ്റ്റം ഒന്നും ഇല്ല. മിനിമം മാർക്കിൽ പാസ്സാവാനും പറ്റില്ല. ഏതെങ്കിലും വിഷയത്തിൽ തോറ്റാൽ ജയിച്ച വിഷ യമടക്കം വീണ്ടും പരീക്ഷ എഴുതണം. അതുകൊണ്ടെല്ലാം തോൽവിയോടെ എൻ്റെ പഠനവും തീർന്നു.

അന്ന് ജോലി സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ല. അത്യാവശ്യം എഴുതാനും വായിക്കാനും പഠിച്ചാൽ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന അവസ്ഥ.

പഠനകാലത്തു വീട്ടിൽനിന്നു സ്‌കൂളിലേക്കും തിരിച്ചും ഒരുപാട് നടന്നനിട്ടുണ്ട്. എന്നിട്ടും ലക്ഷ്യത്തിലെത്താൻ എനിക്കു കഴിഞ്ഞില്ലല്ലോ എന്ന ഖേദം ബാക്കി. -ബീബിജാൻ

ഫസ്റ്റ് ക്ലാസ് നേടിയ മാഞ്ഞാലക്കാരി

1975 കാലിക്കറ്റ് ഗേൾസ് സ്കൂളിന്റെ ലീഡറാതിരിക്കാൻ ഭാഗ്യം ഉണ്ടായ വിദ്യാർത്ഥിനിയായിരുന്നു ഞാൻ .എന്റെ ജേഷ്ഠത്തിമാർ ബി .ഇ .എം സ്കൂളിലും പ്രോവിഡൻസിലും ഒക്കെയായിരുന്നു.സെൻ്റ് ആഞ്ചലാസിൽ നിന്ന് ഏഴാം തരം കഴിഞ്ഞപ്പോൾ ഉപ്പയ്ക്ക് മുസ്ലിം പെൺകുട്ടികൾ അധികമുള്ള കാലിക്കറ്റ് ഗേൾസ് സ്‌കൂളിൽ എന്നെ ചേർക്കാനായിരുന്നു താൽപര്യം .അങ്ങനെ 1972-ൽ ഞാനവിടെ എട്ടാംതരത്തിൽ ചേർന്നു. അന്ന് പഠനത്തിലും കലാപരിപാടികളിലും സ്‌കൂൾ പ്രശസ്തമായിരുന്നില്ല. സ്കൂൾ തുടങ്ങിയതിൽ പിന്നെ എസ്. എസ് .എൽ. സിക്ക് നാല് ഫസ്റ്റ് ക്ലാസ്സ് വാങ്ങി യത് ഞങ്ങളുടെ ബാച്ചാണ് .ലൈല, ആയിശ, ഹഫ്സ് എന്നിവരും ഞാനുമായിരുന്നു ആ നാലു പേർ.

കുട്ടികളുടെ പഠനത്തിലാണ് എല്ലാവരും ശ്രദ്ധിക്കാറ് .എന്നാൽ ലീലാവതി ടീച്ചർ ഇതിൽനിന്നും വ്യത്യസ്‌തയായിരുന്നു .അവർ വൃത്തിയും അച്ചടക്കവും ശീലിപ്പി ക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. ഇതൊരു പ്രത്യേകതയായി എനിക്കു തോന്നി .ശുചിത്വത്തിൽ ഈ ടീച്ചർ കർശനക്കാരിയാണ് .നഖം വെട്ടിയോ, കുളിച്ചോ, മുടി ചീകി വെച്ചിട്ടുണ്ടോ, യൂണിഫോം ധരിച്ച രീതി ശരിയോ എന്നെല്ലാം സൂക്ഷ്‌മമായി പരിശോധിക്കും.

അന്ന് സ്പോർട്‌സിൽ വലിയ താൽപര്യമോ, പ്രോൽസാഹനമോ ഇവിടെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഹൈജമ്പിൽ ജില്ലാതലത്തിൽ സ്‌കൂളിനെ പ്രതിനിധീക രിച്ച് ഞാൻ പങ്കെടുത്തു അങ്ങനെയൊരരങ്ങേറ്റം ഇവിടെ ആദ്യമായിരുന്നു.

വീട്ടിൽ സഹോദരിമാരും സ്കൂളിൽ കൂട്ടുകാരികളും "മാഞ്ഞാളക്കാരത്തി' എന്നു പറഞ്ഞ് എന്നെ കളിയാക്കാറുണ്ടായിരുന്നു. സഹപാഠികൾ നിഷ്ക്കളങ്കരായിരുന്നു. കുശുമ്പും കുരുട്ടും ഇല്ലാത്തവർ .കഠിനാദ്ധ്വാനികളും പരിശ്രമശാലികളുമായിരുന്നു അധ്യാപികമാർ. പെൺകുട്ടികളുടെ പഠനകാര്യത്തിൽ അന്ന് രക്ഷിതാക്കൾക്ക് പറയത്തക്ക താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. പത്താംതരം വരെ ഉന്തി നീക്കും. പിന്നെ വിവാഹാലോചന. കല്യാണം.എന്റെ കഥയും അങ്ങനെ തന്നെയായിരുന്നു. - എ എം ഹമീദ

കാലിക്കറ്റ് ടു മോസ്കോ

കണ്ണൂർ ജില്ലയിലെ കതിരൂരിൽനിന്ന് കോഴിക്കോട്ടെ പന്നിയങ്കരയിലെത്തിയ എന്നെ കുണ്ടുങ്ങലിലെ കാലിക്കറ്റ് ഗേൾസ് സ്‌കൂളിലാണ് ചേർത്തത്.ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ഈ സ്‌കൂൾ തെരഞ്ഞെടുക്കാൻ കാരണം പത്രപ്രവർത്തകനായ എന്റെ ഉപ്പക്ക് ഈ സ്ഥാപനത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നതുകൊണ്ടാണ്.

എനിക്ക് സഹപാഠികളായി കിട്ടിയവരിൽ അധികവും തെക്കെപ്പുറത്തെ സുന്ദരിമാരായിരുന്നു. തീർത്തും വ്യത്യസ്തമായ സംസാരവും സംസ്‌കാരവും, സാഹചര്യങ്ങളുമാണ് അവിടെ കണ്ടത്.

പരിമളാ ഗിൽബർട്ടായിരുന്നു ഹെഡ്മ‌ിസ്ട്രസ്. അവർ അച്ചടക്കത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. മുദ്രാവാക്യം വിളിയില്ല, പഠിപ്പുമുടക്കവും ഇല്ല .മുടക്കാൻ വല്ലവരും വന്നാൽ അവരെ വെറുതെ വിട്ടിരുന്നുമില്ല.

പഠനത്തോടൊപ്പം പഠനേതര വിഷയങ്ങളിലും തൻ്റെ കുട്ടികൾ മുന്നേറുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും അവർ ചെയ്ത തന്നിരുന്നു .മാപ്പിളക്കലയായ ഒപ്പനയിൽ മികവുനേടാനും അതുവഴി വിദ്യാലയത്തിനു പ്രശസ്തി നേടാനും കഴിഞ്ഞത് അവരുടെ കാലത്താണ്. ഒപ്പനയിൽ സംസ്ഥാനതലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനംകിട്ടിയപ്പോഴാണ് റഷ്യൻ പര്യടനത്തിന് പരിഗണിച്ചത്. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ സോവിയറ്റ് സാംസ്കാരിക സംഘത്തിൻ്റെ മുന്നിൽ ഒപ്പന അവതരിപ്പിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഈ കലാരൂപം അവരെ ആകർഷിക്കുക തന്നെ ചെയ്തു .സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ഇന്ത്യാ ഫെസ്റ്റിവലിൽ ഒപ്പന അവതരിപ്പിക്കാൻ ഞങ്ങൾക്ക് ക്ഷണം ലഭിച്ചു.ഞാനടക്കം പതിനഞ്ചു പേരാണ് ഞങ്ങളുടെ സംഘത്തിലുള്ളത് .സംഘത്തെ നയിച്ചത് ഹെഡ്‌മിസ്ട്രസ് പരിമളാ ഗിൽബർട്ടും, ഒപ്പന മാസ്റ്റർ മുഹമ്മദലിയു മായിരുന്നു. ഡൽഹിയിൽ വെച്ച് ഞങ്ങളെ യാത്രയാക്കാൻ കേരള മുഖ്യമന്ത്രിയായിരുന്ന ഇ .കെ.നായനാരും ആരോഗ്യമന്ത്രി എ.സി.ഷൺമുഖദാസും, എം എൽ എ മാരായ സത്യൻ മൊകേരി, ടി.എം. ജേക്കബ് തുടങ്ങിയവരും എത്തിയിരുന്നതായി ഓർമ്മിക്കുന്നു. ഞങ്ങളുടെ അധ്യാപികയായിരുന്ന അംബുജാക്ഷി ടീച്ചറുടെ മോസ്കോ വിവരണം കേട്ടിരുന്നപ്പോൾ ഇങ്ങനെയൊരു അവസരം ഞങ്ങൾക്കും കൈവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ഹോട്ടൽ റൂസ്സിയയിലായിരുന്നു ഞങ്ങളുടെ താമസം. റഷ്യയിൽ ആറ് വേദികളിൽ നിറഞ്ഞ സദസ്സിനു മുമ്പാകെ ഒപ്പന അരങ്ങേറി. ഇന്നും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്നു. മോസ്കോവിൽനിന്നും അഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള വൊളോഗ്ദ‌യിലെ ഫിയോഡോ തോവോയിൽ നേവി സെൻ്ററിൽ അരങ്ങേറിയ ഒപ്പനയുടെ ഒടുവിൽ ഹരംപിടിച്ച സദസ്യർ റോസാപൂക്കൾ നൽകി ഞങ്ങളെ അഭിനന്ദിച്ച രംഗം മറക്കാവതല്ല. ഇന്ത്യൻ ബാലികമാർ മനോഹര ങ്ങളായ പുഷ്പങ്ങളാണെന്ന് റഷ്യൻ ഭാഷയിൽ അവർ അനുമോദനങ്ങളർപ്പിച്ചുകൊണ്ടിരുന്നത് ഇപ്പോഴും കാതിന് കുളിര് പകരുന്നു, ഒരു വിദേശ പര്യടന ത്തിന് ഹൈസ്‌കൂൾ പഠനകാലത്ത് ഞങ്ങൾക്ക് അവസരം ലഭിച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമാണ് .

ആ ഒപ്പന ടീമിലെ അംഗങ്ങൾ ഒഴിവുവേളകളിൽ ഇന്നും ഒത്തുകൂടാറുണ്ട്. മധുരിക്കുന്ന ഓർമ്മകൾ അയവിറക്കാനും സൗഹൃദം പുതുക്കാനും വേണ്ടി ഫരീദയും സൗദയും റിസ്വാനയും റഹീനയും ഞാനുമൊക്കെ ഒത്തുകൂടി ഓർമ്മകളിൽ നീന്തിത്തുടിയ്ക്കുമ്പോൾ ഒരു ശൂന്യത ഞങ്ങളെ മരവിപ്പിക്കാനെത്തുന്നു. അകാലത്തിൽ ഞങ്ങളുടെ കൂട്ടത്തിൽനിന്ന് വിട പറഞ്ഞുപോയ തനൂജയുടെ മുഖം മനസ്സിൽ തെളിയുമ്പോൾ കണ്ണുകൾ ഈറനണിയുന്നു.

-വി.എം. ഷമീം ബി.എ.

എന്റെ അധ്യാപകർ

Dr.Sumayya Pullat

എന്റെ സ്കൂൾ ജീവിതത്തിലെ വലിയൊരു ഭാഗവും ഞാൻ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിലാണ് പഠിച്ചത്. സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് നല്ല ഓർമ്മകളാണ്  ഉള്ളത്. അതിൽ പ്രധാനം അവിടുത്തെ അധ്യാപകർ തന്നെയാണ്. വളരെ ആത്മാർത്ഥതയും സ്നേഹവും ഉള്ള അധ്യാപകർ ആയിരുന്നു അവിടെയുള്ള ഓരോരുത്തരും. അവർ നൽകിയ ആത്മവിശ്വാസത്തിനും പ്രോത്സാഹനത്തിനും  സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. അവരുടെ അധ്വാനങ്ങൾക്ക് പകരമായി ഓരോ പരീക്ഷയിലും കൂടുതൽ മാർക്ക് വാങ്ങി അവരുടെ സന്തോഷം കാണുന്നത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാം കൂടുതൽ ഉത്തരവാദിത്വത്തോട് കൂടി തുടർന്നു പഠിക്കാനുള്ള ഊർജ്ജം നൽകി. എല്ലാത്തിനും നന്ദിയും സ്നേഹവും പ്രാർത്ഥനയും.

- Dr.സുമയ്യ പുള്ളാട്ട് (MBBS, MD, PGDPH(NZ) Assistant Professor ,Govt. Medical College, Kasaragode

എന്റെ വിദ്യാലയം

Dr.Rabeena Mariyam

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ചത് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു. സ്കൂളിന്റെ തൊട്ടടുത്തായിരുന്നു എന്റെ വീട്. സെക്കൻഡ് ബെൽ അടിക്കാൻ ആകുമ്പോഴേക്കും സ്കൂളിലേക്ക് ഓടുന്നത്  ഇന്നും ഓർക്കുമ്പോൾ രസമാണ്.ചെറുപ്പം തൊട്ടേ ഡോക്ടർ ആകുവാൻ ആഗ്രഹമുണ്ടായിരുന്നു. സ്കൂളിലെ സയൻസ് ക്ലബ് സോഷ്യൽ ക്ലബ് എന്നിവയിൽ എല്ലാം ഞാൻ പങ്കെടുക്കുമായിരുന്നു. കുടുംബത്തിന്റെയും ഒപ്പം ടീച്ചേഴ്സിനെയും പ്രോത്സാഹനവും സഹകരണവും കൊണ്ടു മാത്രമാണ് എനിക്ക് ഈ നേട്ടം കൈവരിക്കാൻ ആയത്. എ.പി.ജെ. അബ്ദുൽ കലാം പറഞ്ഞതുപോലെ " നിങ്ങൾ സ്വപ്നം കാണുക, അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിക്കുക, അതിനുവേണ്ടി അധ്വാനിക്കുക, പ്രാർത്ഥിക്കുക വിജയം നമ്മോടൊപ്പം ഉണ്ടാവും.

-Dr.റബീന മറിയം(MBBS, DNB Family Medicine ) Medical Officer, Family Health Centre, Thurayur

ജീവിതത്തിലെ ഏറ്റവും നല്ല  ബന്ധങ്ങൾ

Jamsheena

ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച കലാലയമാണ് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ.എന്റെ ജീവിതത്തിലെ ഏറ്റവും നല്ല  ബന്ധങ്ങൾ എനിക്ക് ഈ സ്കൂളിൽ നിന്നാണ് ലഭിച്ചത്. നല്ല അധ്യാപകർ നല്ല സുഹൃത്തുക്കൾ അങ്ങനെ... പ്ലസ് ടുവിന് പഠിക്കുമ്പോൾ സ്കൂളിൽ നടന്ന ഒരു അവയർനസ് ക്ലാസിലെ മുഖ്യാതിഥി അന്നത്തെ അസിസ്റ്റന്റ് കലക്ടർ നൂഹ് മുഹമ്മദ് ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ തന്ന ഊർജ്ജം ചെറുതല്ല. ഉന്നത പഠനത്തിനുശേഷം UPSC എഴുതി സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റിൽ (Central Government Of India) ജോലിയിൽ കയറാൻ സാധിച്ചു. ഏത് സ്കൂളിലാണ് പഠിച്ചത് എന്ന് ചോദിക്കുമ്പോൾ ഞാൻ ഇന്നും അഭിമാനത്തോടെ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിന്റെ പേര് പറയുന്നു.

-ജംഷീന (Sales Tax Department )Central Government Employee)