"ഗവ. യു. പി. എസ് ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Reverted |
No edit summary റ്റാഗ്: Manual revert |
||
വരി 61: | വരി 61: | ||
|ലോഗോ=44354_school_logo.jpg | |ലോഗോ=44354_school_logo.jpg | ||
|logo_size=75px | |logo_size=75px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
22:21, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ഉപജില്ലയിൽ, ഊരൂട്ടമ്പലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അയ്യൻകാളി-പഞ്ചമി സ്മാരക ഗവ. യു.പി.സ്കൂൾ ഊരുട്ടമ്പലം.[1]
ഗവ. യു. പി. എസ് ഊരുട്ടമ്പലം | |
---|---|
വിലാസം | |
ഊരൂട്ടമ്പലം ഊരൂട്ടമ്പലം പി.ഒ. , 695507 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 04712297626 |
ഇമെയിൽ | upsooruttambalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44354 (സമേതം) |
യുഡൈസ് കോഡ് | 32140400507 |
വിക്കിഡാറ്റ | Q64036238 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറനല്ലൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്റ്റുവർട്ട് ഹാരീസ് .സി .എച്ച് |
പി.ടി.എ. പ്രസിഡണ്ട് | ബ്രൂസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറിൻ |
അവസാനം തിരുത്തിയത് | |
02-09-2024 | Sreejithkoiloth |
ചരിത്രം
അനന്തവിശാലമായ നീലാകാശത്തിനു കീഴിൽ ഭാരതത്തിനു തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളം. പ്രകൃതി സ്നേഹികളുടേയും വിജ്ഞാന ദാഹികളുടേയും മനസിന് ഒരുപോലെ കുളിർമ പകരുന്ന തിരുവനന്തപുരം ജില്ല. . സഹ്യമലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ഇളം തെന്നലിനാലും ഗ്രാമത്തിന്റെ ഒാരം പറ്റിയൊഴുകുന്ന നെയ്യാറിന്റെ സ്വച്ഛശീതളിമയാലും ഹരിതാഭമായ തിരുവനന്തപുരം ജില്ലയിലെ വശ്യസുന്ദരമായ ഗ്രാമമാണ് ഊരൂട്ടമ്പലം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യു പി എസ് ഊരൂട്ടമ്പലം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ, കാട്ടാക്കട ഉപജില്ലയിലെ ഊരൂട്ടമ്പലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.ഊരൂട്ടമ്പലത്തിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഗവ യു പി സ്കൂൾ ഈ പ്രദേശത്തെ നിരവധി സാമൂഹിക സാംസ്കാരിക നായകൻമാർക്ക് അക്ഷരവെളിച്ചം നൽകി ഇന്നും കെടാവിളക്കായി നില നിൽക്കുന്നു. ഒരു കാലഘട്ടത്തിൽ ഈ വിദ്യാലയം അധ:പതനത്തിലേയ്ക്കു നീങ്ങിയെങ്കിലും ഇന്നു വളർച്ചയുടെ പന്ഥാവിലാണ്. മുഖ്യമന്തിയുടെയും എം എൽ എ യുടെയും പ്രത്യേക വികസന ഫണ്ടുപയോഗിച്ചു പണി കഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും സ്കൂളിന്റെ പുനഃനാമകരണവും ബഹു . കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2022 ഡിസംബർ 2 നിർവഹിച്ചതോടെ ഈ മേഖലയിലെ മികച്ച വിദ്യാലയമായി ഊരൂട്ടമ്പലം യുപി സ്കൂൾ മാറി .ഈ വിദ്യാലയത്തിലെത്തുന്ന ഒാരോ കുഞ്ഞിനും ലോകത്തെവിടെയുമുള്ള അവന്റെ പ്രായത്തിലുള്ള ഒരു കുഞ്ഞുമായി സംവദിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് അവന്റെ അവകാശമാണ്. കുട്ടികളുടെ ഈ അവകാശം പ്രാപ്യമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് വിദ്യാലയം . ഇതു സാധ്യമാകണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങളിലും പഠനരീതികളിലും നിരവധി മാറ്റങ്ങൾ മനപൂർവമായി വരുത്തേണ്ടതുണ്ട് . ഇന്നു ഈ വിദ്യാലയം പ്രയോജനപ്പെടുന്നത് ഇവിടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കു മാത്രമാണ്. എന്നാൽ സമൂഹത്തിലെ ഒരോ വ്യക്തിക്കും അറിവുനേടാൻ സാഹചര്യമുള്ള ഒരു വിദ്യാലയമാണ് ഞങ്ങളുടെ ലക്ഷ്യം . അതായത് മറ്റു വിദ്യാലയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ഗവേഷകർക്കും അറിവിന്റെ വാതായനം തുറന്നിട്ട് ഊരൂട്ടമ്പലം ഗവ. യു പി സ്കൂളിനെ 2030ഒാടെ ഒരു സാമൂഹിക പഠനകേന്ദ്രമാക്കി മാറ്റുകയെന്നതാണ് വിദ്യാലയത്തിന്റെ ലക്ഷ്യം . 1882 ൽ സ്ഥാപിതമായതും അതീവ ചരിത്രപ്രാധാന്യമുള്ളതുമായ പൊതു വിദ്യാലയമാണ് ഗവ യു പി സ്കൂൾ ഊരൂട്ടമ്പലം . ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ അകലെ ഇന്നത്തെ എസ് ബി ഐ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. വെള്ളൂർക്കോണം പരമേശ്വരപിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . വർഷങ്ങളോളം കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1910 ൽ സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ , പെൺ പള്ളിക്കൂടമായി വേർതിരിച്ച് ഇന്നത്തെ എൽ പി സ്കൂൾ പ്രവർത്തിക്കുന്നിടത്ത് ആൺ പള്ളിക്കൂടവും യു പി സ്കൂളിരിക്കുന്നിടത്തു പെൺപള്ളിക്കൂടവുമായി പ്രവർത്തനം തുടർന്നു. . അന്നത്തെ സാഹചര്യങ്ങളിൽ പട്ടിക ജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനുള്ള അനുവാദമില്ലായിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന മഹാത്മാ അയ്യൻകാളി പട്ടികജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനുള്ള ഉത്തരവ് 1907 ൽ നേടിയെടുത്തു. എന്നാൽ ഉത്തരവു നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പും സ്കൂൾ അധികാരികളും തയ്യാറായില്ല . മഹാരാജാവിന്റെ ഉത്തരവു നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് പൂജാരി അയ്യനെന്ന പട്ടികജാതിക്കാരന്റെ മകൾ പഞ്ചമിയെയും കൂട്ടി ഊരൂട്ടമ്പലം പെൺ പള്ളിക്കൂടത്തിൽ കുറെ അനുയായികളുമായി അയ്യൻകാളി എത്തി സവർണ വിദ്യാർത്ഥികളോടൊപ്പം പഞ്ചമിയെയും പഠിക്കാനിരുത്തി .സവർണർ അയ്യൻകാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിക്കുകയും ഊരൂട്ടമ്പലം സ്കൂൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു . അന്ന് തീവയ്ക്കപ്പെട്ട സ്കൂളിന്റെ ഒാർമ നില നിർത്തിക്കൊണ്ട് ഒരു ബഞ്ച് നിധി പോലെ ഇന്നും വിദ്യാലയത്തിൽ സംരക്ഷിക്കപ്പെടുന്നു. പഠനം നിഷേധിച്ചതോടെ അയ്യൻകാളി പാടത്ത് പണിയെടുക്കുന്ന പട്ടികജാതിക്കാരെ ഒരുമിച്ച് അണിനിരത്തികൊണ്ട് പുതിയസമരം ആരംഭിച്ചു . കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടത്ത് ‘മുട്ടിപ്പുല്ല്’ മുളപ്പിക്കുമെന്ന മുദ്രാവാക്യവുമായി അയ്യൻകാളി നടത്തിയ ഐതിഹാസിക സമരമാണ് ഇന്ത്യയിലെ ആദ്യ കർഷക സമരമെന്ന് അറിയപ്പെടുന്ന കണ്ടല ലഹള . നാട്ടിലെ സുമനസുകളുടെ ശ്രമഫലമായി ഒാല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. നാട്ടുകാരുടെ ശ്രമഫലമായി 1963 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു.പ്രവർത്തനമാരംഭിച്ച് 141 വർഷങ്ങൾ പിന്നിടുമ്പോൾ ഊരൂട്ടമ്പലത്തിന്റെ വൈജ്ഞാനിക മേഖലയിൽ ഒരു നിറസാന്നിധ്യമായി മാറാൻ ഈ വിദ്യാലത്തിന് കഴിഞ്ഞിട്ടുണ്ട്. പരിമിതികൾക്കു നടുവിൽ നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെത്തുന്ന കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി അനസ്യൂതം യാത്ര തുടരുന്നു....... (തുടർന്നു വായിക്കാൻ)
പുനർനാമകരണം
ജന്മിത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരെ മഹാത്മാ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കാട്ടാക്കടയിലെ ഊരൂട്ടമ്പലം ഗവ.യുപി സ്കൂൾ ഇനി മുതൽ അദ്ദേഹത്തിന്റെയും അദ്ദേഹം കൈ പിടിച്ചു കൊണ്ടുവന്ന പഞ്ചമിയുടെയും പേരിൽ അറിയപ്പെടും. തങ്ങളുടെ കുട്ടികൾക്കും പഠിക്കാൻ അവകാശമുണ്ടെന്ന ധീരമായ പ്രസ്താവനയുമായി 1910 ൽ അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് ചെന്നുകയറിയത് ഈ സ്‌കൂളിലേക്കാണ്. വർഷങ്ങൾക്കിപ്പുറം അതേ സ്കൂൾ അവരുടെ പേരുകളിലറിയപ്പെടാൻ പോകുന്നുവെന്നത് കേരളം ഇന്നെത്തിനിൽക്കുന്ന പുരോഗതിയുടെ അടയാളം കൂടിയാണ്.
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ് ഫ്യൂഡൽ സവർണാധിപത്യത്തിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ധീരമായ പ്രതിരോധ സമരം. ദളിതൻ കയറിയ സ്കൂൾ ജന്മി മാടമ്പിമാർ തീവെച്ചതിനെ തുടർന്ന് അയ്യങ്കാളി സ്വന്തമായി സ്കൂൾ സ്ഥാപിക്കുകയും “ഞങ്ങളുടെ മക്കൾക്ക് പഠിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിയെടുക്കാൻ ഞങ്ങളില്ല” എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ ചരിത്രത്തിലെ ആദ്യ പണിമുടക്കു സമരവും നടത്തുകയുണ്ടായി.
ഐതിഹാസികമായ ഈ സമരങ്ങൾക്കൊടുവിലാണ് ദളിത് ജനവിഭാഗങ്ങൾക്ക് സ്കൂളിൽ പോകാനും വിദ്യാഭ്യാസം ലഭിക്കാനും പൊതുവിടങ്ങളിൽ സ്വതന്ത്രമായി ഇടപെടാനുമുള്ള അവസരങ്ങൾ ലഭിച്ചുതുടങ്ങിയത്. പ്രബുദ്ധകേരളത്തിന്റെ ചരിത്രമെന്നത് ഇങ്ങനെയുള്ള ഒരുപാട് ജനകീയ സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും ചരിത്രമാണ്. ഊരൂട്ടമ്പലം സ്കൂൾ മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയൽ യുപി സ്കൂൾ ആയി മാറുന്നതും ഈ ചരിത്രത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാകുന്നു. ജാതി, മത, സാമുദായിക ഭേദങ്ങൾക്ക് മുകളിൽ സമത്വത്തിലൂന്നിയ നീതിബോധമുയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമ്മളൊന്നിച്ചു നിൽക്കേണ്ടതുണ്ട്. മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയൽ യുപി സ്കൂൾ ആ പോരാട്ടത്തിൻ്റെ സ്‌മാരകവും പ്രചോദനവുമായി നിലനിൽക്കും
ഭൗതികസൗകര്യങ്ങൾ
മൂന്നു നിലയുള്ള ഒരു കെട്ടിടത്തിൽ 14 ക്ലാസ്സ് മുറികൾ സജ്ജീകരിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്ത്മാറ്റിക്സ് ലാബ് , ലൈബ്രറി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ് പഞ്ചമിയുടെ ഓർമ്മ പുതുക്കിക്കൊണ്ട് നിലനിൽക്കുന്നു. (തുടർന്നു വായിക്കാൻ)
അധ്യാപകർ
1 | സ്റ്റുവർട്ട് ഹാരിസ് ( പ്രഥമാധ്യാപകൻ) |
2 | റായി കുട്ടി പീറ്റർ ജെയിംസ് |
3 | സരിത |
4 | രമ്യ |
5 | കവിത്രാ രാജൻ |
6 | രേഖ |
7 | സബിത എസ് |
8 | വിജിൽപ്രസാദ് |
അനധ്യാപകർ
1
2 |
കൃഷ്ണപ്രിയ
ഗിരിജ എൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
എസ്.എം.സി, പി.ടി.എ. & എം.പി.ടി.എ.
എസ് എം സി ചെയർമാനായി ശ്രീ ജി ബിജുവും പി.ടി.എ. പ്രസിഡണ്ടായി ശ്രീ ബ്രൂസും എം.പി.ടി.എ. ചെയർപേഴ്സണായി ശ്രീമതി ഷീബയും സേവനം ചെയ്യുന്നു .
എസ് എം സി അംഗങ്ങൾ
- ബിജു(ചെയർമാൻ )
- പ്രീത (വൈസ് ചെയർമാൻ )
- ഇന്ദുലേഖ (ഗ്രാമപഞ്ചായത്ത് അംഗം)
- സരിത കെ എസ് (സ്റ്റാഫ് പ്രതിനിധി)
- ജോസ് എൻ (വിദ്യാഭ്യാസ വിദഗ്ദൻ)
- അപർണ എസ് ആർ (സ്കൂൾ ലീഡർ)
- അജികുമാർ
- വിദ്യ
- അശ്വതി
- ശ്രീകുമാർ കെ
- അനീഷ്
- സന്ധ്യ എ
- ദീപ
- സന്ധ്യ യു എസ്
- സ്മിത
- ബിന്ദു
പി ടി എ അംഗങ്ങൾ
- ബ്രൂസ് (പ്രസിഡന്റ് )
- സനൽകുമാർ (വൈസ് പ്രസിഡന്റ്)
- സതീഷ് കുമാർ
- കസ്തൂരി
- അഡ്വ. ബൈജു
- ഷെഫീറ
- ആതിര
- ആബിദ
- രമ്യ
- രേഖ
- സബിത
- കവിത്രാരാജൻ
- റായിക്കുട്ടി പീറ്റർ ജോയിംസ്
- വിജിൽ പ്രസാദ്
എം പി ടി എ
- ഷീബ (ചെയർ പേഴ്സൺ)
- ഷെറിൻ(വൈസ് ചെയർപേഴ്സൺ)
- രജീകൃഷ്ണ
- ശരണ്യ
- ദീപ്തി
- ധന്യ
- ബീന
മുൻ പ്രധാന അധ്യാപകർ
ക്രമ നമ്പർ | പേര് |
1 | ശ്രീ. നോഹ |
2 | ശ്രീ. സത്യനേശൻ |
3 | ശ്രീ. ഷഹാബുദീൻ |
4 | ശ്രീമതി കുഞ്ഞമ്മ |
5 | ശ്രീ. വിശ്വനാഥൻ |
6 | ശ്രീ. സി വി ജയകുമാർ |
7 | ശ്രീമതി രാധാമണി |
8 | ശ്രീ.ജോൺസൻ |
9 | ശ്രീ.ഗോപാലകൃഷ്ണൻ |
10 | ശ്രീമതി കെ രാധശ്രീ |
11 | ശ്രീമതി സനൂബാബീവി |
12 | ശ്രീമതി സുനിതകുമാരി |
13 | ശ്രീ. പി വിവേകാനന്ദൻ നായർ |
പ്രധാന അധ്യാപകൻ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ |
---|---|
സുരീലി ഹിന്ദി | ദിനാചരണങ്ങൾ . |
ഹലോ ഇംഗ്ലീഷ് | വിദ്യാരംഗം കലാ സാഹിത്യ വേദി. |
പൊതുവിജ്ഞാന പഠനം | ക്ലബ്ബ് പ്രവർത്തനങ്ങൾ |
യു എസ് എസ് പരിശീലന ക്ലാസുകൾ | ക്രിസ്മസ് ആഘോഷം |
പരിഹാര ബോധന ക്ലാസുകൾ | രംഗോലി (ഓൺലൈൻ സർഗവേള) |
പത്രവായന - പത്ര ക്വിസ് | ഗാന്ധിദർശൻ |
ഓൺലൈൻ ക്ലാസുകൾ | കാർബൺ ന്യൂട്രൽ കാട്ടാക്കട |
വിജ്ഞാനോത്സവം . | അതിജീവനം |
ആക്ഷൻ റിസർച്ച് | പ്രവേശനോത്സവം |
അക്ഷര മുറ്റം | ഡിജിറ്റൽ പഠനോപകരണ ശേഖരണം |
വാർത്തകൾക്കപ്പുറം | ക്ലാസ്സ് പി.ടി.എ. |
മഴവില്ല് | കരാട്ടെ പരിശീലനം |
സാഗര നീലിമ | വിഷൻ 2030 |
ശാസ്ത്രോത്സവം | ഞങ്ങൾ വാനമ്പാടികൾ |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്
- നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും 5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
പുറംകണ്ണികൾ
https://www.facebook.com/groups/1131503870923256/?ref=share_group_link
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44354
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ