"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
പ്രമാണം:37049-SPORTS-1.jpeg|FLAG HOSTING
പ്രമാണം:37049-SPORTS-1.jpeg|FLAG HOSTING
പ്രമാണം:37049-SPORTS-2.jpeg|MARCH PAST
പ്രമാണം:37049-SPORTS-2.jpeg|MARCH PAST
പ്രമാണം:37049-SPORTS-4.jpeg|
</gallery>
</gallery>

15:34, 14 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024-25

ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2024 JUNE 3-ാം തീയതി സ്കൂൾ ഓഡിറ്റോറിയമായ മറിയം മാത്തൻ മെമ്മോറിയൽ ഹാളിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ അഡ്വ. പ്രദീപ് മാമ്മൻ മാത്യു അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ Rt. Rev. Dr. Thomas Samuel (Bishop emertus at CSI Madhya Kerala Diocese) ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്‍മിസ്ട്രസ് ശ്രീമതി. ഷൈനി ഡേവിഡ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആനി വർഗീസ് എന്നിവർ പ്രസംഗിച്ചു. 2023-24 SSLC പരീക്ഷയിൽ FULL A+, 9 A+, 8A+ നേടിയവരെ അനുമോദിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനം

നല്ലപാഠം യൂണിറ്റ് ഉദ്ഘാടനം

ബാലികാമഠം നല്ലപാഠം യൂണിറ്റ് ഉദ്ഘാടനം

ബാലികാമഠം ഹൈസ്കൂളിലെ 2024-25 അധ്യായന വർഷത്തെ നല്ലപാഠം പ്രവർത്തനോത്ഘാടനം സ്കൂൾ അങ്കണത്തിൽ കുറ്റിമുല്ലകൾ നട്ട് എസ്.ബി.ഐ തിരുമൂലപുരം ബ്രാഞ്ച് മാനേജർ ശ്രീമതി ആശാ ശിവപാൽ നിർവഹിച്ചു. നല്ലപാഠത്തിന്റെ ഈ വർഷത്തെ പ്രോജക്ട് ആയ നിറയെ പച്ചപ്പ് എന്ന പദ്ധതിക്കായി ബാങ്കിന്റെ നേതൃത്വത്തിൽ മുല്ല തൈകൾ സ്കൂളുകളിൽ എത്തിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാവർക്കും സമ്പാദ്യം എന്ന പദ്ധതിയുടെ തുടക്കം കുറിച്ചു. 2023-24 അധ്യായന വർഷം എസ്എസ്എൽസി ജേതാക്കളായ വിദ്യാർത്ഥിനികൾ കൊച്ചു കൂട്ടുകാർക്ക് മുല്ലത്തൈകൾ കൈമാറിയത് ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികളിൽ സമ്പാദ്യശീലം വളർത്തി എടുക്കുന്നതിന്റെയും മണ്ണിനെ സ്നേഹിക്കേണ്ടതിന്റെയും ആവശ്യകത ഉദ്ഘാടന വേളയിൽ ബ്രാഞ്ച് മാനേജർ ആശാ ശിവപാൽ കുട്ടികളെ ഓർമിപ്പിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ഡേവിഡ് ആശംസകൾ നേർന്നു. നല്ലപാഠം കോർഡിനേറ്റർമാരായ ജൂലി അലക്സാണ്ടർ, ഷൈനി വർഗീസ് എന്നിവർ പങ്കെടുത്തു.

കാർഗിൽ വിജയ് ദിവസ്

കാർഗിൽ വിജയ് ദിവസം ആചരിച്ചു.

ബാലികാമഠം സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു. തതവസരത്തിൽ അസംബ്ലിയിൽ നല്ലപാഠം യൂണിറ്റിലെ കുട്ടികൾ പോസ്റ്റർ പ്രദർശിപ്പിക്കുകയും കാർഗിൽ വിജയ് ദിവസത്തിന്റെ പ്രാധാന്യത്തെയും ഇന്ത്യൻ സേനയുടെ ത്യാഗത്തെയും സമർപ്പണത്തെയും കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ഡേവിഡിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർഡിനേറ്റേസ് ശ്രീമതി ഷൈനി വർഗീസ്, ജൂലി അലക്സാണ്ടർ എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.1999ലെ കാർഗിൽ വീരയോദ്ധാവ് സുബൈദാർ മേജർ എസ് വേണുഗോപാൽ സാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് സുബൈദാർ മേജർ എസ് വേണുഗോപാൽ സാർ തന്റെ യുദ്ധകാല അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. രാജ്യസ്നേഹത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി സ്വന്തം ജീവൻ ത്യജിച്ചും രാജ്യത്തിന്റെ മാനം കാത്ത വീരഭടന്മാരെ അനുസ്മരിച്ചു.

സ്കൂൾ കായികമേള 2024

സ്കൂൾ കായികമേള- 2024 August 8,9 തീയതികൾ നടത്തുകയുണ്ടായി. കായികമേളയോടനുബന്ധിച്ച് നടത്തിയ മാർച്ച് പാസ്റ്റിന് തിരുമൂലപുരം എസ്.ബി.ഐ ബ്രാഞ്ച് മാനേജർ ശ്രീമതി. ആശ, ജോയ് ആലൂക്കാസ് മാൾ മാനേജർ ശ്രീ. ഷെൽട്ടൻ .വി. റാഫേൽ എന്നിവർ സല്ല്യൂട്ട് സ്വീകരിക്കുകയും, സ്കൂൾ മാനേജർ ആഡ്വ. പ്രദീപ് മാമ്മൻ മാത്യുു പതാക ഉയർത്തി മേളയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂൾ ലീഡർ ബിൽഹ ജെയ്ൻ ജോജി പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു.