"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 19: വരി 19:
പ്രമാണം:12043 0limpic assembly 2024 july 27 2.JPG
പ്രമാണം:12043 0limpic assembly 2024 july 27 2.JPG
പ്രമാണം:12043 0limpic assembly 2024 july 27 1.JPG
പ്രമാണം:12043 0limpic assembly 2024 july 27 1.JPG
പ്രമാണം:12043 olimpic assembly 2024 july 27 6.JPG
</gallery>
</gallery>

20:45, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024

പ്രവേശനോത്സവത്തിന്റ ഭാഗമായി നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിന്റ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം പ്രശാന്ത് നിർവ്വഹിച്ചു.

നവാഗതരെ പുസ്തകങ്ങൾ നൽകി സ്വീകരിക്കുന്നു.

പരിസ്ഥിതി ദിനം 2024

ജൂൺ -5 പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഗോത്രകവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.പ്രകാശ് ചെന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. കാട് നിലനിർത്തേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുയും തൻ്റെ കാട് ആരുടേത് എന്ന കവിത ആലപിക്കുകയും ചെയ്തു. തുടർന്ന് ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടു. ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഇടം നേടിയ തൻ്റെ കവിതയെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.

ജൂലൈ 13: മഴയാത്ര സംഘടിപ്പിച്ചു

ജൈവ വൈവിധ്യത്തെ അടുത്തറിയാൻ കയ്യൂർ ഗവ.വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മഴയാത്ര സംഘടിപ്പിച്ചു.പ്രകൃതിയുടെ കാഴ്ചകൾ നേരിട്ട് കാണാനും അനുഭവിക്കാനുമായി ജൈവ വൈവിധ്യത്തിൻ്റെ കലവറയായ കയ്യൂരിലെ വയലും പുഴയും കുന്നും താണ്ടിയായിരുന്നു യാത്ര.എട്ടാം ക്ലാസ്സിലെ കേരളപാഠാവലിയിലെ വഴിയാത്ര എന്ന പാഠഭാഗത്തിന്റെ പഠനപ്രവർത്തനമായിട്ടായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്.മഴയാത്രയുടെ ഔപചാരികമായ ഉദ്ഘാടനം വാർഡ് മെമ്പർ വിനോദ് നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.യാത്രയ്ക്ക് കർഷകനായ അമ്പാടിയേട്ടൻ വഴികാട്ടിയായി .കയ്യൂരിന്റെ കാർഷിക പാരമ്പര്യത്തെയും ഇവിടുത്തെ കാലാവസ്ഥയിലും ജീവിത രീതിയിലും വന്ന മാറ്റത്തെയും അമ്പാടിയേട്ടൻ വിശദമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.വയലും തോടും കുന്നും കുട്ടികളും അധ്യാപകരും നടന്നു കണ്ടു.അധ്യാപകരായ ടി.വി മധുകുമാർ, പി.ശാന്ത, എം.വി വിജി, കെ.സന്തോഷ് കുമാർ, അഭിലാഷ് രാമൻ എന്നിവർ നേതൃത്വം നൽകി.കുട്ടികൾ കൊണ്ടുവന്ന പൊതിച്ചോറും കഴിച്ചാണ് യാത്ര അവസാനിച്ചത്.

ജൂലൈ 27_ഒളിമ്പിക്സ് സന്ദേശ വിളംബരത്തിനായി പ്രത്യേക അസംബ്ലിയും ദീപശിഖാ റാലിയും സംഘടിപ്പിച്ചു.

33 -മത് പാരീസ് ഒളിമ്പിക്സ് ആവേശത്തിൽ ലോകം കായിക ലഹരിയിൽ മുഴുകുന്ന പശ്ചാത്തലത്തിൽ കേരള സംസ്ഥാന സ്കൂൾ കായികമേള നാല് വർഷത്തിലൊരിക്കൽ ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ചുകൊണ്ടും കയ്യൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ഒപ്രത്യേക അസംബ്ലിയും ദീപശിഖാ റാലിയും സംഘടിപ്പിച്ചു.തിരിതെളിയിച്ച ദീപശിഖ പഞ്ചായത്ത് മെമ്പർ എം പ്രശാന്ത് സ്കൂൾ പ്രധാനാധ്യാപകൻ പ്രമോദ് ആലപ്പടമ്പിന് കൈമാറുകയും സ്കൂൾ കായികമേളയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് ഏറ്റുവാങ്ങുകയും ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ദീപശിഖാ റാലി കയ്യൂർ ടൗണിലൂടെ ചുറ്റി സ്കൂളിലെത്തിച്ചേരുകയും ചെയ്തു.സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും, സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് പ്രതിജ്ഞയും , തുടർന്ന് ഇന്ത്യയുടെ 'മിസൈൽ മാൻ' എന്നറിയപ്പെട്ട ഡോക്ടർ APJ അബ്ദുൽ കലാമിന്റെ അനുസ്മരണവും നടന്നു.സ്കൂൾ ലീഡർ ശിഖ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു.തുർന്ന് യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ പ്രവചനമത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.