"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 144: വരി 144:
== ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു . ==
== ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു . ==
ശാസ്ത്രമേളയുടെ അനുബന്ധിച്ച് ഐടി വേളയും സംഘടിപ്പിച്ചു ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.ഡിജിറ്റൽ പെയിൻറിംഗ് മലയാളം ടൈപ്പിംഗ് സ്ക്രാച്ച് പ്രോഗ്രാമിങ് ആനിമേഷൻഗപ്പി സൈനിംഗ് വെബ് ഡിസൈനിങ് ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി. നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.
ശാസ്ത്രമേളയുടെ അനുബന്ധിച്ച് ഐടി വേളയും സംഘടിപ്പിച്ചു ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.ഡിജിറ്റൽ പെയിൻറിംഗ് മലയാളം ടൈപ്പിംഗ് സ്ക്രാച്ച് പ്രോഗ്രാമിങ് ആനിമേഷൻഗപ്പി സൈനിംഗ് വെബ് ഡിസൈനിങ് ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി. നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.
== ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി. ==
സ്കൂൾതല കലാമേളയുടെ സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി രചന മത്സരങ്ങളിൽ ചിത്രരചന പെൻസിൽ ഡ്രോയിങ് ജലച്ചായം കാർട്ടൂൺ രചന തുടങ്ങിയത് ഇംഗ്ലീഷ് ഹിന്ദി മലയാളം കവിതാരചന കഥാരചന ഉപന്യാസം പ്രസംഗം തുടങ്ങിയവ നേരത്തെ സംഘടിപ്പിച്ചുമത്സരപരിപാടിയിൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.വിവിധ മത്സരങ്ങളുടെ വലിയ തെളിവുകൾക്ക് വ്യത്യസ്തരായ അധ്യാപകർക്ക് ചുമതലുകൾ നൽകി.പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി റോസ് നേതൃത്വം നൽകി രീതിക.ഒന്നാം തീയതി മുതൽ ആഗസ്റ്റ് മാസം സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കും സ്റ്റേജ് ഇന


== ജൂലൈ 26.സ്കൂൾതല ഗണിതശാസ്ത്രമേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ സംഘടിപ്പിച്ചു. ==
== ജൂലൈ 26.സ്കൂൾതല ഗണിതശാസ്ത്രമേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ സംഘടിപ്പിച്ചു. ==
വരി 158: വരി 161:


ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച്  സ്കൂൾ തല സയൻസ് മേളയും സോഷ്യൽ സയൻസ് മേളയിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സരയിനങ്ങളിൽ സിംഗിൾ ഇനങ്ങളും ഗ്രൂപ്പിനങ്ങളും ഉൾപ്പെടുത്തിയിരുന്നു. മത്സരവിധി നിർണയത്തിനായി അധ്യാപകർ വിദ്യാർഥികളെ അഭിമുഖം ചെയ്തു.സോഷ്യൽ സയൻസ് സ്റ്റിൽ,വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരം പരിപാടികൾ നടന്നു '.വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.പ്രവർത്തനങ്ങൾക്ക് ശാസ്ത്ര സാമൂഹിക ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി .
ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച്  സ്കൂൾ തല സയൻസ് മേളയും സോഷ്യൽ സയൻസ് മേളയിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സരയിനങ്ങളിൽ സിംഗിൾ ഇനങ്ങളും ഗ്രൂപ്പിനങ്ങളും ഉൾപ്പെടുത്തിയിരുന്നു. മത്സരവിധി നിർണയത്തിനായി അധ്യാപകർ വിദ്യാർഥികളെ അഭിമുഖം ചെയ്തു.സോഷ്യൽ സയൻസ് സ്റ്റിൽ,വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരം പരിപാടികൾ നടന്നു '.വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.പ്രവർത്തനങ്ങൾക്ക് ശാസ്ത്ര സാമൂഹിക ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി .
== ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി. ==
സ്കൂൾതല കലാമേളയുടെ സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി രചന മത്സരങ്ങളിൽ ചിത്രരചന പെൻസിൽ ഡ്രോയിങ് ജലച്ചായം കാർട്ടൂൺ രചന തുടങ്ങിയത് ഇംഗ്ലീഷ് ഹിന്ദി മലയാളം കവിതാരചന കഥാരചന ഉപന്യാസം പ്രസംഗം തുടങ്ങിയവ നേരത്തെ സംഘടിപ്പിച്ചുമത്സരപരിപാടിയിൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.വിവിധ മത്സരങ്ങളുടെ വലിയ തെളിവുകൾക്ക് വ്യത്യസ്തരായ അധ്യാപകർക്ക് ചുമതലുകൾ നൽകി.പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി റോസ് നേതൃത്വം നൽകി രീതിക.ഒന്നാം തീയതി മുതൽ ആഗസ്റ്റ് മാസം സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കും സ്റ്റേജ് ഇന


== പ്രേംചന്ദ് ജയന്തി ആചരിച്ചു. ==
== പ്രേംചന്ദ് ജയന്തി ആചരിച്ചു. ==

06:39, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ  പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക്...........

ജ‍ൂൺ 3.സ്കൂൾ പ്രവേശനോത്സവം-2024

സ്കൂൾ പ്രവേശനോത്സവം-2024

സംസ്ഥാന തല പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെഎട്ടരയോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടേനാൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് മറ്റ് പിടിഎ അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും സ്വീകരണ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു........കൂടുതൽ വായിക്കാം.

പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click

https://www.youtube.com/watch?v=LIHqWvditVw

...

ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.

എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങയിൽ തൈ നടുന്നു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ ഷാജി സി സി വിദ്യാർഥികൾക്ക് സന്ദേശം നൽകി.

"സീഡ്ബോൾ ത്രോ" ആവേശമായി.

വനമേഖലയിൽ "വിത്തുരുളയെറിയൽ"

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങ വനമേഖലയിൽ "വിത്തുരുളയെറിയൽ" പ്രവർത്തനം സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂൾ, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ എൻസിസി അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾ മുത്തങ്ങയിൽ പോയി വനപാലകരുടെ സാന്നിധ്യത്തിൽ വനത്തിലേക്ക് വിവിധയിനം വിത്ത് ഉരുളകൾ എറിഞ്ഞു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി ശുചീകരിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി..........കൂടുതൽ ചിത്രങ്ങൾ കാണാം...

ജൂൺ 6.സ്കൂളിൽ വാർത്താ വായന.

വാർത്താ വായന

സ്കൂളിൽ വാർത്ത വായന.സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനും ജനാധിപത്യപരമായി സമൂഹത്തിലെ പ്രശ്നങ്ങളെ വിമർശനബുദ്ധിയോടെ കാണുകയും അവയിലൂടെ പൊതുസമൂഹത്തിൽ നിന്ന് വരുത്തുന്ന ആശയങ്ങളെയും തീരുമാനങ്ങളെയും എല്ലാം കുട്ടികൾ തങ്ങളുടെ ജീവിതത്തിൽ മാതൃകയായി കണ്ടുകൊണ്ട് പൗരന്മാരായി ദേശസ്നേഹം ഉള്ളവരായി വളരുന്നതിന് തുടക്കം കുറിച്ചുകൊണ്ട് പത്രവായനെ സ്കൂളിൽ ആരംഭിച്ചു.പത്താംക്ലാസിൽ പഠിക്കുന്ന ഐശ്വര്യ ലക്ഷ്മിയാണ് ആദ്യദിനം പത്രം വായിച്ചത്.രാവിലെ സ്കൂൾ ആരംഭിക്കുന്നതിന് മുൻപേ 10 മിനിറ്റ് ആണ് പത്രവായനിക്കുള്ള സമയം.സോഷ്യൽ സയൻസ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ജൂൺ 13.ആന്റിറാബീസ് ദിനം .

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നു.

ആന്റി റാബീസ് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ സന്ദേശം നൽകി.ആരോഗ്യവകുപ്പിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.അസംപ്ഷൻ ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.ആന്റി റാബിസ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു .അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.വിഷ ജീവികളായ പാമ്പ്, അതുപോലെതന്നെ വളർത്തുന്ന മൃഗങ്ങളായ പൂച്ച, നായ മുതലായവയിൽ നിന്നുള്ള കടിയേറ്റാൽ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.തുടർച്ചയായി 8 മിനിറ്റ് സോപ്പ് ഉപയോഗിച്ച് വെള്ളത്തിൽ കഴുകണം.ചടങ്ങിൽ പിടിഎ എം പി ടി എ പ്രതിനിധികളും പങ്കെടുത്തു.

ജൂൺ 15.ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ.

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പുതിയതായി ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.ജൂൺ 15 2024 27 വർഷത്തേക്കുള്ള വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്.പ്രവേശനത്തിനായി 58 വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചു.അതിൽ 40 വിദ്യാർഥികൾക്കാണ് സെലക്ഷൻ.ലിറ്റിൽസ് മാസ്റ്റർ മിസ്ട്രസ് തുടങ്ങിയവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

സാഹിത്യകാരി ഹൈറ സുൽത്താന

ജൂൺ 19 വായനാദിനാചരണം.

വായനാദിനാചരണം.

ജൂൺ 19 വായനാദിനാചരണം,ക്ലബ്ബുകളുടെ ഉദ്ഘാടനം വിവിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ 9 30ന് ആരംഭിച്ച പരിപാടിയിൽ പ്രമുഖ എഴുത്തുകാരിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഹെയ്റ സുൽത്താന മുഖ്യാതിഥിയായിരുന്നു.രൂപത കോർപ്പറേറ്റ് മാനേജർ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു

ജൂൺ 19 വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം.

അസംപ്ഷൻ ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പൂർവവിദ്യാർത്ഥിയും എഴുത്തുകാരിയുമായ ഹൈറ സുൽത്താന മുഖ്യ അതിഥിയായിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിനോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .സയൻസ് ക്ലബ്ബംഗങ്ങൾ സയൻസ് എക്സ്പിരിമെന്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

നവീകരിച്ച സ്കൂൾ ലൈബ്രറി

ജൂൺ 19.നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം.

നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലൈബ്രറി വീണ്ടും നവീകരിച്ച് വിദ്യാർത്ഥികൾക്ക് വായിക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിച്ചു.പുതിയ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ നിർവഹിച്ചു.

ജൂൺ 19. ഹൈസ്കൂളിൽ "അതുല്യം",വിജയികളെ ആദരിക്കൽ പരിപാടി സംഘടിപ്പിച്ചു.

വിദ്യാർത്ഥികളെ ആദരിക്കുന്നു.

അസംപ്ഷൻ ഹൈസ്കൂളിൽ അതുല്യം വിജയികളെ ആദരിക്കൽ പരിപാടി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് ആദരിച്ചു. വയനാട് ജില്ല ഡിഡിഇ മുഖ്യ അതിഥി ആയിരുന്നു.ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ്,പ്രസിഡൻറ് ശ്രീ ബിജു ഇടനാൾ,ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.ഈ വർഷം 77 വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ലഭിച്ചത് .2023 -24 എസ്എസ്എൽസി പരീക്ഷയിൽ 300 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്ന അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം കരസ്ഥമാക്കാനായി. പങ്കെടുത്ത 300 വിദ്യാർഥികളിൽ 299 പേർ പരീക്ഷയിൽ വിജയിക്കുകയും 77 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. 19 വിദ്യാർഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .കഴിഞ്ഞവർഷം 71 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത് .എന്നാൽ എ പ്ലസ് ലഭ്യമായ വിദ്യാർഥികളുടെ എണ്ണം ഈ വർഷം കൂടുതലാണ്. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച സ്കൂളുകളുടെ നിരയിൽ രണ്ടാം സ്ഥാനമാണ് അസംപ്ഷൻ ഹൈസ്കൂളിന്.

ജൂൺ 21 :ജന്മദിനത്തിന് ഒരു പുസ്തകം.

വിദ്യാർത്ഥികൾ ലൈബ്രറിയിൽ
ജന്മദിനത്തിന് പുസ്തകം സംഭാവന

ജന്മദിനത്തിന് ഒരു പുസ്തകം പരിപാടിയുടെഭാഗമായി ഒൻപതാം ക്ലാസിലെ അക്സാ മരിയ സ്കൂളിലെബ്രേയിലേക്ക് പുസ്തകം സംഭാവന ചെയ്യ്തു .സ്കൂൾ ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ സംഭരിക്കുക എന്നതിൻറെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്.ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട്

പുസ്തക വായനയ്ക്ക് പ്രോത്സാഹനം.

വായനവാരത്തോടനുബന്ധിച്ച് പുസ്തക വായനയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായ് സ്കൂളിൽ വായന വാരാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറിയിൽ നിന്നും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ച് വായിക്കുന്നതിന് അവസരമൊരുക്കുന്നു.ഇതിനായി ക്ലാസ് തലത്തിൽ അധ്യാപികയുടെ നേതൃത്വത്തിൽ ഓരോ ഡിവിഷൻ ക്രമത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു.

വായന വാരത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം.

വായനാവാരത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.മലയാളം ഭാഷയുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങൾ ക്ലാസ് തലത്തിൽ നൽകുകയും അതിൽ മികവുപുലർത്തിയ രണ്ടുപേരെ സെലക്ട് ചെയ്തു .വീണ്ടും അവർക്കായി പ്രത്യേക മത്സരങ്ങളിൽ നടത്തി വിജയിയെ തിരഞ്ഞെടുത്തു.

സ്കൗട്ട് പ്രവേശന പരീക്ഷ

ജൂൺ 21 സ്കൗട്ട് പ്രവേശന പരീക്ഷ.

സ്കൗട്ട് വിദ്യാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് പരീക്ഷ. സ്കൂളിലെ എട്ടാം ക്ലാസിലേക്കുള്ള പുതിയ സ്കൗട്ട് യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ബാച്ചിനായി തെരഞ്ഞെടുപ്പ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് അധ്യാപകർ നേതൃത്വം നൽകി.

മ്യൂസിക് ഡേ

ജൂൺ 21 വേൾഡ് മ്യൂസിക് ഡേ.

അസംപ്ഷൻ ഹൈസ്കൂളിലും വേൾഡ് മ്യൂസിക് ഡേ ആചരിച്ചു. വേൾഡ് മ്യൂസിക് ഡേ യുടെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികൾക്ക് ഗാനാലാപന മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ പൊതുവായ സംഗീത പരിപാടിയും സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സംഗീത അധ്യാപികയായ ശ്രീമതി നീതി റോസ് ജോൺസ് നേതൃത്വം നൽകി.സംഗീത ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഗാലാലാപനം മത്സരവും സംഘടിപ്പിച്ചു.സ്കൂളിലെ മ്യൂസിക് ക്ലബ്ബ് പുനഃസംഘടിപ്പിച്ച് പുതിയ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ സംഗീതാ അധ്യയന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു .

ജൂൺ 21 ലഹരി വിരുദ്ധ വാരാചരണം.

ലഹരി വിരുദ്ധ പ്രതിജ്ഞ

പുതുതലമുറയെ ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി അസംപ്ഷൻ ഹൈസ്കൂളിലും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ്  മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂളിൽ നേതൃത്വം നൽകുന്നത് അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി, ഗീതിറോസ് തുടങ്ങിയവരാണ് .

ജൂൺ 26. ലഹരി വിരുദ്ധ പ്രതിജ്ഞ.         

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ മാസം 26 തീയതി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരങ്ങൾ, റാലികൾ,ബോധവൽക്കരണ ക്ലാസുകൾ,തെരുവുനാടകം ,മൈമിംഗ് മുതലായവ സംഘടിപ്പിച്ചു...... കൂടുതൽ വായിക്കാം.

എൻസിസി സെലക്ഷൻ.

എൻസിസി കായിക പരീക്ഷ

എട്ടാം ക്ലാസിലേക്കുള്ള പുതിയ എൻ സി സി യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സെലക്ഷൻ സംഘടിപ്പിച്ചു.സ്കൂളിലെ എൻസിസി ചാർജ് ഉള്ള ശ്രീ അർജുൻ തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും വിദ്യാർത്ഥികളെ സെലക്ട് ചെയ്യുന്നതിനായി സ്കൂളിലെത്തിയിരുന്നു.സെലക്ഷൻ പ്രവർത്തനങ്ങൾ മുന്നോടിയായി വിദ്യാർഥികളുടെ കായികപരമായ കഴിവുകളും ബുദ്ധിപരമായ കഴിവുകളും പരീക്ഷിക്കപ്പെടുകയുണ്ടായി.ഇതിനായി ആദ്യം എഴുത്ത് പരീക്ഷ തുടർന്ന് കായിക പരീക്ഷയും സ്കൂൾ ഗ്രൗണ്ടിൽ നടത്തി.എഴുത്തു പരീക്ഷയിലും കായിക പരീക്ഷയിലും മുന്നിട്ട് നിൽക്കുന്ന 40 വിദ്യാർഥികൾക്കാണ് സെലക്ഷൻ നൽകുന്നത്.നിലവിൽ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും എൻ സി സി യിൽ സജീവ അംഗങ്ങളുണ്ട്.വിദ്യാർഥികളുടെ കായികവും മാനസികവും വളർച്ചയും ഒപ്പം ആത്മവിശ്വാസമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയുമാണ് എൻസിസിയുടെ ലക്ഷ്യം.സ്കൂളിൻറെ ഡിസിപ്ലിൻ കാര്യത്തിൽ സ്തു്ത്യർഹമായ സേവനമാണ് എൻസിസി യൂണിറ്റ് നിർവഹിക്കുന്നത്.വിശേഷ ദിവസങ്ങൾ ദിനാചരണങ്ങൾ ഒപ്പം റോഡ് സുരക്ഷയ്ക്കായി രാവിലെയും വൈകുന്നേരവും റോഡ് ക്രോസിംഗിൽ വിദ്യാർഥികളെ സഹായിക്കുന്നു.

ജെ ആർ സി യൂണിറ്റ് സെലക്ഷൻ.     

ജെ ആർ സി പ്രവേശന പരീക്ഷ

സ്കൂളിലെ പുതിയ ജെ ആർ സി യൂണിറ്റിലേക്ക് ആയി എട്ടാം ക്ലാസിൽ നിന്നുള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്യുന്നതിനായി പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.24 വിദ്യാർഥികൾക്കാണ്എട്ടാം ക്ലാസിൽ നിന്ന് അംഗത്വം ലഭിക്കുക.പ്രവേശന പരീക്ഷ പ്രവർത്തനങ്ങൾക്ക് ശ്രീമതി സ്മിത പി പോൾ,സിസ്റ്റർ  ഹെലന തുടങ്ങിയവർ നേതൃത്വം നൽകി.വിദ്യാർത്ഥികളിൽ നേതൃത്വപാടവും വളർത്തുക ആത്മവിശ്വാസമുള്ള വിദ്യാർത്ഥികളായി വളരുക, സ്കൂളിനും സമൂഹത്തിനും ക്ഷേമകരമായ പ്രവർത്തനങ്ങൾ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ജെ ആർ സി ലക്ഷ്യം വയ്ക്കുന്നു.

സ്കൂൾ ഓഫീസ് നവീകരിച്ചു.

   ആസംപ്ഷൻ ഹൈസ്കൂളിന്റെ ഓഫീസ് മുറി നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ ഫയലുകളും മറ്റും അടിക്കുവയ്ക്കുന്നതിനും 'രക്ഷിതാക്കൾക്കും മറ്റു സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ ഓഫീസിൽ വരുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനോ,മറ്റ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഇൻറർനെറ്റ് വൈഫൈ സൗകര്യങ്ങളും മറ്റും ഏർപ്പെട്ടിട്ടുണ്ട്.ഹെഡ്മാസ്റ്റർ ക്യാബിൻ പ്രത്യേകമായ സൗകര്യങ്ങളുടെ പുനക്രമീകരിച്ചു.മറ്റ് ഓഫീസ് സ്റ്റാഫുകളുടെയും ഇരിപ്പിടങ്ങളും സൗകര്യപ്രദമായ രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.

ജൂലൈ 1.സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2024.

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ,വിദ്യാർത്ഥികൾ വോട്ടു ചെയ്യാൻ ക്യൂ നിൽക്കുന്നു .

തെരഞ്ഞെടുപ്പിന് പ്രത്യേക തയ്യാറെടുപ്പുകൾ .

ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന് പ്രത്യേകമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. അതിനുവേണ്ടി സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീമതി ദീപ്തി ജോസഫ് ഷാജി ജോസഫ് എന്നിവർക്ക് പ്രത്യേകമായ ചുമതലകൾ നൽകുകയും സുഗമമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു .

വോട്ടിംഗ് ആപ്പ് .

ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകമായ മൊബൈൽ ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.വോട്ടിംഗ് ആപ്പ് 18 ക്ലാസ് മുറികളിലും ഫോണുകളിൽ സജ്ജമാക്കി വയ്ക്കുകയും വിദ്യാർത്ഥികൾ ക്രമമായി വന്നു അതിൽ വോട്ട് ചെയ്യുകയുമാണ് രീതി. വോട്ടിംഗ് ആപ്പിന്റെ പ്രവർത്തനം അധ്യാപകർ പ്രത്യേകമായി നിരീക്ഷിച്ച് ഉറപ്പിച്ചിരുന്നു.വോട്ടിങ്ങിന്റെ സുഗമമായ നടത്തിപ്പിന് എൻസിസി ജെ ആർ സി സ്കൗട്ട് ഗൈഡ് തുടങ്ങിയ സംഘടനകളുടെ സഹായം തേടിയിരുന്നു.......കൂടുതൽ വായിക്കാം

ജൂലൈ 2.ക്ലാസ് പിടിഎ.കൾ സംഘടിപ്പിച്ചു.    

ക്ലാസ് പിടിഎ.

  വിദ്യാർഥികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനും,രക്ഷിതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും ആയി സ്കൂളിൽ ക്ലാസ് പിടിഎകൾ സംഘടിപ്പിച്ചു.8 9 ,10 ക്ലാസുകളിലെ പിടിഎകൾ അതാത് ക്ലാസ് മുറികളിൽ വച്ച് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ വിദ്യാർഥികളുടെ പഠന മികവിന് ആവശ്യമായ നിർദ്ദേശങ്ങളും മറ്റും അവതരിപ്പിച്ചു. ക്ലാസുകളിലും വീടുകളിലും വിദ്യാർഥികൾ ചിട്ടയായും സമയബന്ധിതമായും ആവിഷ്കരിച്ച് നടപ്പിലാക്കേണ്ട പഠന ക്രമങ്ങളെ കുറിച്ച് അധ്യാപികമാർ രക്ഷിതാക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.രക്ഷിതാക്കൾ അവരുടെ മക്കളുടെ പഠന നിലവാരവുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റ് പാഠ്യേതര വിഷയങ്ങളെ സംബന്ധിച്ച് കാര്യങ്ങളും അധ്യാപകരുമായി ചർച്ച ചെയ്തു.ക്ലാസ് പിടിഎ യിൽ വെച്ച് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഓരോ പ്രതിനിധികളെ തെരഞ്ഞെടുത്തു.

ജൂലൈ 2. പിടിഎ ജനറൽ ബോഡി.   

ജനറൽ പിടിഎ

വരുന്ന ഒരു വർഷത്തേക്കുള്ള അസംപ്ഷൻ ഹൈസ്കൂളിന്റെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിനും ,പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുമായി ജനറൽ പിടിഎ .വിളിച്ചു ചേർത്തു.പിടിഎ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് രക്ഷിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വരും വർഷത്തെ വിദ്യാർത്ഥികളുടെ പഠനനിലവാര പുരോഗതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അദ്ദേഹം രക്ഷിതാക്കൾ മുൻപിൽ അവതരിപ്പിച്ചു.പാഠ്യ മേഖലയോടൊപ്പം തന്നെ പാഠ്യേതര മേഖലയിലെയും വിദ്യാർത്ഥികളുടെ പുരോഗതി പ്രധാനമാണ്.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു .സീനിയർ അസിസ്റ്റൻറ് ശ്രീമതി സെബാസ്റ്റ്യൻ സ്വാഗതവും ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു. പിടിഎ സെക്രട്ടറി ശ്രീ ഷാജി ജോസഫ് ചടങ്ങിൽ ബജറ്റ് അവതരിപ്പിക്കുകയും തുടർന്ന് വരും വർഷത്തേക്കുള്ള സാമ്പത്തിക ചിലവുകൾ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു.ജനറൽ പിടിഎയോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിന് ഒടുവിൽ പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു.ശ്രീ ബിജു ഇടയനാൽ വീണ്ടും പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.ശ്രീ നാഷ് ജോസ് പിടിഎ വൈസ് പ്രസിഡൻറ്.ശ്രീമതി ബിന്ദു എം പി ടി എ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു........കൂടുതൽ വായിക്കാം

ജൂലൈ 5.ബഷീർദിന അനുസ്മരണം.

ബഷീർ പോസ്റ്റർ പ്രദർശനം

സ്കൂളിൽ ബഷീർദിന അനുസ്മരണം സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീറിൻറെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ബഷീർ ദിന സന്ദേശം,പ്രച്ഛന്നവേഷ അവതരണം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

ജൂലൈ 6.ലഹരിക്കെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു.

ഒപ്പുശേഖരണം

വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരിക്കെതിരെ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ ഒപ്പുശേഖരണം സംഘടിപ്പിച്ചു ."ഞാൻ ലഹരിക്കെതിരെ 'എന്ന സന്ദേശം ഉയർത്തുന്ന പ്രത്യേക വൈറ്റ് ബോർഡ് സ്കൂളിന്റെ മുൻപിൽ സ്ഥാപിച്ചു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുംഅതിൽ ഒപ്പുവച്ചു.

ലഹരിക്കെതിരെ ആവേശം"

"ലഹരിക്കെതിരെ ആവേശം " പ്രവർത്തനങ്ങൾ.

ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായി "ലഹരിക്കെതിരെ ആവേശം" എന്ന പേരിൽ ക്ലാസ് തലത്തിൽ മുദ്രാവാക്യം മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ ആവേശത്തോടെ കൂട്ടമായി മുദ്രവാക്യങ്ങൾ മുഴക്കി.മികച്ച രീതിയിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ ക്ലാസ്സിനെ  അഭിനന്ദിച്ചു.

ജൂലൈ 9.പാർലമെൻറ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.

2024 25 വർഷത്തെ പാർലമെൻറ് അംഗങ്ങൾ സ്കൂൾ അസംബ്ലിയിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു.ആൻ മരിയ ബിജു സ്കൂൾ ലീഡർ ആയി ചുമതലയേറ്റു. കൂടാതെ വിദ്യാഭ്യാസം ,കായികം ,ഗതാഗതം, ആരോഗ്യം ,തുടങ്ങിയ ചുമതലയുള്ള മന്ത്രിമാരും ചുമതല ഏറ്റെടുത്തു.

സത്യപ്രതിജ്ഞ
അസംബ്ലി

...

ജൂലൈ 9.സ്കൂൾ കലോത്സവം തയ്യാറെടുപ്പുകൾ ആരംഭിച്ചു.

പ്രത്യേകം ഹൗസ് മീറ്റിംങ്ങുകൾ....

സ്കൂൾ കലോത്സവം തയ്യാറെടുപ്പുകൾ ആരംഭിച്ചു.വിദ്യാർത്ഥികളെ വിവിധ ഹൗസുകൾ ആക്കി തിരിച്ചു.പ്രത്യേകമായി ഹൗസുകളുടെ മേൽനോട്ടത്തിനായി അധ്യാപകർക്ക് ചുമതലകൾ നൽകി.സിംഫണി ,ഫാന്റസിയ,ഹാർമണിയാ,മെലോഡിയ തുടങ്ങിയവയാണ് ഹൗസുകളുടെ പേരുകൾ.ഓരോ ഹൗസും പ്രത്യേകം പ്രത്യേകം മീറ്റിംങ്ങുകൾ ചേർന്നു.ഓരോ ഹൗസിനും ഈരണ്ടു വീതം ലീഡർമാരെ തിരഞ്ഞെടുത്തു നിയോഗിച്ചു.അവർ ഗ്രൂപ്പിലെ ഹൗസിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.ഹൗസുകളുടെ നേതൃത്വത്തിൽ അവതരിപ്പിക്കേണ്ട പ്രത്യേക പരിപാടികൾ,ഗ്രൂപ്പ് ഐറ്റങ്ങൾ,സിംഗിൾ ഐറ്റങ്ങൾ,രചന മത്സരങ്ങൾ തുടങ്ങിയവയിലേക്ക് ഗ്രൂപ്പിൽ നിന്നും കഴിവുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് മൽസരത്തിന് തയ്യാറാക്കും. അതിനായ് ഒരോ ക്ലാസ് തലത്തിലും 2 പേരെ വീതം ചുമതലചേൽപ്പിക്കും. സ്കൂൾതല കലാമത്സരങ്ങൾ  ജൂലൈ 28,29,30 തിയതികളിൽ നടക്കും.

ഭവന സന്ദർശനം

ഭവനസന്ദർശനം ആരംഭിച്ചു.

അസംപ്ഷൻ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പ്രാദേശിക ചുറ്റുപാടുകൾ മനസ്സിലാക്കുന്നതിനും ഉചിതമായ പഠന പിന്തുണ ഒരുക്കുന്നതിനും ആയി അധ്യാപകർ വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു.ഇതിൻറെ ഭാഗമായി ക്ലാസ് അധ്യാപികമാരുടെ നേതൃത്വത്തിൽ പല ഏരിയ തിരിച്ച് വിദ്യാർത്ഥികളുടെ ഭവനസന്ദർശനം നടത്തുന്നു.വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നാണ് വിദ്യാർഥികൾ സ്കൂളിലേക്ക് വരുന്നത്.വിദ്യാർഥികളുടെ സാമൂഹ്യ സാമ്പത്തികസ്ഥികൾ വ്യത്യസ്തമാണ്.മാനസിക വെല്ലുവിളികളികൾ നേരിടുന്ന വിദ്യാർഥികള‍ുമ‍ുണ്ട്. ഇതു മനസ്സിലാക്കേണ്ടത് ഏറെ പ്രാധാന്യമുണ്ട്.വിദ്യാർത്ഥികളുടെ ഭവനസാഹചര്യങ്ങൾ അവരുടെ പഠനത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്.കുട്ടികളുടെ രക്ഷിതാക്കളെ നേരിട്ട് കാണുന്നതിനും വിവരങ്ങൾ തേടുന്നതിനും ഭവനസന്ദർശനം ഏറെ സഹായകരമാണ്.

ചാന്ദ്രദിന ക്ലാസ്

ചാന്ദ്രദിനം ആഘോഷിച്ചു.

ചാന്ദ്രദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്ലാസ് സംഘടിപ്പിച്ചു. 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ മനുഷ്യൻ എത്തിയത് .ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി.ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ വിവിധ ക്ലബ്ബുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. ലിറ്റിൽ വിദ്യാർഥികൾക്കായി ഐടി ലാബിൽ വച്ച് ശ്രീ ഷാജി സാർ ചാന്ദ്രദിന ക്ലാസ് കൈകാര്യം ചെയ്തു .ബഹിരാകാശ ,ചാന്ദ്ര യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളും വിദ്യാർഥികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു .

ജൂലൈ 24.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിക്കെതിരെ ഞങ്ങളും"പരിപാടി.

ലഹരിക്കെതിരെ ഞങ്ങളും പരിപാടി

അസംപ്ഷൻ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഞങ്ങളും പരിപാടി സംഘടിപ്പിച്ചു .ഇതിൻറെ ഭാഗമായി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പിടിച്ചുകൊണ്ട് ക്ലാസ്സുകളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർഥികൾ തന്നെയാണ് ക്ലാസുകളിൽ ബോധവൽക്കരണം സംഘടിപ്പിച്ചത്. അധ്യാപകർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ക്ലാസുകളിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. 9, 10, 8 ക്ലാസ്സുകളിൽ എൽ കെ വിദ്യാർഥികൾ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ക്ലാസുകളിൽ ബോധവൽക്കരണം നടത്തി.

മലിനീകരണത്തിനെതിരെ പോസ്റ്റർ പതിക്കുന്നു.....

ജൂലൈ 25.പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ കൈറ്റ്സ് വിദ്യാർത്ഥികൾ

അസംപ്ഷൻ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിനോടൊപ്പം ചേർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും പരിസ്ഥിതി മലിനീകരണത്തിനെതിരെ ബോധവൽക്കരണ പരിപാടികളിൽ സഹകരിച്ചു .മലിനീകരണ വിരുദ്ധ പോസ്റ്റുകളും ക്ലാസ് തോറും ഉള്ള പ്രചാരണങ്ങളും സംഘടിപ്പിച്ചു. പ്രത്യേകിച്ച് പ്ലാസ്റ്റിക് കവറുകൾ സ്കൂളിൽ കൊണ്ടുവരാതിരിക്കുക, അനാവശ്യമായി പേപ്പറുകൾ വലിച്ചെറിയാതിരിക്കുക,ക്ലാസുകളിൽ മലിനീകരണത്തിനെതിരെയുള്ള പോസ്റ്ററുകൾ സ്ഥാപിച്ചു.പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ നേതൃത്വം നൽകി

ലൈബ്രറിയിലേക്ക് പത്രങ്ങൾ സംഭാവന നൽകുന്നു

ജൂലൈ 26.ലൈബ്രറിയിലേക്ക് പത്രങ്ങൾ സംഭാവനയായി ലഭിച്ചു.

പ്രമുഖ മലയാളം പത്രമായ കേരളകൗമുദിയുടെ പത്തു കോപ്പികൾ അസംപ്ഷൻ ഹൈസ്കൂളിലെ ലൈബ്രറിയിലേക്ക് ലഭിച്ചു.ബത്തേരി റോട്ടറി ക്ലബ്ബാണ് ലൈബ്രറിയിലേക്ക് പത്രങ്ങൾ സ്പോൺസർ ചെയ്യുന്നത് പ്രത്യേക ചടങ്ങിൽ വച്ച് റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് സ്കൂൾ പ്രധാന അധ്യാപകനായ ശ്രീ ബിനു തോമസ് സാറിനും വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾക്കും പത്രം കൈമാറി.ചടങ്ങിൽ പിടിഎ പ്രസിഡണ്ടും മറ്റ് അധ്യാപകരും സന്നിഹിതരായിരുന്നു.സ്കൂൾ ലീഡർ ആൻ മരിയ ബിജു വിദ്യാർത്ഥികൾക്ക് പത്രം ലഭ്യമാക്കിയതിന് റോട്ടറിക്ലബ്ബിന് നന്ദി പറഞ്ഞു.

അദിത് ദേവ്

ജില്ല ജാവലിംഗ് ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ റണ്ണറപ്പ് .

വയനാട് ജില്ല ജാവലിംഗ് ത്രോ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി റണ്ണറപ്പ് ചാമ്പ്യൻഷിപ്പ് നേടി.പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്ത മീറ്റിൽ രണ്ട് ഫസ്റ്റും ,രണ്ട് സെക്കൻഡ് ,മൂന്നു തേടും സ്കൂളിന് ലഭിച്ചു.സ്കൂൾ കായിക അധ്യാപകനായ ശ്രീ അർജുൻ തോമസ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകനെയും പിടിഎയും അധ്യാപകരും അഭിനന്ദിച്ചു.

ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു .

ശാസ്ത്രമേളയുടെ അനുബന്ധിച്ച് ഐടി വേളയും സംഘടിപ്പിച്ചു ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.ഡിജിറ്റൽ പെയിൻറിംഗ് മലയാളം ടൈപ്പിംഗ് സ്ക്രാച്ച് പ്രോഗ്രാമിങ് ആനിമേഷൻഗപ്പി സൈനിംഗ് വെബ് ഡിസൈനിങ് ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി. നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.

ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി.

സ്കൂൾതല കലാമേളയുടെ സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി രചന മത്സരങ്ങളിൽ ചിത്രരചന പെൻസിൽ ഡ്രോയിങ് ജലച്ചായം കാർട്ടൂൺ രചന തുടങ്ങിയത് ഇംഗ്ലീഷ് ഹിന്ദി മലയാളം കവിതാരചന കഥാരചന ഉപന്യാസം പ്രസംഗം തുടങ്ങിയവ നേരത്തെ സംഘടിപ്പിച്ചുമത്സരപരിപാടിയിൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.വിവിധ മത്സരങ്ങളുടെ വലിയ തെളിവുകൾക്ക് വ്യത്യസ്തരായ അധ്യാപകർക്ക് ചുമതലുകൾ നൽകി.പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി റോസ് നേതൃത്വം നൽകി രീതിക.ഒന്നാം തീയതി മുതൽ ആഗസ്റ്റ് മാസം സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കും സ്റ്റേജ് ഇന

ജൂലൈ 26.സ്കൂൾതല ഗണിതശാസ്ത്രമേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ സംഘടിപ്പിച്ചു.

അസംപ്ഷൻ ഹൈസ്കൂൾ സ്കൂൾതല ശാസ്ത്രമേളകൾ സംഘടിപ്പിച്ചു.ഇരുപത്തിയേഴാം തീയതി രാവിലെ മുതൽ പ്രവർത്തി പരിചയമുള്ള മത്സരങ്ങളും ഗണിതശാസ്ത്രമേള മത്സരങ്ങളും സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് ശേഷം വിദ്യാർഥികളുടെ ഉൽപ്പന്നങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി അതിനായി ഉച്ചയ്ക്ക് ശേഷം പ്രദർശനം സംഘടിപ്പിച്ചു വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളും ചാർട്ടുകൾ സ്കൂൾ വരാന്തയിൽ ക്രമീകരിച്ച് വിദ്യാർത്ഥികൾക്ക് കാണുന്നതിന് അവസരം ഒരുക്കി .സ്കൂൾ തല പ്രവർത്തി പരിചയം ഉള്ള പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ ഉദ്ഘാടനം ചെയ്തു .

പുതുമയാർന്ന പ്രദർശനങ്ങളുമായി വിദ്യാർത്ഥികൾ

ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ മത്സരയിനങ്ങൾ അവതരിപ്പിച്ചു. പുതുമയാർന്ന ഇനങ്ങൾ വർക്ക് എക്സ്പീരിയൻസ് മേളയിലും വ്യത്യസ്തതയുള്ള ഇനങ്ങൾ ഗണിതശാസ്ത്രമേളയിലും കാണാൻ കഴിഞ്ഞു വിദ്യാവിദ്യാർത്ഥികളെ ക്ലാസ് തലത്തിൽ പ്രദർശനങ്ങൾ കാണുന്നതിന് അവസരം ഒരുക്കി എല്ലാ വിദ്യാർത്ഥികൾക്കും അതൊരു നവ്യ അനുഭവമായിരുന്നു.പ്രവർത്തി പരിചയം ശ്രീമതി നിമ്മി തോമസും ഗണിതശാസ്ത്രമേളയ്ക്ക് ഗണിതശാസ്ത്ര അധ്യാപകരും നേതൃത്വം നൽകി പങ്കെടുത്ത വിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ബിനു തോമസ് അഭിനന്ദിച്ചു.ഗണിതശാസ്ത്രമേളയിൽ വിദ്യാർത്ഥികളെ അഭിമുഖം ചെയ്താണ് വിവിധ ഇനങ്ങളിൽ വിജയികളെ കണ്ടെത്തിയത്

ഗണിതശാസ്ത്രമേള
വർക്ക് എക്സ്പീരിയൻസ് മേള
ഗണിതശാസ്ത്രമേള

...

ജൂലൈ 29 .സ്കൂൾ തല സയൻസ് മേളയും സോഷ്യൽ സയൻസ് മേളയും സംഘടിപ്പിച്ചു.

ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സ്കൂൾ തല സയൻസ് മേളയും സോഷ്യൽ സയൻസ് മേളയിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സരയിനങ്ങളിൽ സിംഗിൾ ഇനങ്ങളും ഗ്രൂപ്പിനങ്ങളും ഉൾപ്പെടുത്തിയിരുന്നു. മത്സരവിധി നിർണയത്തിനായി അധ്യാപകർ വിദ്യാർഥികളെ അഭിമുഖം ചെയ്തു.സോഷ്യൽ സയൻസ് സ്റ്റിൽ,വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരം പരിപാടികൾ നടന്നു '.വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.പ്രവർത്തനങ്ങൾക്ക് ശാസ്ത്ര സാമൂഹിക ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി .

പ്രേംചന്ദ് ജയന്തി ആചരിച്ചു.

സ്ക്കൂളിൽ പ്രേംചന്ദ് ജയന്തി ആചരിച്ചു.

യോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു പോസ്റ്റർ പ്രദർശനം, പ്രേംചന്ദ് പ്രൊഫൈൽ നിർമ്മാണം. ക്വിസ് മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രത്യേക പരിപാടിയിൽ പ്രേം ചന്ദിനേക്കുറിച്ചുള്ള വിവരണം ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾ നൽകി.

അദ്ദേഹത്തിൻ്റെ പ്രമുഖ രചനയായ ഗോദാൻ " എന്ന പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ഹിന്ദി അധ്യാപകർ നേതൃത്വം നൽകി.


ഐടി സ്കൂൾതല മത്സരങ്ങൾ ആരംഭിച്ചു.

ഐടി സ്കൂൾതല മത്സരങ്ങൾ ആരംഭിച്ചു.വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ് മലയാളം ടൈപ്പിംഗ് ആനിമേഷൻ ക്രാച്ച് പ്രോഗ്രാമിംഗ് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട മത്സര പരിപാടികളാണ് സംഘടിപ്പിക്കുന്നത് വിജയിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയും സബ്ജില്ലാ ,ജില്ല ,സംസ്ഥാന തല മത്സരങ്ങൾക്കായി ഒരുക്കുകയും ചെയ്യും.ഐടി ലാബിൽ വച്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

Sports ...