"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asmatm (സംവാദം | സംഭാവനകൾ)
Asmatm (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
=== ജൂൺ 19 : വായനാദിനം ===
=== ജൂൺ 19 : വായനാദിനം ===
വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാരംഗം ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വായന ദിനത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം പ്രമുഖ കവിയും എഴുത്തുകാരനുമായ ശ്രീ.രാഘവൻ ബെള്ളിപ്പാടി നിർവഹിച്ചു.ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ. ബി എം പ്രദീപ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കുള്ള വയനാദിന സന്ദേശം റിട്ടയേർഡ് മലയാളം അധ്യാപികയും ചടങ്ങിലെ വിശിഷ്ടാഥിതിയുമായ ശ്രീമതി. ബിന്ദു ടീച്ചർ നൽകി .വിദ്യാരംഗം ക്ലബ്ബിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം ഒരുക്കി .വായന മാസാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു.

=== ജൂൺ 21 : അന്താരാഷ്ട്ര യോഗദിനം ===
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചുള്ള പരിപാടി കേന്ദ്രീയ വിദ്യാലയ No.2 -ലെ യോഗ ഇൻസ്‌ട്രക്ടർ ശ്രീമതി. രമ്യ കമൽ ഉദ്‌ഘാടനം ചെയ്തു.തുടർന്ന് സ്കൂളിലെ SPC , സ്കൗട്ട് & ഗൈഡ് , ലിറ്റിൽ കൈറ്റ്സ് , JRC  എന്നീ യൂണിറ്റുകളിലെ കുട്ടികളെ ഉൾകൊള്ളിച്ചുകൊണ്ട് ബോധവൽക്കരണവും യോഗ പരിശീലന ക്ലാസും ശ്രീമതി. രമ്യ കമലിന്റെ നേതൃത്വത്തിൽ നടന്നു.
=== ജൂൺ 28 : ഓണത്തിന് ഒരു കൊട്ട പൂവ് ഒരു മുറം പച്ചക്കറി ===
SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഓണത്തിന് ഒരു കൊട്ട പൂവ് ഒരു മുറം പച്ചക്കറി ' പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. എസ്  എൻ സരിത ഉദ്‌ഘാടനം ചെയ്തു. ഈ വർഷത്തെ ഓണസദ്യക്കുള്ള പച്ചക്കറികളും പൂക്കളമിടാനുള്ള ചെണ്ടുമല്ലിയും സ്കൂളിൽ തന്നെ ഉല്പാദിപ്പിക്കുകയാണ് ലക്‌ഷ്യം. മണ്ണിനെയും കാർഷിക മേഖലയെയും കുറിച്ച് കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അറിവ് നേടാൻ ഇത് സഹായകമാവും.
=== ജൂലൈ 5 : ബഷീർ ദിനം ===
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു . തുടർന്ന് ഉച്ചക്ക് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും പ്രസ്തുത പരിപാടി ഹയർ സെക്കൻഡറി മലയാളം അദ്ധ്യാപിക ശ്രീമതി. പ്രീത ടീച്ചർ ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.