"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
കുട്ടികൾക്കു നൽകാൻ കഴിയുന്നു. അതിലൂടെ ലൈബ്രറിയിലെ ഏതു പുസ്തകങ്ങളുടെയും അന്വേഷണവും കണ്ടെത്തലും വിതരണവും തിരിച്ചുവെപ്പും വളരെ ലളിതമാക്കാനും വേഗത്തിലാക്കാനും  കഴിഞ്ഞു. സ്കൂൾ ലൈബ്രറി പുതിയ കെട്ടിടത്തിലെ വിശാലമായ റൂമിൽ ആകർഷകമായി സംവിധാനിച്ചു. എല്ലാ ക്ലാസുകളിലും, സ്കൂൾ ലൈബ്രറിയുടെ കീഴിൽ, ക്ലാസ് ലൈബ്രറികൾ തയ്യാറാക്കി, അവയുടെ വിതരണത്തിന്  സമയവും കൺവീനർമാരെയും നിശ്ചയിച്ചു. വായനയിലും  താല്പര്യമുള്ളവർക്കും  സർഗശേഷിയുള്ളവർക്കും  പഠനത്തിൽ മികവു പുലർത്തുന്നവർക്കും കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്കും  അധ്യാപകർക്കും അനധ്യാപകർക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും നേരിട്ട് പുസ്തകം എടുക്കുന്നതിന് എല്ലാ ദിവസവും ഉച്ചസമയത്തു സൗകര്യം ഉണ്ട്.  ഈ സൗകര്യം ധാരാളം കുട്ടികളും അധ്യാപകരും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.  സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ   വിവിധ രീതിയിൽ തരംതിരിച്ച പട്ടികകൾ   ഓൺലൈൻ വഴി മൊബൈലുകളിലേയ്ക്കു പങ്കുവെക്കുന്നതിനാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്


=== ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു===
=== ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു===

20:50, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കുട്ടികൾക്കു നൽകാൻ കഴിയുന്നു. അതിലൂടെ ലൈബ്രറിയിലെ ഏതു പുസ്തകങ്ങളുടെയും അന്വേഷണവും കണ്ടെത്തലും വിതരണവും തിരിച്ചുവെപ്പും വളരെ ലളിതമാക്കാനും വേഗത്തിലാക്കാനും  കഴിഞ്ഞു. സ്കൂൾ ലൈബ്രറി പുതിയ കെട്ടിടത്തിലെ വിശാലമായ റൂമിൽ ആകർഷകമായി സംവിധാനിച്ചു. എല്ലാ ക്ലാസുകളിലും, സ്കൂൾ ലൈബ്രറിയുടെ കീഴിൽ, ക്ലാസ് ലൈബ്രറികൾ തയ്യാറാക്കി, അവയുടെ വിതരണത്തിന്  സമയവും കൺവീനർമാരെയും നിശ്ചയിച്ചു. വായനയിലും  താല്പര്യമുള്ളവർക്കും  സർഗശേഷിയുള്ളവർക്കും  പഠനത്തിൽ മികവു പുലർത്തുന്നവർക്കും കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്കും  അധ്യാപകർക്കും അനധ്യാപകർക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും നേരിട്ട് പുസ്തകം എടുക്കുന്നതിന് എല്ലാ ദിവസവും ഉച്ചസമയത്തു സൗകര്യം ഉണ്ട്.  ഈ സൗകര്യം ധാരാളം കുട്ടികളും അധ്യാപകരും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ   വിവിധ രീതിയിൽ തരംതിരിച്ച പട്ടികകൾ   ഓൺലൈൻ വഴി മൊബൈലുകളിലേയ്ക്കു പങ്കുവെക്കുന്നതിനാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്

ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു

സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനത്തിന്lLK2023-26 ബാച്ച് കുട്ടികൾ നേതൃത്വം നൽകി. തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന് സഹായിക്കുകയും ചെയ്തു. കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് എസ് എസ് ക്ലബ്ബിവിദ്യാർത്ഥികളുടെ നേതൃത്വത്തിൽസോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി. ക്ലാസ് തലത്തിലുള്ള ലീഡേഴ്സിന്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും, ഐക്യവും, സാഹോദര്യവും വളർത്തുവാൻ സഹായിക്കുന്ന തരത്തിലാണ് എല്ലാ പ്രവർത്തനങ്ങളും ആവിഷ്കരിച്ചത്. കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ-ഇലക്ഷനായി വിജയകരമായി പൂർത്തിയാക്കി.ഇലക്ഷന്റെ എല്ലാ രീതികളും മനസ്സിലാക്കിക്കുന്ന തരത്തിലായിരുന്നു

പ്രാദേശിക ചരിത്ര രചന പരിശീലനം

സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്രരചനയിൽ താല്പര്യമുള്ള കുട്ടികൾക്ക്  പരിശീലനം നൽകി. ക്രോഡീകരണം, അപഗ്രഥനം, ചർച്ച, മെച്ചപ്പെടുത്തൽ, വിദഗ്ധരുടെ ഉപദേശം തേടൽ എന്നിവയിലൂടെ കുട്ടികൾ പ്രാദേശിക

വിജയഭേരി വിജയ സ്പർശം

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പുവരുത്തേണ്ടത് പൊതുവിദ്യാഭ്യാസ മേഖലയുടെ ഉത്തരവാദിത്തമാണ്. മുൻകാലങ്ങളിൽ പല കാരണങ്ങളാൽ കുട്ടികളിൽ ഉണ്ടായിട്ടുള്ള പഠന വിടവുകൾ അവരുടെ തുടർ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.ഇത്തരം പഠനവിടവുകളെ യഥാസമയം കണ്ടെത്തുകയും ആവശ്യമായ പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമ്പോഴാണ് എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികളാക്കി മാറ്റാൻ സാധിക്കുക. മലപ്പുറം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ രണ്ടു മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികൾ ആക്കി മാറ്റുന്ന പദ്ധതിയാണ് വിജയഭേരി വിജയ സ്പർശം... വിജയഭേരി പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടികൾക്കും അവശ്യ ശേഷികൾ നേടിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പ്രീ ടെസ്റ്റ് നടത്തുകയും അതിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ( മലയാളം ഇംഗ്ലീഷ് ഗണിതം ഹിന്ദി എന്നീ വിഷയങ്ങളിൽ) പ്രത്യേകതരം ക്ലാസുകൾ നൽകുകയും ചെയ്യുന്നു. ഇതിനുള്ള മേൽനോട്ടം അതത് വിഷയങ്ങളിലെ അധ്യാപകർ ചെയ്യുന്നു...

സ്കൂൾ റേഡിയോ

വിനോദത്തോടൊപ്പം വിജ്ഞാനവും എന്ന ആപ്തവാക്യത്തോടെ 2016-17 അധ്യയന വർഷം മുതൽ സ്കൂളിൽ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആരംഭിച്ചു. N Radio എന്ന് നാമകരണം ചെയ്ത റേഡിയോ ഉച്ച ഭക്ഷണ ഇടവേളകളിലാണ് പോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ ക്ലബ്ബ് അംഗങ്ങൾ ആണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പത്രവാർത്തകൾ ,സ്കൂൾ വാർത്തകൾ, കവിതാലാപനം,ക്വിസ്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ N Radio വഴി സംപ്രേഷണം നടത്തുന്നു.

രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്

ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.എന്താണ് സൈബർ സുരക്ഷ, ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, നാം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വഞ്ചിതരാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെപ്പറ്റി വിശദമായ ക്ലാസുകൾ നൽകി. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാസ്സ്‌വേർഡുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും , ധാരാളം വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം പാഴാകുന്നത് കൊണ്ട്, പ്രതിസന്ധികളെ ചെറുക്കേണ്ട വഴികളെ പറ്റിയും നിർദ്ദേശം നൽകി.

ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു

സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനത്തിന് LK2023-26 ബാച്ച് കുട്ടികൾ നേതൃത്വം നൽകി. തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന് സഹായിക്കുകയും ചെയ്തു. കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്

യോഗ പരിശീലനം=

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.

പ്രകൃതി നടത്തം

Gvhss നെല്ലിക്കുത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപരും അടക്കം നൂറോളം വരുന്ന ക്ലബംഗങ്ങൾ പ്രകൃതിയെ അടുത്തറിയാനും സാമൂഹ്യശാസ്ത്രക്ലബ്‌ ഉദ്ഘാടനത്തിനുമായി 12/08/2023ന് പന്തല്ലൂർ മലയുടെ വിവിധ പ്രദേശങ്ങളിൽ പഠനയാത്ര നടത്തുകയുണ്ടായി. ഊത്തലക്കുണ്ടു നിന്നു നടത്തം ആരംഭിച്ച്, പാച്ചോല, മണ്ണാത്തിപ്പാറ വാട്ടർഫാൾസ്, നെച്ചെങ്ങര, കല്ലുരുട്ടി, മുള്ളൻമട, കൊട്ടൻമല വാട്ടർടാങ്ക്, കൊരങ്ങൻചോല വഴി പന്തല്ലൂർ മലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ നടത്തത്തിലൂടെ നാടിനെ കുറിച്ചുള്ള ചെറിയ അറിവുകൾ വളർന്നു വരുന്ന തലമുറയ്ക്ക് പങ്കുവെക്കാൻ സാധിച്ചു. പന്തല്ലൂരിന്റെ ഭൂമിശാസ്ത്രവും ചരിത്രവും കാർഷികപ്രാധാന്യവും മനസിലാക്കികൊണ്ടും സസ്യ-ജൈവവൈവിദ്ധ്യം, മണ്ണിന്റെ ഘടന, കാലാവസ്ഥ, ഉരുളപൊട്ടൽ തുങ്ങിയ വിഷയങ്ങളും ചർച്ചചെയ്ത് വിദ്യാർത്ഥികളുടെ യാത്ര വേറിട്ട അനുഭവമായിരുന്നു.

ലോക പരിസ്ഥിതിദിനം

2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനും സമൂഹത്തിന് ഈ സന്ദേശം പകർന്നു നൽകുന്നതിനുമായി പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം മത്സരം സംഘടിപ്പിച്ചു.

പ്രവർത്തിപരിചയമേള

2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു.