"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
[[പ്രമാണം:42086 alee3.jpg|പകരം=42086_alee3|ഇടത്ത്|ലഘുചിത്രം|204x204ബിന്ദു|42086_alee3]] | [[പ്രമാണം:42086 alee3.jpg|പകരം=42086_alee3|ഇടത്ത്|ലഘുചിത്രം|204x204ബിന്ദു|42086_alee3]] | ||
[[പ്രമാണം:42086 alee1.jpg|പകരം=42086-alee1|നടുവിൽ|ലഘുചിത്രം|215x215ബിന്ദു|42086_alee1]] | [[പ്രമാണം:42086 alee1.jpg|പകരം=42086-alee1|നടുവിൽ|ലഘുചിത്രം|215x215ബിന്ദു|42086_alee1]] | ||
== '''ബഷീർദിനം''' == |
13:36, 14 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2024 - ലെ പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനം വേദിയിൽ പ്രദർശിപ്പിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.പി.ടി.എ പ്രസിഡന്റ് റിജു ശ്രീധർ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആശ ജി എസ് സ്വാഗതം പറഞ്ഞു ജില്ലാ മെമ്പർ ശ്രീമതി സോഫി തോമസ് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ ഭരതന്നൂർ ഷെമീർ മുഖ്യാതിഥിയായി സാരഥി ട്യൂഷൻ സെന്റർ സംഭാവന ചെയ്ത പ്രസംഗപീഠം സ്കൂളിന് സമർപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ളാസ് നടന്നു. നവാഗതർക്ക് സമ്മാനപ്പൊതികൾ നൽകി.
പരിസ്ഥിതിദിനാഘോഷം
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ കൃഷിഭവനിൽ നിന്നു കിട്ടിയ പ്ലാവിൻ തൈ നട്ട് തുടക്കം കുറിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു . പരിസ്ഥിതി ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് സംസാരിച്ചു .ലിറ്റിൽ കൈറ്റ്സ് വൃക്ഷത്തൈ അവരുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ വൃന്ദാവനം ഹിൽസിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.അവിടുത്തെ കാർഷികപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കൗൺസിലിംഗ് ക്ലാസ്സ്
പത്താംക്ലാസിലെ കുട്ടികൾക്കായി കൗൺസിലിംഗ് ക്ലാസ്സ് നടന്നു.പാലോട് ഓഫീസിലെ ശ്രീമതി രേഖ യാണ് ക്ലാസ്സെടുത്തത്.
വായനദിനം 2024
വായനദിനവുമായി ബന്ധപ്പെട്ട് ജുൺ 19 ന് പ്രത്യേക അസംബ്ലി ചേർന്നു. വായനദിന പ്രതിജ്ഞയെടുത്തു. പി. എൻ പണിക്കർ അനുസ്മരണം നടത്തി.എൽ. പി വിഭാഗം കുട്ടികൾ കുഞ്ഞുവായന നടത്തി. കുട്ടികൾ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കുട്ടികൾ തയ്യാറാക്കി കൊണ്ടു വന്ന പോസ്റ്റർ,പ്ലക്കാർഡ് എന്നിവയുടെപ്രദർശനം നടത്തി. എൽ പി ,യു പി, ഹൈസ്കൂൾ തലങ്ങളിൽ സ്കൂൾലൈബ്രറിയുടെ സഹായത്തോടെ അക്ഷരങ്ങളും പുസ്തകങ്ങളും കൊണ്ടു നിറഞ്ഞ വായന മരങ്ങൾ പൂത്തു. ‘അ' എന്ന അക്ഷരം ചിരാതിൽ തെളിച്ച് വിദ്യാരംഗം ക്ലബ്ബിന് തുടക്കം കുറിച്ചു.
വായന മാസാചരണത്തോടനുബന്ധിച്ച് ഓരോ ദിവസവും വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു.കഥാരചന, കവിതരചന, ഉപന്യാസരചന , സാഹിത്യ ക്വിസ്, കേട്ടെഴുത്ത് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.ബഡ്ഡിംഗ് റൈറ്റേഴ്സി'ന്റെ നേതൃത്വത്തിലുള്ള വായനക്കൂട്ടം സ്കൂളിന് സമീപമുള്ള 'യുവപ്രഭ' ഗ്രന്ഥശാല സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുകയും വ്യത്യസ്തങ്ങളായ പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു.
ലെെബ്രറി സന്ദർശനം
സ്കൂൾ വായനക്കൂട്ടം വായനദിനവുമായി ബന്ധപ്പെട്ട് സ്കൂളിന് സമീപമുളള യുവപ്രഭ ഗ്രന്ഥശാല സന്ദർശിച്ചു.അവിടുത്തെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ് ലെെബ്രറി പുസ്തകങ്ങൾ പരിചയപ്പട്ടു.
അനുമോദിച്ചു
നീലക്കുറിഞ്ഞി പഠനോത്സവം ജില്ലാതലക്വിസ്സിൽ വിജയിച്ച് സംസ്ഥാനക്യാമ്പിൽ പമ്കടുത്ത അലീന ബി ക്ളീറ്റസിനെ സ്കൂളിൽ അനുമോദിച്ചു. വാർഡ് മെമ്പർ ഗീതാപ്രിജി , ഹെഡ്മിസ്ട്രസ് ആശ ജി എസ് എന്നിവർ അനുമോദിച്ചു.