ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പുതുമഴ- കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ പുതുമഴ- കവിത എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പുതുമഴ- കവിത എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:46, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുതുമഴ
 

ചറ പറ ചറ പറ പെയ്യുന്നു
ചിന്നി ചിതറി പെയ്യുന്നു
പട പട പട പട പൊട്ടുന്നു
ഇടിയും മിന്നും ചിതറുന്നു
ഹായ് എന്തൊരു രസമാംപുതുമഴ
മഴ മഴ മഴ മഴ പെരുമഴ
വയലും പുഴയും നിറയുന്നു
തവളകൾ പേക്രോം പാടുന്നു
മലകൾ നനഞ്ഞു വിറക്കുന്നു
മരച്ചില്ലകൾ ആടി രസിക്കുന്നു
മഴവില്ലുണ്ടേ മാനത്ത്
കുട്ടികളാർത്തു രസിക്കുന്നു
 വെള്ളം തുള്ളികൾ ചാടുന്നു
കാറ്റും വീശി പെയ്യുന്നു
പെയ്യട്ടങ്ങനെ പെയ്യട്ടെ
ചിന്നി ചിതറി പെയ്യട്ടെ
 

ഫാത്തിമ മെഹ്‌ന. വി
3A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത