"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:


== '''ബഷീർ അനുസ്മരണ ദിനം''' ==
== '''ബഷീർ അനുസ്മരണ ദിനം''' ==
വിശ്വപ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലായ് 5ന് സ്കൂൾ മുറ്റത്ത് നടത്തി. യു.പി വിഭാഗം കുട്ടികൾ ബഷീറിന്റെയും പാത്തുമ്മയുടെയും വേഷം കെട്ടി വന്നു. തുടർന്ന് നാടകം കഥാപാത്രാവതരണം മുതലായ പരിപാടികൾ നടന്നു.
വിശ്വപ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലായ് 5ന് സ്കൂൾ മുറ്റത്ത് നടത്തി. യു.പി വിഭാഗം കുട്ടികൾ ബഷീറിന്റെയും പാത്തുമ്മയുടെയും വേഷം കെട്ടി വന്നു. തുടർന്ന് നാടകം കഥാപാത്രാവതരണം മുതലായ പരിപാടികൾ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നടന്ന ബഷീർ ദിന ക്വിസ് മത്സരത്തിൽ സെമിഹ ഇസ്മായിൽ, (9C) അർഫിന വി.ആർ,(9B) സമീഹ എം.എസ് (8C) എന്നിവർ വിജയികളായി.
[[പ്രമാണം:23051 ബഷീർ ദിനം.jpg|നടുവിൽ|ലഘുചിത്രം|ബഷീറും പാത്തുമ്മയും|556x556ബിന്ദു]]
[[പ്രമാണം:23051 ബഷീർ ദിനം.jpg|നടുവിൽ|ലഘുചിത്രം|ബഷീറും പാത്തുമ്മയും|556x556ബിന്ദു]]



14:54, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഈ വ‍ർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3ന് നന്നായി നടന്നു. അഞ്ചാം ക്ലാസിൽ 51 കുട്ടികളും എട്ടാം ക്ലാസിൽ 104 കുട്ടികളും അഡ്മിഷൻ എടുത്തു. സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ, പി.ടി.എ പ്രസി‍ഡണ്ട് അൻവർ ടി.എ, രക്ഷകർത്താക്കൾ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥിസംഘടനയും ന്യൂ ഹീറോസ് ക്ലബും സ്പോർട്സ് ഉപകരണങ്ങൾ നല്കി.

കുട്ടികൾ സ്കൂൾ മുറ്റത്ത്.
കുട്ടികൾ സ്കൂൾ മുറ്റത്ത്.

ശതാബ്ദി ആഘോഷ സമാപനം

ചരിത്രപ്രസിദ്ധിയുള്ള കരൂപ്പടന്ന സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം മെയ് 30 ന് സ്കൂൾ മൈതാനത്ത് നടന്നു. ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു.കൊടുങ്ങല്ലൂർ എം.എൽ.എ ശ്രീ. അഡ്വ. വി.ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ പുതിയതായി പണി കഴിപ്പിച്ച ട്രസ് വർക്ക് ബഹു. തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പ്രിൻസ് സമർപ്പണം ചെയ്തു. തുടർന്ന് നിരവധി ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ കലാകാരന്മാരെ അണിനിരത്തി ചാലക്കുടി അമ്മ കമ്മ്യൂണിക്കേഷൻസ് വിവിധ കലാപരിപാടികൾ നടത്തി.

മാദ്ധ്യമം വെളിച്ചം പദ്ധതി

മാദ്ധ്യമം പത്രത്തിന്റെ ആഭിമുഖ്യത്തിൽ കരൂപ്പടന്ന ഹൈസ്കൂളിൽ വെളിച്ചം പദ്ധതിക്ക് ജൂൺ 6ന് തുടക്കം കുറിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർക്ക് പത്താം ക്ലാസ് വിജയിയായ സന ഫാത്തിമ പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. അദ്ദ്യാപകരായ നിസമോൾ, അമൽ മാധ്യമം പ്രതിനിധികളായ മുഹമ്മദ് ബഷീർ, എംകെ അലി എന്നിവർ സന്നിഹിതരായിരുന്നു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ എസ്.എം.സി ചെയർമാൻ ശ്രീ. രമേശ് കുട്ടികളോട് സംസാരിച്ചു. കുട്ടികൾ വിവിധ പ്ലക്കാർഡുകൾ നിർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സയൻസ് അദ്ധ്യാപിക ശ്രീമതി നിഷിദ ടീച്ചറുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ചൊല്ലി. ജെ.ആർ.സി ക്ലബ്, ഇക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫലവൃക്ഷത്തെ നട്ടു. സീഡ് ബോൾ തയ്യറാക്കി. അടുക്കളത്തോട്ടനിർമ്മാണം നടത്തി. ഉച്ചക്ക് ശേഷം നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ഹരിശാന്ത് കെ.എസ്, അൽ അമീൻ റഹീം, സെമിഹ ഇസ്മായിൽ എന്നിവർ വിജയികളായി.

കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകളുമായി
കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകളുമായി

ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ്

ശ്രീ. ജെദീർ സാർ ക്ലാസെടുക്കുന്നു

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അദ്ധ്യാപകർക്കുള്ള ലഹരിവിരുദ്ധ ബോധവല്കരണ ക്ലാസ് 30/05/2024ന് നടന്നു. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസറും വിമുക്തി Resource person കൂടിയായ ശ്രീ ജദീർ പി.എം ക്ലാസ് എടുത്തു. പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കുന്ന കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായുള്ള മുൻകരുതലുകളെ കുറിച്ച് വിശദമായ ക്ലാസാണ് എടുത്തത്.

യാത്രയയപ്പ്

സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ സ്ഥലം മാറ്റം കിട്ടി പോയതുമായി ബന്ധപ്പെട്ട് ജൂൺ 18 ന് വിദ്യാലയത്തിൽ യാത്രയയപ്പ് നടത്തി. പുതിയ എച്ച്.എം ശ്രീമതി റംല വി.എം ഔദ്യോഗികമായി ചുമതലയേറ്റു.

സ്റ്റാഫംഗങ്ങൾ ടീച്ചർക്ക് ഉപഹാരം നല്കുന്നു

വായനദിനം

ജൂൺ 19ന് സ്കൂളിൽ വായനദിനം ആചരിച്ചു. തൃശൂർ ഡയറ്റ് ലക്ചറർ ശ്രീ സനോജ് എം.ആർ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഉണ്ടായി. ഒരു മാസം നീണ്ട് നില്ക്കുന്ന വായനമാസാചരണം ആണ് സ്കൂൾ നടത്തുന്നത്. വായനയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധയിനം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രധാനാദ്ധ്യാപിക റംല ടീച്ചർ സംസാരിക്കുന്നു
പ്രധാനാദ്ധ്യാപിക റംല ടീച്ചർ സംസാരിക്കുന്നു

യോഗദിനാചരണം

ജൂൺ 21ന് സ്കൂള്ൽ യോഗദിനം ആചരിച്ചു. കൊടുങ്ങല്ലൂർ വിവേകാനന്ദ ഫൗണ്ടേഷന്റെ കീഴിൽ ശ്രീ നാരായണപുരം ഗ്രാമപഞ്ചായത്തിലെ യോഗ ട്രെയിനർ ശ്രീമതി ജയലക്ഷ്മി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംവദിച്ചു. എസ്.പി.സി ക്ലബിന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി നടത്തിയത്. വിവിധ യോഗാസനങ്ങൾ കാണിച്ച് കൊടുക്കുകയും ചെയ്തു.

SPC ക്ലബിന്റെ നേതൃത്വത്തിൽ നടന്ന യോഗ ദിനാചരണം

പ്രകൃതി നടത്തം

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 21ന് സ്കൂളിന് തൊട്ടടുത്തുള്ള ചീപ്പുഞ്ചിറ എന്ന കണ്ടൽക്കാട് സന്ദർശിക്കാൻ 40 കുട്ടികളുമായി കാൽനട യാത്ര നടത്തി. കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് നേരിട്ടുള്ള അനുഭവമുണ്ടാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം.

കുട്ടികൾ കണ്ടൽക്കാടുകൾ സന്ദർശിക്കുന്നു

ബഷീർ അനുസ്മരണ ദിനം

വിശ്വപ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലായ് 5ന് സ്കൂൾ മുറ്റത്ത് നടത്തി. യു.പി വിഭാഗം കുട്ടികൾ ബഷീറിന്റെയും പാത്തുമ്മയുടെയും വേഷം കെട്ടി വന്നു. തുടർന്ന് നാടകം കഥാപാത്രാവതരണം മുതലായ പരിപാടികൾ നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നടന്ന ബഷീർ ദിന ക്വിസ് മത്സരത്തിൽ സെമിഹ ഇസ്മായിൽ, (9C) അർഫിന വി.ആർ,(9B) സമീഹ എം.എസ് (8C) എന്നിവർ വിജയികളായി.

ബഷീറും പാത്തുമ്മയും

വിത്ത് പന്തേറ്

സമേതം സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി ജില്ലയിലെ 1024 വിദ്യാലയങ്ങളിൽ വിത്ത് പന്ത് തയ്യാറാക്കുന്നതിന്റെ സ്കൂൾ തല ഉദ്ഘാടനം ജൂലൈ 5ന് സ്കൂളിൽ വച്ച് നടന്നു. JRC ക്ലബ്, ഇക്കോ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി നടന്നത്. വിദ്യാലയങ്ങളിൽ തയ്യാറാക്കിയ വിത്തുപന്തുകൾ ഭൂമിയിലേക്ക് എറിയുമ്പോൾ അതിൽ അടക്കം ചെയ്ത വിത്തുകൾ മഴയത്ത് മുളച്ച് പൊന്തി പ്രകൃതിയെ ഹരിതാഭമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ തല ഉദ്ഘാടനം