"ജി യു പി എസ് മൊഗ്രാൽ പുത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 1: | വരി 1: | ||
{{ | {{Year frame}} | ||
== '''<big><u>പ്രവേശനോത്സവം</u></big>''' == | == '''<big><u>പ്രവേശനോത്സവം</u></big>''' == |
15:40, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഉദ്ഘാടനം
2022-23 അധ്യയന വർഷത്തെ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് - പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം ജി.യു.പി.എസ് മൊഗ്രാൽ പുത്തൂരിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി ബഷീർ, എച്ച്.എം ശ്യാമള ടീച്ചർ, സിറാജ് മൂപ്പൻ, വാർഡ് മെമ്പർ ഗിരീഷ്, സി.ആർ.സി കോർഡിനേറ്റർ സഈദ് ഷാഹിദ് എന്നിവർ സംസാരിച്ചു.
ബാഗ് വിതരണം
ഹീറോസ് ബള്ളൂർ ക്ലബ്ബ് വക സ്കൂളിലേക്ക് പുതുതായി വന്ന കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു.
ജൂൺ 5 - പരിസ്ഥിതിദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഏഴാം ക്ലാസിലെ കുട്ടികളുമായി കർഷക തിലകം അവാർഡ് ലഭിച്ച ശ്രിമതി ഖദീജയുടെ വീട്ടിലേക്ക് പരിസ്ഥിതിദിന സന്ദേശ റാലി സംഘടിപ്പിച്ചു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ , ബി.ആർ.സി. കോർഡിനേറ്റർ , ഹെഡ് ടീച്ചർ , അധ്യാപകർ , വാർഡ് മെമ്പർ എന്നിവർ സംസാരിച്ചു .ശ്രിമതി ഖദീജയുടെ ജന്മദിനം പ്രമാണിച്ച് കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്‌തു . അവരുമായി അഭിമുഖം നടത്തുകയും കൃഷിയിടങ്ങൾ സന്ദർശിക്കുകയും ചെയ്‌തു . അവരുടെ വക കുട്ടികൾക്ക് ചെടികൾ വിതരണം ചെയ്തു .
ജൂൺ 15 വയോജന ചൂഷണ വിരുദ്ധദിനം
വയോജന ചൂഷണ വിരുദ്ധദിനത്തോടനുബന്ധിച്ച് "വയോജന സന്ദേശ പ്രതിജ്ഞ" ചെയ്‌തു .
ജൂൺ 19 വായനദിനം
പി .എൻ പണിക്കർ ചരമദിനമായ ജൂൺ 19 ന് വായനാദിനമായി ആചരിച്ചു .എഴുത്തുകാരെ പരിചയപ്പെടാൻ പോസ്റ്റർ പ്രദർശനവും വായനയിലേക്ക് താല്പര്യം ജനിപ്പിക്കാൻ പുസ്തക പ്രദർശനവും നടത്തി . സ്കൂൾ അസംബ്ലിയിൽ വയനാടിനെ പ്രതിജ്ഞ ചെയ്‌തു . വായനവാരത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു .
ഓഗസ്റ്റ്-1 സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്
ഓഗസ്റ്റ്-13 തിരംഗ യാത്ര