"കേരള സ്കൂൾ കായികോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
---------- പൊതുവിദ്യാഭ്യാസഡയറക്ടർ |
18:52, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം | സംഘാടനം | മത്സര ഇനങ്ങൾ | കായികോത്സവം 2024 |
പങ്കാളിത്തം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കായികമേളയായ കേരള സംസ്ഥാനസ്കൂൾകായികോത്സവം ആരംഭിച്ചത് 1956 മുതലാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1971 ൽ കായികവിഭാഗം പ്രവർത്തനം ആരംഭിച്ചതോടുകൂടി സ്കൂൾ കായികമേളകൾ നടത്തുന്നതിന് വ്യക്തമായ ചട്ടക്കൂട് നിലവിൽ വന്നു. സംസ്ഥാനത്ത് ഒട്ടാകെ അഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കായികവിഭാഗം സംഘടിപ്പിക്കുന്ന കായികമേളകളുടെ ഭാഗമാകാറുണ്ട്. ഇന്ത്യയുടെ കായികഭൂപടത്തിൽ വ്യക്തിമുദ്ര പതിച്ച ബഹുഭൂരിപക്ഷം താരങ്ങളും കേരള സ്കൂൾകായികോത്സവത്തിലൂടെ ഉയർന്നു വന്നിട്ടുള്ളവരാണ്. വളരെ കൃത്യമായി ആസൂത്രണം ചെയ്ത് സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ വിവിധ ഗെയിമുകളുടെ അന്താരാഷ്ട്രനിയമങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചുപോരുന്നത്. അതിനൂതനവിവരസാങ്കേതികവിദ്യയിൽ ഊന്നിയിട്ടുള്ള രജിസ്ട്രേഷൻ നടപടികളോടു കൂടി ആരംഭിക്കുന്ന കായികോത്സവം സംഘാടനമികവു കൊണ്ടും പങ്കാളിത്തം കൊണ്ടും രാജ്യാന്തരനിലവാരം പുലർത്തുന്നു. സംസ്ഥാനസ്കൂൾകായികോത്സവത്തിൽ ആറായിരത്തോളം മെഡലുകൾ വർഷം തോറും നൽകിവരുന്നു. കായികോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, പൊതുസമൂഹത്തിനും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കായികവിഭാഗം തയ്യാറാക്കിയിരിക്കുന്ന ഈ മാഗ്ഗനിർദ്ദേശങ്ങൾ സഹായമാകുമെന്നു പ്രതീക്ഷിക്കാം.
---------- പൊതുവിദ്യാഭ്യാസഡയറക്ടർ