"ജി.എൽ.പി.എസ് കുറുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,641 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2017
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
 
        ചേലക്കര പാഞ്ചായത്തിലെ  കുറുമല വില്ലേജിൽ പതിനഞ്ചാം വാർഡിൽ കുന്നുകളും മലകളും നിറഞ്ഞ പ്രദേശത്താണ് പണ്ട് ചെമ്മണ്ടി  സ്കൂൾ, കൂട്ടക്കാഞ്ഞിരപ്പറമ്പ് സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ കുറുമല ജി എൽ പി എസ് സ്ഥിതിചെയ്യുന്നത്. പൂക്കുളങ്ങര പടിപ്പുരയിൽ ചാത്തൻകുളങ്ങര അപ്പു ആശാൻറെ കീഴിൽ നിലത്തെഴുത് അഭ്യസിച്ചിരുന്ന ആ തലമുറ പിന്നീട് എബ്രഹാം മാസ്റ്ററുടെ നേതൃത്വത്തിൽ 1960 - 61 ൽ പുതിയൊരു അധ്യയന രീതിക്ക് തുടക്കം കുറിച്ചു. പക്രു മാസ്റ്ററും കൂടി വന്നതോടെ പഠനം മറ്റൊരു മാറ്റത്തിനു വഴിതെളിച്ചു. കുമാരി വി എൻ വിലാസിനി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 51 വിദ്യാർത്ഥികളായി തുടങ്ങിയ വിദ്യാലയത്തിനു ശ്രീ ഊരത്ത്‌ നാരായണൻ നായർ സ്ഥലം നൽകി. അന്നത്തെ ഉച്ചഭക്ഷണം ഉപ്പുമാവും പാൽപ്പൊടിയും ആയിരുന്നു. രാത്രിയിൽ സ്കൂളിൽ കള്ളൻ കയറിയതിനെ തുടർന്ന് ശ്രീ ഗോപാലൻ നായരെ കാവലായി നിർത്തി. പള്ളിയിലെ അന്തോണി എന്ന അച്ഛൻ സ്കൂൾ പൂട്ടുവാനായി പൂട്ട് പണിതുനല്കി.
 
        അന്ന് റോഡുകളൊന്നും ഉണ്ടായിരുന്നില്ല. ചേലക്കര പോലീസ് സ്റ്റേഷനടുത്തുള്ള തോടിനു കുറുകെ മുളകൊണ്ട് പാലമിട്ടാണ് കുറുമലയിൽനിന്നു ജനങ്ങൾ ചേലക്കരയിലേക്ക് പോയിരുന്നത്. നാട്ടുപ്രമാണിമാർ റോഡിനു സ്ഥലം നൽകി വീതികൂട്ടി.
 
        അന്നത്തെ ആളുകൾ പരമ്പരാഗത തൊഴിലുകളായ മൺപാത്രനിർമാണം , കുട്ടനെയ്ത്ത്, എന്നിവയിൽ ഏർപ്പെട്ടിരുന്നവരായിരുന്നു. കൃഷി പാട്ടത്തിനെടുത്താണ് പണിതിരുന്നത്. വെള്ളം തേവി നനച്ചാണ് അന്നത്തെ കൃഷി.
 
        സാമൂഹിക സാംസ്ക്കാരിക ഗതാഗത മേഖലകളിലെ പുരോഗതി കുറുമല സ്കൂളിനെയും പുരോഗതിയുടെ പാതയിലേക്ക്  നയിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250724" എന്ന താളിൽനിന്ന് ശേഖരിച്ചത്