"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=അധ്യായന വർഷം - 2024-25= | |||
==പരിസ്ഥിതിദിനം ആചരിച്ചു == | |||
2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 10 E ക്ലാസിലെ ദിൽഷ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പരിസ്ഥിതി ദിന കവിതയും ആലപിച്ചു. പരിസ്ഥിതിദിന ക്വിസ് പ്രോഗ്രാം നടത്തി. 9 G ക്ലാസിലെ ഹാദിയ ഹെന്ന കെ.പി ഒന്നാം സ്ഥാനവും പത്താം ക്ലാസ്സിലെ ഫിദ. കെ, റിയ പി., മിൻഹ സി.കെ എന്നീ കുട്ടികൾ രണ്ടാം സ്ഥാനം പങ്കിട്ടു. പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു . | |||
[[പ്രമാണം:18017-ED-1-24.jpg|400px|thumb|right|പ്രവേശനോത്സവവേദി]] | |||
ചെടികൾ ഉദ്യാനത്തിൽ നട്ട് ഹെഡ്മാസ്റ്റർ കെ ശശി കുമാർ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മറ്റ് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയുന്നതിന് വാതിൽ പുറ പഠനത്തിന്റെ ഭാഗമായി ഒരു പ്രകൃതി നടത്തവും ക്ലാസ് തല പോസ്റ്റർ രചനാ മൽസരവും വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചുണ്ട്. | |||
* വൃക്ഷതൈ നടൽ | |||
* പരിസ്ഥിതദിന ക്വിസ് മത്സരം | |||
* പ്രകൃതി നടത്തം | |||
* പരിസ്ഥിതി കവിതാലപനം | |||
* പരിസ്ഥിതിദിന സന്ദേശം | |||
* പോസ്റ്റർ നിർമാണ മത്സരം (ക്ലാസ് തലം) | |||
എന്നീ പരിപാടികളാണ് ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ. | |||
= അധ്യായനവർഷം 2022-23 = | = അധ്യായനവർഷം 2022-23 = | ||
രണ്ട് വർഷമായി ലോക്ഡൗൺ കാരണം ഓഫ്‍ലൈൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടായിരുന്നില്ല. ഈ വർഷം ജൂണിൽ തന്നെ പതിവുപോലെ സ്കൂൾ തുറക്കാനായതിനാൽ അധ്യായന വർഷാരംഭത്തിലെ ആദ്യപരിപാടി എന്ന നിലയിൽ ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഇതോടൊനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിലെ ഇതരവകുപ്പുകളുമായി ചേർന്ന് സംഘടിപ്പിക്കുകയുണ്ടായി. | രണ്ട് വർഷമായി ലോക്ഡൗൺ കാരണം ഓഫ്‍ലൈൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടായിരുന്നില്ല. ഈ വർഷം ജൂണിൽ തന്നെ പതിവുപോലെ സ്കൂൾ തുറക്കാനായതിനാൽ അധ്യായന വർഷാരംഭത്തിലെ ആദ്യപരിപാടി എന്ന നിലയിൽ ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഇതോടൊനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിലെ ഇതരവകുപ്പുകളുമായി ചേർന്ന് സംഘടിപ്പിക്കുകയുണ്ടായി. |
14:16, 9 ജൂൺ 2024-നു നിലവിലുള്ള രൂപം
അധ്യായന വർഷം - 2024-25
പരിസ്ഥിതിദിനം ആചരിച്ചു
2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 10 E ക്ലാസിലെ ദിൽഷ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പരിസ്ഥിതി ദിന കവിതയും ആലപിച്ചു. പരിസ്ഥിതിദിന ക്വിസ് പ്രോഗ്രാം നടത്തി. 9 G ക്ലാസിലെ ഹാദിയ ഹെന്ന കെ.പി ഒന്നാം സ്ഥാനവും പത്താം ക്ലാസ്സിലെ ഫിദ. കെ, റിയ പി., മിൻഹ സി.കെ എന്നീ കുട്ടികൾ രണ്ടാം സ്ഥാനം പങ്കിട്ടു. പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു .
ചെടികൾ ഉദ്യാനത്തിൽ നട്ട് ഹെഡ്മാസ്റ്റർ കെ ശശി കുമാർ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മറ്റ് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയുന്നതിന് വാതിൽ പുറ പഠനത്തിന്റെ ഭാഗമായി ഒരു പ്രകൃതി നടത്തവും ക്ലാസ് തല പോസ്റ്റർ രചനാ മൽസരവും വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചുണ്ട്.
- വൃക്ഷതൈ നടൽ
- പരിസ്ഥിതദിന ക്വിസ് മത്സരം
- പ്രകൃതി നടത്തം
- പരിസ്ഥിതി കവിതാലപനം
- പരിസ്ഥിതിദിന സന്ദേശം
- പോസ്റ്റർ നിർമാണ മത്സരം (ക്ലാസ് തലം)
എന്നീ പരിപാടികളാണ് ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ.
അധ്യായനവർഷം 2022-23
രണ്ട് വർഷമായി ലോക്ഡൗൺ കാരണം ഓഫ്‍ലൈൻ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടായിരുന്നില്ല. ഈ വർഷം ജൂണിൽ തന്നെ പതിവുപോലെ സ്കൂൾ തുറക്കാനായതിനാൽ അധ്യായന വർഷാരംഭത്തിലെ ആദ്യപരിപാടി എന്ന നിലയിൽ ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഇതോടൊനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിലെ ഇതരവകുപ്പുകളുമായി ചേർന്ന് സംഘടിപ്പിക്കുകയുണ്ടായി.
പരിസ്ഥിതിസംരക്ഷണ ബോധവൽക്കരണയാത്ര
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എസ്.പി.സി കേഡറ്റുകളും ജെ ആർ സി അംഗങ്ങളും പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നടത്തിയ പരിപാടി വേറിട്ട അനുഭവമായി. കൃഷിയറിവുകൾ അനുഭവിച്ചറിയാൻ അവർ അന്നേദിവസം പാടത്തേക്കിറങ്ങി. "പാഠം ഒന്ന് പാടം " എന്ന മുദ്രാവാക്യവുമായി സ്കൂളിൽനിന്നും 2 കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലേക്ക് കാൽനടയായി ബാനറുകളും പ്ലക്കാർഡുകളുമായി പരിസ്ഥിതി ദിന സന്ദേശഗാനവും ആലപിച്ചുകൊണ്ടാണ് കുട്ടികൾ എത്തിയത്. പാണായി കരിക്കാ കുളത്തിന്റെ സമീപത്തുള്ള പാടത്തിലേക്ക് യാദൃശ്ചികമായി കുട്ടികളെത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി. മണ്ണും തോടും കുളവും പാടങ്ങളും കണ്ടും തൊട്ടറിഞ്ഞുമുള്ള ഈ യാത്ര കുട്ടികൾക്കും നവ്യാനുഭവമായി. കൃഷിയുമായി ബന്ധപ്പെട്ട ധാരാളം നാട്ടറിവുകൾ പാരമ്പര്യ കൃഷി രീതികൾ കാർഷിക കാലങ്ങൾ കാർഷിക രംഗത്തെ നൂതന പ്രവണതകൾ എന്നിവ അഭിമുഖത്തിലൂടെ കുട്ടികൾ മനസ്സിലാക്കി.
നിരവധി വർഷങ്ങളായി കൃഷി ചെയ്തു വരുന്ന മാതൃകാ കർഷകൻ സി.എം ബീരാൻ കുട്ടി, നീണ്ട പ്രവാസത്തിന് ശേഷം കൃഷി പുന:രാരംഭിച്ച കെ എം. ഹുസൈൻ എന്നിവരെ പ്രത്യേകം ആദരിക്കുകയും സ്കൂളിൻറെ ഉപഹാരം നൽകുകയും ചെയ്തതാണ് കുട്ടികൾ മടങ്ങിയത്.
യാത്ര സ്കൂളിലെ സീനിയർ അധ്യാപകൻ പി ഡി മാത്യു വിന്റെ സാന്നിധ്യത്തിൽ ഹെഡ് മാസ്റ്റർ കെ.ശശി കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം. ബഷീർ, എം.ടി.എ പ്രസിഡണ്ട് ഷബ്ന എസ്.പി.സി സി.പി. ഒ മാരായ കെ.പി മുഹമ്മദ് സാലിം, പി. സ്നേഹലത, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, കെ.അബ്ദുൽ ജലീൽ, ടി. അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.
പോസ്റ്റർനിർമാണ മത്സരം
പരിസ്ഥിതി ക്ലബ്ബിന് കീഴിൽ നടത്തപ്പെട്ട പോസ്റ്റർ നിർമാണ മത്സരത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. എല്ലാം മികച്ച സൃഷ്ടികളായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകുകയും ചെയ്തു.
ഒന്നാം സ്ഥാനം: മിൻഹ എ കെ -8F
രണ്ടാം സ്ഥാനം :1. ജൽവ നിഷാനി 10 F, 2. ലിബ T - 9C, 3. ഫാത്തിമ ഷഹ്‍ബ - 9 F
മൂന്നാം സ്ഥാനം :1. നിദ K - 10B, 2. ഷിഫ്ന K K - 10D, 3. ഷാന നസ്റിൻ- 10F
അധ്യായനവർഷം 2018-19
നിപ വൈറസ് ഭീഷണിയെ തുടർന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾ വൈകി തുറന്നതിനാൽ ജൂൺ 5 സ്കൂൾ പ്രവൃത്തിദിനമായിരുന്നില്ല. എങ്കിലും പ്രവേശനോത്സവുമായി ബന്ധപ്പെട്ട് നടന്ന അംസംബ്ലിയിൽ വർഷം തോറും നടത്തിവരുന്ന പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈവിതരണോത്ഘാടനവും പരിസ്ഥിതി പ്രതിജ്ഞയും മറ്റുപാടികളും നടന്നു. പരിസ്ഥിതി ക്വിസ് പിന്നീട് നടത്തി. സ്കൂൾ അംഗണത്തിൽ വൃക്ഷതൈകൾ നടുകയും ചെയ്തു.
അധ്യായനവർഷം 2017-18
പരിസ്ഥിതി ദിനാഘോഷം 2017
ജൂൺ 5 ലോകപരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി. ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ഗാനം, പരിസ്ഥിതി സന്ദേശം, പരിസ്ഥിതി പ്രതിജ്ഞ എന്നീ പരിപാടികളും നടന്നു. എട്ടാം ക്ലാസ് പ്രതിനിധികൾക്ക് എച്ച്.എം. ശ്രീമതി ഗിരിജ ടീച്ചർ വൃക്ഷതൈകൾ നൽകി വൃക്ഷതൈ വിതരണോദ്ഘാടനവും നടത്തി.
കർഷകദിനം ആചരിച്ചു
ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ കർഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിൻറെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തുന്നത്. മികച്ച കർഷകർക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും പുരസ്കാരങ്ങൾ നൽകി വരുന്നുണ്ട്. കാർഷിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകരിക്കുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളിലും കർഷകദിനം വിവിധപരിപാടികളോടെ ആചരിച്ചു. കാർഷിക ക്വിസ്, നാടൻകൊയ്തുപാട്ട്, അസംബ്ലിയിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ്, ഫലവൃക്ഷതൈ നടീൽ എന്നീ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തി.