"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്, ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 വൃക്ഷത്തൈകൾ നട്ടു കൊണ്ടുള്ള ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ ശ്രീ ടി.എം സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ടിവി കരിയൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ് പ്രതിനിധി ശ്രീ ഷാഫി,പിടിഎ പ്രസിഡണ്ട് ശ്രീ ബാബു കെ, ശതാബ്ദി ആഘോഷം പ്രോഗ്രാം കമ്മിറ്റി ജോയിൻ കൺവീനർ ശ്രീ. എ. ടി.ശശി ശതാബ്ദി ആഘോഷ കമ്മിറ്റി മീഡിയ കൺവീനർ ശ്രീ അനിൽ പുളിക്കാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും ശതാബ്ദി ആഘോഷകമ്മിറ്റി പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ശ്രീ രവീന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശനം നടത്തി. ഏഴാം ക്ലാസ് വിദ്യാർത്ഥി കുമാരി ശ്രീയജിത്ത് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു..<gallery> | പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്, ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 വൃക്ഷത്തൈകൾ നട്ടു കൊണ്ടുള്ള ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ ശ്രീ ടി.എം സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ടിവി കരിയൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ് പ്രതിനിധി ശ്രീ ഷാഫി,പിടിഎ പ്രസിഡണ്ട് ശ്രീ ബാബു കെ, ശതാബ്ദി ആഘോഷം പ്രോഗ്രാം കമ്മിറ്റി ജോയിൻ കൺവീനർ ശ്രീ. എ. ടി.ശശി ശതാബ്ദി ആഘോഷ കമ്മിറ്റി മീഡിയ കൺവീനർ ശ്രീ അനിൽ പുളിക്കാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും ശതാബ്ദി ആഘോഷകമ്മിറ്റി പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ശ്രീ രവീന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശനം നടത്തി. ഏഴാം ക്ലാസ് വിദ്യാർത്ഥി കുമാരി ശ്രീയജിത്ത് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു..<gallery> | ||
പ്രമാണം:12244-245.jpg|alt= | പ്രമാണം:12244-245.jpg|alt= | ||
പ്രമാണം:12244-250.jpg|alt= | |||
പ്രമാണം:12244-249.jpg|alt= | |||
</gallery> | </gallery> |
21:36, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വാർഷികാഘോഷം സംഘാടക സമിതി (10-03-2024 )
പുല്ലൂർ ഗവൺമെൻറ് യു.പി സ്കൂൾ നൂറാം വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു . സ്കൂളിന്റെ നൂറാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു .സംഘാടകസമിതി രൂപവൽക്കരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്തംഗം ടി .വി കരിയൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രൻ കരിച്ചേരി ,എം .വി. നാരായണൻ ,പി .പ്രീതി ,എ ഷീബ ഷാജി എടമുണ്ട ,നിഷ കൊടവലം ,എം വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
പത്ര സമ്മേളനം (28-05-2024)
ഒരു നൂറ്റാണ്ടുകാലമായി നാടിന് അറിവിന്റെ പൊൻവെളിച്ചം പകർന്ന പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദിറവിൽ. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിനാകെ മാതൃകയായി നിരവധി നേട്ടങ്ങൾ കൈവരിപ്പിച്ചിട്ടുള്ള വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷം 2024 മെയ് 30ന് തുടങ്ങി 2025 ഏപ്രിൽ 30ന് അവസാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
30ന് വൈകീട്ട് ആദ്യം സ്കൂൾ സ്ഥിതി ചെയ്ത പുല്ലൂർ പുളിക്കാലിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും .തുടർന്ന് നടക്കുന്ന ആഘോഷ ഉദ്ഘാടനവും വിരമിക്കുന്ന പ്രധാന അധ്യാപകൻ പ്രഭാകരൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ സി കെ അരവിന്ദാക്ഷൻ അധ്യക്ഷനാവും .സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് പ്രീത് അഴീക്കോടിന്റെ മെന്റലിസം ഷോ.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി കെ അരവിന്ദൻ വർക്കിംഗ് ചെയർമാൻ ടിവി കരിയൻ ജനറൽ കൺവീനർ എം വി നാരായണൻ ,എം വി രവീന്ദ്രൻ ,കെ ബാബു ,അനിൽ പുളിക്കാൻ എന്നിവർ സംബന്ധിച്ചു.
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി(30-05-2024)
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി സി. എച്ച് .കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ അധ്യക്ഷനായി .സർവീസിൽ നിന്ന് വിരമിക്കുന്ന പ്രഥമ അധ്യാപകൻ വി .വി പ്രഭാകരന് യാത്രയയപ്പ് നൽകി .പ്രീത് അഴീക്കോടിന്റെ മെന്റലിസം ഷോയും അരങ്ങേറി.
കുരുന്നുകളുടെ വർണ്ണോൽസവമായി പ്രവേശനോത്സവം(3-6-2024)
പുല്ലൂർ ഗവൺമെന്റ് യു. പി സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവവും ഉപജില്ലാതല പ്രവേശനോത്സവവും 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടന്നു.വാർഡ് മെമ്പർ ടിവി കരിയന്റെ അധ്യക്ഷതയിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി. കെ അരവിന്ദാക്ഷൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അരവിന്ദ.കെ മുഖ്യാതിഥി ആയിരുന്നു. വിവിധ ക്ലബ്ബുകൾ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ നൽകി.അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ശ്രീനാരായണൻ ഇ വി നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീത കെ, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ചന്ദ്രൻ കരിച്ചേരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സുമ കുഞ്ഞികൃഷ്ണൻ, വാർഡ് മെമ്പർ എം വി നാരായണൻ, ശ്രീമതി ഷിഫയെ, ശ്രീമതി പ്രീതി, പിടിഎ പ്രസിഡണ്ട് ശ്രീ ബാബു.കെ,എസ് എം സി ചെയർമാൻ ശ്രീ ഷാജി, എം. പി ടി എ പ്രസിഡണ്ട് ശ്രീമതി നിഷകൊടവലം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം വി രവീന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു..
ജൂൺ 5-പരിസ്ഥിതിദിനം(5-6-2024)
പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്, ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 വൃക്ഷത്തൈകൾ നട്ടു കൊണ്ടുള്ള ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ ശ്രീ ടി.എം സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ടിവി കരിയൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ് പ്രതിനിധി ശ്രീ ഷാഫി,പിടിഎ പ്രസിഡണ്ട് ശ്രീ ബാബു കെ, ശതാബ്ദി ആഘോഷം പ്രോഗ്രാം കമ്മിറ്റി ജോയിൻ കൺവീനർ ശ്രീ. എ. ടി.ശശി ശതാബ്ദി ആഘോഷ കമ്മിറ്റി മീഡിയ കൺവീനർ ശ്രീ അനിൽ പുളിക്കാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും ശതാബ്ദി ആഘോഷകമ്മിറ്റി പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ശ്രീ രവീന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശനം നടത്തി. ഏഴാം ക്ലാസ് വിദ്യാർത്ഥി കുമാരി ശ്രീയജിത്ത് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു..