"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 22: | വരി 22: | ||
=='''സ്ത്രീസുരക്ഷാ ബോധവൽക്കരണം'''== | =='''സ്ത്രീസുരക്ഷാ ബോധവൽക്കരണം'''== | ||
ജൂലൈ 20 ന് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഒരു ബോധവത്കരണക്ലാസ്സ് അമ്മമാരായ രക്ഷിതാക്കൾക്കു വേണ്ടി സംഘടിപ്പിച്ചു.ആലപ്പുഴ വനിതാ സെല്ലിലെ ASI സുലേഖാ പ്രസാദ് ബോധവത്കരണക്ലാസ്സ് നയിച്ചു. | |||
=='''ചാന്ദ്രദിനം'''== | =='''ചാന്ദ്രദിനം'''== |
16:13, 24 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ശാസ്ത്
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
2023 ജുൺ 1 ന് പ്രവേശനോൽസവം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. T. V,അജിത്കുമാർ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പഠനോപകരണങ്ങളും കുടയും സമ്മാനം നൽകി.പായസത്തോടുകൂടി സദ്യ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി.ഉച്ചയ്ക്ക് പ്രത്യേക അസംബ്ലി കൂടി ഒരു വർഷത്തെ പ്രവർത്തനങ്ങൾ നിജപ്പെടുത്തി.
പരിസ്ഥിതിദിനം
2023 ജുൺ 5 ന് MLA ഫണ്ടിൽ നിന്നും 85 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു. MP ശ്രീ, എ. എം. ആരിഫ് , MLA ശ്രീ. പി.പി. ചിത്തരഞ്ചൻ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.R റിയാസ്,മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. T. V,അജിത്കുമാർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി എല്ലാവർക്കും വൃക്ഷത്തൈകൾ സമ്മാനമായി നൽകി.സ്കുൾ വളപ്പിൽ നല്ലയിനം നാല് പ്ലാവിൻതൈകൾ വിശിഷ്ട വ്യക്തികൾ നട്ടു
വായനാദിനം
വായനാവാരത്തോടനുബന്ധിച്ച് 2023ജുൺ 23 -)൦ തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം യുവസാഹിത്യകാരനും അധ്യാപകനുമായ ഡെൽസൺ സ്കറിയ നിർവഹിച്ചു. രണ്ട് മണിക്കൂറോളം അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾക്ക് അത് രസകരമായ അനുഭവമായിരുന്നു. സമാപനദിവസം യതീന്ദ്രൻ സാർ കുട്ടികളോട് സംവദിച്ചു . വിവിധ ദിവസങ്ങളിലായി കഥ ,കവിത, ഉപന്യാസരചനാമത്സരങ്ങൾ,പത്രവായന,ഇംഗ്ലീഷ്,ഹിന്ദി,മലയാളം,അറവി വായനാമത്സരങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വായനാക്കുറിപ്പ് മത്സരം എന്നിവ നടന്നു.അതോടൊപ്പം ലൈബ്രറി സജ്ജീകരണവും നടന്നു.
ഡോക്ടേഴ്സ് ദിനം
ജുലൈ ഒന്നാം തീയതി ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് മണ്ണഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കുട്ടികളും അധ്യാപകരും പി.റ്റി. എ. അംഗങ്ങളും അടങ്ങുന്ന സംഘം എത്തി ഡോ. കണ്ണനേയും ഡോ.സ്റ്റെഫിയേയും ആദരിച്ചു.
ബഷീർദിനം
ജുലൈ 5 ന് ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണ പ്രത്യേക അസംബ്ലി നടന്നു.ബഷീർ -ഡോക്യുമെൻററി കുട്ടികളെ കാണിച്ചു. അദ്ദേഹത്തിൻറെ വിവിധ കഥാപാത്രങ്ങൾ സ്റ്റേജിൽ അണിനിരന്നു.ബഷീറിൻറെ " പാത്തുമ്മയുടെ ആട് "എന്ന കഥയുടെ നാടകാവതരണം നടന്നു.
ജനസംഖ്യാദിനം
ജുലൈ 11 ന് ജനസംഖ്യാദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. 6,7 ക്ലാസ്സുകളിലെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ആര്യാട് പഞ്ചായത്ത് 10 -)൦ വാർഡിലെ കുറച്ച് വീടുകളിൽ നിന്ന് ജനസംഖ്യാ കണക്കെടുപ്പ് നടത്തി.
കഥോൽസവം
പ്രീ-പ്രൈമറി കുട്ടികളുടെ കഥോൽസവം നടന്നു.BRC കോഡിനേറ്റർ ഷനിത ടീച്ചർ ഉദ്ഘാടനം ചെയ്തു.
സ്ത്രീസുരക്ഷാ ബോധവൽക്കരണം
ജൂലൈ 20 ന് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഒരു ബോധവത്കരണക്ലാസ്സ് അമ്മമാരായ രക്ഷിതാക്കൾക്കു വേണ്ടി സംഘടിപ്പിച്ചു.ആലപ്പുഴ വനിതാ സെല്ലിലെ ASI സുലേഖാ പ്രസാദ് ബോധവത്കരണക്ലാസ്സ് നയിച്ചു.