"ജി.യു.പി.എസ് പഴയകടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(1. Added location link and picture from map)
വരി 6: വരി 6:


== പഴയകടയ്ക്കല് എന്ന പേര് വന്ന വഴി ==
== പഴയകടയ്ക്കല് എന്ന പേര് വന്ന വഴി ==
[[പ്രമാണം:Pazhayakadakkal village.png|ലഘുചിത്രം|316x316ബിന്ദു]]




വരി 14: വരി 15:
# ml.wikipedia.org/wiki/കരുവാരക്കുണ്ട്_ഗ്രാമപഞ്ചായത്ത്
# ml.wikipedia.org/wiki/കരുവാരക്കുണ്ട്_ഗ്രാമപഞ്ചായത്ത്
# കരുവാരകുണ്ട് കാലം ദേശം മുദ്രകൾ 2020 (കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരണം)
# കരുവാരകുണ്ട് കാലം ദേശം മുദ്രകൾ 2020 (കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരണം)
# https://maps.app.goo.gl/Lya7XUJhBgCqVHUR7

13:57, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് 64.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.കരുവാരകുണ്ടിലൂടെ ഒഴുകുന്ന പുഴയാണ് ഒലിപ്പുഴ.ഇതാണ് പിന്നീട് കടലുണ്ടിപ്പുഴയായി മാറുന്നത്. കാപ്പി,റബ്ബർ എന്നിവ കരുവാരകുണ്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.പ്രശസ്ത എഴുത്തുകാരായ എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവലായ അറബിപ്പൊന്ന് എഴുതപ്പെടുന്നത്‌ കരുവാരകുണ്ട് വെച്ചാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രകൃതി രമണീയമായ ഗ്രാമപഞ്ചായത്താണ് കരുവാരകുണ്ട്. പശ്ചിമഘട്ട മലനിരകൾക്കിടയിൽ ചുറ്റുഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നാടാണ് കരുവാരകുണ്ട്. ഇവിടെ ടൂറിസം മേഖലക്ക് വളരെയധികം സാധ്യതകൾ ഉണ്ടെങ്കിലും അതിവിരളമായേ അത് ഉപയോഗിക്കപ്പെട്ടിട്ടൊള്ളൂ. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാം കുണ്ട് വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന സന്ദർശന കേന്ദ്രങ്ങൾ. എന്നാൽ ഇത്രത്തോളം പേരെടുക്കാത്ത ധാരാളം വെള്ളച്ചാട്ടങ്ങളും മലകളും ബംഗ്ലാവുകളും ഇവിടെയുണ്ട്. സ്വപനക്കുണ്ട്, മദാരിക്കുണ്ട്, ബെന്നിക്കുണ്ട്, ബറോഡ വെള്ളച്ചാട്ടം, പാണ്ടൻപാറ, കേരള ബംഗ്ലാവ്, വട്ടമല, കൂമ്പൻ മല തുടങ്ങി ധാരാളം കാഴ്ച സ്ഥലങ്ങൾ കരുവാരകുണ്ടിൽ ഉണ്ട്. മലപ്പുറം ജില്ലയിലെ തന്നെ ഏക തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നതും കരുവാരകുണ്ടിലാണ്. കേരളത്തിലെ ആദ്യകാല റബ്ബർ എസ്റ്റേറ്റുകളിലൊന്നായ കേരള എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നതും കരുവാരകുണ്ടിലാണ്.

ചുറ്റും മലനിരകളാൽ ചുറ്റപ്പട്ട പ്രദേശമായതിനാൽ ധാരാളമായി മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് കരുവാരകുണ്ട്. ഇക്കാരണത്താൽ തന്നെ കേരളത്തിലെ ചിറാപുഞ്ചി എന്ന വിശേഷണവും കരുവാരകുണ്ടിനുണ്ട്

പഴയകടയ്ക്കല് എന്ന പേര് വന്ന വഴി


കരുവാരകുണ്ടിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾക്ക് പിന്നിലും ഒരോരോ ചരിത്രം കിടപ്പുണ്ട്. അയിരുള്ള മണൽ അരിമണൽ, ആറിൻറെ തലക്കലുള്ള സ്ഥലം ആർത്തല, കോർമത്തുകാരുടെ ആദ്യകാല കച്ചവടസ്ഥലം പഴയകട, പിന്നീട് വന്ന കട പുതിയ കട, ആൾപാർപ്പും കൃഷിയുമില്ലാതെ ഒഴിഞ്ഞു കിടന്ന സ്ഥലം തരിശ്, പുഴയും കാടും കടന്നു ചെല്ലുമ്പോൾ പുല്ള് വട്ടത്തിൽ നിൽക്കുന്ന സ്ഥലം പുൽവെട്ട, വീട്ടി കൂടുതലുണ്ടായിരുന്ന സ്ഥലം വീട്ടിക്കുന്ന്, വാകയോട് ചേർത്ത് വാക്കോട്, പുന്നമരം നിറഞ്ഞു നിന്നിരുന്ന സ്ഥലം പുന്നക്കാട്, മരുതിൽ നിന്ന് മരുതിങ്ങൽ, 'ദാ... ഇങ്ങോട്ടിരി' എന്ന് ചായപ്പീടികയിൽ ആരോ സായിപ്പിനോട് പറഞ്ഞത്രേ... അന്നേരം സായിപ്പ് 'ങ്ങോട്ടിരി'.... എന്ന് പരിഹാസ രൂപത്തിൽ ചോദിച്ചത് പിന്നീട് ഇരിങ്ങാട്ടിരയായി, മഞ്ഞ കുവ്വ പാറയിൽ നിരത്തിയിട്ടപ്പോൾ പാറ മഞ്ഞ നിറമായി, അത് മഞ്ഞൾപ്പാറ, ബ്രിട്ടീഷ് പട്ടാളം ക്യാമ്പ് ചെയ്തിരുന്ന സ്ഥലം കേമ്പിൻകുന്ന്...,

അവലംബം

  1. ml.wikipedia.org/wiki/കരുവാരക്കുണ്ട്_ഗ്രാമപഞ്ചായത്ത്
  2. കരുവാരകുണ്ട് കാലം ദേശം മുദ്രകൾ 2020 (കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരണം)
  3. https://maps.app.goo.gl/Lya7XUJhBgCqVHUR7