"ഗവ.ട്രൈബൽ എച്ച്.എസ്. പുതൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
പാലക്കാട് ജില്ലയിൽ തമിഴ്നാട് അതിർത്തിയാൽ സ്ഥിതിചെയ്യുന്ന ഒരു ആദിവാസി ഗ്രാമം ആണ് പുതൂർ. നിരവധി മലകളും പുഴകളും കൊണ്ട് പ്രകൃതിരമണീയവും ശാന്തസുന്ദരവും ആണ് പുതൂർ എന്ന ഈ ഗ്രാമം.
പാലക്കാട് ജില്ലയിൽ തമിഴ്നാട് അതിർത്തിയാൽ സ്ഥിതിചെയ്യുന്ന ഒരു ആദിവാസി ഗ്രാമം ആണ് പുതൂർ. നിരവധി മലകളും പുഴകളും കൊണ്ട് പ്രകൃതിരമണീയവും ശാന്തസുന്ദരവും ആണ് പുതൂർ എന്ന ഈ ഗ്രാമം.
8 വാർഡുകളിലായി 144 ച.കി. മീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് പുതൂർ ഗ്രാമപഞ്ചായത്. മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 
അതിരുകൾ :      കിഴക്ക് - കുന്തിപ്പുഴ                                                                                                                                     
തെക്ക് - ഭവാനിപ്പുഴ
വടക്ക് - നീലഗിരി മലനിരകൾ
പടിഞ്ഞാറ് - സൈലന്റ് വാലി
മലയും പുഴയും ഹരിത നിബിഡ വനങ്ങളും പുതൂരിനെ ഏറെ ആകര്ഷണീയമാക്കുന്നു.
1970 വരെ ജന്മിമാരുടെ സ്വകാര്യ സ്വത്തായിരുന്ന വനങ്ങൾ ദേശസാൽക്കരണത്തിലൂടെ സർക്കാർ വനങ്ങളായി മാറി. സൈലന്റ് വാലി നാഷണൽ പാർക്കിന്റ ഭാഗമായിട്ടുള്ള പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലുള്ള നിബിഡ വനങ്ങൾ പണ്ട് മുതലേ റിസർവ് ഫോറെസ്റ്റിൽ പെടുന്നു.പൊതുവെ തെക്കു ഭാഗത്തേക്ക് ചരിഞ്ഞതും മലകളും പുഴകളുമായി ഇടകലർന്നതുമായ ഭൂപ്രദേശമാണ് പുതൂർ പഞ്ചായത്തിന്റേത്. ഇവിടെയുള്ള മുക്കാൽ ഭാഗം കൃഷിക്കാരും മഴയെ ആശ്രയിച്ചാണ് കൃഷി ഇറക്കുന്നത്. കേരളത്തിൽ കിട്ടുന്ന ഇടവപ്പാതി മഴ പൂർണമായി ഇവിടെ ലഭിക്കുന്നില്ല. പരിസ്ഥിതിയിൽ വന്ന മാറ്റം പുതൂർ പഞ്ചായത്തിലെ മഴയുടെ അളവിനെ വളരെയധികം കുറച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ കിഴക്കേ ഭാഗം മഴ നിഴൽ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്.
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470108" എന്ന താളിൽനിന്ന് ശേഖരിച്ചത്