"എം ഐ യു പി എസ് ഇയ്യാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 19: വരി 19:


== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==
''<big>'''ഹരീന്ദ്രനാഥൻ ഇയ്യാട്'''</big>''
<big>കോഴിക്കോടിൻറെ നാടക ചരിത്രത്തിൽ നടനും സംവിധായകനുമായ ഹരീന്ദ്രനാഥിന് ഇയ്യാട് വ്യക്തമായ ഒരു ഇടമുണ്ട്</big>
<big>കാക്കൂർ സ്വദേശി രാമൻകുട്ടി നായരുടെയും കല്യാണി അമ്മയുടെയും മകനായി പിറന്ന ഹരീന്ദ്രനാഥൻ വളരെ ചെറുപ്പത്തിലെ നാടക അരങ്ങുകൾക്ക് പ്രിയപ്പെട്ടവനായി. ആറാം ക്ലാസിൽ വച്ച് അമ്മയെ ഒഴിവുകാലം വന്നു എന്ന നാടകത്തിലെ നായകനായി തുടർന്ന് സ്കൂൾ നാടകങ്ങളിൽ അനിവാര്യ സാന്നിധ്യമായി അദ്ദേഹം. ഹൈസ്കൂൾ കാലത്ത് ഹരീന്ദ്രനാഥ് കൂടി ഉൾപ്പെട്ട ഒരു നാടകം ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് വ്യത്യസ്തമായ വേഷങ്ങളെ തന്മയത്വത്തോടും കൂടി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ അംഗീകാരം നേടി. അതിനിടയിൽ യാദൃശ്ചികമായി സംവിധായകൻറെ വേഷവും അണിഞ്ഞു. മുദ്രാ ബാലുശ്ശേരിയുടെ അമച്ചർ നാടക മത്സരത്തിൽ ഹരീന്ദ്രനാഥൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു ഇപ്പോഴും നാടകരംഗത്ത് സജീവമാണ് അദ്ദേഹം ചലച്ചിത്രരംഗത്തും കഴിവ് തെളിയിച്ചു കഴിഞ്ഞു ഈ കലാകാരൻ വിദ്യാരംഗം എന്ന ടെലിഫിലിമിലും പാലേരി മാണിക്യം, ആത്മകഥ ,സ്പിരിറ്റ് ,സെല്ലുലോയിസ് തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു അദ്ദേഹം. അരങ്ങന്ന പോലെ വെള്ളിത്തിരയിലും തനിക്ക് അന്യമല്ല എന്ന് തെളിയിക്കുകയായിരുന്നു ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഹരേന്ദ്രനാഥ് ഇയ്യാട്</big>


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==

12:53, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എം ഐ യു പി എസ് ഇയ്യാട്/എന്റെ ഗ്രാമം

ഇയ്യാട്

iyyadഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം ഇയ്യാട് . ശിവപുരം പഞ്ചായത്തിൻ്റെ കീഴിലാണ് ഇത് വരുന്നത്. മലബാറിലെ പഴയ ഒരു താലൂക്ക് ആണ് കുറുമ്പ്രനാട് .നേരത്തേ കുറുമ്പ്രനാട് താലൂക്കിൽപ്പെട്ട പ്രദേശമാണ് ഇയ്യാട് .അംശങ്ങൾ വില്ലേജുകളായി പുനർ നിർണയിച്ചപ്പോൾ ഇയ്യാട് അംശം കൂടി ശിവപുരം വില്ലേജിനോട് ചേർന്നു. സമ്പന്നമായ ഒരു സാംസ്‌കാരിക പൈതൃകമുള്ള നാടാണ് ഇയ്യാട്. പണ്ടത്തെ കുറുമ്പ്രനാട്, കൊയിലാണ്ടി താലൂക്ക് ആയിരുന്ന ശിവപുരം വില്ലേജിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് ഇയ്യാട്... ഒറ്റക്കണ്ടം എന്ന പേരിലും അറിയപ്പെടുന്നു.. മുമ്പ് ഇയ്യാട് ഒറ്റക്കണ്ടം എന്ന് അറിയപ്പെട്ടു. കോഴിക്കോട് ജില്ല യിൽ വിസ്‌തീർണ്ണത്തിലും ജനസംഖ്യ യിലും ഒന്നാം സ്ഥാനത്തുള്ള ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ 18,20വാർഡുകൾ ഉൾപ്പെട്ട താണ് ഇയ്യാട്. കലാ -സാഹിത്യ -രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന വ്യക്തികൾ ഇവിടെയുണ്ട്.കാവിലും പാറ കെ പി ഗംഗാധരൻ എന്നവരെ പോലുള്ള സ്വാതന്ത്ര്യസമരസേനാനികരും ഇവിടെ ഉണ്ടായിരുന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡന്റ്‌ ഇന്നാട്ടുകാരനായിരുന്ന തച്ചോത്ത് കുഞ്ഞി കൃഷ്ണൻ കിടാവായിരുന്നു.മാളൂർ ക്കുന്ന്, മുരിക്കണം കുന്ന്, ഉളിങ്കുന്ന്, ഇയ്യക്കുന്ന്, നീറ്റോറ ക്കുന്ന്, നീലഞ്ചേരി എന്നീ കുന്നുകൾക്കിടയിൽ ഈ നാട് സ്ഥിതി ചെയ്യുന്നു. പഴയ കാലത്ത് വ്യാഴം, ഞായർ ദിവസങ്ങളിൽ ആഴ്ച ചന്തകൾ നടത്തിയിരുന്നു. കുന്നിൻ പ്രദേശങ്ങളും, താഴ് വാരങ്ങളും ഉൾകൊള്ളുന്ന ഇവിടെ വയലുകളിൽ നെൽകൃഷി നടത്തിയിരുന്നു. ഇപ്പോൾ ഇവിടെ കവുങ്ങും തെങ്ങും വാഴയും എന്നിങ്ങനെയുള്ള കൃഷികളാണ് ഉള്ളത്. പല സ്ഥലവും മണ്ണിട്ട് നികത്തി കെട്ടിടങ്ങളും നിർമിച്ചു.എഴുപതു വർഷത്തിലധികം പിന്നിട്ട ഇവിടെ യുള്ള രണ്ടു സ്കൂളുകളാണ് എം ഐ യു പി സ്കൂളും സി സി യു പി സ്കൂളും. കൂടാതെ മൂന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ട്. പഴയ ജുമാ മസ്ജിദ്, ഇയ്യാട് ടൗൺ മസ്ജിദ്, തെക്കെടത്ത് ക്ഷേത്രം,മാളൂർ ക്ഷേത്രം,മാരിയമ്മ ക്ഷേത്രം എന്നിവ പ്രധാന ആരാധനാ കേന്ദ്ര മാണ്.ജാതി, മത ഭേദമില്ലാതെ എല്ലാവരും ഒത്തൊരുമിച്ചു ജീവിക്കുന്ന നാടുകൂടിയാണ് ഇയ്യാട്.പുതുതായി രൂപീകരിച്ച താമരശ്ശേരി താലൂക്കിലാണ് ഇപ്പോൾ ശിവപുരം വില്ലേജ് ഉൾപ്പെടുന്നത്.  കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 30 കിലോമീറ്റർ .ബാലുശ്ശേരിയിൽ നിന്ന് 8 കിലോമീറ്റർ.

ഭൂമിശാസ്ത്രം

പ്രകൃതിരമണീയമായ ഒരു സ്ഥലമാണ് ഇയ്യാട്. മുളോപ്പാറ എന്ന പ്രദേശം ഇയാടിന് ഭംഗി കൂട്ടുന്നു. രണ്ട് മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഇയ്യാട്. നെൽവയലുകളും പാടവരമ്പുകളും,മലകളും തോടുകളും വ ഉൾക്കൊണ്ടതാണ് ഇയ്യാട് ഗ്രാമം ഇയ്യാട് ദേശത്തുള്ള വലിയ കരിങ്കൽ മലയായ മാളൂർ മല പ്രസിദ്ധമാണ്. കടൽനിരപ്പിൽ നിന്നും 400 അടിയോളം പൊക്കത്തിൽ സ്ഥിതിചെയ്യുന്ന മാളൂർ മലയുടെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ ധാരാളം സന്ദർശകർ എത്തുന്നുണ്ട്. മാളൂർ മലയിൽ നിന്നും തുടങ്ങുന്ന മഴവെള്ള ചാലുകൾ കാരാട് മല, മഞ്ഞമ്പ്ര മല എന്നിവയുടെ പാർശ്വത്തിൽ കൂടി ഒഴുകി പടിഞ്ഞാറ് കരിയാത്തൻകാവ് വഴി ബാലുശ്ശേരിയിൽ എത്തുന്നു . വീര്യമ്പ്രം, വള്ളിയോത്ത് ,കപ്പുറം മങ്ങാട് എന്നീ പ്രദേശങ്ങൾ അതിർത്തി പങ്കിടുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • സഹകരണ ബാങ്ക്
  • ഹെൽത്ത് സെൻറർ
  • വിദ്യാലയങ്ങൾ
  • വായനശാല

ശ്രദ്ധേയരായ വ്യക്തികൾ

ഹരീന്ദ്രനാഥൻ ഇയ്യാട്

കോഴിക്കോടിൻറെ നാടക ചരിത്രത്തിൽ നടനും സംവിധായകനുമായ ഹരീന്ദ്രനാഥിന് ഇയ്യാട് വ്യക്തമായ ഒരു ഇടമുണ്ട്

കാക്കൂർ സ്വദേശി രാമൻകുട്ടി നായരുടെയും കല്യാണി അമ്മയുടെയും മകനായി പിറന്ന ഹരീന്ദ്രനാഥൻ വളരെ ചെറുപ്പത്തിലെ നാടക അരങ്ങുകൾക്ക് പ്രിയപ്പെട്ടവനായി. ആറാം ക്ലാസിൽ വച്ച് അമ്മയെ ഒഴിവുകാലം വന്നു എന്ന നാടകത്തിലെ നായകനായി തുടർന്ന് സ്കൂൾ നാടകങ്ങളിൽ അനിവാര്യ സാന്നിധ്യമായി അദ്ദേഹം. ഹൈസ്കൂൾ കാലത്ത് ഹരീന്ദ്രനാഥ് കൂടി ഉൾപ്പെട്ട ഒരു നാടകം ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് വ്യത്യസ്തമായ വേഷങ്ങളെ തന്മയത്വത്തോടും കൂടി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ അംഗീകാരം നേടി. അതിനിടയിൽ യാദൃശ്ചികമായി സംവിധായകൻറെ വേഷവും അണിഞ്ഞു. മുദ്രാ ബാലുശ്ശേരിയുടെ അമച്ചർ നാടക മത്സരത്തിൽ ഹരീന്ദ്രനാഥൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു ഇപ്പോഴും നാടകരംഗത്ത് സജീവമാണ് അദ്ദേഹം ചലച്ചിത്രരംഗത്തും കഴിവ് തെളിയിച്ചു കഴിഞ്ഞു ഈ കലാകാരൻ വിദ്യാരംഗം എന്ന ടെലിഫിലിമിലും പാലേരി മാണിക്യം, ആത്മകഥ ,സ്പിരിറ്റ് ,സെല്ലുലോയിസ് തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു അദ്ദേഹം. അരങ്ങന്ന പോലെ വെള്ളിത്തിരയിലും തനിക്ക് അന്യമല്ല എന്ന് തെളിയിക്കുകയായിരുന്നു ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഹരേന്ദ്രനാഥ് ഇയ്യാട്

ആരാധനാലയങ്ങൾ

  • അയ്യപ്പഭജനമഠം
  • മോളൂ പാറ ക്ഷേത്രം
  • കൊയിലോത്ത് അമ്പലം
  • ഇയ്യാട് ടൗൺ ജുമാ മസ്ജിദ്
  • ജുമാമസ്ജി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം ഐ യു പി സ്കൂൾ ഇയ്യാട്
  • സിസി യുപി സ്കൂൾ ഈയാട്

ചിത്രശാല

അവലംബം