ശിവഗിരി എച്ച്.എസ്.എസ് വർക്കല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:08, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
(→വർക്കല) |
No edit summary |
||
വരി 7: | വരി 7: | ||
ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു തീരദേശ ചെറു നഗരമാണ് '''വർക്കല'''. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല. | ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു തീരദേശ ചെറു നഗരമാണ് '''വർക്കല'''. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല. | ||
=== '''സാമൂഹ്യ-സാംസ്കാരിക ചരിത്രം''' === | |||
ബ്രഹ്മാവിൽ നിന്നുണ്ടായ ശാപത്തിൽ നിന്നും, ദേവഗണങ്ങൾക്ക് മോക്ഷം നേടിക്കൊടുക്കുന്നതിനായി പൂജാകർമ്മം നടത്തുന്നതിന് ഉചിതമായൊരു സ്ഥലം കണ്ടുപിടിക്കാൻ നാരദമഹർഷി തന്റെ വൽക്കലം ഊരിയെറിയുകയും, അത് ചെന്ന് പതിച്ച സ്ഥലം മോക്ഷപൂജ നടത്തുന്നതിന് തെരഞ്ഞെടുത്തുവെന്നും അങ്ങനെ നാരദന്റെ വൽക്കലം പതിച്ച നാട് ആണ് വർക്കല എന്നു വിളിക്കപ്പെട്ടതെന്നും പാപനാശകർമ്മങ്ങൾ നിർവ്വഹിക്കാൻ തെരഞ്ഞെടുത്ത സ്ഥലമാണ് പാപനാശം കടൽത്തീരമെന്നും ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. സാമൂഹിക പരിഷ്ക്കർത്താവായ ശ്രീനാരായണഗുരു അദ്ദേഹത്തിന്റെ അന്തിമകാലത്ത് പ്രധാന കർമ്മമണ്ഡലമായി തെരഞ്ഞെടുത്തത് വർക്കലയിലെ ശിവഗിരിക്കുന്ന് ആണ്. സ്വാതന്ത്ര്യസമരകാലത്തെ നിവർത്തന പ്രക്ഷോഭത്തിൽ ഈ പ്രദേശത്തു നിന്നും നിരവധി പേർ സജീവമായി പങ്കെടുക്കുകയണ്ടായി. ഈ പ്രദേശത്തുനിന്ന് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പ്രമുഖവ്യക്തികളായിരുന്നു മുങ്കുഴി മാധവൻ, വെട്ടൂർ നാരായണൻ വൈദ്യർ, എൻ.കുഞ്ഞുരാമൻ, കൊച്ചു കൃഷ്ണൻ എന്നിവർ. വർക്കല രാധാകൃഷ്ണനും, വേളിക്കാടും മറ്റും ഇവിടുത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരായിരുന്നു. ആർ പ്രകാശം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. | |||
1877 കാലത്ത് തിരുവിതാംകൂർ സർക്കാർ റ്റി.എസ് കനാലിന്റെ രണ്ടറ്റങ്ങൾ തമ്മിൽ ബന്ധിപ്പിക്കുവാൻ വേണ്ടി ഇതുവഴി രണ്ടു തുരങ്ക ജലപാതകൾ നിർമ്മിക്കുകയുണ്ടായി. വർക്കല തുരപ്പ് എന്ന് വിളിക്കപ്പെടുന്ന പ്രസ്തുത തുരങ്കങ്ങൾ ചരിത്രപ്രസിദ്ധമാണ്. അഞ്ചുതെങ്ങിൽ നിന്നും നടയറ വഴി കൊല്ലത്തേയ്ക്കുള്ള ജലഗതാഗതമാർഗ്ഗം നൂറ്റാണ്ടു മുമ്പ് റ്റി.എസ് കനാലിലൂടെയായിരുന്നു. ഒരുകാലത്ത് കേരളത്തിലെ ജലഗതാഗതത്തിന്റെ നട്ടെല്ലായിരുന്നു ഇത്. ഇതുമൂലം ഗതാഗത സൌകര്യങ്ങൾ വർദ്ധിക്കുകയും ഈ പ്രദേശത്തിന്റെ വളർച്ചക്ക് സഹായകമാവുകയും ചെയ്തു. ഒരു പ്രഖ്യാപിത ടൂറിസ്റ്റ് കേന്ദ്രമാണ് വർക്കല നഗരം. അഞ്ചുതെങ്ങു നിന്നും പാപനാശം വരെ മനോഹരമായ കടൽത്തീരമാണ്. |