"ജി എൽ പി എസ് എടപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 32: വരി 32:
* വിഷ്ണു ക്ഷേത്രം
* വിഷ്ണു ക്ഷേത്രം
* സെൻറ് സെബാസ്റ്റ്യൻ ചർച്
* സെൻറ് സെബാസ്റ്റ്യൻ ചർച്
[[പ്രമാണം:15307 St. Sebastian Church.jpg\thump\സെൻറ് സെബാസ്റ്റ്യൻ ചർച്]]
* മുസ്ലിം പള്ളി
* മുസ്ലിം പള്ളി



01:06, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

  • വയനാടൻ ഗ്രാമം .....എടപ്പെട്ടി എന്ന എന്റെ കൊച്ചു ഗ്രാമംവയനാട് മലനിരകളുടെ സുഖസമൃദ്ധമായ ശീതളിമയും ഹരിതാഭയും വേണ്ടുവോളം അനുഗ്രഹിച്ച മണ്ണാണ്എടപ്പെട്ടിയുടെ മണ്ണ്. വയനാടിൻറെ ഹൃദയഭാഗമായ കൽപ്പറ്റ ടൗണിൽ നിന്നും ഒരു വിളിപ്പാടകലെയുള്ള മുട്ടിൽ ഗ്രാമപഞ്ചായത്തിലാണ് എടപ്പെട്ടി ദേശം നിലകൊള്ളുന്നത്. " നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" എന്ന കവി വചനത്തെ പരിപൂർണ്ണമായി സമന്വയിപ്പിക്കുന്ന തരത്തിലാണ് ഈ ഗ്രാമത്തിലെ ജനസഞ്ചയത്തിന്റെ സവിശേഷത.ഗ്രാമ്യ സംസ്കൃതിയുടെ തിളക്കമാർന്ന അനുരണങ്ങൾ എടപ്പെട്ടിയിൽ പെരുമഴയായി പെയ്തിറങ്ങുമ്പോൾ വികസനത്തിന്റെ പ്രതിരൂപമായ വ്യാവസായിക പുരോഗതിയും, ജനപ്രതിനിധികളുടെയും, പുരോഗമന പ്രസ്ഥാനങ്ങളുടെയും അവസരോചിതമായ ഇടപെടൽ മൂലമുള്ള വികസനവും എടപ്പെട്ടിക്ക്‌ സ്വന്തമാകുന്നു.ആദിമ കാല ജനസംസ്കൃതിയുടെ സമ്പന്നമായ ജീവിതത്തിന്റെ തിളക്കമാർന്ന നേർവര  എന്റെ ഗ്രാമത്തെ കൂടുതൽ പ്രശോഭിതമാക്കുന്നു. വിഷ്ണു ക്ഷേത്രവും, സെൻറ് സെബാസ്റ്റ്യൻ ചർച്ചും, മുസ്ലിം പള്ളിയും എടപ്പെട്ടിയുടെ ആധ്യാത്മിക വിശുദ്ധി ഏറെ പവിത്രമാക്കി.എടപ്പെട്ടി എന്ന എന്റെ ദേശത്തിന് ഒരു കാലത്ത് സമൃദ്ധിയുടെ സുവർണ്ണ കിരീടം നൽകിയത് ആദിവാസികളോടൊപ്പം ക്രിസ്ത്യൻ കുടിയേറ്റക്കാർ ആയിരുന്നു. എല്ലുമുറിയെ പണിയെടുത്ത് സ്വർണ്ണം വിളിയിച്ച ക്രിസ്ത്യൻ കുടിയേറ്റക്കാരുടെ അധ്വാനത്തിന്റെ പെരുമ എടപ്പെട്ടി ദേശത്തെ വളർച്ചയിലേക്ക് നയിച്ചു.ഒരു ഘട്ടത്തിൽ ആദി കർണാടക ജനസമൂഹവും പിന്നീട് ആദി ആന്ധ്ര ജനസമൂഹവും എടപ്പെട്ടിയിൽ സ്ഥാനംപിടിച്ചു. വയനാടൻ മണ്ണ് രോഗാതുരമായ പ്പോഴും ക്രിസ്ത്യൻ കുടിയേറ്റക്കാരുടെ മനോബലത്തിനു മുമ്പിൽ രോഗങ്ങളോരോന്നും ജലരേഖയായി. ഇന്ത്യയുടെ കാർഷിക ഭൂപടത്തിൽ ഒരുപാട് പുരോഗമനാത്മകമായ വിപ്ലവ പരിഷ്കാരങ്ങൾക്ക് നാന്ദികുറിച്ച ഭൂപരിഷ്കരണം അവിസ്മരണീയമായ സംഗതിയാണ്. എന്റെ പ്രദേശത്തേയും ഭൂപരിഷ്കരണനിയമം ഏറെ ഗുണപരമായ മാറ്റങ്ങൾക്ക്‌ വിധേയമാക്കി.വർത്തമാനകാല സാഹചര്യത്തിൽ എടപ്പെട്ടി ദേശം വളർച്ചയിലേക്ക് നീങ്ങുകയാണ്. മുട്ടിൽ പീക്ക്, റോക്ക് സൈഡ്,എടപ്പെട്ടി എസ്റ്റേറ്റും ഈ ഭാഗത്തെ വലയം ചെയ്ത് വളർച്ചയിലേക്ക് നയിക്കുമ്പോൾ ഈ ദേശംസ്വയംപര്യപ്തമായ നയസമീപനമാണ് സ്വീകരിക്കുന്നത്. ചെറുകിടവ്യവസായ സ്ഥാപനങ്ങൾ പ്രദേശത്തി ന്റെ മുഖച്ഛായ തന്നെ മാറ്റി.ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം പോരടിക്കാതെ വിശ്വാസങ്ങൾ മനസ്സിൽ സൂക്ഷിച്ച് ആധ്യാത്മികതയുടെ വെള്ളിവെളിച്ചം പേറി മതസൗഹാർദ്ദത്തിന്റെ മഹനീയ മന്ത്രമോതി ജീവിതം കരു പ്പിടിപ്പിക്കുകയാണ് എന്റെ ദേശക്കാർ.... സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പക്ഷത്ത് നിലയുറപ്പിച്ച് വികസനത്തിലേക്കുള്ള വഴിത്തിരിവ് സുഖമമാക്കുകയാണ്   എന്റെ ദേശക്കാർ......

പച്ച പട്ടുടുത്ത മാമലകൾ കാവൽ നിൽക്കും എന്റെ നാട്

ഞാൻ മുമ്പേ ഞാൻ മുമ്പേ എന്ന് വളരുന്ന മാമലക്കാടുകൾ കാത്തിടും എന്റെ നാട്

ഇന്ന് മാറ്റം പറിച്ചെടുത്ത എന്റെ നാട്

കളകളം പാടി ഒഴുകാൻ പുഴകളില്ല എന്റെനാട്

............എന്നാൽ   വയലേലകളിൽ പൂത്തുലഞ്ഞിടും നെൻമണികളാൽ സമൃദമായിരുന്നു  എന്റെ നാട്

പുലരും മുമ്പേ ശംഖുനാദം കേട്ടും

പുലരിതൻ പാതിയിൽ ബാങ്ക് വിളി കേട്ടും പുലരുമ്പോൾ പള്ളിമണി മുഴങ്ങിയും

ഉണരുന്ന എന്റെ നാടിനെ വയലേലകൾ അതിർവരമ്പുകളാൽ മണിമുറ്റം തീർന്ന ആ സുന്ദരനാടിനെ മാറ്റം പറിച്ചെടുത്തതെന്തിനാണ്..............( ഞാൻ വാക്കുകൾകൊണ്ട് വരച്ചിട്ട എന്റെ എടപ്പെട്ടി ഗ്രാമം)

ഭ‍ൂമിശാസ്‍ത്രം..

വയനാടൻ ഗ്രാമം .....എടപ്പെട്ടി എന്ന എന്റെ കൊച്ചു ഗ്രാമംവയനാട് മലനിരകളുടെ സുഖസമൃദ്ധമായ ശീതളിമയും ഹരിതാഭയും വേണ്ടുവോളം അനുഗ്രഹിച്ച മണ്ണാണ്എടപ്പെട്ടിയുടെ മണ്ണ്. വയനാടിൻറെ ഹൃദയഭാഗമായ കൽപ്പറ്റ ടൗണിൽ നിന്നും ഒരു വിളിപ്പാടകലെയുള്ള മുട്ടിൽ ഗ്രാമപഞ്ചായത്തിലാണ് എടപ്പെട്ടി ദേശം

ശ്രദ്ധേയരായ വ്യക്തികൾ

  • വി ജി ബാലകൃഷ്ണൻ (ലക്ചർ , മഹാരാജാസ് കോളേജ് എറണാകുളം
  • ആദർശ്(ഫുട്ബോൾ ,എഫ് സി കൊച്ചിൻ താരം)


ആരാധനാലയങ്ങൾ

  • വിഷ്ണു ക്ഷേത്രം
  • സെൻറ് സെബാസ്റ്റ്യൻ ചർച്

പ്രമാണം:15307 St. Sebastian Church.jpg\thump\സെൻറ് സെബാസ്റ്റ്യൻ ചർച്

  • മുസ്ലിം പള്ളി

ചിത്രശാല

പൊതുസ്ഥാപനങ്ങൾ

  • ജി എൽ പി എസ് എടപ്പെട്ടി
  • അങ്കണവാടി