"എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:24003 using HotCat)
(ചെ.) (added Category:Ente Gramam using HotCat)
 
വരി 34: വരി 34:


[[വർഗ്ഗം:24003]]
[[വർഗ്ഗം:24003]]
[[വർഗ്ഗം:Ente Gramam]]

19:36, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

CHELAKKARA

ചേലക്കര സ്ഥിതി ചെയ്യുന്നത് 10.70°N 76.35°E.[1] ഇതിന് ശരാശരി 6 മീറ്റർ (20 അടി) ഉയരമുണ്ട്. തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ചേലക്കര. ചേലക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, വടക്കാഞ്ചേരിയിൽ നിന്ന് 16 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, ഒറ്റപ്പാലത്തുനിന്ന് 18 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും, പാലക്കാട്ടുനിന്ന് 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

ഐതിഹ്യം

പാതയോരങ്ങളിൽ വളരെയധികം ചേലമരങ്ങൾ (ആലും അതുപോലെയുള്ള തണൽ മരങ്ങളും) കാണപ്പെടുന്ന കര/നാട് എന്ന അർത്ഥത്തിലാണ് ചേലക്കര എന്ന പേരുവന്നതെന്ന് ഒരു അഭിപ്രായം നിലവിലുണ്ട്.

പേരിനു പിന്നിൽ

ചരിത്രകാരൻ വി.വി.കെ. വാലത്തിൻ്റെ അഭിപ്രായത്തിൽ ചേലക്കരയ്ക്ക് തെക്കായി സ്ഥിതിചെയ്യുന്ന ചെ റിയ നദിയായ ചോല യിൽ നിന്നാകാം ചേലക്കര എന്ന പേരു വന്നത്.

ചരിത്രം

ഫ്രാൻസിസ് ഡേയുടെ വിവരണങ്ങളിൽ ചേലക്കര കൊച്ചീരാജ്യത്തിന്റെ ഒരു താലൂക്കാണ്. ചേലക്കര കൊച്ചീരാജ്യത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു, പൊന്നാനിപ്പുഴ അതിനെ മലബാറിൽ നിന്ന് വേർതിരിക്കുന്നു

ഡിലേനോയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സൈന്യം 1762 ലെ തിരുവിതാംകൂർ കൊച്ചി ഉടമ്പടീയുടേ അടിസ്ഥാനത്തിൽ സാമൂതിരിയുമായി നടത്തിയ യുദ്ധത്തിന് അന്ത്യം കുറിച്ചത് ചേലക്കരയായിരുന്നു.

വാർഡും കോണറും ചേലക്കര സന്ദർശിക്കുമ്പോൾ അത് കൊച്ചിയുടേ ജില്ലാ തലസ്ഥാനമാണ്. വ്യാപകമായ കാർഷികമേഖല സ്ഥലത്തെ സമ്പന്നമാക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു.

കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ അന്തിമഹാകാളൻ കാവ് ചേലക്കരിയിലാണ്. ഇത് ഒരു ശിവക്ഷേത്രമാണെങ്കിലും ദ്രാവിഡ സംജ്ഞയായ കാവ് പഴയ കാലത്തെ ദ്രാവിഡ ബന്ധം ദൃഢപ്പെടുത്തുന്നു. പൂതങ്കോട്ടുകുളത്തിലെ പൂതം ബൗദ്ധരെ ഉദ്ദേശിച്ചുള്ളതാണ്. നാടൂവാഴിയായ നമ്പിടീ വീട്ടുകാർ അന്തിമഹാകാളനെ സ്വാഗതം ചെയ്തതിൻ്റെ സൂചന അവർ മാനസാന്തരപ്പെട്ടു തങ്ങൾ വിശ്വസിച്ചിരുന്ന ബുദ്ധമതമുപേക്ഷിച്ച് ശൈവമതം സ്വീകരിച്ചതാവണം എന്ന് ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു. ചരിത്രാതീത കാലത്തെ ദക്ഷിണേന്ത്യയിലെ ദ്രാവിഡർ ഒരു തരം ശൈവമതത്തിൽ വിശ്വസിച്ചവരാകാം എന്ന് ഡോ.പപഓപപ്പപൈനെ പോലുള്ള ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചിത്രശാല

എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര

എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ചേലക്കര ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജ്
  • ബ്രില്ല്യൻസ് കോളേജ് ചേലക്കര
  • ചേലക്കര പോളി ടെക്നിക്ക്
  • S M T G H S S ചേലക്കര
  • L F G H S ചേലക്കര