"സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 83: വരി 83:


===== സയന്‍സ് & എനര്‍ജി ക്ലബ് =====  
===== സയന്‍സ് & എനര്‍ജി ക്ലബ് =====  
- 40 സജീവപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
40 സജീവപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
 
===== സോഷ്യല്‍ സയന്‍സ് ക്ലബ് =====
===== സോഷ്യല്‍ സയന്‍സ് ക്ലബ് =====
ഉപജില്ല, ജില്ലാ മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്ത്  നിരന്തരമായി വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കുന്നു.
ഉപജില്ല, ജില്ലാ മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്ത്  നിരന്തരമായി വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കുന്നു.

21:18, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര
വിലാസം
മഞ്ഞാമറ്റം
സ്ഥാപിതം17 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2017Jayasankar



ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ ഏതൊരു വന്‍സംരംഭത്തിന്റെയും പിന്നില്‍ നിരന്തരമായ ത്യാഗത്തിന്റെ, അദ്ധ്വാനത്തിന്റെ തിളക്കമാര്‍ന്ന അദ്ധ്യായങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും.മനുഷ്യസ്നേഹികളുടെ ഏറെ നാളത്തെ സ്വപ്നസാക്ഷാത്ക്കാരം! അദ്ധ്വാനനിരതരായ കര്‍മ്മയോഗികളുടെ വിയര്‍പ്പുതുള്ളികളുടെ സാഫല്യം!അതാണ് മഞ്ഞാമറ്റത്ത് ഇന്നു കാണുന്ന മറ്റക്കര സെന്‍റ് ജോസഫ്സ് ഹൈസ്ക്കൂള്‍. പുരോഗതിയുടെ പാതകള്‍ താണ്ടി വജ്രജൂബിലിയിലെത്തി നില്‍ക്കുന്ന ഈ വിദ്യാസദനം നേട്ടങ്ങളുടെ കഥകള്‍ ഒന്നൊന്നായി അനാവരണം ചെയ്യുന്നു.

ഭൂപ്രകൃതി

മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്കിയാല്‍ നമ്മുടെ സ്ക്കൂള്‍ ഇടനാട് വിഭാഗത്തിന്‍ പെടുന്നു. കോട്ടയം ജില്ലയില്‍, കോട്ടയം താലൂക്കില്‍, അകലക്കുന്നം പഞ്ചായത്തില്‍ അയര്‍ക്കുന്നത്തുനിന്നും 6 കി.മീ. തെക്കുകിഴക്കുമാറി, മണ്ണൂര്‍പ്പള്ളി-പൂവത്തിളപ്പു റോഡിനോടു ചേര്‍ന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു. സുവര്‍ണ്ണകുംഭങ്ങളുമേന്തി എങ്ങും തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തനിമയായ കേരവൃക്ഷങ്ങള്‍! ഇടതൂര്‍ന്നു വളരുന്ന റബര്‍ മരങ്ങള്‍! അല്പം മാറി, തീരങ്ങളെ തലോടി മന്ദം മന്ദം പതഞ്ഞൊഴുകുന്ന പന്നഗം തോട് ! ഹരിതാഭമായ പ്രകൃതി ലാവണ്യം! ഇതിന്റെ മടിത്തട്ടിലാണ് നമ്മുടെ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സ്ഥലവാസികളുടെ അതിയായ ആഗ്രഹത്തിന്റെ ഫലമായി F.C.C.സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1948 മേയ് 17 ന് അപ്പര്‍ പ്രൈമറി വിഭാഗം ആരംഭിച്ചു.ഇതിന്റെ പ്രഥമാധ്യാപികയായി റവ. സി. മേരി സ്റ്റാന്‍സ് ലസ് നിയമിതയായി. പ്രസ്തുത മിഡില്‍ സ്ക്കൂള്‍ സ്ഥാപിക്കുന്നതിനും ഗവണ്‍മെന്‍റില്‍ നിന്നും അംഗീകാരം നേടുന്നതിനും അങ്ങേയറ്റം ശ്രമിച്ചത് ദീപിക പത്രാധിപരായിരുന്ന വെരി.റവ.ഫാദര്‍ റോമയോ തോമസ് മണ്ണനാല്‍ റ്റി.ഒ.സി.ഡി.,എം.എ.എല്‍.റ്റി. അവര്‍കളാണ്. സേവനസന്നദ്ധരും നിസ്വാര്‍ത്ഥരുമായ ഇന്നാട്ടുകാര്‍ സ്ക്കൂള്‍ മാനേജരായ റവ.ഫാ.ജോര്‍ജ്ജ് കലേക്കാട്ടില്‍ അച്ചനോടൊത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1949 ല്‍ II ഫോറവും 1950 ല്‍ III ഫോറവും ആരംഭിച്ചു. മിഡില്‍സ്ക്കൂള്‍ പൂര്‍ത്തിയായതോടുകൂടി ഇവിടെ ഒരു ഹൈസ്ക്കൂള്‍ ആവശ്യമാണെന്ന് നാട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടു. ബഹു.റോമയോസ് അച്ചന്റെ ശ്രമഫലമായി ഹൈസ്ക്കൂളിനുള്ള അനുമതി ലഭിക്കുകയും 1953 ല്‍ ഹൈസ്ക്കൂള്‍ ആരംഭിക്കുകയും ചെയ്തു. ബഹു. സി. പാവുളായായിരുന്നു പ്രഥമസാരഥി.

പ്രശസ്തിയുടെ കൊടുമുടിയില്‍

1955 ല്‍ പൂര്‍ണ്ണഹൈസ്ക്കൂളാവുകയും റവ.സി.മേരി ലെയോ സ്ക്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ബഹു.ലെയോമ്മയുടെ അത്യദ്ധ്വാനത്തിന്റെയും സമര്‍ത്ഥമായ നേതൃത്വത്തിന്റെയും സഹാദ്ധ്യാപകരുടെ കൂട്ടായ യത്നത്തിന്റെയും ഫലമായി 1961 ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്റ്റേറ്റില്‍ രണ്ടാം സ്ഥാനവും 1962 ല്‍ ഒന്നാം സ്ഥാനവും ഈ സ്ക്കൂളിനു ലഭിച്ചു. അതുവരെ അധികമാരാലും അറിയപ്പെടാതിരുന്ന ഈ സരസ്വതീ ക്ഷേത്രം ഏവരുടെയും ശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായിത്തുടങ്ങി. 1976-77 സ്ക്കൂള്‍ വര്‍ഷത്തില്‍ പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയിലെ ബെസ്റ്റ് സ്ക്കൂളായി ഈ സ്ക്കൂള്‍ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1980 വരെ ഈ സ്ക്കൂളിനെ സമര്‍ത്ഥമായി നയിച്ചുകൊണ്ടിരുന്ന ബഹു. അലോഷ്യസമ്മ പാലാ സെന്‍റ് മേരീസ് സ്ക്കൂളിലേക്ക് സ്ഥലം മാറി. അതിനു ശേഷം റവ.സി.ഡൊമിനിക് ഹെഡ്മിസ്ട്രസായി ചാര്‍ജ്ജെടുത്തു.റവ.സി.ഡൊമിനിക്കിനു ശേഷം സി.ജസീന്താ, സി.ആനിറ്റ്, സി.സിസിലിയ, സി.ജൈല്‍സ്, സി.ഗ്രെയ്സ്, സി.റോസ് ജോം, സി.റാണി, സി.മേരി ജോര്‍ജ്ജ്, സി.ആലീസ് സെബാസ്റ്റ്യന്‍, സി.റോസമ്മ തോമസ് എന്നിവര്‍ ഹെഡ്മിസ്ട്രസ്സായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ സി.മോളി ജോസഫ് സ്ക്കൂളിനെ നയിക്കുന്നു. തന്റെ സര്‍വ്വതോന്മുഖമായ കഴിവുകള്‍ വിനിയോഗിച്ചുകൊണ്ട് ഈ സ്ക്കൂളിന്റെ പുരോഗതിക്കായി സിസ്റ്റര്‍ അക്ഷീണം യത്നിക്കുന്നു.

കലാപരം

1989-90 സ്ക്കൂള്‍ വര്‍ഷത്തില്‍ സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ കുമാരി ജിസ്സാ മേരി അബ്രഹം കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടി. 1990-91 ല്‍ ഉപജില്ലാ കലോത്സവത്തില്‍ ഈ സ്ക്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. 1991-92 ലും , 1992-93 ലും , 1995-96 ലും ,1996-97 ലും ഉപജില്ലാകലോത്സവത്തില്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. 2008-09, 2009-2010 വര്‍ഷങ്ങളില്‍ ഉപജില്ലാകലോത്സവത്തില്‍ യു.പി.വിഭാഗത്തില്‍ ഓവറോള്‍ ട്രോഫി ലഭിക്കുകയുണ്ടായി. 2016-2017 ല്‍ ഉപജില്ലാ കലോത്സവത്തില്‍ ഈ സ്ക്കൂള്‍H.S വിഭാഗത്തിലും, യു.പി. സംസ്കൃതോല്‍സവത്തിലും ഓവറോള്‍ ട്രോഫി കരസ്ഥമാക്കി.

കായികം

1994 ലെ ജില്ലാ സ്ക്കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ കുമാരി അല്‍ഫോന്‍സാ റോസ് വ്യക്തിഗത ചാന്പ്യന്‍ഷിപ്പ് നേടി. 1997-98 സ്ക്കൂള്‍ വര്‍ഷത്തിലെ ജില്ലാ സ്ക്കൂള്‍ കായികമേളയില്‍ കുമാരി ജെമി ജോസ് 3000, 1500 മീറ്ററുകളിലും, കുമാരി നിഷാ .കെ. അലക്സ് 800 മീറ്ററിലും ഒന്നാം സ്ഥാനം നേടി. 2008-09, 2009-2010 വര്‍ഷങ്ങളിലും ജില്ലാ സ്പോഴ്സ് മീറ്റില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. ശ്രീ.ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ കായിക പരിശീലനം വിജയകരമായി നടന്നു വരുന്നു. രാവിലെ എട്ടുമണിക്കുതന്നെ സാറും കുട്ടികളും ഗ്രൗണ്ടിലുണ്ടായിരിക്കും.2016-2017 ജില്ലാ സ്പോഴ്സ് മീറ്റില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി.

കെ.സി.എസ്.എല്‍

കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപവത്കരണത്തിനും വളരെ സഹായിക്കുന്ന കെ.സി.എസ്.എല്‍., മരിയന്‍ സൊഡാലിറ്റിയും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കെ.സി.എസ്.എല്‍., ത്രിദിന ക്യാന്പുകളില്‍ എല്ലാവര്‍ഷവും കുട്ടികള്‍ പങ്കെടുത്തുവരുന്നു.

പി.റ്റി.എ.

സ്ക്കൂളിലെ പി.റ്റി.എ. വളരെ സജീവമാണ്. ശ്രീ.പത്മനാഭന്‍ നായര്‍ അവര്‍കളാണ് പി.റ്റി.എ. പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നത്.

ഇതരപ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാസാഹിത്യ വേദി

എല്ലാ ആഴ്ചയിലും നിര്‍ദ്ദേശിക്കപ്പെട്ട സമയങ്ങളില്‍ സര്‍ഗ്ഗവേളയും ഇതര പഠനപ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

ആര്‍ട്ട്സ് ക്ലബ്

വിവിധ വര്‍ഷങ്ങളില്‍ കുട്ടികള്‍ ഉപജില്ല, ജില്ലാ കലോല്‍സവങ്ങളിലും, പ്രവര്‍ത്തി പരിചയമേളയിലും പങ്കെടുത്ത് വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കുന്നു.

റെഡ് ക്രോസ്

എ-ലെവല്‍ 20 , ബി. ലെവല്‍ 20,സി. ലെവല്‍ 17ഉും കുട്ടികള്‍ പങ്കാളിതളാണ്.

സയന്‍സ് & എനര്‍ജി ക്ലബ്

40 സജീവപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

സോഷ്യല്‍ സയന്‍സ് ക്ലബ്

ഉപജില്ല, ജില്ലാ മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്ത് നിരന്തരമായി വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കുന്നു.

അഡാര്‍ട്ട് ക്ലബ്

പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്ലബ്ബുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സെമിനാറുകളും, ചിത്രരചന-ഉപന്യാസ മത്സരങ്ങള്‍, ക്യാന്പുകള്‍ നടത്തിവരുന്നു.

മാത്സ് ക്ലബ്

60 കുട്ടികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബില്‍ ഗണിതാഭിമുഖ്യം വളര്‍ത്തുവാന്‍ ഉതകും വിധം ക്വിസുകളും ഇതര ഗണിത പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഉപജില്ലാ ജില്ലാ മത്സരത്തില്‍ പങ്കെടുത്ത് വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കി..

ഐ.റ്റി. ക്ലബ്

ഐ.റ്റി. മേളയില്‍ കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നു. ===== ഗൈഡിംങ്ങ് ===== -

ആനിമല്‍ വെല്‍ഫയര്‍ ക്ലബ്

2013-14 വര്‍ഷത്തില്‍ മറ്റക്കര മൃഗാശുപത്രീയുമായി സഹകരിച്ച് ആരംദിച്ച ആടുവളര്‍ത്തല്‍ പദ്ധതിയില്‍ ഇപ്പോള്‍ 45 കുടുംബങ്ങള്‍ പങ്കാളികളാണ്. 2016-17ല്‍ ആരംദിച്ച കുഞ്ഞികൈയ്യില്‍ കോഴിക്കുഞ്ഞ് പദ്ധതിയില്‍ 50 കുടുംബങ്ങള്‍ പങ്കാളികളാണ്.

ഇംഗ്ലീഷ് ക്ലബ്

ക്ലബ് ദിനാചരണങ്ങള്‍, പോസ്റ്റര്‍, പ്ലേകാര്‍ഡ് മത്സരങ്ങള്‍ നടത്തിവരുന്നു.

ഗൈംഡിങ്ങ്

രാഷ്ട്രപതി അവാര്‍ഡിന് അര്‍ഹരായവര്‍ - 3 രാജ്യപുരസ്കാര്‍- അര്‍ഹരായവര്‍ - 18 ത്രിദിയാ സോപാന്‍ അര്‍ഹരായവര്‍ - 7 ദ്വിദിയ സോപാന്‍ അര്‍ഹരായവര്‍ - 10 പ്രഥമ സോപാന്‍ അര്‍ഹരായവര്‍ -14


പരിസ്ഥിതി ക്ലബ്

2016-17 ല്‍ പരിസ്ഥിതി ക്ലബ് ആഭിമുഖ്യ ത്തില്‍ പച്ചക്കറിത്തോട്ടം ഒരുക്കി,ഈ അധ്യായനവര്‍ഷം സ്കുളിലെ ഉച്ചഭക്ഷണത്തിനുളള കറിക്കാവശ്യമായ പച്ചക്കറികള്‍ ഉണ്ടാക്കി.എന്നിവ കുട്ടികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വിജ്ഞാന വര്‍ദ്ധനവിന് ഉപകരിക്കുന്ന ഒരു നല്ല ലൈബ്രറിയും ഇവിടെയുണ്ട്.

വഴികാട്ടി

{{#multimaps:9.630377 ,76.644582| width=500px | zoom=16 }}